2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

യാത്ര--
--------------------------------------
വിടരാതെയടര്‍ന്നൊരു ശംഖുപുഷ്പം
മണ്ണിനോടൊട്ടി മരിക്കാന്‍ നിനച്ചുപോയ്
കാലത്തിനൊപ്പം കുതിക്കുവാനാകാതെ
മരണം വരിച്ചു നിതാന്തമീ ഭൂവില്‍
.
ഇന്നലെ പകലവള്‍ സൂര്യമുഖിയായ്
തെല്ലും പരിഭവം കൂടാതെ തന്നെയും
വിണ്ണിനെ നോക്കിക്കൊതിച്ചു ചൊല്ലീ
ഇല്ലനിക്കായുസ്സു തീരെയില്ലങ്കിലുമൊരു
ക്ഷണം മിഴിചിമ്മിയുണരാന്‍ വരമരളൂ
.
സൂര്യഗായത്രിമന്ത്രം നൂറ്റൊന്നുരുവിട്ടു
പഞ്ചാക്ഷരിയോ പതിനായിരത്തൊന്നും
പിന്നേയും പോരാഞ്ഞു മൊട്ടായി നിന്നു
മനമുരുകി ഒരുഞെട്ടില്‍ തപസ്സ് ചെയ്തു
.
മഞ്ഞില്‍കുളിച്ചിഷ്ടമംഗലാപാഗിoയായ്‌
പുലരുന്നതും കാത്തു വിറയോടെ നിന്നു
നിര്‍ദയം തട്ടിയുടച്ചീമോഹങ്ങളൊക്കെയും
കഷ്ടമായില്ലേയെന്‍ ആയുസ്സ് നിഷ്ഫലം
.
കട്ടുറുമ്പുകള്‍ മൂടിപൊതിഞ്ഞെന്‍റെയീ--
കരളിന്‍റെയുള്ളില്‍ കടന്നാക്രമിക്കുമ്പോള്‍
അമ്മമനസ്സിന്‍റെ പേറ്റുനോവെന്തെന്നു ഞാ-
നറിയുന്നൂ ഇന്നീ വിശ്വപ്രപഞ്ചത്തില്‍
.
പെട്ടന്നു കാര്‍മേഘം ഗര്‍ജ്ജിച്ചലറുന്നുവോ!
പൂപോലെ പൊഴിഞ്ഞൂ കണ്ണുനീര്‍തുള്ളികള്‍
അവളതിലൂടെ മുങ്ങി അലിഞ്ഞലിഞ്ഞവസാനം
പുതുജന്മവും കാത്തു മരണത്തിലേക്കൊരുയാത്ര--
---------------മരണമൊരു തുടര്‍ക്കഥ-----------------

