2014, ജനുവരി 29, ബുധനാഴ്‌ച

പഞ്ചഭൂതങ്ങള്‍ എന്ന കവിതാസമാഹാര൦''ത്തിലെ അതി ബഹുലമായ ''കൈലാസപൂജ'' എന്ന കവിത എട്ടു ഭാഗങ്ങളായി ഇവിടെ സമര്‍പ്പിക്കുന്നു ഈ കവിത മഹാദേവന്‍റെ സന്നിധിയിലേക്കുള്ള ഒരു യാത്രയാണ്. കൈലാസം കണ്ടു മടങ്ങിയെത്തുവാന്‍ ഭക്ത്ര്‍ക്കു ഭാവസ്തുതി സ്നേഹത്തോടെ നിങ്ങളുടെ രാധ,,,,,,,,,

ശനിയാഴ്ച മുതല്‍ ശനിയാഴ്ച് വരെ (25-01-2014 to 01-02-2014 വരെ) പ്രസ്സിദ്ധീകരിക്കുന്നതാണ്
'കൈലാസപൂജ'' എന്ന കവിത ശിവനടയില്‍ ജനുവരി 17നു വൈറ്റില സുബ്രഹ്മണ്യക്ഷേത്രത്തില്‍ തൈപ്പൂയനാളില്‍ ആലപിക്കുന്ന രoഗo

ശിവഗീതമുരുവിട്ടുഇതാ-----ഭഗവാന്‍റെ മുന്‍പില്‍-
''ഓം നമശിവായ'''ഓം നമശിവായ'''ഓം നമശിവാ
യ''

2014, ജനുവരി 27, തിങ്കളാഴ്‌ച

സാരഥി 
കൊച്ചുവള്ളങ്ങളോടിക്കുന്ന കൊച്ചി 
പച്ചക്കായലിന്‍റെ ഓളങ്ങളെണ്ണിഞാന്‍ 

ശീതകാറ്റേറ്റു മനസ്സാലെരിഞ്ഞിതാ
നിശ്ചലം ആകാശകുട ചൂടി നഗ്നയായ്‌
.
വെള്ളം തൊട്ടിട്ടുമാസങ്ങല്‍ ഒന്‍പതായ്‌
തെല്ലുനേരം തികയാതെ യെജമാനും

ഇല്ലെനിക്കൊട്ടും പരിഭവമെങ്ങിലും
തെല്ലു വിഷാദം നുരയുന്നകക്കാമ്പില്‍

ആഞ്ഞുവീശുന്നിളംകാറ്റിന്‍റെഓരേറ്റു
വെണ്മപൂത്തയെന്മേനിയിലങ്ങിങ്ങു

മഞ്ഞപാണ്ടുകള്‍ വീണുതുരുമ്പിച്ചു
കോലംകെട്ടുകിടപ്പു പരിഭൂതയായ്

ഉണരണം കാലേ മടിയാതെ സാറിന്‍റെ
പൈതലേ സ്കൂളിലാക്കണം കൃത്യമായ്

വയറുതീര്ത്തും ഒഴിഞ്ഞുവിശക്കുമ്പോള്‍
ഇറ്റിക്കും അല്പം ഇന്ധനം മോക്ഷമായ്

അറിയണം പച്ചപരമാര്‍ത്ഥo മാളോരെ
വര്‍ഷം പതിനാറായ് ഭവസാരഥിയായ്

ഫാഷന്‍ മോഡല്‍ മാറിത്തിമിര്‍ക്കുന്നു
സുന്ദരാoഗികള്‍ ഉന്മാദചിത്തരായ്

ആകെ വിവശ പാരവശ്യo പേറി ഇന്നും
നോക്കികൊതിച്ചെന്‍റെ ചങ്ങാതിക്കൂട്ടത്തെ

ഒന്നല്ല, രണ്ടല്ല മുപ്പതുപെണ്ണുങ്ങള്‍ കണ്ടോ
തൊട്ടുരുമ്മികിടപ്പൂ കുഞ്ഞവള്‍ നാനയും
.
ന്യുജെനറേഷന്‍ മോഡലാണോക്കെയും
പെരെടുത്തോതാന്‍ അംഗ്രേസി വശമില്ല

എങ്കിലും ചെവിവട്ടംകേട്ടു ഹമ്മര്‍, ഓഡി
ഹുണ്ടായ്,ഷവര്ലെററ്,മറ്റെന്തോക്കയോ കുന്തം

മിന്നിത്തിളങ്ങുന്നന്‍റെ കണ്ണിന്‍റെ നേര്‍ക്കോരു
കാക്കവന്നോമനിച്ചിട്ടുപോയ്‌ കാഷ്ഠവും

സാറിന് രണ്ടെണ്ണം വേണംമിനുങ്ങാവാന്‍
രാത്രി ബാറിലും ആരോടീവേദന പങ്കിടും

കൊച്ചമ്മക്കായ് ഇറ്റുവാങ്ങിയോളിപ്പികും
കീശയില്‍, പാട്ടും പാടി പൊടിപൂരവുമായ്

പോയേറെകാലമീ റോഡുവാണിരുന്നിവള്‍
പെരെടുത്തോതാ അറിയൂ അംബാസിഡര്‍

ഓടിത്തളര്ന്നെന്‍റെ ഹൃദയമിടിപ്പുകള്‍
നേര്ത്തുഞാനൊരു മുത്തശ്ശിയാണിപ്പോള്‍

കാലില്‍ തൊലിയില്ലസ്ഥിതെളിഞ്ഞില്ലേ
ഹൃദയവാല്‍വുകളോരോന്നടഞ്ഞില്ലേ

കാസരോഗിയായ്മാറുന്നെനിക്കൊരു
മോക്ഷമാര്‍ഗ്ഗo, തറവാട്ടിലൊന്നാക്കുമോ

'അമ്മ സത്യം' ഈ പോക്കുപോയന്നാല്‍
റോഡില്‍ വീണുമരിക്കും നിരാലംബയായ്

''നക്ഷ്ടപ്രതാപമയവിറക്കീടുമീ എന്‍റെ
ഗദ്ഗദം കേവലം ജലരേഖയാo രോദനo''

