2013, ഡിസംബർ 25, ബുധനാഴ്‌ച

 

 

 

 

മോഹക്കൂട്

ആകാശമന്തോപ്പിലാടുന്ന ചില്ലയിൽ
കുഞ്ഞാറ്റപ്പെണ്കിളി മുട്ടയിട്ടു
കാറ്റുതട്ടിക്കൊഴിച്ചില്ല, തങ്കക്കിനാവാലേ
മുട്ടയ്ക്കുമേലേയടയിരുന്നു...

അന്തിമയങ്ങുമ്പോൾ വെഞ്ചാമരംവീശി
വാനിൽനിരന്നു നക്ഷത്രക്കൂട്ടം
കുഞ്ഞിളംകൈകളാൽ തൊട്ടുതലോടീട്ടു
ചുറ്റിക്കറങ്ങി വെന്മേഘങ്ങളും

ദാഹജലത്തിനായ് ചുണ്ടുവിടർത്തുമ്പോൾ
കാർമേഘമിറ്റിച്ചു നീർക്കണങ്ങൾ
ചെറുതുള്ളികളായ്ക്കൊഴിഞ്ഞാതൂവലിൽ
തട്ടിത്തെറിച്ചുപോയ് വെള്ളിക്കുടം

അമ്മനനഞ്ഞിട്ടും മുട്ടനനഞ്ഞില്ല
ഒട്ടുംകിനിയാതെരാവുണർന്നു
ചന്ദനപ്പല്ലക്കിൽ ചാരേയണഞ്ഞിടും
സൗന്ദര്യദേവത ചന്ദ്രലേഖ.

കൈകൊട്ടികണ്ണുമിഴിച്ചു തണുപ്പേകാൻ
ഹേമന്തസുന്ദര രാത്രിയെത്തി
കുഞ്ഞിചിണുങ്ങുകൾ കേൾപ്പതിനായിട്ടു
പഞ്ചവർണ്ണക്കിളികാതോർത്തു

വാനിലെമേച്ചിൽപുറങ്ങളും തേടി
സ്വപ്നചിറകിൽ പറന്നുയർന്നു
അമ്മയാകാനുള്ള തൃഷ്ണയിൽ പൈങ്കിളി
ഭാവനകോരി മനംനിറച്ചു

പൊന്നുംപുലരി പൂത്തെഴുന്നേറ്റപ്പോൾ
ആരുംക്ഷണിക്കാതെ സൂര്യനെത്തി
നിർഭയം ചില്ലാട്ടമാടിതകർത്തിട്ടു
മുട്ടയോടൊപ്പം കുഞ്ഞാറ്റക്കിളി

നീട്ടിയാചുണ്ടിന്റെ തുമ്പിലൊരിത്തിരി
തേനും വയമ്പും കരുതിവെച്ചു
മുട്ടയിലങ്ങിങ്ങുചിന്നലു പേറീട്ടു
പൊട്ടിവിരിഞ്ഞൊരു കുഞ്ഞോമന

കൊക്കു നീട്ടിവലിച്ചടുപ്പിച്ചന്നവൾ
കുഞ്ഞിനെ നെഞ്ചിൻ നീർമണിത്തട്ടിൽ
കണ്ണ്തുറന്നില്ല തൂവൽകരുത്തില്ല
കുഞ്ഞിക്കാലൂന്നിത്തുഴഞ്ഞു പൈതൽ

മിന്നിത്തിളങ്ങും വർണ്ണചിറകുമായി
കൊഞ്ചിവിടർന്നു ഓമൽമിഴികൾ
ഇളംമഞ്ഞത്തലപ്പാവും പൂവുടലും
നീണ്ടു ചന്തമേറിയ പൂമുഖം

കൊത്തിയൊരുക്കീ കന്നികുഞ്ഞിനെ
ചുണ്ടുവിടർത്തിയീറ്റി തേൻകണം
നെഞ്ചോടുചേർത്തവൾ താരാട്ടുപാടീട്ടു
ചക്കരമുത്തം കൊടുത്തുറക്കി
See more

