2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

എന്‍റെ ഈ കവിത കവി അയ്യപ്പന്‍റെ ആത്മാവിന് സമര്‍പ്പിച്ചുകൊള്ളുട്ടെ! ഒരു തുളളി കണ്ണീര്‍ പോലും എനിക്കായ്‌ ആരും പൊഴിക്കരുതേ-------കവി അയ്യപ്പന്‍
അന്ത്യയാത്രാമൊഴി
==============
അനാഥമാം ഈ ജീവിത യാത്രയില്‍ ആറടി -
--------- മണ്ണിന്‍റെ ജന്മിയാണ് ഇന്നു ഞാൻ
പിരിയുമ്പോഴും ഈ സിരകളിൽ വിരിയുo
--------അക്ഷരദേവതേ പ്രണമിച്ചോട്ടെ!
മാനത്തു പാറിപ്പറക്കുന്ന പക്ഷിക്കും
------------ രാപ്പര്‍ക്കാനൊരുകൂടു സ്വന്തം
വെന്തുരുകീ ,വെയിൽ വീണുറങ്ങുമ്പോള്‍
---------തലചായ്ക്കാനൊരു കൂരയില്ല
ശാപജന്മം പേറി മണ്ണോടലിയുമ്പോൾ
---------തീറെഴുതാനും എനിക്കൊന്നുമില്ല
ജീവിതനാടക കളരിയിലാടിയ കീറിയ
--------വേഷങ്ങളോരോന്നഴിഞ്ഞു വീണു
വിരഹമെന്നോതിക്കരഞ്ഞു തീർക്കാനും
--------ബന്ധങ്ങള്‍ ലേശവും ബാക്കിയില്ല
ബോധതലങ്ങളിൽ മധുരസം കൊണ്ടു ഞാനെ-
------------ഴുതിയ തെറ്റുകൾ കവിതയായ്
കൊത്തിപ്പറിക്കുവാൻ തമ്മിലടിക്കുവാൻ
----------- സ്വത്തിനായാരും വരില്ല മേലിൽ
കേള്‍ക്കാന്‍ മടിക്കുന്ന ഭാവസ്തുതികളും
-----------അoഗീകാരവും വേണ്ടെനിക്ക്
പൊരിയുo വയറിന്‍റെ ഉള്‍വിളി കാതോര്‍ത്തു
-----------പിടയുന്ന മനസ്സോടലഞ്ഞിരുന്നു
തെരുവിലനാഥമായ് ദേഹം വിറച്ചപ്പോള്‍
-----------അപരനെന്നുറക്കെ പുലമ്പിയില്ലേ!
പകലുകള്‍ പതിവായ്‌ പരതി നടന്നപ്പോള്‍
--------- വെയിലേറ്റു വാടിത്തളര്‍ന്നിരുന്നു
പിണമായ് പലദിനം മഞ്ഞില്‍ മലക്കുമ്പോള്‍
---------ശൈത്യത്തില്‍ മരവിച്ചുറഞ്ഞുപോയ്
കാലത്തിന്‍ അമ്പേറ്റു വഴിവക്കില്‍നിണമാര്‍ന്ന
------------ദേഹിയെ നിങ്ങള്‍ ഇനി വിട്ടയ്ക്കൂ
കണ്ടു തീരാത്ത പൊയ്ക്കിനാവെല്ലാമേ
----------പടുതിരി കത്തിച്ചു ചാമ്പലാക്കി
കാമിനിമാരുടെ പ്രണയോപഹാരം ചതി-
--------യുടെ നാറും മാറാപ്പണിഞ്ഞിരുന്നു
അനാഥജെന്മത്തിന് അഭയമില്ലാതാകെ
-------പ്രത്യയശാസ്ത്രവും കൈയൊഴിഞ്ഞു
ശവമഞ്ചം ചുമക്കുമ്പോള്‍ പറയാനുള്ളോരു
--------രഹസ്യം ഇന്നിതാ കുറിച്ചു വെച്ചു
ഹൃദയധമിനിയില്‍ വിരിയുo കുങ്കുമ -
------പനിനീര്‍ദളം പൂകി മുഖം മറക്കൂ''
ശുഷ്‌ക്കിച്ചുണങ്ങി വരമാഞ്ഞ കൈകളില്‍
-------പൂവിതള്‍ വിതറി പൊതിഞ്ഞീടണo
മൃതിയുടെ നിളയിലേക്കൊഴുകി നീന്തുമ്പോള്‍
------പലതും ഒരു പക്ഷേ മറന്നുപോകും
ഇനിയെനിക്കെല്ലാം മരണപ്പെട്ടയരൂപിയാo
-------ആത്മാക്കള്‍ മാത്രമേ കൂട്ടിനൊള്ളൂ
പറന്നകന്നെന്‍റെ ശ്വാസ നിശ്വാസത്തെ
--------തര്‍പ്പണം തന്നു തിരികെ വിളിക്കല്ലേ
കാലന്‍ വന്നെതിരേറ്റു കൊണ്ടുപോനേരത്തു
-------വൃഥാ പച്ചരീയെള്ളും തൂകി വാമൂടെല്ലേ
മരണം വന്നു തലോടുമ്പോഴും ഞാന്‍ അറി-
-----------യാതെ പോയൊരു സത്യമുണ്ട്
പങ്കിട്ടുനല്കുവാന്‍ ശൂന്യമാം കൈകളില്‍
---------ഒരുതുണ്ടു കവിതയും തൂലികയും
നീറിയ കരളിന്‍റെ ഉള്ളിന്‍റെയമരത്ത്
--------ചിറകിട്ടടിക്കുന്നു തെരുവിലമരും
'' വെയില്‍ തിന്നും പക്ഷി ഞാന്‍'