2014, ജനുവരി 26, ഞായറാഴ്‌ച

  ദർശനം

സൂര്യകിരണങ്ങൾ മഞ്ഞിന്റെ മാറത്തു 
നവരത്നങ്ങൾ വാരിതൂകുമ്പോൾ 
ജീവാത്മാക്കളിൽ ഓജസ്സുണർത്തുമെന്നു- 
ഷസ്സേ, നീയെത്ര ധന്യയീഭൂവിൽ

പുലരിയിൽ പൂമുഖം ചിക്കിയൊരുക്കാൻ
കാക്കകൾ കൂകി പറന്നെത്തുമ്പോൾ
തെളിനീരിറ്റിച്ചു ശുദ്ധം വരുത്തുവാൻ
തറ്റുടുക്കുന്നു തറവാട്ടമ്മ

വാനിലുദിച്ചതൻ നാഥനെ നോക്കീട്ടു
വെള്ളാമ്പലുകൾ പൂത്തുലഞ്ഞീടുന്നു
തൊട്ടുതലോടുവാനസക്തിയോടവർ
വ്യഗ്രതയാൽ നിമിഷമെണ്ണുന്നു

സുപ്രഭാതസ്തുതിചൊല്ലിപ്പറവക
ഭക്ഷണം തേടിപ്പറക്കുന്നകലേക്ക്
സൂര്യനമസ്കാരമന്ത്രമോടെ ശാന്തി
ക്ഷേത്രക്കടവിൽ കൈകൂപ്പി നിൽക്കുന്നു

പൂക്കളെചുംബിച്ചു ചാറ്റൽമഴയെത്തി
തീർഥംതളിച്ചൂ ചുറ്റമ്പലത്തിൽ
പന്തീരടിപ്പൂജകണ്ടു തൊഴാനായി
ദീപം തെളിച്ചൂ കൽമണ്ഡപങ്ങൾ

ഇടക്കയിൽ രാഗതരംഗങ്ങളാലേ
അഷ്ടപദി സ്തുതിചൊല്ലി മാരാർ
ശ്രീമഹാലക്ഷ്മ്യഷ്ടകജപമന്ത്രത്താൽ
മങ്കമാർ നോറ്റന്നു ശുക്രവാരം

പദ്മാസനസ്ഥിതയായ ശ്രീദേവിക്കു
പട്ടുടയാട ചാർത്തിപൂജാരി
മണ്ഡപത്തിൽ പാട്ടും പുഷ്പാഭിഷേകവും
ഭക്തർക്കു നിത്യേന യോഗസംഭൂതേ

2014, ജനുവരി 24, വെള്ളിയാഴ്‌ച

അഞ്ജലീബദ്ധയായ് 


ഒരു കൃഷ്ണത്തുളസികതിരായി നിന്മുന്നില്‍ 
തൊഴുതുവിരിഞ്ഞിതാനില്ക്കുന്നു കണ്ണാ 
ഭൂഗര്ഭവമാകേയും നാരായവേരിലുo
പ്രണവം നിറച്ചു പരമാത്മനേ ദേവാ 

മാലേയമായ് നിന്‍ മാറില്‍ മയങ്ങുവാന്‍
മാത്രയാകാതെ കൊതിപൂണ്ടുനിന്നിവള്‍
പത്മതീര്തക്കുളേമുങ്ങി കുളിച്ചു മധുമാസ
മലരായ് മലര്ന്നിവള്‍ ഒരുവേള പൂoകന്യ

താരുന്ണ്യമായ് തങ്കത്തേരേറി വരവേല്ക്കൂ
ലാവണ്യം, കണ്ണാ നിന്‍ കാലത്തിന്‍ വരദാനം
ഈറന്‍മുളoതണ്ടിലൊഴുകുo സുധാവര്ഷം
പെയ്തൊഴിയാത്തൊരു പ്രണയാനുരാഗo

അസുലഭപൂജക്കായ്‌ പൂത്താലമേന്തി ഞാന്‍
മധുരക്ക്പോകുവാന്‍ പാര്ത്തോരു കാലം
എന്‍നീലമിഴികളിലായിരം മഴവില്ലിന്‍
വര്‍ണ്ണമഹോത്സവം കൊണ്ടാടി തിമിര്ക്കുo

ഇന്നീനാളില്‍ നിന്നെ പൂജിച്ചുതിരേല്ക്കാന്‍
മനമുരുകി ഇന്നിതാ വെണ്ണയായി മാറുന്നു
തവഹൃദയത്തിലമരുവാന്‍ കൊതിയോടെ
ഗോപുരവാതില്ക്കല്‍ അഞ്ജലീബദ്ധയായ്.
രാധാമണി പരമേശ്വരൻ 

കാവ്യകന്യക (കോകില ഗാനം സമീഷയില്‍ വന്നത്)

വെൺപളുങ്കുടയുന്നുവെണ്ണിലാകിണ്ണത്തിൽ
മണ്ണിന്‍റെ മാറിൽ വീണലിയുന്നാദ്രമായ്‌
സുരഭീസുന്ദരീ സുരകാവ്യകന്യകേ നീ
തഴുകിവാ, സാരേമധുരഭാഷിണിയായ്‌.

