2014, ജൂലൈ 18, വെള്ളിയാഴ്‌ച

ദേവാങ്കണം---(ഒരിക്കല്‍കൂടി)

സന്ധ്യാംബരം ചുംബിച്ചുതലച്ചായ്ക്കു-
ന്നാദിത്യ ദേവമയൂഖസുക്ഷമയാലേ
തങ്കനിലാവിലും പാര്‍വ്വണശശിലേഖ
നെഞ്ചിലേറ്റി നിറപൊന്‍താരകങ്ങളെ

ആകാശഗംഗയില്‍ വൈഡൂര്യരത്നാമൃതം
തുഷാരബിന്ദുക്കളായ് വീണുടയവേ
ദേവാoഗനേ ദേവീ സുധാവര്‍ഷമായ്
പാതിരാത്തോണിയിലാഗമിച്ചാലും

ഋതുസാംഗമ ശയനമന്ദിരത്തില്‍
ചൈത്രപൌര്‍ണ്ണമി രതിനൃത്തമാടവേ
പാല്‍ക്കടലായൊഴുകും നിന്‍ ചാരുത
കോരിക്കുടിക്കും മേഘവര്‍ണ്ണപ്രപഞ്ചം

സാഗരങ്ങളില്‍ ഗഗനപദവിന്യാസം
സ്വപ്നവീചികളില്‍ ത്രിസന്ധ്യാസംക്രമം
നിശാചരിതങ്ങളില്‍ നയനമോഹനം
നീഹാരസാനുക്കളില്‍ സ്വര്‍ണ്ണസിന്ദൂരം

ചിത്രകംബള ചിന്മയചിത്രദേവാസനം
ശ്രീരാഗചന്ദന സുഗന്ധഭൈരവരാഗം
ജന്മസാഫല്യചിദാനന്ദചരിതസാഫല്യം
മോക്ഷദായകം ഭുവനദേവാങ്കണo ഭാസുരം
ആന്ദോളനം 

പ്രിയതരമാം കിളികൊഞ്ചലിനുള്ളിൽ 
മധുരം നിറയുന്നൊരു മൃദു മന്ത്രണം 
വിദളo പൊട്ടി വിരിഞ്ഞൊരാച്ചുണ്ടില്‍
പ്രണയ പരാഗത്തിൻ ആന്ദോളനം 

വിടരാൻ വെമ്പലായ് കഞ്ചുകം മൂടി
നിഴലിച്ചു മെയ്യിൽ ഇരു നീർമാതളം
നീലിമ നെയ്താ കരിമിഴിക്കുള്ളിലും
ധനുമാസ രാവിന്‍റെ തിരുവാതിര

താരുണ്യ നിറകുടം ഉടഞ്ഞ കൂന്തലിളക്കി
ത്രസിപ്പിക്കുന്നതുo കണ്ടൂ നിതംബത്തിൽ
വിസ്മയിപ്പിച്ചൂ, വിരാജിച്ചു യൗവ്വനം
ഉന്മാദ രാത്രിയില്‍ പൂനിലാ ചന്ദ്രിക

കാറ്റേറ്റു പെയ്യും തുലാവർഷ മേഘങ്ങള്‍ -
പകരുന്നുമെയ്യില്‍ പവിഴമണിമുത്തുകള്‍
അനുരാഗമോഹനാംഗിയെൻ പൊയ്കയിൽ
വിരിയാൻ കൊതിച്ചുണരും നീലാംബുജം