2015, മാർച്ച് 22, ഞായറാഴ്‌ച

മധുരം
-
അടങ്ങാത്ത കടലിന്‍റെ തിരപോലെ നീ
എന്‍റെ മനസ്സിലൊരനുരാഗ വില്ലായ്‌
നിറമിഴി കോണുകള്‍ക്കുളളില്‍ നീ
നിലക്കാത്തൊരമ്പയെത് വീഴ്ത്തി
.
കരിനിഴല്‍ പടരുന്നാ വേദിയില്‍
നീയൊരു പ്രേമഭിക്ഷുവായ് മാറീ
അണപൊട്ടിയൊഴുകീയ ദു;ഖം നീ-
മെല്ലെ, ആരും കാണാതെ മായ്ച്ചു
.
പങ്കിലമാകാത്ത ശുഭനിമിഷമെണ്ണി
പുളകം ചൊരിഞ്ഞോരനുഭൂതി
പഴകിയ വീഞ്ഞു പോലെന്നും എന്‍റെ
കരളില്‍ ലഹരിയായ് പടരുo
.
അമൃതായ്‌ പകരാന്‍ കൊതിച്ചൂ
പക്ഷേ പരിസരം കലാപകലുഷമായ്
മേലങ്കികൊണ്ടു മറച്ച കപോലങ്ങള്‍
ചെണ്ടുകള്‍ പൂത്തൊരു ഉദ്യാനമായ്
ശ്രീ MK സാനുമാഷ് 'അഹല്യ' എന്ന കവിതയിലൂടെ നടത്തിയഹൃദയംഗമായൊരു അനുമോദനത്തിന്‍റെ ഏതാനം ഭാഗം ഇവിടെ കുറിക്കട്ടെയോ---
ശ്രീ.ഇയ്യങ്കോട്ശ്രീധരന്‍ മാഷ് ''അവസ്ഥാന്തരം''-എന്ന കവിതാസമാഹാരത്തിലെ അവതാരികയിലും മിക്ക കവിതകളിലൂടെയും വിശദമായൊരു പഠനം നടത്തിയിരിക്കുന്നു
അഹല്യാമോക്ഷം
------------------
സ്വര്‍ഗ്ഗസ്ഥനായ ദേവേന്ദ്രന്‍റെ കാമാര്‍ത്തിയാല്‍ അനേകകാലം കൊടുംകാട്ടില്‍ ശിലയായ് കിടക്കേണ്ടി വന്ന ദയനീയമായ സ്ത്രീത്വം അഹല്യ, എക്കാലത്തേയും ദു;ഖകഥാപാത്രമാണ്. കാവ്യാനുഭൂതി കോരിച്ചൊരിയുന്ന രാധയുടെ മിക്ക കവിതകളും പല സമാഹാരത്തിലൂടെയും എനിക്ക് ദര്‍ശിക്കാന്‍
കഴിഞ്ഞു.പുരാണപുണ്യകഥാപാത്രമായ ''അഹല്യ'' യിലൂടെ കാവ്യരൂപേണ വീണ്ടും നമ്മുടെ മുന്നിലേക്ക്‌ ഈ കവി ഭാവബന്ധൂരമായ ബിംബങ്ങള്‍ കോര്‍ത്തിണക്കുന്നു.അതിമനോഹരമായ അഭേദകല്പനയുടെ പൊരുള്‍ തേടി ഒരു ചിത്രരചന നടത്തുന്നു. ലോക സാഹ്യത്യത്തില്‍ തന്നെ അവിസ്മരണീയമായ സ്ഥാനം പിടിച്ചിട്ടുള്ള-- 'അഹല്യ' --യെ സ്ത്രീത്വത്തിന്‍റെ എല്ലാ പരിപൂര്‍ണ്ണതകളോടും പരാദീനതകളോടും വാക്കുകള്‍ കൊണ്ടു രൂപ ശില്പo രചിക്കാന്‍ രാധ കാണിച്ചിരിക്കുന്ന മനോവൈഭവം പ്രശoസനീയം തന്നെ . മഹാന്മാരായ പഴയകാലകവികളുടെ അത്മാവ് ഈ കവിയെ തൊട്ടുഴിഞ്ഞ് അനുഗ്രഹിച്ചതായി തോന്നിപോകുന്നു പല വേളകളിലും.