2013, ഡിസംബർ 21, ശനിയാഴ്‌ച


ശിവം


ഓംശക്തി ശിവശക്തി മഹാശക്തിഭുവനം
ധ്യായേതു പരമാത്മ പഞ്ചാക്ഷരസ്തേ 

വിശ്വേശ്വരം വേദവിജ്ഞാനകുംഭം ...
വിശ്വകൈനാഥാ മഹാസംഹാരശംഭോ

പ്രാണത്രയാണം നടനമതു ചടുലം
കൈലാസപർവ്വം താണ്ഡവകളരി

ശൈല ശ്രംഗസ്ഥിതേ ശ്രീ ഓംകാരനാഥാ
ധൂർജടീനാദപ്രണാമം അൻപാർന്നശക്തി

ശിവമേകിനിറയൂ കദനാന്തകാരാ
മന്മഥഭുവതാളം വേദസംഗീതം

തമസ്സാപ്രഭാമയം സുകൃതമന്ത്രസ്തേ
ചുടുലഭസ്മാധരാ ഭൂതാതിദേവാ

ഇന്ദുകലാധരാ കമനീയകാന്തം
ഉമചായും വിരിമാറിൽ നാഗഹാരം

പന്നഗഭൂക്ഷിതാ കളരിപ്രതാപാ
കവ്യമനോഹരാ കലാവാണിനാഥാ

ജ്ഞാനസ്വരൂപാ ചന്ദ്രമണ്ഡലസേവിതം
ക്ഷിതിയാകെ ഉണരും ഓംകാരസൂക്തം

പൊൻനാഗമിഴയുന്ന നീലകണ്ടേശാ
ഗംഗാരമൊഴുകുന്ന ജടാധാരശംഭോ

മന്വന്തരേ മഹിമ ഉഗ്രപ്രതാപോ
വിശ്വംനിറയുന്നു  വിശ്വകൈരൂപാ

ഹിമഗിരിവല്ലഭാ ശ്രീദേവാദിദേവാ
വിശ്വസൃഷ്ടിസ്ഥിതി സംഹാരപൂജ്യേ

കൈലാസനാഥാ ചിദാനന്ദരുദ്രെ
കൈവണങ്ങുന്നേൻ ശക്തിനമശിവായാ 




2013, ഡിസംബർ 19, വ്യാഴാഴ്‌ച



"മാധവം"


[രാധാമണി പരമേശ്വരൻറെ കവിതകൾ വായിക്കാത്തവർ ചുരുക്കമാണ്. "എൻറെ കണ്ണാന്തളിപൂവ്", "അവസ്ഥാന്തരം" തുടങ്ങി ഈ കവിയിത്രിയുടെ പല കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാധാമണിയുടെ കവിതകൾ ആകാശ പരപ്പുപോലെയാണ്.. ലാളിത്യം തുളുമ്പുന്ന സുന്ദരമായ പദങ്ങൾ... വായനക്കാരെ വാനോളം കൂട്ടിക്കൊണ്ടു പോകുന്ന ആശയഗാംഭീര്യം. കാലത്തിൻറെ പ്രഹേളികാ സ്വഭാവം സ്വന്തം ഭാവനയിൽ വർണ്ണിക്കുന്ന കവി. ഇതിനോടകം പല അവാർഡുകളും ഈ കവിയിത്രിയെ തേടി എത്തിയിട്ടുണ്ട്.. ജഡ്ജി വി. ആർ. കൃഷ്ണയ്യരിൽ നിന്നു പോലും ഈ കവിയിത്രിക്ക് അവാർഡ് സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. കൈരളിക്കു കിട്ടിയ ഒരു വരദാനമാണ് ഈ കവി.]

കവി എനിക്കു വേണ്ടി എഴുതി തന്ന രണ്ടാമത്തെ കവിതയാണ് "മാധവം"
[The Poetess has also sent me her Photograph The same is being posted along with the following poem..]
"മാധവം"











=========
[രാധാമണി പരമേശ്വരൻ ]

കാവ്യകേളിയുടെ നാദബ്രഹ്മത്തിൽ
ഒരുവേള നീയെന്നരികിലെത്തി
അറിയാതെ അറിയുന്നെങ്കിലും മാധവാ
അറിയട്ടെ ഞാൻ നിൻറെ അഭിരുചികൾ

തൂലികത്തുമ്പിലൂടൂർന്ന നിൻ സൗഭാഗ്യം
തൂമഞ്ഞുപോലെയലിയുന്നു മാധവാ
അറിയില്ല പറയൂ നീയെനിക്കാരിന്ന്
അറിയട്ടെ ഞാൻ നിൻ മധുര വൃത്താന്തം

കാതങ്ങളകലെ ഞാൻ കാണാതെ കണ്ടു
മോഹമുണർത്തും നിൻ ശീലുകളോരോന്നും
മാധവാ, ഞാനൊന്നറിയട്ടെ മനസ്സിലെ
കവിതയോടുള്ള പ്രണയാനുരാഗങ്ങൾ

സൗഹാർദ്രശകലം സ്നേഹത്തുടിപ്പുകൾ
ദൈവീക ഭാവമൊഴുകുന്നുദാന്തമായ്
ഏകാന്ത മദനാന്ധകാരത്തിൽ തെളിയും
തളിരായുതിരും അക്ഷരവൃന്ദങ്ങൾ

അകലെയാണെങ്കിലും നീയെൻറെയുള്ളിൽ
അസ്തമിക്കാത്തൊരു പൂർണോദയം
ആസ്വദിച്ചാവോളം പകരുന്ന സ്നേഹം
ആജീവനാന്തം അണയാതിരിക്കട്ടെ 

2013, ഡിസംബർ 18, ബുധനാഴ്‌ച




"ദിവാകരം"

രാധാമണി പരമേശ്വരൻറെ കവിതകൾ വായിക്കാത്തവർ ചുരുക്കമാണ്. "എൻറെ കണ്ണാന്തളിപൂവ്", "അവസ്ഥാന്തരം" തുടങ്ങി ഈ കവിയുടെ പല കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാധാമണിയുടെ കവിതകൾ ആകാശ പരപ്പുപോലെയാണ്.. ലാളിത്യം തുളുമ്പുന്ന സുന്ദരമായ പദങ്ങൾ... വായനക്കാരെ വാനോളം കൂട്ടിക്കൊണ്ടു പോകുന്ന ആശയഗാംഭീര്യം. മലയാള ഭാഷയുടെ 51 കുട്ടികളെയും (അക്ഷരങ്ങളെയും) എത്ര അടുക്കും ചിട്ടയോടും കൂടിയാണ് ഈ കവി ഓരോ കവിതകളിലും കോർത്തിണക്കുന്നത്!! അപാരം തന്നെ!!! കാലത്തിൻറെ പ്രഹേളികാ സ്വഭാവം സ്വന്തം ഭാവനയിൽ വർണ്ണിക്കുന്ന കവി. കൈരളിക്കു കിട്ടിയ ഒരു വരദാനമാണ് ഈ കവി.]

