2015, ജനുവരി 27, ചൊവ്വാഴ്ച

പ്രതീകം--- 
----------------
ജനിക്കണമൊരു പൂമരമായെനിക്കു
അടുത്ത ജന്മത്തിലെങ്കിലും പ്രതീകമായ്
തളിരിട്ടു മലരിട്ടു ശിഖരങ്ങള്‍ നിറയേണം
പൂതുമ്പിയായി പറക്കണം ചുറ്റിനും
കാറ്റിന്‍ കരങ്ങളാല്‍ സുഗന്ധo പരത്തേണം
തത്തിക്കളിക്കുo കിളികള്‍ പാട്ടൊന്നു പാടേണം,,
വസന്തമതു വഴി വിരുന്നു വന്നെത്തണo
മഴവില്ലുമോഹിക്കും വര്‍ണ്ണം വിടര്‍ത്തേണo
കൊഴിഞ്ഞടരുമ്പോഴും പ്രസന്നയായ്‌ പിരിയേണം
നീറും കരളിലുമന്ന് സ്നേഹം നിറയ്ക്കണം
മരണത്തിലും നൊന്തു മണ്ണോടലിയാതെ
ഓര്‍മ്മകളെന്നും വിളക്കായ് വിളങ്ങേണo
ജന്മസാഫല്യമായ് സൌരഭ്യമായെനിക്കു
വരും ജന്മo ഈ ഭൂമിയില്‍ പൂവായ് വിരിയണം

2015, ജനുവരി 23, വെള്ളിയാഴ്‌ച

കാമുകി
----
കടലോളം സ്നേഹാo നിറച്ചൂ മിഴികളില്‍ 
അനുരാഗം കോരിനിറച്ചൂ ചൊടികളില്‍ 
മധുരകിനാവിൻെറ പൂമെത്തയില്‍ നിന്‍റെ 
മണിയറ പുല്കുവാന്‍ ശലഭമായ് പാറട്ടെ
.
കാണാക്കിനാവിന്‍റെ ശ്രീലകവാതലില്‍
മനസ്സിൻെറ ജാലകം മെല്ലേ തുറക്കട്ടെ
തൊഴുതുവണങ്ങുo കമനീയ വിഗ്രഹം
കരളിന്‍റെയുള്ളില്‍  കുടിയിരുത്തട്ടെ!

ഉഷസ്സുണരുന്ന പ്രഭാതസന്ധ്യയില്‍
ആദിത്യദേവന്‍റെ അസ്തമയദീപ്തിയില്‍
കാണുo ഞാനെന്‍റെ ഗോപുരശൃംഗത്തില്‍
ചമഞ്ഞൊരുങ്ങി ശിലപോലെ ദേവീ നീ
.
നീഹാരമണിയിലുതിരുo വിശുദ്ധിയാല്‍
പൌര്‍ണ്ണമിരാവിന്‍റെ പൂതിങ്കളായെന്‍
പൊതിയട്ടോ പൂമേനി എന്നുടല്‍ ചാരി
ഉണരൂ മനോഹരീ എഴുതാത്ത കവിതയായ്‌

2015, ജനുവരി 20, ചൊവ്വാഴ്ച

നാലുമണി പൂവ്
---
ഇത്തിരിപൂവിന്‍റെ നോവുന്നരോര്‍മ്മയില്‍
അല്പ്പം വിഷാദo ഹൃത്തിലുദിച്ചുപൊങ്ങി
അന്തിയില്‍ ആഴിപ്പരപ്പില്‍ പൊലിയുന്ന-
ആദ്യത്യനോടെ വിങ്ങുo വേദന പങ്കുവെച്ചു
.
തൊടിയില്‍ കുടപോലെ പൂത്തു വിരിയുന്ന
കടലാസ്സുപൂവിനോടല്പ്പം അസ്സൂയ തോന്നി
ദിവസങ്ങള്‍,മാസങ്ങള്‍ ആയുസ്സ് നീട്ടി നല്കി
ഈശ്വരനെന്തേയിവരേ കൂടുതല്‍ പരിഗണിച്ചു.
.