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

വിരഹിണി രാധ
------------------------------
തീരാത്ത നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ടിന്നും
വിരഹിണിരാധയായ്‌ തിരയുന്നുനിന്നെ ഞാന്‍
ആഷാഢമാസക്കുളിര്‍നിലാവുകള്‍ ശ്യാമാബര-
ത്തില്‍ മുങ്ങി, ആവണിതിങ്കളും പോയൊളിച്ചു

പ്രണയാദ്രമാകുo വിരഹഗാനം മൂളി പതയുo
തിരകളായ്‌ വിജനമാം കാളിന്ദീപുളിനത്തില്‍
പ്രണവ സ്തുതികളാല്‍ ജപമാലകള്‍ കോര്‍ത്തു
സന്ധ്യാമലരാക്കി ദിനവും മന്ത്രങ്ങളുരുവിട്ടു

സുഖലാളനരoഗസോപാന മേടയില്‍ ആടിയ
രാസലീലാവിനോദങ്ങള്‍ വിസ്മരിച്ചോ കണ്ണാ
അഷ്ടമിനാളിലനുരാഗ വിവശനായ്‌യന്നേകീയ
കൌസ്ത്ഭo വൈഡൂര്യമായ്‌ മുലകളില്‍മുദ്രയും

സ്വപ്നേനെകണ്ടില്ലദ്വാരകാപുരീലെ അന്തപ്പുരo
ചാര്‍ത്തിയ കുടമുല്ല കൊരലാരവും വേണ്ടാ-
നിശയുടെ നനവിലൊരു നിറമാല ചാര്‍ത്തീട്ട്
വരമായൊരു താമരത്തനുവാകാന്‍ മോഹം