കവി എനിക്കുവേണ്ടി എഴുതി തന്ന ഒരു കവിതയാണ് "ദിവാകരം "
======================================================








നിയതിതൻ നീതികൾ







 

പൂക്കുന്ന പൂമരക്കൊമ്പുകൾക്കുള്ളിലും 
വിരിയുന്നൊരു കൊച്ചു പ്രേമഗാഥ
ഒഴുകും പുഴയുടെ ഓളങ്ങൾക്കുള്ളിലും
അലിയുന്നൊരാർദ്രമാം അനുരാഗ കാവ്യം

പതയും കടലിൻ തിരമാല പേറുന്നു
പറയുവാൻ ഒരു കോടി കദനം
നുര നുള്ളിയൊഴുകുന്ന ഹൃദയ വിപ-
ഞ്ചിയിൽ ഉലയുന്നൊരുപാടു വ്യഥയും

വിജനമാം വീഥിയിൽ കാറ്റുതൻ മർമ്മരം
ഓതുന്നു ശ്രുംഗാര മൃദു മന്ത്രണം
നീറുന്ന നൊമ്പരം നെഞ്ചിലേറ്റി
ഇരവും പകലും തിരയുന്നു ധരണി

എണ്ണിയാൽ തീരാത്ത തരിയായ മണ്ണിലും
ഗധ്ഗദo കേട്ടിടാം ഒന്നു ശ്രവിയ്ക്കുകിൽ
കാമവും, കേളിയും വേശ്യകൾക്കെപ്പോഴും
ജീവിതമാർഗ്ഗമിതു ,രതിക്രീഡയാകിലും

നിശയുടെ സാനുവിൽ ചെക്കേറുമാപ്പക്ഷി
മോഹിയ്ക്കുമിണച്ചേർന്നു നിദ്ര കൂടാൻ
പെരുവഴിയോരെ അമരുന്നനാഥമാം
ഒരുചാണ്‍വയറിൻറെ ഉൾവിളികൾ
നിയതിതൻ നിയമമോ നാടിൻറെ ശാപമോ!!
നാദമൊട്ടേശാത്ത അസുര വാദ്യങ്ങളോ !!!!


അമ്മ






കേൾക്കാൻ കൊതിച്ചോരീ താരാട്ടുപാട്ടിൻ 
ഗദ്ദ്ഗദംപേറി വിതുമ്പുന്നു പെറ്റമ്മ 
കാലം കനിഞ്ഞെത്തി നെഞ്ചോടുചേർത്ത- 
തൻപൂവ്വൽകുരുന്നിനെ ഭോഗിച്ചോനാരവൻ

ഏറുംഅമർഷവും ദു:ഖവുംകൊണ്ടുള്ള
ക്ഷോഭമടങ്ങാ കൊടുങ്കാറ്റുപോലെയായ്
അമ്മിഞ്ഞപാൽമണം മാറാത്തപൈതലേ
അഞ്ചാറുവട്ടങ്ങൾ പീഡനംചെയ്തവൻ

ഇല്ല, പൊറുക്കില്ല ജന്മേത്രിയാണുഞാൻ
കൊന്നൊടുക്കീടണം ഉഗ്രകിരാതരെ
കാണാതെപോയല്ലോ ഈയസുരതയെ
വേരറുത്തീടുവാൻ കാലമാസന്നമായ്

വിശ്വാസഹസ്തിയിൽ ധർമ്മഭംഗങ്ങളും
ചോരഞരമ്പിൽ വളർത്തും മൃഗീയതേ
പോടാ, നിനക്കൊന്നും മാപ്പില്ലൊരിക്കലും
തെല്ലുനേരംപോലും ജീവിച്ചിരിക്കുവാൻ
രണ്ടുതലയുള്ള വാളാലരിയുവാൻ
പേറ്റുനോവേറ്റമ്മ സംഹാരവന്യയായ് ...
സ്നേഹഭൂമി മാസികയുടെ പ്രകാശനവേളയിലെ പ്രാർത്ഥന
-രാധാമണി പരമേശ്വരൻ)






പ്രപഞ്ചചൈതന്യമേ ഈ സ്നേഹഭൂമിയിൽ
പ്രകാശധാരാമൃതം ചൊരിയൂ അനർഗ്ഗളം
അജ്ഞാനത്താലുഴലും അശാന്തമാംചിത്തേ
ജ്ഞാനത്തിൻ പ്രഭാപൂരം വർഷിപ്പൂ തേജോമയീ

പ്രഭാതസൗരോർജ്ജം പരബ്രഹ്മനമസ്തുഭ്യം
അക്ഷരജ്യോതിസ്സായ് തെളിക്കാമീ സ്നേഹഭൂമിയിൽ
സർവചരാചര ഭൂമിമാതാവിൻ തിരുമുൻപിൽ
വിളക്കായ് വിളങ്ങേണം സ്നേഹഭൂമി നിദാന്തമായ്

 നാലുകെട്ട് എന്നകവിതയിലെ ഏതാനും ചില വരികൾ ഇവിടെ കുറിക്കുന്നു.. 