.ചതിയിലൂടെ വഞ്ചിതയായ സ്ത്രീത്വം വളരെ വികാരതീഷ്ണതയോടെ കവിതയായ് വര്‍ണ്ണിക്കാന്‍ ഇവിടെ കഴിഞ്ഞിരിക്കുന്നു രചനാവേളയില്‍ ആ കൈവിരലുകള്‍ ആദ്രത പൂണ്ടു നമ്മെ സ്പര്‍ശിക്കുന്ന അനുഭവങ്ങള്‍ കവിതയുടെ മിക്ക ഭാഗങ്ങളിലും.
.
''ശിലയായ് കിടക്കവേ ശ്രീരാമനാമങ്ങള്‍
ധ്യാനിക്കുന്നാശ്രമവാടതപസ്വിനി
.
ദാശരഥിതന്‍ പദനിസ്വനം കേള്‍ക്കാന്‍
കാതോര്‍ത്തിരിക്കയാണോരോ നിമിഷവും''
.
അതിമനോഹരങ്ങളായ ചില ബിംബങ്ങള്‍ ലളിതമായ രചനക്ക് അവര്‍ണ്ണനീയമായ ഉദാഹരണമായ് നമുക്കു കാണാം. വൃത്തത്തില്‍
ചിട്ടപ്പെടുത്തിയിരിക്കുന്ന പല കവിതകളിലും ഭാവനാസമ്പന്ന മായൊരു കവിഹൃദയം തുടിച്ചുനില്ക്കുന്നുണ്ട്
.
വരികളിലെ വസന്തം------തൊട്ടനുഭവിക്കും പോലെ
.
''കോരിനിറയ്ക്കുന്നു കോള്‍മയിര്‍തീര്‍ക്കുന്നു
ഓരോ ഞരമ്പിലും മാദക സൌന്ദര്യം
.
തങ്കനിലാവിലും തരാഗണത്തിലും
മങ്കമാര്‍ക്കുള്ളിലും വൈകാരികോത്സവം
.
ഓമല്‍ക്കിടാങ്ങളെ പുല്‍കിയുറങ്ങുന്നു
താമരപൂത്ത തടാകഹൃദന്തങ്ങള്‍ ''
.
എന്ന വര്‍ണ്ണനയ്ക്കൊപ്പം
കവിതയിലൂടെ കവി അഹല്യയുടെ വേദനയില്‍ സ്വയം നീറി തപിക്കുന്നതും നമുക്കു കാണാന്‍ കഴിയും
.
''വഞ്ചിതയായ് ധര്‍മ്മരോഷം പെരുത്തവള്‍
വെന്തെരിഞ്ഞാമനം കുറ്റബോധത്തിനാല്‍''
.
''ദു;ഖഭാരത്തിനാല്‍ താനേയുരികീടും
കര്‍പ്പൂരഗന്ധിയായ് മാറിയാചേതന''
.
എന്ന മട്ടില്‍ അന്യപുരുഷനാല്‍ ചതിക്കപെട്ട അഹല്യയുടെ, ഒരു സ്ത്രീയുടെ മനോഗതം പരിതാപകരമായ,അവസ്ഥയേയും കാവ്യഭാവേനേ നീണ്ടൊരു കവിതാസമാഹാരത്തിലൂടെ ഈ ലോകത്തിന്‍റെ മുന്‍പില്‍ സമര്‍പ്പിച്ചിരിക്കുന്നു കവി.
സ്ത്രീത്വത്തെ ഇത്ര സൌന്ദര്യധാമമാക്കാന്‍, പുണ്യവതിയാക്കാന്‍ കവിയുടെ തപസ്യ എത്രയെഴുതി ചേര്‍ത്താലും മതിയാവില്ല
.
''ഉള്ളിൽ തുളസീവിശുദ്ധിയോലുന്നവൾ
വെണ്ണിലാച്ചന്തം തിളങ്ങും പ്രഭാമയി
.
സൌന്ദര്യമൊക്കെ പിഴിഞ്ഞെടുത്തീശ്വരൻ
സംമ്പൂര്‍ണമാക്കിയ സർഗ്ഗക്രിയാഫലം''
.
ഇക്കാലത്തും ഇത്തരം അവസ്ഥകളുണ്ടായികൊണ്ടേയിരിക്കുന്നു എന്ന സൂചന ഈ കാവ്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.പുണ്യപുരാതനകാലം
മുതലേ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക്''അഹല്യ'' എന്ന കവിത അര്‍ത്ഥം പകരുന്നു. ഇപ്പോഴും നമുക്കുചുറ്റും തുടര്‍ന്നുകൊ ണ്ടിരിക്കുന്ന ദുരാവസ്ഥയെ സൂചിപ്പിക്കുന്ന ഈ ഖണ്ഡകാവ്യം എക്കാലത്തും വിടര്‍ന്നു നില്ക്കും സൌഭാഗ്യമലരുതന്നെ.