വൈഡൂര്യകാന്തിയാലെന്നന്തരാത്മാവിൽ
പ്രഭതൂകിയണയും ഭാവനാവൈഭവം
അദ്ഭുതമൂറിടും കാഴ്ചകളാലുള്ളിൽ
ഉദ്ഭവിക്കുന്നോരീദൈവികസാന്നിദ്ധ്യം.

മാനത്തുമേഘങ്ങൾ സ്വർഗ്ഗീയഭംഗിയിൽ
നീലക്കുടകൾ നിവർത്തുന്നു രാപ്പാകൽ
മധുരമനോഹരമഞ്ജുളാംഗങ്ങളിൽ
തുള്ളിത്തുളുമ്പിവാ കാവ്യസുരാംഗിതേ.

കുയിലോളം കൂകിപ്പറക്കുവാനാകാതെ
കുഞ്ഞിച്ചിറകുകൾ തോർത്തുവാനാകാതെ
ചൂടേറ്റു തൂവൽ വിരിയുന്നതിൻ മുൻപേ
കാണാത്തീരത്തേക്ക്‌ അമ്മ പറന്നുപോയ്‌.

കതിരിടും കൽപനാചക്രവാകങ്ങളിൽ
ജീവകാരുണ്യമായ്‌ അച്ഛന്‍റെ സാന്ത്വനം
കാലംകടന്നുപോയീടിലും കവചമോ
കരിപുരണ്ടറിയാതെകോലംകെട്ടുപോയ്‌.

സാരസനീരസ വേഷപ്പകർച്ചയിൽ
സുസ്മേരവദനേ വിലസുന്നുവേദിയിൽ
സൗഭാഗ്യദായകം കുറിപ്പൂ കവിതകൾ
സരസേമീട്ടുന്നു മണിവർണ്ണവീണയിൽ.

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു കാവ്യപ്രയാണം
വാഗ്ദേവതാ വരലക്ഷ്മീകടാക്ഷം
മാനസക്ഷേത്രത്തിൽ പ്രഭാപൂരപുഷ്ക്കലം.

ആദിപ്രകൃതിതൻ സർഗ്ഗവൈദഗ്ധ്യമേ
തൂലികത്തുമ്പിലൂടുതിരുന്ന രൂപതേ
ക്ഷതമേറ്റു തളരുന്നീ ജീവാത്മവിന്‌
വരവായ്‌ വർഷിപ്പൂ ശതനാമ മന്ത്രo

കാവ്യകനകാംഗിതേ കുലാംഗനായൈ
സർവ്വവിജ്ഞാന ജപാകുസുമ ഭാസുരേ
അക്ഷരമുറ്റത്തലങ്കുര ദീപ്തിയാൽ
അന്ത്യത്തിലും നീയെന്നരികിലുണ്ടാകണം.

"ജീവാത്മാവിലും അനന്തദീപാങ്കുരം
പരമാത്മാവിലും പ്രാർത്ഥനാപ്രയാണo
അന്തരാത്മാവിലും നിതാന്തചൈതന്യം
ചാർത്തിടുന്നു ഈ ജന്മസുകൃതഹാരം"

കൈലാസപൂജ (അവസാനഭാഗം)


തീര്ത്ഥടനത്തിനായെത്തുന്ന മേഘങ്ങള്‍
കീര്ത്തനാലാപത്തില്‍വാല്‍ഴ്ത്തിടും ശ്യoഗങ്ങള്‍ 

തുമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

ഈ വിശ്വമാകെയൊരോങ്കാരമന്ദിരം 
ശ്രീമഹാദേവപ്രഭാമയ സുന്ദരം

തിങ്കള്‍ കലാധര മൌലിയില്‍ നിന്നു മാ
വിണ്ഗം‍ഗ പിയൂഷനീരു വര്ഷിച്ചുവോ

കൈകളാല്‍ തൊട്ടിടാനാശയുണ്ടെങ്കിലും
തെല്ലുo കളങ്കിതമാക്കുവാനില്ല ഞാന്‍

ആദിപ്രകൃതിതന്‍ സര്‍ഗവെദഗ്ധ്യമേ
ആ മഹാവിസ്മയം കണ്ടു ഞാന്‍ സ്തബ്ധനായ്

ദിങ്ങ്മണ്ടലത്തിനെ കാത്തു രക്ഷിച്ചീടും
സൃഷ്ടികര്ത്താവിനെന്‍ ധന്യവാദാഞ്ജലി

കാലം നമിക്കുമീകാലാദിവര്ത്തിയാം
കൈലാസമാതൃമടിയില്‍ കിടക്കവേ

വാക്കുകള്ക്കപ്പുറം വര്ണ്ണനാതീതമാം
വാത്സല്യദുഗ്ധം നുണഞ്ഞുറങ്ങട്ടെഞാന്‍

''ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നാമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തിനമിച്ചു ഞാന്‍''

കൈലാസപൂജ  (ആറാo ഭാഗം)

മാനത്തുമേഘങ്ങള്‍ സ്വര്‍ഗ്ഗീയഭംഗിയില്‍
നീലക്കുടകള്‍ നിവര്‍ത്തുന്ന വേളയില്‍

ഓമല്‍ ഋഷഭപ്പുറമേറി സാനുവില്‍
ശ്രീമഹാദേവനെഴുന്നള്ളിയെത്തിടും

പ്രാര്ത്ഥനാപൂര്‍വ്വമിറങ്ങി സകൗതുകം
തീര്ത്ഥമന്‍ കൈകള്തന്‍ കുമ്പിളിലേന്തിഞാന്‍

ആദ്യം തണുത്തുവിറയ്ക്കിലും പിന്നീടൊ-
രൂര്ജ്ജമേകീടും ഔഷധധാരയായി

കസ്തൂരിഗന്ധം പരത്തുന്ന സന്ധ്യകള്‍
കല്പനക്കുള്ളില്‍ കവിതമൂളുന്നുവോ!