പുലര്‍കാലസന്ധ്യക്ക് ജപിച്ചിമപൂട്ടിത്തുടിക്കും
മനസ്സാലേ നാളെറെയായ്‌ ഭജിച്ചു നില്പ്പതല്ലോ
തരുമോ വരമായ്‌ ഒരുനാള്‍ മദ്ധ്യാഹ്നസന്ധ്യക്ക്
ഭവാന്‍ വന്നൊന്നുച്ചിയില്‍ തൊട്ടനുഗ്രഹിക്കാന്‍
.
ബാല്യകാലസ്മൃതിതന്‍ മണിച്ചെപ്പിനുള്ളില്‍
മായാതെയിന്നും വിരിയും നാലുമണിപ്പൂവേ
ചമഞ്ഞൊരുങ്ങിയന്തിയില്‍ കുണുങ്ങി വന്നു
ആകാശതാരകം പോലെ നിരക്കും നീ മുറ്റത്ത്
.
അoബരം ചുംബിച്ചുതലച്ചായ്ക്കുo ദിവാകര-
ദേവസ്വര്‍ണ്ണ സുക്ഷമയാലേ തങ്കനിലാവിലും
പാര്‍വ്വണശശിലേഖ നെഞ്ചിലേറ്റുന്നുണ്ട് നിന്‍
ചിരിച്ചുണരുന്ന കുങ്കുമ കുഞ്ഞോമനകളെ

തൊഴുതു മടങ്ങുന്ന സന്ധ്യതന്‍ കൂന്തലില്‍
അണിയുവാനായ് നീ വിരിഞ്ഞതോ പൂവേ..
വിടചൊല്ലിപ്പിരിയുന്ന കതിരോന്‍റെ  കണ്ണിലെ
പ്രണയാര്‍ദ്ര ബിന്ദുവായ് നീ വിളങ്ങീടുമോ.
.
പകലിന്‍ വെയിലേറ്റു തളരാതെക്കൊഴിയാതെ
പാരിന്‍റെ സാധുവാം സുന്ദരപുഷ്പമല്ലോ നീ
അന്തിക്കുണര്‍ന്നു നില്ക്കും നിന്‍ മേനിയഴക്
കോരിക്കുടിക്കുo തമസ്സിലും വര്‍ണ്ണപ്രപഞ്ചo

2015, ജനുവരി 12, തിങ്കളാഴ്‌ച

പുതുവര്‍ഷപുലരിയില്‍ മൊഴിയുo പഞ്ചാക്ഷരം
ചൊരിയുന്നു രസകാമ്പുള്ള കനകവര്‍ഷാമൃതം
ഒഴുകുന്ന മനസ്സുകളില്‍ അഭിരാമം പൂക്കുന്നിതാ
കായ്ക്കുന്നുണ്ട് അനര്‍ഗ്ഗളം ലോകപഞ്ചാത്മകം
നാളത്തെ പൊന്‍പുലരിക്ക് നീട്ടും കനകാംബരം
പുഷ്പഗന്ധധൂപദീപനിവേദ്യത്താലാവാഹനം
സുസുമേരവദനേഭൂമിചാര്‍ത്തും സുകൃതഹാരം
പുഷ്പന്ധയം നുണയും ഭാരതാംബതന്‍ മക്കള്‍
ക്ഷമയോടെ പിന്നേയും ഭൂമിക കാത്തിരിപ്പൂ
നാളത്തെ പൊന്‍പുലരിയില്‍ അങ്ങു കിഴക്ക്
കൊതിയോടു തിരുമുഖo തുടുത്തു കാണാന്‍
വരുമെന്‍റെ ദേവനെന്നു മനസ്സാല്‍ കുറിച്ചിട്ടു
പിഴവുകള്‍ ലേശവുമേശാതെ വാതില്‍ ചാരി
മനസ്സാഭജിച്ചു പരബ്രഹ്മജ്യോതിസ്വരൂപത്തെ
നിദ്രതന്‍ കൂടാരo പൂകിയുറങ്ങി നീയാഴിയില്‍ ,
ഓര്‍മ്മതന്‍ പൂനിലാവില്‍ ഉണര്‍ന്നു ഞാനും
ഇനിയെത്ര വസന്തങ്ങള്‍ മരിച്ചിരുന്നാലും