ആയില്യം സർപ്പക്കാവിലെ വള്ളികൾ 
ചുറ്റിക്കിടക്കുന്നു നാഗങ്ങളായ് 
മഞ്ഞളുതൂകിയ കൽമണ്ഡപങ്ങളിൽ 
പൂക്കുലപോലെയിഴയുന്നു വല്മീകം

കുത്തുവിളക്കുപോൽ പ്രോജലമായൊരു-
''ഭദ്രാലയം'' ഇന്നു നാമക്ഷരങ്ങളിൽ
നക്ഷ്ടപ്രതാപമയവിറക്കീടുമീ
ഗദ്ഗദംകേവലം മാനവരോദനം

2013, ഡിസംബർ 17, ചൊവ്വാഴ്ച

  മോഹനം


പാടീടും ഞാനെൻറെ മോഹമുരളികയിൽ
പ്രണയം തുളുമ്പുന്ന മധുമൊഴി മുത്തുകൾ

പാതിരാപിച്ചിപ്പൂവടൽ മുത്തിച്ചുവയ്പ്പിക്കാൻ
വാസന്ത ചന്ദ്രികേ വരുക ഋതുകന്യകയായ്‌

ഈറൻ നിലാവിന്റെ മറചൂടി നിദ്രയിൽ
എന്റെ മാറത്തു വീണു പടരുമോ വല്ലരി

ആത്മാനുരാഗത്തലാരോമലെ പൊന്നേ
വാരിപ്പുണരട്ടോ, ശ്രുoഗാരദാഹമായ്

ഏഴിലമ്പാലകൾ ഗന്ധർവ്വ സേവയ്ക്കു
വാസരപ്പൂക്കൾ വിരിയ്ക്കുന്ന യാമത്തിൽ

നാട്ടു ചോലപൂക്കൾ ചാരേയൊളികണ്ണാൽ
നിന്നെതഴുകുവാൻ കൊതിയൂറിവെമ്പലായ്


 പാല്‍നുനുരയുന്നീ സാരസ പൊയ്കയിൽ
ഹംസങ്ങളായ് നാം നീന്തിത്തുടിയ്ക്കുമ്പോൾ

കന്നിപ്പൂ മേനിയിൽ ഒഴുകുന്ന മോഹനം
കോരിക്കുടിക്കുന്നു രോമാഞ്ച ഹർഷമായ്
വർഷ സന്ധ്യ


കരയാൻ തുടങ്ങവേ വർഷ സന്ധ്യ

വിടചൊ ല്ലിയകലുന്നു ആധിത്യനും

വിധിയെ പഴിചാരി വിലപിച്ചു നിന്ന്
വിരഹത്തൽ തകരുന്നു വർഷ സന്ധ്യ

നിറമുള്ള സ്വപ്നങ്ങളടർന്നു വീണു
അകലുന്ന പകലിനെ യാത്രയാക്കി

വിറയാർന്നു ദുഖവും പേറി തനിയെ
ഇരുളാകും മെത്തയിൽ തളർന്നു വീണു

കദനത്താൽ കൂരിരുൾ പൂകി മെല്ലെ
കണ്ണീരു തൂകി മിഴി നനഞ്ഞു തൂങ്ങി

കരുണയായ് കൈ രണ്ടും നീട്ടി നിൽക്കെ
കണ്ണടച്ചു പെയ്തു കാർമുകിലന്യയായ്

ഒരു കുഞ്ഞു ദീപമായ് ആകാശ താരം
അലിവാർന്ന മിഴികളിൽ നോക്കി നിൽക്കെ

വിടചൊല്ലിയകലും പ്രിയതമനെയോർത്ത്
ഇരുളിൻറെ ഗർത്തത്തിലലിഞ്ഞു ചേർന്നു

"വർണപകിട്ടറ്റ വർഷ സന്ധ്യ
സുന്ദരിയല്ലാത്ത വർഷ സന്ധ്യ
ഈറനുടുത്തു നനഞു തേങ്ങി
പുലരിയും കാത്ത് തളർന്നുറങ്ങി
പാവം മുഗ്ദ്ധയാം വർഷ സന്ധ്യ"



2013, ഡിസംബർ 15, ഞായറാഴ്‌ച

 
 
 


എന്റെ പ്രിയ സ്നേഹിതന്‍ ശോഭിക്ക് സ്നേഹപൂര്‍വ്വം അയച്ചുകൊടുത്ത ഒരു കവിത ഞാനിവിടെ ചേർക്കുന്നു
...........................................................
സുലക്ഷണ
...
ഹരിതമനോഹര മായാപ്രപഞ്ചത്തില്‍
സ്വച്ഛമായിടതൂര്ന്നു , വിലസും വീചിയില്‍
അരുണോദയത്തില്‍ വര്‍ണ്ണാഭചാര്‍ത്തി
തളിരിലും ശീതള മജ്ജുമനോഹരി ...

പങ്കിട്ടെടുത്തതല്ല, എന്റെയീ ചാരുത
പ്രകൃതികനിഞ്ഞതീ കനകകളേബരം
പൊഴിയുന്നിലയിലും പകരുന്നുപ്രാണന്റെ
പിടയും ചെറുനിസ്വനങ്ങളായ് സാന്ത്വനം

ഇരുളില്‍ ഇവിടെ എകാന്തമാം ചിത്തം
കൊതിപ്പൂ കാണുവാന്‍ ഒരു നല്ലഹൃത്തടം
ശപ്തജന്മങ്ങളെ വിശ്വസിക്കാനൊട്ടു-
പേടിയാണിന്നെന്റെയുള്ളിന്റെയുള്ളില്‍

ആത്മസൌന്ദര്യം തുടിച്ചു സുസ്മേരയായ്
കാറ്റിലിളകി നാദവല്ലകിമീട്ടുമ്പോള്‍
ഭാവപ്രതാപം നുകരുവാനെത്രയോ
പൂവ്വാക്കുരുന്നുകള്‍ വാരിപ്പുണരുന്നു

ആഘോഷവേളകള്‍ ആര്ഭാടമാക്കാന്‍
വെട്ടിയടര്‍തെരുതെന്റെ ഇളംമേനി
ചന്തം തികഞ്ഞൊരു താരുണ്യമുഗ്ദ്ധയായ്
അനശ്വരജന്മം സഫലമാക്കട്ടയോ ..