മന്ദസ്മിതാര്ദ്രയായ് മാണിക്യവീണയാല്‍
ചെന്താമരാക്ഷിയായ്മേവും സരസ്വതി
.
കല്യാണവേദിയൊരുക്കിയെന്‍ ഉള്‍ത്തടo
ശങ്കരശൈലജാവേളി ദര്‍ശിക്കുവാന്‍

തീര്ത്ഥടനത്തിനായെത്തുന്ന മേഘങ്ങള്‍
കീര്ത്തലനാലാപത്തില്‍ വാഴ്ത്തിടും

2014, ജനുവരി 23, വ്യാഴാഴ്‌ച

കൈലാസപൂജ ( 5 --ഭാഗം)


പഞ്ചാക്ഷരീസ്തവ ദിവ്യപുണ്യത്തിനാല്‍
ഭക്തിയാല്‍ ചിത്തoപവിത്രീകരിക്കയായ്‌

താരാഗണങ്ങള്ത‍ന്‍ താമരശയ്യയില്‍
മാണിക്യo വര്ഷിപ്പൂവാസരപ്പൂക്കളായ്

മൂവന്തിമുന്നില്‍ കൊളുത്തിയ ദീപങ്ങള്‍
പൂമുഖമുറ്റത്തൊരക്ഷയ ദീപ്തിയായ്

ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തികൈവരിച്ചിന്നു ഞാന്‍

മാനം കറുത്തൊന്നുമാരിപെയ്തീടുകില്‍
താനേയലിയുന്ന നീഹാരശ്രേണികള്‍

പരിത്രാസമന്യേ പ്രണമിപ്പവര്ക്കായ്‌
പരിത്രാണമാര്ഗ്ഗങ്ങളേകുന്നു ശംഭു

അത്ഭുതമൂറിടും കാഴ്ചകളാലുള്ളില്‍
ഉദ്ഭവിക്കുന്നൊരു ദൈവീകസാന്നദ്ധ്യo

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

അത്മാവിലൂറുന്നദേവസംഗീതിക
വിശ്വംനിറച്ചുപ്രണവാക്ഷരങ്ങളാല്

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു ദിവ്യപ്രയാണം
കൈലാസപൂജ (നാലാംഭാഗം)
 
ദേവഭാഷാക്ഷരി ലേഖനചാരുവായ് 
ചേതസമാഹര്‍ഷമാകും ശിലാതലം

സൗഗന്ധികങ്ങളാല്‍ സായൂജ്യമേകുന്ന
സൌന്ദര്യസൌഭഗം കൈലാസശ്രീമുഖം

ശ്യാമമേഘങ്ങളെ വാരിപ്പുണരുവാന്‍
താമരകൈനീട്ടിനില്ക്കും ഹിമാദ്രികള്‍

രാവിലുണരുന്ന ചന്ദ്രബിംബംതൊഴാന്‍
മോഹിച്ചു നില്ക്കുന്നു മോഹനസന്ധയും
.
ശീതള മഞ്ജുതടാകത്തില്‍ നീന്തുന്ന
ദേവഹംസത്തിനെപ്പോലെയായെന്‍ മനം

ആഹ്ലാദമേളത്തിലെന്‍റെ മനോരഥം
ആഘോഷമോടെവലംവച്ചു മേരുവില്‍

കൈലാസഭംഗികള്‍ ചിത്രപെടുത്തുവാന്‍
ധ്യനിച്ചു മന്മിനം മന്ത്രസുക്തങ്ങളാല്‍

തൂമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

നീളേചിലമ്പൊലി നാദമുതിര്ക്കുന്നു
മേളത്തില്‍ ആ മുഗ്ധരാഗകല്ലോലിനി

ഈ വിശ്വമാകെയൊരോങ്കാര മന്ദിരം
ശ്രീമഹാദേവ പ്രഭാമയസുന്ദരം
കൈലാസ പൂജ (മൂന്നാംഭാഗം)
താരാഗണങ്ങള്ത‍ന്‍ താമരശയ്യയില്‍
മാണിക്യo വര്ഷിപ്പൂവാസരപ്പൂക്കളായ്

അത്മാവിലൂറുന്ന ദേവസംഗീതിക
പാല്കടല്‍ പോലെയൊഴുക്കീ സുധാമൃതം
l
ധൂര്ജടീ നാദപ്രണാമത്തീല്‍ മറ്റൊരു
തീര്ത്ഥമായ് മാറുന്നിതെന്‍ ധന്യമാനസം

ആനന്ദാനുഭൂതി ആലേഖനം ചെയ്ത
സൗന്ദര്യലഹരിപൂത്ത ശിലാതലം

പ്രപഞ്ചസത്യങ്ങളെ തൊട്ടുണര്‍ത്തുന്നാ
പ്രണയാഗമരഹസ്യ പാരായണo

വെട്ടിത്തിളങ്ങുന്ന ശുഭ്രശൈലങ്ങളില്‍
ശക്തിശിവസംഗ ചൈതന്യനര്‍ത്തനം

ശില്പ്പിതന്‍ പാണിസംസ്ലേഷണമേല്ക്കാത്ത
ശില്പ്പങ്ങളാരുടെ കൈകള്ചമച്ചുവോ

ആത്മനികുഞ്ജത്തിലാകെമുഴങ്ങുന്നൊ
രാത്മീയമന്ത്രമുരുവിട്ടുകൊണ്ടുഞാന്‍

മേടും,പുഴകളും താണ്ടിക്കടന്നുചെ-
ന്നാദിത്യദേവമയുഖസൂക്ഷ്മയില്‍

മാനസപ്പൊയ്കയില്നീരാടുവാനെന്‍റെ
മാനസം വെമ്പിത്തുടിച്ചുപോയ്ഉല്ക്കടം

മിന്നിതിളങ്ങുന്ന കല്ലുകള്തീര്ക്കുന്നു
ബന്ധുരമാണിക്യ രത്നഹാരാര്പ്പണം
 

 കൈലാസ പൂജ (രണ്ടാം ഭാഗo )