വിടരുന്നീപ്പൂവുകള്‍ കൊഴിഞ്ഞിരുന്നാലും
നിതാന്ത സൌന്ദര്യമേ നിന്‍ തിരുവരങ്ങില്‍
നിഷ്പ്രഭമല്ലോ ഈ സര്‍വ്വചരാചരങ്ങളും
കര്‍പ്പൂരമാവ്
--
ഞാനൊരു പാവം അമ്മച്ചിത്തണല്‍ വൃക്ഷo 
പണ്ടേയീ വഴിവക്കില്‍ പടര്‍ന്നേറിപന്തലിച്ചു
കുടയായ്‌ തണലേകി അതിപ്രസന്നവതിയായ്‌
കാലാന്തരങ്ങള്‍ളായ്‌ മധുരക്കനിയേകിപ്പോന്നു
കര്‍പ്പൂരമണമേറിടും, മണിക്കിനാക്കളായ്‌ രാത്രി
പൂക്കുന്നചില്ലതോറും രാക്കിളികള്‍ ചേക്കേറീടും
തൊട്ടടുത്തള്ള മതിലില്‍ മുകള്‍പൊക്കത്തിലും
ചില്ലകള്‍ കൊണ്ടോരു പന്തലൊരിക്കീട്ടുണ്ട്
ചിങ്ങത്തിരുവോണനാള്‍ മാവേലിയെത്തവേ
നീളത്തില്‍ ഊഞ്ഞാലിട്ടാടുന്ന കൊമ്പുo ചാരേ
ഓമല്‍ക്കരങ്ങളില്‍ മാമ്പഴപുളി മണക്കുന്നു
ചില്ലാട്ടമാടി പൈതങ്ങള്‍ക്ക് ഓണക്കേളീലയം
വസന്തo ഇതുവഴിയേ പൊട്ടിവിരിയുമ്പോള്‍
തൊട്ടുതഴുകി കാറ്റത്തു കിന്നാരമോതിയാടും
ഒരുനാളില്‍ ചിലര്‍ കടയ്ക്കല്‍കൂടി, ശേഷം
അളക്കുന്നെന്‍റെ വയറിന്‍റെ വീര്‍ത്ത ഭാഗം
കൂട്ടത്തില്‍ അരിയുന്നത് കേട്ടന്‍റെ അന്തരoഗം
ഭൂതകാലം മാഞ്ഞു നിശബ്ധമായ്‌ തേങ്ങിപ്പോയ്‌
പണത്തിന്‍തൂക്കം ചൊല്ലി മാറ്റുരക്കുന്നുവര്‍
കാല്‍വിരല്‍ തുമ്പുരച്ചു മണ്ണില്‍ ഗുണിതങ്ങള്‍ -
കിഴിക്കുന്നു,ഹസ്തദാനംകൊടുത്തവര്‍ പിന്നെ
മായുന്നതും നോക്കി സഹിച്ചു നില്പ്പാണിന്ന്
മരണം മടിത്തുമ്പില്‍ അമ്മാനം ആടുന്നുണ്ട്‌
നന്ദികേടിന്‍ പൊരുള്‍ നേരില്‍ നോക്കിക്കണ്ടു
വെറും കാട്ടാളര്‍ മുടിക്കും കുടുംബത്തേയും
നാളെ പിന്നെ പിന്നെ നാടിന്‍ സമ്പത്തൊക്കയും
കൊടുവാളുമായ് കടയറഞ്ഞു തലയറഞ്ഞു
വിലപേശി വിപണിയില്‍ വില്ക്കുവാനൂഴം
കാത്തുവൃതം നോക്കും കാപാലികര്‍ ദുഷ്ട്ടര്‍
അന്ധരല്ല ഞങ്ങള്‍ ബധിരരും അല്ലന്നതറിയൂ
മനുജാ, അലറിവിളിച്ചോതാന്‍ നാവൊട്ടില്ലല്ലോ
സ്നേഹിച്ച മക്കളെ ശപിക്കാന്‍ വയ്യേ വയ്യാ
വിധിക്ക് കീഴടങ്ങാന്‍ ദിനങ്ങള്‍ എണ്ണി എണ്ണി.