തരളമോരസുലഭ കാലാന്തരങ്ങളില്‍
കാതരേ വിലസിവിരാചിക്കാന്‍ മോഹം
നാളെവരുംകാലം വികലാംഗയക്കാതെ
വിട്ടയക്കേണമേ മനുജാ നിസ്വാര്ത്ഥെമോടെ
— with Radhamani Parameswaran 








കൈലാസം

പാവന ജ്യോതിയായ് പാരിടമാകെയും
പ്രാചിയില്‍ വെട്ടി തിളങ്ങി സൂര്യോദയം
കൈയില്‍ ഹിരണമയ താലവുമായ്‌ വന്നു
കൈ കൂപ്പി നിന്നു പുലര്‍കാല കന്യക

ശ്യാമ മേഘങ്ങളേ വാരി പുണരുവാന്‍
താമര കൈ നീട്ടി നില്‍ക്കും ഹിമാദ്രികള്‍
രാവിലുണരുന്ന ചന്ദ്രബിംബം തൊഴാന്‍
മോഹിച്ചു നില്‍ക്കുന്നു മോഹനസന്ധ്യയും

ആദിപ്രകൃതി തന്‍ സര്‍ഗ്ഗവൈദഗ്ദ്യമേ
ആ മഹാ വിസ്മയം കണ്ടുഞാന്‍ നിശബ്ധയായ്
ദിങ്ങ്മണ്ഡലത്തിനെ കാത്തു രക്ഷിച്ചീടും
സൃഷ്ടികര്‍ത്താവിനെന്‍ധന്യവാദാഞ്ജലി

( പ്രശസ്തകവി രാധാമണി പരമേശ്വരന്റെ പ്രശസ്ത
കവിതാ സമാഹാരമായ പഞ്ചഭുതങ്ങള്‍ എന്ന കവിതാ സമാഹാരത്തില്‍ നിന്നും "കൈലാസം " എന്ന കവിതയിലെ (204)വരികളില്‍ നിന്നും എടുത്ത ഏതാനും ചില വരികളാണ് ഇതു
......ഒരു കൈലാസയാത്രയുടെ സുഖം സമ്മാനിച്ച കവയത്രിക്ക് വാക്കുകള്‍ക്കുക്കതീതമായി ഹൃദയത്തിന്‍റെ ഭാഷയില്‍ഒരായിരം അഭിനന്ദനങ്ങള്‍)
Like ·  · Promote · 

കടല്‍

 നീലാകാശം നിന്നെ നോക്കി 
പുഞ്ചിരിക്കുന്നൂ എങ്കിലും 
ശാന്തി തേടുന്നൊരു ദുഃഖ
ഭിക്ഷുവാ നീ നിരന്തരം 

വേനലാടും നിലാമഴ
കാറ്റിലാടി കളിക്കുമ്പോള്‍
ആറ്റുപൂവിന്റെ തേന്‍കണം
നിന്റെ മാറില്‍ ചുരത്തിയോ ?

കടലേ നിനക്ക് മാത്രമായി
കാത്തു വച്ചെന്‍ കരളിനെ
പങ്കു വക്കുവാന്‍ പാടില്ല
പകരം എന്ത് നീ നല്‍കിടും

പ്രണയിനി നിന്‍ സാന്ത്വനം
ജീവിത രസം തൂകിടും
അഭയമേകാന്‍ ആകുമോ
പ്രാണനില്‍ നീ പടരുമോ


 

2013, ഡിസംബർ 14, ശനിയാഴ്‌ച

ഗോവിന്ദ് അവാര്‍ഡ് വേളയില്‍ ..........




വിമര്‍ശന ദാഹികള്‍ 



മുക്തഹരിത നികുജ്‌ജമാം ഭുമിഞാന്‍ 
സര്‍വ്വചരാചരപെറ്റമ്മയാണ് ഞാന്‍ 
ആദ്യമായ്‌ സ്ഥാപിച്ചോരക്ഷരകൂട്ടില്‍ 
പേറ്റുനോവില്‍ പിടഞ്ഞൂ കഴിഞ്ഞവള്‍

തുരുമ്പിച്ചൊടിഞ്ഞാ തൂലിക കാച്ചീട്ടു
ആദ്യാക്ഷരങ്ങള്‍ക്ക് ജന്മംകൊടുത്തവള്‍
കന്നിയായ്‌ പിറന്നന്‍റെ കണ്മണിക്കിട്ടു
"ഹരി " യെന്നോരോമന നാമധേയം

തൊട്ടു തലോടി താലോലിച്ചു അമ്മ
കൂടെപിറപ്പുകള്‍കൂട്ടമായെത്തിനാല്‍
അന്‍പത്തിരണ്ട്പെണ്മണികുഞ്ഞുങ്ങള്‍
"അക്ഷരമാലയായ്‌" "ദേവീകടാക്ഷമായ്‌"