ഇല്ലില്ലസര്ഗ്ഗപപ്രഭാവമേനിന്‍ കാല്ക്കൊല്‍
ഇന്ദീവരമായ്‌നമിച്ചുനില്ക്ക്ട്ടെഞാന്‍

ദേവതാത്മാവാം ഹിമാലയമെന്നിലേ-
ക്കാനന്ദനിര്വൃെതികോരിനിറച്ചുവോ

കുളിരത്തു മഞ്ഞിന്‍റെ മാറത്തുതൂകി
ഉദയാദ്രവൈ ഡര്യ രശ്മീകദംബo

ഹാരിയായൊഴുകും പനിനീര്‍ തടാകം
കാശമീരിച്ചേലതന്‍ കസവായ്ത്തിളങ്ങും

പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം

കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നു പുലര്കാലകന്യക

ഭാസുരപര്‍വ്വത പംക്തിതന്‍ മാറത്തു
ഭാരതീയത്തം നിറച്ചാര്ത്തു ചാര്ത്തിയോ

ദുഷ്കരമാണ്‌ പ്രയാണമെന്നാകിലും
ഹര്ഷകുതുഹലം ദര്‍ശനവിസ്മയo

ദൃഷ്ടികള്‍ ചെന്നുപതിക്കുന്നിടമാകെ
ദിവ്യമാം കാഞ്ചന കാവ്യദൃശ്യോല്‍സo

വിഘ്നേശസാദൃശ്യമോലുന്ന പര്വ്വതം
വിശ്വംനിറച്ചുപ്രണവാക്ഷരങ്ങളാല്
കൈലസപൂജ( ഒന്നാം ഭാഗം )
ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തി നമിച്ചുഞാന്‍

മഞ്ഞില്കുളിച്ച് ഇഷ്ടമംഗലാപാംഗിയായ്
എന്മുന്നില്‍ മനസശ്രീല സരോവരം

മോക്ഷപഥത്തിനായ്‌ ചേതനക്കുള്ളിലെ
സാന്ദ്രലയങ്ങളുണര്ത്തീ ഉപാസന

ഉത്തുംഗമാകും തിബറ്റന്‍ ഗിരിയിലൂ-
ടുദ്വേഗമേറുമെന്‍ കന്നി സന്ദര്‍ശനം

ഊഷ്മളമാമെന്‍ ചിരാഭിലാഷങ്ങളെ
ദീപ്തമായ്‌തീര്ക്കുന്നു സഞ്ചാരസാധകം

ഇപ്രപഞ്ചത്തിന്‍റെ സൃഷ്ടികര്ത്താവെനി-
ക്കിഷ്ടമോടേകിയ നിര്‍വ്രതീസൌഭഗം

കണ്ണുകള്ക്ക് ‌ ഉദ്യാനഭംഗിയേകുന്നൊരാ-
കൈലാസനാമ സ്മൃതിപോലുമുത്തമo

വാനോളമെത്തിപ്പറക്കുമെന്‍ ഭക്തിക്കൊ
രായിരം വര്ണ്ണ ചിറകുമുളച്ചുവോ

കാലമെന്കാ്ല്കീ ഴിലായന്നപോലൊരു
ഭാവമെന്‍ ഭാവനക്കുള്ളിലിരമ്പിയോ.

2014, ജനുവരി 20, തിങ്കളാഴ്‌ച



നടവിളക്ക്

ഉണരുവനാകാതെ നാളേറെയായ്
മിഴികളെല്ലാം മൂടിയുറങ്ങിനില്പൂ
പണ്ടൊരു കാലമീ ചുറ്റമ്പലം നീളെ
ഭദ്രദീപങ്ങള്‍ ഭാസുരമായെരിഞ്ഞൂ

നീട്ടി നിന്നിരുന്ന കൈക്കുമ്പിളില്‍
നറുതൈലം  പകര്‍ന്നിരുന്നാ സന്ധ്യകള്‍
എങ്ങും പ്രകാശം പരത്തി കാന്തിയാല്‍
ദേവന്‍റെ കണ്ണില്‍ പൊന്‍നിറകാഴ്ചയായ്

നിര്‍മ്മാല്യനേരത്തെ ശ്രീകോവിലാകെ
മണിനാദം മോഹന താളതരംഗം
സ്വര്‍ണ്ണതളികയില്‍ നിവേദ്യമര്‍പ്പിച്ചു
മേല്‍ശാന്തി ഭവാനെ  തിടമ്പിലേറ്റുന്നൂ

എരിയുന്ന കര്‍പ്പൂരദ്രവ്യങ്ങളാലേ
ഭഗവാന് ആരതിയുഴിഞ്ഞിടുമ്പോള്‍
ശ്രീലകം കാഞ്ചനവര്‍ണ്ണ രഥമേറി
ഭക്തിയാലെ മനമാകെ ശുദ്ധമായി

വിഗ്രഹം തൊഴുതു മോക്ഷമുക്തിക്കായ്
ഭക്തരെന്നും ഭാവസ്തുതി ആലപിക്കും
തിരുമെയ്യിലോഴുകുന്ന വെണ്ണയുണ്ണാന്‍
ശാന്തിഗീതമുരുവിട്ടു ഭജിച്ചു നില്ക്കും