വൈകുന്നതെന്തേ വിരിയുവാന്‍ നീ 
വരിക വാസന്തകാല സൌരഭ്യമേ
അലിയട്ടോ ഞാനൊരു തുഷാരമായ് 
പടരട്ടോ മേനിയിലൊരു സുഗന്ധമായ് 
.
കാത്തിരിക്കുന്നീ കാമുകഹൃദയത്തിന്‍
ഒഴുകും നിണം നീ കവര്‍ന്നതല്ലോ സുധേ
തരിക്കുo വിരലുകള്‍ തഴുകാന്‍ വെമ്പവേ
തട്ടിതെറുപ്പിച്ചതെന്തിനു നീയിന്നു കണ്മണീ
.
വിരഹത്താല്‍ വെന്തുരുകി നീറുന്നൂ സഖീ
അണയുമോയരികത്തു റാണിയായ്കൂടെ നീ
ചമഞ്ഞൊരുങ്ങി വന്നിരുന്നാല്‍ തുളുമ്പും
തേന്‍കുടo മുത്തിക്കുടിച്ചുല്ലസിക്കാം പ്രിയേ
'കോരിത്തരിക്കുന്നെന്‍ മോഹം
ഒന്നു വാരിപ്പുണരുവാന്‍ ദാഹം
തുള്ളിക്കളിക്കുo വയസ്സുകാലം 
ഒന്നു നുള്ളി നുണയട്ടോ ദേഹം''
.
കാത്തു കാത്തുള്ളോരു നേരം
കണ്ണൊന്നു ചിമ്മിയടച്ചു, പിന്നെ
കൈയ്യില്‍ തടഞ്ഞോരാ പൂമേനി
ആരും കാണാതെ തൊട്ടു തഴുകി
.
അയ്യയ്യോ വെറും ശുദ്ധകള്ളം
സംഗതിയോ സംഭവബഹുലം
തടഞ്ഞിരുന്നാല്‍ കടിച്ചു വീഴ്ത്തും
കലിയുഗം ഇതു വല്ലാത്ത കാലം
.
പുലിപല്ലും നഖവും പേറും പെണ്ണേ
പെണ്‍കരുത്തെന്തെന്നു ഞങ്ങള്‍ കണ്ടു
കൊമ്പില്‍ കൊരുക്കാഞ്ഞതു ഭാഗ്യം
തമ്പുരാനേ,കൊമ്പ് കൊടുക്കല്ലേ മേലില്‍
പ്രഥമരാത്രി
----------------
നവവധുവില്ലാതെ മണിയറയില്ലാതെ
പുണരുന്നു ഞാനെന്‍റെ ഈ ആദ്യരാത്രി 
പൂമണമില്ലാതെ പൂന്തേന്‍ നുകരുന്ന 
നിയമസഭയിലെന്‍റെ പ്രഥമരാത്രി
ചുറ്റും കാവലും മധുവര്‍ഷവും ഹാ-
സുന്ദര സുരഭിലമീ കന്നിരാത്രി
.
ശരശയ്യതീര്‍ത്ത നിന്‍ ശയ്യാതലങ്ങളില്‍
പിന്നേയും ചൊരിയുന്നു ഭാവുകങ്ങള്‍
കുരിശ്ശില്‍ പിടഞ്ഞ യേശുദേവന്‍റെ നാമം
കലാപവേദിയിന്തിനു വൃഥാ വാഴ്ത്തി
എന്നിട്ടും വെളിപാടുണരാതെ ധനികാ നീ
എന്തിനു ചൊല്ലീ കള്ളസൂക്തവാക്യം
.
അധികാരമോഹം അരങ്ങു തകര്‍ത്താടി
അവിവേകമെല്ലാം പൊറുത്തു ജനം
എന്നിട്ടും ചുടുചോരയൂറിക്കുടിക്കുവാന്‍
അതിയായ മോഹം മതിവരാതെ
ഗോള്‍ഡന്‍ജ്ജൂമ്പിലി ആഘോഷമാക്കിയ
പൊന്നുതമ്പുരാനെ ഒന്നിറങ്ങി തരു