പൊന്നോമനകളെ പിച്ചവെപ്പിച്ചു
കേരളമങ്കമാരായ്‌ വളര്‍ത്തിഞാന്‍
വാനോളം പാടി പുകഴ്ത്തിപഠിപ്പിച്ചു
പങ്കിട്ടുനല്‍കി പാട്ടക്കരക്കാര്‍ക്ക്

ആവോളം ഓജസ്സ് കോരീ വളര്‍ത്തി ഞാന്‍
നിരക്ഷരരെ നീക്കി രക്ഷിക്കുവാന്‍ വേണ്ടി
അടിമത്തം ലേശവും എല്‍പ്പിച്ചില്ലാര്‍ക്കും
കുത്തകയാക്കാന്‍ മോഹിക്കവേണ്ടാരും

മലയാളാഭാഷ തറവാടു ജംഗമസ്വത്തെന്ന്‍
മതിമറന്നോതുന്നു നീരാളികള്‍ ചിലര്‍
തീര്‍പ്പും പതവുംകൊടുക്കാന്‍ മനസ്സില്ല
പാടിനടക്കട്ടെ തെമ്മാടികള്‍ ഇവര്‍

പദവികള്‍ നേടാന്‍ പണമെറിയുന്നവര്‍
അര്‍ഹതഉള്ളവര്‍ പിന്നാമ്പുറങ്ങളില്‍
നാടുമുടിച്ചും കൈക്കൂലിവാങ്ങിയും
പണ്ടി വയറും കീശയുംവീര്‍പ്പിച്ചോര്‍

ഡിഗ്രിയുംഡോക്ടരേറ്റും വേറെയുംപണ്ടാരം
തുട്ടിനാല്‍ നാടെങ്ങും തത്തിക്കളിക്കുന്നു
വിമര്‍ശനദാഹികള്‍ വിവരദോഷികള്‍
ശ്ശെടാ,ഭുമിയ്ക്ക് ഭാരമായ്‌ വാഴുന്നിവറ്റകള്‍

മലയാള ഭാഷ മഹത്തരമാക്കിയ
മാതൃരാജ്യത്തിന്‍റെ മക്കളാo നാമെല്ലാം
ഒന്നിച്ചീ മണ്ണില്‍ അണിചേര്‍ന്നു കൂടിടാം
നല്ലൊരു നാളെക്കായ് നാടിന്‍റെ രക്ഷയ്ക്കായ്‌
അറിവിന്‍റെ അക്ഷര ചെപ്പുതുറക്കട്ടെ
അഭിമാനപുരിതം സനാതന കര്‍മ്മക്ഷേത്രം!!!!!!

സുകൃതഹാരം 


ആത്മാവിനുള്ളിലെരിയുന്ന തീയിൽ 
ഒടുക്കാനൊരുങ്ങുന്നടങ്ങാത്ത വൃഥകൾ 
നോവുകളേറെയായ് നൊമ്പരക്കൂട്ടിലായ് 
വിലപിയ്ക്കുന്നെത്ര പീഡനഗാഥകൾ

വസന്തമീവഴി വിരുന്നു പോകവേ
താമസ്സിലെന്നോ വിരിഞ്ഞോരു കാട്ടുപൂ
വരണ്ടുറഞ്ഞെന്റെ രക്തചംക്രമണം
മരിച്ചു,മണ്ണിലടരാൻ വിതുമ്പുന്നു

ഉറഞ്ഞു പോയെന്റെ നെഞ്ചിലെ രസകുടം
നുണയുവാനൊരു കട്ടുറുമ്പാലും തഥാ
തീഷണമാമെന്റെ ചിന്താച്ഛന്ദസ്സുകളിൽ
ഉണർത്തിയൊരായിരം ചിത്രാംഗദങ്ങൽ

ഊഷ്മള ഭാവമെൻ ജ്വര സങ്കൽപ്പനം
സിരയിൽ കൽപ്പിതം ചാർത്തി ഭാഗീനം
നിലയ്ക്കാത്ത പുഴയായ് കാവ്യപ്രവാഹം
ഒഴുകുന്നനർഗളം മോക്ഷപദങ്ങളായ്

മലയാള മണ്ണിന്റെ ശ്രേഷ്ഠചിത്രാസനം
സുകൃത ഹാരമണി മായാദീപ്തിയിൽ
വിരിയുമൊരു ചെറുപുഷ്പദളമായ്
സനവരതം അഭിമാനപൂരിതം


രതി മർമ്മരം 




പ്രിയതരമാം കിളികൊഞ്ചലിനുള്ളിൽ 
മധുരം നിറയുന്നൊരു മൃദു മന്ത്രണം 
പൂവിതൾ പൊട്ടി വിരിഞ്ഞൊരാ ചുണ്ടിലോ 
പ്രണയ പരാഗത്തിൻ രതി മർമ്മരം

വിടരാൻ വെമ്പലായ് കഞ്ചുകം മൂടി
നിഴലിച്ചു മെയ്യിൽ ഇരു നീർമാതളം
നീലിമ നെയ്താ കരിമഴിയ്ക്കുള്ളിലും
ധനുമാസ രാവിൻറെ തിരുവാതിര

അഴിഞ്ഞുടഞ്ഞാ കാർകൂന്തൽ സുഗന്ധമായ്
നൃത്തം ചവിട്ടി ത്രസിച്ചു നിതംബത്തിൽ
വിസ്മയിപ്പിച്ചൂ, വിരാജിച്ചു യൗവ്വനം
ഉന്മാദ ചന്ദ്രികാ പാലൊളി നിലാവിൽ