പകലന്തിയോളം തപം ചെയ്തു ഭക്തിയാല്‍
വെയിലേറ്റു വാടി തളരാതെ നില്പൂ
ദീപാരാധന മന്ത്രസൂക്തങ്ങളാലെ
ത്രിസന്ധ്യക്ക്‌ പരാശക്തിയുണരും

ശ്രീലകവാതിലടയുമ്പോഴും ചില
ദീപങ്കുരങ്ങള്‍ ഉണര്‍ന്നിരിക്കും നിത്യേ
രാവിന്‍റെയാമങ്ങളെണ്ണിവെളുക്കുമ്പോള്‍
കരിതീണ്ടിയാ നാമ്പിലെണ്ണ വറ്റും

ഓട്ടുമണിയോന്നുറക്കെ ചിരിച്ചീടില്‍
കൈകൂപ്പിനാമം ജപിച്ചുനില്ക്കും ഭക്തര്‍
കത്തി നില്‍ക്കുന്ന തിരികളില്‍ കൈതൊട്ടു
നെറ്റിക്ക് വച്ച് നമിച്ചു ഭജിക്കുന്നവര്‍

ശ്രീകോവിലൊരുനാല്‍ പൊളിച്ചേതോ-
ചാരന്‍ ശ്രീഭഗവാന്‍റെ വിഗ്രഹം ചോര്‍ത്തി
പൂജയില്ലാത്തൊരു തൃക്കോവിലിപ്പോഴും
ദേവനില്ലാത്തൊരു ശോകഭൂമിയാണത്രേ

കോടതിക്കുള്ളിലുറങ്ങുമാദേവന്
മോക്ഷമേകാനിനിയെത്രജന്മം വേണം
നിറമാല ചാര്‍ത്തി തൃപ്പദം തൊഴാനായ്
തിരുനടയിലേകയായ് തൊഴുതു നില്പൂ. 

2014, ജനുവരി 19, ഞായറാഴ്‌ച

മനോഹരി

അഴകേ നീയെന്‍റെയരുകിലുണ്ടെങ്കില്‍
ഒരുനാളും ഇമ രണ്ടും നനയുകില്ല

വിടരാന്‍ കൊതിക്കുമൊരു സൌഭാഗ്യമേ 
മലരൂ ഈ മലര്‍വാടി സുരഭിലമാക്കൂ

കാലങ്ങളായ് തപിച്ചുണരാന്‍ കൊതിച്ചാ-
നയിക്കു ഭവാനസുലഭ നിര്‍മാല്യ൦

ദേവന്‍റെ മാറില്‍ വിരിയുവാന്‍ വെമ്പീട്ടു
തൃപ്പാദ പൂജക്കൊരുങ്ങി തപിച്ചിതാ

ചുട്ടുപൊള്ളിക്കുന്ന പകലോന്‍റെ നെഞ്ചില്‍
തലചായ്ച്ചുറങ്ങുവാന്‍ മോഹമെന്നോ

പൊന്നിളം മേനിക്കു ക്ഷതമേറ്റു വാടുമ്പോള്‍
കദനത്താല്‍ തളരും ഞാനെന്‍ തങ്കമേ

ഒരുമാത്ര നിന്നോടോതുമീ ഛന്ദസ്സ്
പരമമായ് നീയിന്നു പാലിക്കുമോ ദേവി

ച്യവനചാരു മനോഹര യാമത്തില്‍
ഉണരുമോ ഭഗവാന്‍റെ പുഷ്കലയായ്

രാവിന്‍റെ യാമങ്ങളെണ്ണി വെളുക്കുമ്പോള്‍
ആനന്ദലഹരിയിലാറാടി നില്ക്കണം

പരിരoഭണത്താലൂറുന്ന തേന്‍ തുളളി
പുലരിക്കു നീയെനിക്കേകുന്നമൃതല്ലേ
വിലാപം

കാലങ്ങളായ് ഞാനേകിയ സുകൃതം
മാത്രനേരം കൊണ്ടുടച്ചു വാര്ത്തു

വെട്ടിയരിഞ്ഞെന്റെയുടലൊക്കെയും 
കൊത്തിപ്പറിച്ചു ശിഥിലമാക്കി

പിന്നെയുംപോരാഞ്ഞു ചായം തൂകി
ചിത്രത്തുണാക്കി പ്രതിഷ്ഠക്കുകില്ലേ

ആരാന്‍റെ ആമ്മക്ക് ഭ്രാന്തു മൂത്താല്‍
കോലംകെട്ടി നീ നാളെകൂടെയാടും

വെയിലേറ്റ് വാടിത്തളരുമ്പോഴും
തണലേകി നിന്നിരുന്നിത്രകാലം

നിശയുടെതണുവില്‍ ചൂടേറ്റുറങ്ങിയ
രാപ്പക്ഷി കേഴുന്നീയന്ത്യത്തിലും

നന്ദിയില്ലായ്മ തന്‍ സ്വരൂപമായ്‌ മാറും
ഉഗ്രകിരാതരാം മാനവരാശിക്ക്

മാപ്പില്ലൊരിക്കലും മരണത്തിലും
ശവദാഹം കാത്തീ വിജനതയില്‍

ഒരു നാള്‍ നീയും എന്നെ തിരിച്ചറിയുo 
സ്നേഹത്തിന്‍റെ പ്രണയമായ്കുറച്ചു പേര്‍
കണ്ണുനീര്‍തുള്ളികള്‍ എനിക്കു സമ്മാനിക്കും 
താമസ്സിയാത മറവിയുട മറയില്‍ ദഹിപ്പിക്കും"