ചുoബനവര്‍ഷം
അമ്മതന്നുദരത്തില്‍ പുനര്‍ജ്ജനിക്കേണം
അക്ഷരഖനിയൊന്നു വീണ്ടുംകടയുവാന്‍
ഓര്‍മ്മകള്‍ തിരിനീട്ടും ശ്രീപൂമുഖത്തെ
മറുകോലായില്‍ ചിതറുന്ന പദനിശ്വനം
ഓടിക്കളിക്കുന്ന കൌമാരച്ചിന്തുകള്‍
പിച്ചവെച്ചിടറുന്നു താരിളം മനസ്സില്‍
സ്വപ്നത്തിലെന്നോ കേട്ടൊരുതാരാട്ടു
കാതില്‍ കുടിവെച്ചു പരിലസിക്കുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മധുരാധരങ്ങളാല്‍
പകരട്ടോ വാവക്കൊരു ചുടുചുംബനം
കോമളമേനിയില്‍ പുണരുവാനെത്രയോ
കുറുമൊഴി മുല്ല കണക്കേ കുരുന്നുകള്‍
തണുവിലലിയുന്ന ഹരിത ചാരുതീരം
സ്മൃതികളുണര്‍ത്തും മൃദുകേളീരസം
സ്നേഹമന്ദാരം പൂക്കും കപോലങ്ങള്‍
ആര്‍ദ്രവിരാമത്തിന്‍ സൂക്തപുഷ്പ്പങ്ങള്‍
അച്ഛന്‍റെ വാത്സല്ല്യo കിനിയുന്നു മധുരമായ്
ഭൂതകാലം മുളപൊട്ടുന്നു ഇല്ലിച്ചില്ലയില്‍
തൊട്ടുതലോടുമാ സ്നേഹത്തുടുപ്പുകള്‍
ചുംബിച്ചുണര്‍ത്തുവാനിന്നു ഏറെ ഇഷ്ടം
പുഞ്ചവരമ്പത്തു പൂത്തുല്ലസിക്കുന്ന നിറ-
നെല്ലോയില്‍ തൂങ്ങും മഞ്ഞണിമുത്തുകള്‍
തട്ടിത്തെറുപ്പിച്ച് അച്ഛന്‍റെ കൈകോര്‍ത്തു
തുള്ളിക്കളിച്ചോരു പൂക്കാലമെങ്ങുപോയ്
യൌവ്വനം പൂത്തു പൂന്തേന്‍ നിറയുമ്പോള്‍
വാര്‍തിങ്കളെന്നെ മാടി വിളിക്കവേ മന്ദo
അനരാഗം എന്തെന്നറിയാത്ത പ്രായത്തില്‍
അസുലഭമോഹത്തിലഭിഷേകയുക്തയായ്‌
ഇനിയെത്ര വസന്തങ്ങള്‍ മരിച്ചിരുന്നാലും
വിടരുന്നീപ്പൂവുകള്‍ കൊഴിഞ്ഞിരുന്നാലും
നിതാന്ത സൌന്ദര്യമേ നിന്‍ തിരുവരങ്ങില്‍
നിഷ്പ്രഭമല്ലോ ഈ സര്‍വ്വചരാചരങ്ങളും
ക്ഷമയോടെ പിന്നേയും ഭൂമിക കാത്തിരിപ്പൂ
നാളത്തെ പൊന്‍പുലരിയില്‍ അങ്ങു കിഴക്ക്
കൊതിയോടു തിരുമുഖo തുടുത്തു കാണാന്‍
വരുമെന്‍റെ ദേവനെന്നു മനസ്സാല്‍ കുറിച്ചിട്ടു
പിഴവുകള്‍ ലേശവുമേശാതെ വാതില്‍ ചാരി
മനസ്സാഭജിച്ചു പരബ്രഹ്മജ്യോതിസ്വരൂപത്തെ
നിദ്രതന്‍ കൂടാരo പൂകിയുറങ്ങി നീയാഴിയില്‍ ,
ഓര്‍മ്മതന്‍ പൂനിലാവില്‍ ഉണര്‍ന്നു ഞാനും

2015, ജനുവരി 9, വെള്ളിയാഴ്‌ച

2014-ലെ കവി അയ്യപ്പന്‍ ഫൗണ്ടേഷന്‍ പുരസ്ക്കാരത്തിനു അര്‍ഹത നേടിയ എന്‍റെ കവിത ''ശ്രീ ശങ്കരാചാര്യ''- വൃത്തം-കേക
അദ്വൈതം
==============
അദ്വൈതം മുഴങ്ങുന്ന
- - -------------- കാലടിഗ്രാമത്തിലെ 
അദ്ധ്യാത്മ പർണ്ണാശ്രമം 
-----------------തേടിയെൻ തീർത്ഥാടനം 