കാറ്റേറ്റു പെയ്യും തുലാവർഷം താരുണ്യ-
യൗവ്വനാംഗങ്ങളിൽ കുളിരായ് പടർന്നു
അനുരാഗ മോഹനാംഗിയെൻ പൊയ്കയിൽ
വിരിയാൻ കൊതിയുണരും നീലാംബുജം


ആത്മ പീഡനം





ഹൃദയഭിത്തിയിൽ കുറിച്ചു ഞാനെന്‍റെ
കദനമുരുകും കഥകളോരോന്നും

ഒതുക്കി വായിച്ചു രസിച്ചിരിയ്ക്കുവാന്‍
അടുത്തുവന്നെത്ര സഹപ്രവത്തകർ

പറഞ്ഞു തീർക്കുവാൻ പരിലസിക്കുവാൻ
മധുരമായാത്ര പദങ്ങളില്ലത്രേ

ഒരിയ്ക്കലെങ്കിലും അടുത്തു വന്നെന്‍റെ
രഹസ്യ ദുഃഖങ്ങൾ അറിയുവാനായോ

അശാന്തമായിന്നും ഒഴുകിത്തിരാത്ത
കണ്ണുനീർ പുഴയൊഴുകുന്നുൾക്കടൽ

തളർന്നു പോയെന്‍റെ കരങ്ങളിൽ തുഴ
കരഞ്ഞു നിൽപ്പതും കണ്ടിരിന്നുവോ

മറുകരയ്ക്കൊന്നടുത്തു ചെന്നെത്താൻ
തുടിച്ചു നീന്തുവാൻ അറിഞ്ഞിടാത്ത ഞാൻ

അരികിലൂടെ പാഞ്ഞടുത്തൊരു സാധു-
മൃതശരീരത്തിലഭയം പ്രാപിച്ചു

മരണം വാവിട്ടലറി മിഴി ചിമ്മി
കുഴഞ്ഞ നാവെടുത്തഭയമോതി ഞാൻ

ചുവന്നുരുണ്ടാ കണ്‍തടങ്ങളിൽ കാലന്‍റെ
പകച്ചു നോട്ടം,പരിഭ്രമിച്ചാക്ഷണം

തണുത്തുറഞ്ഞെന്‍റെ നനുത്ത ചെഞ്ചുണ്ടു
ആർത്തി പൂണ്ടവൻ ഉഴിഞ്ഞു മാറ്റിനാൻ

അർദ്ധനഗ്നമാം തുടുത്ത മാറിടം
കശക്കി കാന്തിയാൽ കാമിച്ചു പോയവൻ

നിശ്വനങ്ങളേറ്റാ നീരിലൊഴുകുവേ
ആത്മപീഡനമേറ്റാ ശവം ശിവമായ്

വീണുടഞ്ഞാ ഹൃദ്യരോദനം തൃസിച്ചു -
തഥാ കൊന്നൊടുക്കീയാ നീചജന്മത്തെ

മടങ്ങിയെത്തുവാൻ മദിച്ചു ഹൃത്തടം
പൊൻ തിരകളാലേയുയർത്തിയിക്കരെ

ഉണർന്നു കണ്ടന്‍റെ ഉദയസൂര്യനെ
നമിച്ചു പിന്നെയോ ജപിച്ചു ഈശനെ

ശകുന്തള ( 180lines) 



അർച്ചനാതാലങ്ങളേന്തിയശോകങ്ങൾ 
അർഹപാദാദിയൊരുക്കും ത്രിസന്ധ്യകൾ 
ചേലൊത്തു പൂവിട്ട നീലകടംമ്പുകൾ 
നീളേ സുഗന്ധിയാം കുടകപ്പാലകൾ 

മിന്നൽ പിണർപോലെ അന്തരംഗത്തിലോ-
രപ്സര കന്നിതൻ ദർശന നർത്തനം
കച്ച മണികളും കസവുത്തരീയവും
കല്യാണ സൗഗന്ധികം ചൂടും നർത്തകി 


ആകാര ഭംഗിയാൽ ആഗമിച്ചോ മുന്നിൽ
ആ ദേവ സുന്ദരി മേനക പിന്നെയും
ഭൂതകാലത്തിന്റെ മായാത്ത ഓർമ്മകൾ
ഭീതിപ്പെടുത്തി മഹർഷിതൻ ഉൾത്തടം



മഴവില്ല് 




''അന്തിയിൽ ചോക്കുന്നാകാശമേഘങ്ങക്ക് 
എന്തോരു ചന്തമാണമ്മേ കാണാൻ
തെറ്റീ, തെല്ലൊന്നൂനോക്കൂഉണ്ണീ ഇന്ന് 
മാനത്ത് മാരിവില്ലോലും വർണ്ണമല്ലോ!''

വസുന്ധര മരിക്കുന്നു (വസുന്ധരയില്‍ നിന്ന്.....)