ഈ രൂപഭoഗി നിന്നെ മോഹിപ്പിച്ചുവോ
നിന്നില്‍ വിരിയിച്ചാ പ്രണയo വരുംദാന
നീര്‍കുമിളയാണന്നു തിരിറിയുന്നിപ്പോ ള്‍
വിജനതയില്‍ താഴെ ഉണരും സുഖo ഇന്നു
പൂക്കുന്നു കാലം പുല്‍കാനോരുങ്ങുന്നു
കാറ്റേറ്റ് വീഴും നിശാശലഭമല്ലിവള്‍

2014, ജനുവരി 13, തിങ്കളാഴ്‌ച

എവിടേയോ പോയ് മറഞ്ഞെൻറെയാ-
ബാല്യവും കൗമാരവും പിന്നെയും
പിറവി കൊതിക്കും ഒരു പൈതലായി 
ചിന്തയിൽ കനoവച്ചാ ഭൂതകാലം
അഹല്യ (240 lines)

ത്രേതാ യുഗത്തിൽ അവതാര ദേവൻറെ
ശ്രീപാദസ്പർശമേറ്റുണരാൻ കൊതിപ്പോൾ

വിധിതൻ കേളിയിൽ ഹോമിതയായൊരു
പൂജാമലരാമാഹല്യ തേജോമയി

ഉള്ളിൽ തുളസീവിശുദ്ധിയോലുന്നവൾ
വെണ്ണിലാച്ചന്തം തിളങ്ങും പ്രഭാമയി

സൌന്ദര്യമൊക്കെ പിഴിഞ്ഞെടുത്തീശ്വരൻ
സംപൂർണമാക്കിയ സർഗക്രിയാഫലം

നാന്മുഖൻ ഓമൽകിടാവായ് പിറന്നവൾ
നീലോല്പലത്തിൻറെ നീല്മിഴിയുല്ലവൽ

ചാരിത്രശുദ്ധിതന്‍ പര്യായമായവൾ
മാമുനിഗൌതമ പ്രാണപ്രാഭാമയി

കാവ്യസുന്ദരി

മുക്തഹരിത നികുജ്‌ജമാം ഭുമിഞാന്‍
സര്‍വ്വചരാചരപെറ്റമ്മയാണ് ഞാന്‍
ആദ്യമായ്‌ സ്ഥാപിച്ചോരക്ഷരകൂട്ടില്‍
പേറ്റുനോവില്‍ പിടഞ്ഞൂ കഴിഞ്ഞവള്‍ ...

തുരുമ്പിച്ചൊടിഞ്ഞാ തൂലിക കാച്ചീട്ടു
ആദ്യാക്ഷരങ്ങള്‍ക്ക് ജന്മംകൊടുത്തവള്‍
കന്നിയായ്‌ പിറന്നന്‍റെ കണ്മണിക്കിട്ടു
"ഹരി " യെന്നോരോമന നാമധേയം

തൊട്ടു തലോടി താലോലിച്ചു അമ്മ
കൂടെപിറപ്പുകള്‍കൂട്ടമായെത്തിനാല്‍
അന്‍പത്തിരണ്ട്പെണ്മണികുഞ്ഞുങ്ങള്‍
"അക്ഷരമാലയായ്‌" "ദേവീകടാക്ഷമായ്‌"

പൊന്നോമനകളെ പിച്ചവെപ്പിച്ചു
കേരളമങ്കമാരായ്‌ വളര്‍ത്തിഞാന്‍
വാനോളം പാടി പുകഴ്ത്തിപഠിപ്പിച്ചു
പങ്കിട്ടുനല്‍കി പാട്ടക്കരക്കാര്‍ക്ക്

ആവോളം ഓജസ്സ് കോരീ വളര്‍ത്തി ഞാന്‍
നിരക്ഷരരെ നീക്കി രക്ഷിക്കുവാന്‍ വേണ്ടി
അടിമത്തം ലേശവും എല്‍പ്പിച്ചില്ലാര്‍ക്കും
കുത്തകയാക്കാന്‍ മോഹിക്കവേണ്ടാരും

മലയാളാഭാഷ തറവാടു ജംഗമസ്വത്തെന്ന്‍
മതിമറന്നോതുന്നു നീരാളികള്‍ ചിലര്‍
തീര്‍പ്പും പതവുംകൊടുക്കാന്‍ മനസ്സില്ല
പാടിനടക്കട്ടെ തെമ്മാടികള്‍ ഇവര്‍

പദവികള്‍ നേടാന്‍ പണമെറിയുന്നവര്‍
അര്‍ഹതഉള്ളവര്‍ പിന്നാമ്പുറങ്ങളില്‍
നാടുമുടിച്ചും കൈക്കൂലിവാങ്ങിയും
പണ്ടി വയറും കീശയുംവീര്‍പ്പിച്ചോര്‍

ഡിഗ്രിയുംഡോക്ടരേറ്റും വേറെയുംപണ്ടാരം
തുട്ടിനാല്‍ നാടെങ്ങും തത്തിക്കളിക്കുന്നു
വിമര്‍ശനദാഹികള്‍ വിവരദോഷികള്‍
ശ്ശെടാ,ഭുമിയ്ക്ക് ഭാരമായ്‌ വാഴുന്നിവറ്റകള്‍

മലയാള ഭാഷ മഹത്തരമാക്കിയ
മാതൃരാജ്യത്തിന്‍റെ മക്കളാo നാമെല്ലാം
ഒന്നിച്ചീ മണ്ണില്‍ അണിചേര്‍ന്നു കൂടിടാം
നല്ലൊരു നാളെക്കായ് നാടിന്‍റെ രക്ഷയ്ക്കായ്‌
അറിവിന്‍റെ അക്ഷര ചെപ്പുതുറക്കട്ടെ
അഭിമാനപുരിതം സനാതന കര്‍മ്മക്ഷേത്രം
 