2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

'' കാലാതീതം---കുറെ വരികളും കൂടി ചാര്‍ത്തി
-------------------
വിരഹാര്‍ത്തനായ് കേഴുന്നോ പ്രിയനെയിന്നു- 
കാണുന്നു നിന്നുള്ളിളിലെ രാഗാദ്രഭാവം ഞാന്‍
.
നിന്‍ മേനയിലെ പുള്ളികഞ്ചുകം പൂക്കളായ്‌
കാനനത്തിന് വര്‍ണ്ണാഭ ചാര്‍ത്തി വിളങ്ങുന്നു
.
വരുമൊരുനാള്‍ പ്രണയാദ്രയായ് അരുകില്‍
തരുകനീയന്ന് നിന്നിലെ ചൂടും സുഗന്ധവും
.
നീയെനിക്കേകി മധുവായ് മധുര ചുബനം
പലതും തെളിക്കുന്നെന്‍ ചിത്തം തേങ്ങുന്നു
.
അകലെനീയൊറ്റക്കലിവോടെ മൊഴിയുന്നതറി-
യാതെയറിയുന്നു ഹേമന്തയാമങ്ങളില്‍ ഞാന്‍
-- -- -- -- --
പൂക്കളെത്തേടിപ്പറക്കുന്ന പൂമ്പാറ്റ വാസന്ത-
സുരചിതരാത്രിയിലുണര്‍ന്നിരിക്കും പോലെ
.
ഞാനുമീയേകാന്ത തീരത്ത്‌ തിരതല്ലിക്കരയുo
കാളിന്ദിയാറിന്‍ തീരാവ്യഥയുടെ പഴക്കഥ കേട്ടു
.
കൊമ്പുകള്‍കോതിയ നീലക്കടമ്പിന്‍ തുഞ്ചത്ത്
ഗോപികമാരുടെ നനഞ്ഞചേലച്ചുറ്റി മദനകേളി-
.
യാടും കണ്ണനെ കണ്‍പാര്‍ത്തും നഗ്നമാംനാഭിയില്‍
ഇടംകൈചുറ്റി മറുകൈപൊക്കി മാറിടംമറക്കാന്‍
.
ബദ്ധരാകും തോഴിമാരേ കണ്‍കളാലുഴിഞ്ഞാസ്വ-
ദിക്കും ഭഗവാന്‍റെ രാസലാസവലഹരി നുകര്‍ന്നും
.
ഇമവെട്ടിയുണരുമ്പോള്‍ കണ്ണീര്‍നനവിലുടഞ്ഞു
ചുവന്ന കണ്ണുമായ് കാലം കഴിക്കുന്ന രാധയുടെ
.
നൊമ്പരത്തിരകളാല്‍ വാടിത്തളര്‍ന്ന മുഖമിവിടെ
കാണാം കാമിനീയീപാതിരാവിലും നിന്നിലൂടെ

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

ഇഷ്ടം
---------------
തൊട്ടു നോക്കാനുള്ളോരു ഇഷ്ടം
പിന്നെ കെട്ടിപ്പിടിക്കാനൊരിഷ്ടം
നാവാല്‍ തലോടാനൊരിഷ്ടം, കൂടെ
ഉമ്മവെച്ചൂട്ടുവാന്‍ ഇഷ്ടം-- ഇഷ്ടം
.
തമ്പുരാട്ടീയീ മിന്നുമീ ചേലയില്‍
വാര്‍മഴവില്ലൊളിച്ചേല്
തങ്കപ്പതക്കപ്പീലി തിരുകി നീ
കൊഞ്ചികുഴഞ്ഞോടി വായോ
പൊന്‍ചിലമ്പിട്ട മഴമേഘo തുള്ളു-
മ്പോള്‍ ആനന്ദനൃത്തമാടില്ലേ
നിന്‍റെ അന്തപുരത്തിലെ മാരനെ
കാണുവാനെന്തൊരു ചന്തമാരിക്കും
.
മാനത്തൊളിവീശും നീലാകാശം
താരുണ്യമേ നിന്നെ കണ്ടോ!
വാര്‍മുകില്‍വര്‍ണന്‍റെ കാളിന്ദിയില്‍
മുങ്ങിക്കുളിക്കുവാന്‍ പോയോ!
.
കണ്ടുക്കൊതിപൂണ്ട പൂമേനിയില്‍
സ്നേഹചുംബനവര്‍ഷത്താല്‍ മൂടാം
നാളേയുമെന്നുടെ കൂട്ടിനു നീയെന്‍റെ
ആരാമാം തേടി വരുമോ!

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

ഈറന്‍നിലാവിലൊളി മാഞ്ഞുപോയാ- 
കാശമേഘമാല കോര്‍ക്കാന്‍ ഈ കുഞ്ഞി
കരങ്ങള്‍ക്ക് ശക്തി പകരേണം ഭവാനെ
പുലരിക്ക്, പുത്തന്‍ ഉണര്‍വേകീടണേ!
.
പച്ചിലചാര്‍ത്തിലൂടുതുരും മഞ്ഞണികള്‍
ധരണിക്കു നീളേ പനിനീരുത്തൂകുമ്പോള്‍
ഉന്മാദലഹരിയിലുണരുo വര്‍ണ്ണപൂക്കളെ
ചുംബിക്കുവാനാദിത്യദേവജഗത്ഗുരുവും