ശങ്കരപ്രതിഭതൻ
------------------ ദര്‍ശനപ്രഭാവമെൻ 
നെഞ്ചിലെ ശംഖിനുള്ളിൽ
----------------- തീർഥമായ്നിറഞ്ഞെങ്കിൽ
ഗോവിന്ദം ഭജിക്കുവാൻ 
----------------- ആഹ്വാനമരുളിയ
ആചാര്യമുറ്റത്തു ഞാൻ
---------------- ഹരിശ്രീ കുറിക്കട്ടെ
ആ ദീപ്തനക്ഷത്രത്തിൻ
--------------- ജ്യോതിതൻ പുണ്യത്തോടെ-
യാകണം എനിക്കെന്‍റെ
---------------- ധന്യമാം വിദ്യാരംഭം
ഇന്നുഞാൻ ആത്മാവിന്‍റെ
------------------ നൈർമല്യം വിരിയിച്ച 
മന്ദാരപുഷ്പം ഭവൽ
----------------- തൃക്കാല്ക്കല്‍ അര്‍പ്പിക്കട്ടെ
ഇതിലേവീശീടുന്ന 
---------------- കാറ്റെന്നിൽ ചാര്‍ത്തിക്കുന്നു 
'സൗന്ദര്യലഹരി' തൻ 
----------------- സൗരഭ്യ കളഭങ്ങൾ
ഇതിലേയൊഴുകുന്ന
--------------- പെരിയാറെനിക്കുള്ളിൽ 
ദിനവും 'ശിവാനന്ദ' 
--------------- ലഹരീ തീർഥാമൃതം
മനസ്സിൽ ജ്ഞാനത്തിന്‍റെ 
--------------- സാഗരം തുറന്നിട്ട 
മഹത്താം വേദാന്തത്തിൻ 
--------------- ശാശ്വതചൈതന്യമേ
ആ സന്നിധാനത്തിലേ
--------------- ആയിരം വിളക്കിലേ
നാളെമെൻ നാവിൽ നിത്യം
---------------- താരമായ് തെളിയേണെ
എന്നിലേക്ക് ആവാഹിച്ചു
---------------- നിർത്തട്ടെ ഞാനെൻബ്രഹ്മ-
നന്ദിനീ സാരസ്വത 
---------------- സാക്ഷരസാക്ഷാത്കാരം
കന്യാവരം
-===========
ദൈവത്തോടോരുമിച്ചു
----------------- സന്ന്യാസ ജീവാര്‍പ്പണം
ശങ്കരനുണ്ണിക്കുള്ള
---------------- മോക്ഷമാo രക്ഷാമാര്‍ഗ്ഗം
അമ്മക്കു തനയനെ 
--------------- ഗൃഹസ്ഥാശ്രമിയാക്കി
കണ്ടു കണ്‍കുളിര്‍ക്കേണം
---------------സങ്കല്പ്പം വളര്‍ന്നുള്ളില്‍
എങ്ങനെ ഉണര്‍ത്തീടും
---------------അമ്മയാo ഉപാസന 
മന്ത്രങ്ങളുരുവിടും
---------------തന്‍ അന്തര്‍ഗതത്തെയും
ജോല്‍സ്യനെ സമീപിച്ചു- 
---------------പുത്രനെ ദാമ്പത്യത്തിന്‍
ജോത്സനയായ്‌ തേന്മാവിന്‍റെ
---------------കൊമ്പിന്മേല്‍ പടര്‍ത്തുവാന്‍
ഏറിയനേരം മൌനo
---------------പാലിച്ചു മഹാജോല്‍സ്യര്‍
നേരറിഞ്ഞീടാന്‍ അമ്മയ്-
---------------ക്കുല്‍ക്കണ്ടയണപൊട്ടി
ആശങ്കയ്‌ക്കിടെ നാവില്‍ 
--------------ഗുളികന്‍ കടന്നേറി
ആരാഞ്ഞു എന്നുണ്ണിക്കു
--------------------ദാമ്പത്യം നിഷിദ്ധമോ!