മേഘo നീലിമചാലിച്ച കാളിന്ദീയലകളില്‍ നിന്‍
നിറക്കൂട്ടിലിളകുന്നു ചിരിക്കും കപോലങ്ങള്‍
രാഗമുരളികയിലൊഴുകുo പ്രണയസുധാരസം
ചാരത്തു തുടികൊട്ടും സപ്തസ്വരമഞ്ജീരവം
എന്‍റെ ഈ കവിത കവി അയ്യപ്പന്‍റെ ആത്മാവിന് സമര്‍പ്പിച്ചുകൊള്ളുട്ടെ! ഒരു തുളളി കണ്ണീര്‍ പോലും എനിക്കായ്‌ ആരും പൊഴിക്കരുതേ-------കവി അയ്യപ്പന്‍
അന്ത്യയാത്രാമൊഴി
==============
അനാഥമാം ഈ ജീവിത യാത്രയില്‍ ആറടി -
--------- മണ്ണിന്‍റെ ജന്മിയാണ് ഇന്നു ഞാൻ
പിരിയുമ്പോഴും ഈ സിരകളിൽ വിരിയുo
--------അക്ഷരദേവതേ പ്രണമിച്ചോട്ടെ!
മാനത്തു പാറിപ്പറക്കുന്ന പക്ഷിക്കും
------------ രാപ്പര്‍ക്കാനൊരുകൂടു സ്വന്തം
വെന്തുരുകീ ,വെയിൽ വീണുറങ്ങുമ്പോള്‍
---------തലചായ്ക്കാനൊരു കൂരയില്ല
ശാപജന്മം പേറി മണ്ണോടലിയുമ്പോൾ
---------തീറെഴുതാനും എനിക്കൊന്നുമില്ല
ജീവിതനാടക കളരിയിലാടിയ കീറിയ
--------വേഷങ്ങളോരോന്നഴിഞ്ഞു വീണു
വിരഹമെന്നോതിക്കരഞ്ഞു തീർക്കാനും
--------ബന്ധങ്ങള്‍ ലേശവും ബാക്കിയില്ല
ബോധതലങ്ങളിൽ മധുരസം കൊണ്ടു ഞാനെ-
------------ഴുതിയ തെറ്റുകൾ കവിതയായ്
കൊത്തിപ്പറിക്കുവാൻ തമ്മിലടിക്കുവാൻ
----------- സ്വത്തിനായാരും വരില്ല മേലിൽ
കേള്‍ക്കാന്‍ മടിക്കുന്ന ഭാവസ്തുതികളും
-----------അoഗീകാരവും വേണ്ടെനിക്ക്
പൊരിയുo വയറിന്‍റെ ഉള്‍വിളി കാതോര്‍ത്തു
-----------പിടയുന്ന മനസ്സോടലഞ്ഞിരുന്നു
തെരുവിലനാഥമായ് ദേഹം വിറച്ചപ്പോള്‍
-----------അപരനെന്നുറക്കെ പുലമ്പിയില്ലേ!
പകലുകള്‍ പതിവായ്‌ പരതി നടന്നപ്പോള്‍
--------- വെയിലേറ്റു വാടിത്തളര്‍ന്നിരുന്നു
പിണമായ് പലദിനം മഞ്ഞില്‍ മലക്കുമ്പോള്‍
---------ശൈത്യത്തില്‍ മരവിച്ചുറഞ്ഞുപോയ്
കാലത്തിന്‍ അമ്പേറ്റു വഴിവക്കില്‍നിണമാര്‍ന്ന
------------ദേഹിയെ നിങ്ങള്‍ ഇനി വിട്ടയ്ക്കൂ
കണ്ടു തീരാത്ത പൊയ്ക്കിനാവെല്ലാമേ
----------പടുതിരി കത്തിച്ചു ചാമ്പലാക്കി
കാമിനിമാരുടെ പ്രണയോപഹാരം ചതി-
--------യുടെ നാറും മാറാപ്പണിഞ്ഞിരുന്നു
അനാഥജെന്മത്തിന് അഭയമില്ലാതാകെ
-------പ്രത്യയശാസ്ത്രവും കൈയൊഴിഞ്ഞു
ശവമഞ്ചം ചുമക്കുമ്പോള്‍ പറയാനുള്ളോരു
--------രഹസ്യം ഇന്നിതാ കുറിച്ചു വെച്ചു
ഹൃദയധമിനിയില്‍ വിരിയുo കുങ്കുമ -
------പനിനീര്‍ദളം പൂകി മുഖം മറക്കൂ''
ശുഷ്‌ക്കിച്ചുണങ്ങി വരമാഞ്ഞ കൈകളില്‍
-------പൂവിതള്‍ വിതറി പൊതിഞ്ഞീടണo
മൃതിയുടെ നിളയിലേക്കൊഴുകി നീന്തുമ്പോള്‍
------പലതും ഒരു പക്ഷേ മറന്നുപോകും
ഇനിയെനിക്കെല്ലാം മരണപ്പെട്ടയരൂപിയാo
-------ആത്മാക്കള്‍ മാത്രമേ കൂട്ടിനൊള്ളൂ
പറന്നകന്നെന്‍റെ ശ്വാസ നിശ്വാസത്തെ
--------തര്‍പ്പണം തന്നു തിരികെ വിളിക്കല്ലേ
കാലന്‍ വന്നെതിരേറ്റു കൊണ്ടുപോനേരത്തു
-------വൃഥാ പച്ചരീയെള്ളും തൂകി വാമൂടെല്ലേ
മരണം വന്നു തലോടുമ്പോഴും ഞാന്‍ അറി-
-----------യാതെ പോയൊരു സത്യമുണ്ട്
പങ്കിട്ടുനല്കുവാന്‍ ശൂന്യമാം കൈകളില്‍
---------ഒരുതുണ്ടു കവിതയും തൂലികയും
നീറിയ കരളിന്‍റെ ഉള്ളിന്‍റെയമരത്ത്
--------ചിറകിട്ടടിക്കുന്നു തെരുവിലലയുo
''വെയില്‍ തിന്നും പക്ഷികള്‍''
'വെയില്‍ തിന്നും പക്ഷികള്‍''