ഇമപൂട്ടി ഇനി ഞാനുറങ്ങീടട്ടെ
ഈ ശപ്തജീവന്റെ സന്തപ്തശയ്യയിൽ 
നിദ്രാവിഹീന നിശകൾ ചമച്ചുള്ള
നിത്യദുഃഖങ്ങൾ ഇറക്കിവയ്ക്കട്ടെ ഞാൻ

മുക്തഹരിതനികുന്ജമാം ഭൂമി ഞാൻ
സർവചരാചര പെറ്റമ്മയാണ് ഞാൻ
ഹന്നകുംഭത്തിൽ നിറച്ചു ഞാനെന്നിലെ
ഭഗ്നദുഖത്തിന്റെ കണ്ണുനീർധാരകൾ 

ആളിപ്പടർന്നീടുമാവേശമോടുള്ളിൽ
ആശിച്ചതാണുഞാൻ അമ്മയായ്തീരുവാൻ
മാതൃകാദാഹമധുര സ്വപ്നങ്ങളാൽ
കോരിതരിച്ചിരുന്നെന്റെ മനോരഥം

നൊന്തുപ്രസവിച്ചതല്ലെയെൻ മക്കളെ
അമ്മിഞ്ഞയൂട്ടിയും താരാട്ട് പാടിയും 
പേറ്റുനോവിൽ പിടഞ്ഞുള്ളോരാനാളുകൾ 
മായ്ക്കാനശക്തപരാശക്തി പോലുമേ

പൂവണിക്കാടിനെ മുത്തണിക്കുന്നിനെ
താഴത്തോഴുകുന്ന പൂന്തേനരുവിയെ
മാനവരാശിയെ നെഞ്ചോടടുപ്പിച്ചു
ലാളിച്ചുപോറ്റി വളർത്തിയോളാണുഞാൻ

പുലരിയ്ക്കുദിയ്ക്കുന്ന ആദിത്യദേവൻറെ
പട്ടമഹിഷി വസുന്ധരയാണു ഞാൻ
ജ്യോതിസ്വരൂപനാം ആ പിതാവേകിയ
ജീവൽക്കുരുന്നുകൾ നിങ്ങളെൻമക്കളെ

കുന്നോളംസ്നേഹം പകർന്നുഞാൻ മക്കൾക്ക്‌
നെഞ്ചിലെ ചോരയാൽ നൽകീ സുധാമൃതം
ഇടവേളയില്ലാതെ സ്നേഹംചുരത്തിയോൾ
ഇടനെഞ്ച് പൊട്ടി കരഞ്ഞു പോന്നീ ദിനം

വെട്ടിയരിഞ്ഞെന്റെ കൈകളുംകാൽകളും
നിര്ഭയം നീചരാമെന്റെ പരമ്പര
ചെന്നിണംചീറിത്തെറിച്ചെന്റെ മക്കള്‍തന്‍
കണ്ണിൽ പതിക്കുന്ന കാഴ്ചകാണുന്നു ഞാൻ

പിന്നെയും തൃപ്തി വരാതവരെന്നുടെ
കണ്ണുകൾ ചൂഴ്ന്നെടുത്തട്ടഹസിക്കയാൽ
ചോരയിൽ മുങ്ങികിടക്കുമീ അമ്മതൻ
ശോകത്തിലെത്ര സമൃദ്ധികൊള്ളുന്നവർ

തീരാവ്യഥയുടെ പര്യായമാമെന്റെ
 തോരാത്തോരശ്രുനീരോപ്പുവാനാരിനി 
നന്ദികേടിന്റെ മനുഷ്യകോലങ്ങളോ
 നൊന്തുപെറ്റുണ്ടായ സന്തതിയൊക്കെയും.

പേടിയാകുന്നെനിയ്ക്കെൻ പ്രപഞ്ചമേ
പേടിമനുഷ്യരെ മക്കളെ കാണുകിൽ
രക്തമിറ്റിച്ചു രസിക്കയാണിപ്പോഴും 
തീരാത്തനൊമ്പരം പേറിമരിയ്ക്കുംഞാൻ



നിശാ സുന്ദരി 



ബന്ധുരയായി പിറന്നവളെങ്കിലും 
അന്ധകാരത്തിന്റെ സന്തതിയാണ് ഞാൻ
ആർക്കും പ്രിയങ്കരിയാണെന്നിരിക്കിലും
ആരുടെ സ്വന്തവും ആകാതെ പോയവൾ


തൊടിയിൽ വിരിഞ്ഞൊരു പാവം നിശാഗന്ധി
ആദിത്യതേജസ്സറിയാത്ത ദോഷി ഞാൻ
ഇരുളിൻ ഇമകൾ തുറന്നിരിക്കുമ്പോൾ
ഇടനെഞ്ചിൽ പൂക്കും ചന്ദ്രികാ വസന്തം

പകലിൽഞാനെത്രയോ തപസ്സുചെയ്തു
പകലവനെകണ്ടു മിഴി തുറക്കാൻ
സൃഷ്ടിയിൽ തന്നെ വേളിച്ചമുപേക്ഷിച്ച
പൂന്നെൽ കതിരുപോൾ നില്പൂഞാൻ രാത്രിയിൽ

കാത്തു നിൽക്കാറില്ലവളെ വസന്തങ്ങൾ
കോർത്തെടുക്കാറില്ല ഹാരങ്ങൾ തീർക്കുവാൻ
കൂരിരുൾ മൂടുന്നയാമങ്ങളിൽ ഗന്ധ-
പൂരവുമായ് സ്വയം പൂത്തു നിൽക്കുന്നു ഞാൻ

പുലരിയുണരും മുൻപ് ഇവിടെനിന്നും
ഭൂമിതൻ വിരിമാറിൽ പതിച്ചീടണം
ആരും കൊതിക്കുന്ന പുണ്യജന്മത്തിനായ്
എത്രനാൾ മണ്ണിൽ മരിച്ചുകിടക്കണം

ആയുസ്സിൽ പുസ്തകമെത്രതന്നെ
ദീർഘമോ ഹ്രസ്വമോ ആയീടിലും
ഈനിശാഗന്ധിപോലെങ്കിലും നാം
ജീവിതം സ്വാർത്തകമാക്കീടണം