ആയാസമോടെ കടം
-------------------വാങ്ങിയ പ്രസന്നത 
ഭാവത്തില്‍ ജോല്‍സ്യന്‍ ചൊല്ലി
------------------'ശങ്കരഹിതം തേടു'
നാവിനു പറ്റിപോയ 
------------------പിഴയിന്‍ വ്യഥയോടെ
മാതാവിന്‍ മനം കേണു
------------------തായ്ചൊല്ലു തട്ടാത്തവന്‍
എന്‍ മകന്‍ കല്പ്പിക്കുന്നു
-----------------ഏതുമോ പാലിക്കുവാന്‍
പിറന്നോന്‍ മഹാസാധു
-----------------ചേതസ്സിലെന്തെക്കെയോ
ഗണിച്ചും ആലോചിച്ചും
----------------- ജ്ഞാനശേഖരത്തിന്‍റെ
പേടകം തുറന്നപ്പോള്‍
-----------------താരുണ്യം തങ്കത്തേരില്‍
വന്നെത്തി വരവേല്ക്കും
-----------------ലാവണ്യം പൊന്നുണ്ണിക്ക്
കാലത്തിന്‍ വരദാനം
പൂന്തോട്ടമനയ്ക്കലെ
------------------ കന്നിപ്പൂ കനിയവള്‍
പൂമാതൃത്വംതൊട്ടേ
---------------- ഏകീയകന്യാവരം
ശങ്കരനനുദിനം 
---------------- കനകധാരസ്തവ൦
മംഗളമന്ത്രങ്ങളാല്‍
---------------- പൂജിച്ചപുകന്നിയാല്‍
ഇല്ലത്തെനിധിയായി 
----------------- പുത്രന്‍റെ വധുവായി
വന്നെത്തും സുദിനങ്ങള്‍
---------------- കല്പനക്കുള്ളില്‍ കണ്ടു
താരാട്ടുപാട്ടില്‍ രാഗ-
----------------- ഗീതികള്‍ ശ്രവിക്കാതെ
മാതാവിന്‍ വാത്സല്യത്തിന്‍
------------------ വാസനയേറ്റിടാതെ
മുത്തശ്ശിത്തണല്‍ വൃക്ഷo
--------------- മുറ്റത്തു നൃത്തംവയ്ക്കും
മുത്തിനെ ഓര്‍ക്കുന്നേരം
---------------- എന്നുള്ളം വിതുമ്പുന്നു
ചാരുവാചെന്താമര
--------------- താരുപോല്‍ മനസ്സിലെ
മാലിനീ പുളിനത്തില്‍
------------------ രോമാഞ്ചമാണാകന്നി
ആ നീലമിഴികളില്‍
---------------- ആയിരം മഴവില്ലിന്‍
ആറാട്ടുമഹോത്സവം
----------------- കൊണ്ടാടിതിമിര്‍ക്കുന്നു
ഉണ്യേമ – നിറനില 
----------------- വിളക്കിന്‍ നൈര്‍മല്യത്തെ
സ്വയമേ സ്വരൂപിച്ച
----------------- സൌന്ദര്യ സായൂജ്യത്തെ
മനസ്സാ വരിക്കുവാന്‍
----------------- മകനോടാജ്ഞാപിച്ചു
മമതാപൂര്‍വ്വ൦ പെറ്റ-
----------------- മാതാവിന്‍ അഭിലാഷം
സന്യാസം വരിച്ചീടും
---------------- മുന്നവേ ഗൃഹസ്ഥനായ്
തന്മകന്‍ മാറീടണം
---------------- അമ്മതന്‍ നിബന്ധന
ജനനീ മനോഗതം
---------------- മാറ്റുവാന്‍ കഴിയാതെ
തനയന്‍ മൗനംകൊണ്ടു