ഹൈമവതി

സുന്ദരാംഗീ നിൻ തൂമതേടും ചെന്തളിര്ച്ചുണ്ടിൽ
ചിതറിത്തെറിക്കുന്ന പുലർകാലരശ്മികൾ

ഉന്മാദലഹിരിയായ് എൻആത്മാവിൽ പടരും ...
രാവിൽവിരിയുമൊരു പിച്ചിപ്പൂവിൻ സുഗന്ധം

താരദൂതികേ നിന്നെ ഇന്നാരാലും കാണാത്തൊരു
പൂവണിമെത്തമേലേ രാജഹംസമായ് നീന്തളിച്ച്

പ്രണയസുധാരസത്താൽ പുണരാംപൂമേനി
ചാർത്തിടാം വാസന്തസുരചിത സുകൃതഹാരം

ഇരുളിൽകാറ്റിലിതൾ വിരിഞാടുമാമ്പലായ്‌
കുളിരുമലകളിലലിഞ്ഞുറങ്ങുവാൻ

ഹൈമവതീ രതി സുഖനൃത്തമാടി ദേവീ
വരുകചാരേ വിരിമാറിൽ നിദ്രപൂകിയാലും

 
പൂക്കുന്ന പൂമരക്കൊമ്പുകൾക്കുള്ളിലും
വിരിയുന്നൊരു കൊച്ചു പ്രേമഗാഥ
ഒഴുകും പുഴയുടെ ഓളങ്ങൾക്കുള്ളിലും
അലിയുന്നൊരാർദ്രമാം അനുരാഗ കാവ്യം



 
 
 
 
 
 
 
 
 
 
 




മൃദുസ്പന്ദനം

നീ മറഞ്ഞൊരാ വഴിത്താരയിൽ നോക്കി
ഇത്തിരി സ്നേഹം കൊതിച്ചു ഞാൻ നിന്നുപോയ്‌
ദൂരെ നീ മായവേ നീളും വഴിക്കരെ
എൻ മിഴി രണ്ടും നിറയുന്നതെന്തിനായ് ...

ശൂന്യമാം പിന്നാമ്പുറങ്ങളും തേടി ഞാൻ
തല മൂടിക്കിടന്നു മയങ്ങി അന്യയായ്
കാതുകൾക്കിമ്പം പകരുന്ന ഭാഷണം
കേട്ടു ഞാൻ മെല്ലെയുണർന്നുപോയാ ക്ഷണം

തെളിനീരും തണലും തേടി മരുഭൂവി-
ലേറെനാളായ് അലയുന്ന പഥിക ഞാൻ
പിടയുന്നൊരാത്മാവിൻ രോദനം കേട്ടു-
കേഴുന്നു കൂടെയിടിക്കും ഹൃദയവും

മറുകര നിന്നു നീ നീട്ടും സാന്ത്വന-
മേകുന്നെനിക്കിന്നു മധുരപീയൂഷം
മൊത്തിക്കുടിക്കുവാൻ കൈ രണ്ടും നീട്ടിലും
ചങ്ങലപ്പൂട്ടുകൾ പൊട്ടിക്ക വയ്യല്ലോ!

അകലെയാണെങ്കിലും നീയെന്റെയുള്ളിൽ
ഓർമ്മയായെന്നും മൃദുലമാം സ്പന്ദനം
പുലരിക്കുദിക്കും സൂര്യനായ് നീയെങ്കിൽ
അസ്തമിക്കാതരികത്തോടിവാ പൊന്നേ..
 


 
 
 
 
ഈ വിശ്വപ്രകൃതിയിൽ ശ്രുതികൾ സനാതനം
കാലമോ കനിഞ്ഞ്ജേകും പുണ്യമാം വരദാനം
വിധിയെ നിഷേധിക്കാൻ ആവില്ല കറയറ്റ
നൈഷ്ഠിക ബ്രഹ്മചര്യം ഉണ്ണിക്കു മനോബലം

സർവഞ്ജപീഠം കേറി ശോഭിച്ച ശ്രീശങ്കരൻ...
അമ്മയ്ക്കു മുക്തിപ്രാപ്തി യേകുവാൻ തിരിച്ചെത്തി
ആത്മീയ സാക്ഷാത്കാരം അദ്വൈത സിദ്ധാന്തത്തിൻ
ആത്മമോക്ഷത്തിനു നിത്യസായൂജ്യം പകർന്നു

എൻറെ വേദാന്തസമര്പ്പണം

ഇന്നോളം ഞാനാർജിച്ചതൊന്നുമേ എന്റേതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ ദുഖമില്ലെനിക്കൊട്ടും
എന്റെയീ ഇല്ലായ്മതൻ ബോധമാണെനിക്കുള്ളിൽ
ഉന്നതസമ്പാദ്യത്തിൻ സാഗരം അലതല്ലി



സന്ധ്യാരാഗം

സന്ധ്യേ ത്രിസന്ധ്യേ വരൂ വിലാസിനീ നിനക്കായി
പുലരി പൊന്കിരണ കാഞ്ചനത്താലി തീർത്തു
സ്വർണ്ണതളികയിൽ പൂജിച്ചെഴഴകായ് ചാർത്താൻ
അനുരാഗവിവശനായ് മോഹിച്ചു നിന്നു ഞാൻ
ചന്ദനപ്പല്ലക്കിൽ ദേവപൂജയ്‌ക്കായ് നിത്യവും
പുഞ്ചിരിച്ചഴകായ്കസവണിയും കാവ്യസുന്ദരി