---------------- സമ്മതം അറിയിച്ചു
കാതോര്‍ത്തു വാചാലമാ
--------------- അമ്മതന്‍ ആശീര്‍വാദം
കേള്‍ക്കുവാന്‍ നിന്നു ഭക്തി
-------------------സാന്ദ്രമാo മനമോടെ
കാണുവാന്‍ ആശിക്കുമ്പോ-
----------------ളൊക്കെയും മാതാവിന്‍റെ
കാലടിഎത്താമെന്നും
--------------- വാഗ്ദാനം നല്കി മകന്‍
ശരീരവിമോക്ഷണേ-
-------------- യാകണം ഉപാസന
സത്യം അഭിതമെന്നും
---------------- പാരിപാലിച്ചീടുന്ന
എന്മകന്‍ ശങ്കരനു
----------------- ഭാവുകം നേരുന്നമ്മ
അന്ത്യത്തില്‍ അടുത്തുനീ
--------------- വേണമെന്‍ അവസാന
കര്‍മ്മങ്ങള്‍ നിറവേറ്റാന്‍
---------------- മകനേചൊന്നാലമ്മ
മനസ്സോടല്ലെങ്കിലും
--------------പുത്രാ നീ ഉണ്ണ്യാമയെ 
വധുവായ്‌ കൈക്കൊള്ളുവാന്‍
---------------മൊഴിഞ്ഞു വേദാന്തമായ്‌
മാനവ ധര്‍മ്മങ്ങളെ
---------------പാലിക്കാന്‍ പ്രതിബദ്ധ-
നായൊരു പൊന്നുണ്ണിയെ
-------------വാഴ്ത്തുവാന്‍ നിന്നു അമ്മ 
തങ്കനൂലിനാല്‍ നെയ്‌ത
--------------സ്വര്‍ണ്ണത്തിന്‍റെ നെല്ലിക്ക
മoഗല്ല്യച്ചരടായി
---------------ചാര്‍ത്തിച്ചു വേളിവേള
പുഷ്ക്കല താരുണ്യത്തെ
-------------ആസ്വദിച്ചീടാന്‍വേണ്ടി
പുത്രനും വധുവിനും 
--------------പൂക്കാലമാശoസിച്ചു
സാക്ഷാത്കാരം 
===============
ഈ വിശ്വപ്രകൃതിയിൽ 
-----------------ശ്രുതികൾ സനാതനം 
കാലമോ കനിഞ്ഞേകും
----------------പുണ്യമാം വരദാനം
വിധിയെ നിഷേധിക്കാൻ
---------------- ആവില്ല കറയറ്റ-
നൈഷ്ഠിക ബ്രഹ്മചര്യം
----------------- ഉണ്ണിക്കു മനോബലം
സർവഞ്ജപീഠം കേറി
--------------- ശോഭിച്ച ശ്രീശങ്കരൻ
അമ്മയ്ക്കു മുക്തിപ്രാപ്തി
----------------യേകുവാൻ തിരിച്ചെത്തി
ആത്മീയ സാക്ഷാത്ക്കാരം
-------------- അദ്വൈത സിദ്ധാന്തത്തിൻ 
ആത്മമോക്ഷത്തിനു നി-
---------------ത്യസായൂജ്യം പകർന്നു
സമര്‍പ്പണo
=========== 
ഇന്നോളം ഞാനാർജിച്ച
---------------തൊന്നുമേ എന്റേതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ 
---------------ദുഖമില്ലെനിക്കൊട്ടും 
എന്‍റെയീ ഇല്ലായ്മതൻ
---------------- ബോധമാണെനിക്കുള്ളിൽ 
ഉന്നതസമ്പാദ്യത്തിൻ
------------------ സാഗരം രചിക്കട്ടെ