2014, നവംബർ 20, വ്യാഴാഴ്‌ച

ഇണക്കിളികള്‍----
----------------
സൗഹൃദസോപാന മുത്തുക്കുടചൂടി
പാനപാത്രത്തില്‍ നീന്തിക്കുടിച്ചിളം
ഹൃദയധമിനികളില്‍ പനിനീരിറ്റി
സുരഭിയില്‍ സല്ലാപമാടിവിളങ്ങി

വിണ്ണിലുദിക്കുന്ന ചന്ദ്രകാന്തക്കല്ല്
കനകനിലാവില്‍ കാന്തി പൊഴിക്കേ
കുങ്കുമലേപം പൂകിയ പൂക്കരളില്‍
പൂത്തുലയുന്നു മധുരപ്രതീക്ഷകള്‍

പൂവണിക്കാടാകെത്തഴുകി നീളേ
പൊന്നശോകതളിരിളം ചില്ലമേല്‍
സ്നേഹനൂലിഴ പിന്നി കൂടുകെട്ടി
രാപ്പാര്‍ക്കുo പൊന്‍പുലരിക്കായ്

ചിരകാലസ്വപ്നങ്ങള്‍ കതിരാടുന്നു
അനുരാഗ സിoഫണി മുഴങ്ങീടുന്നു
ഒരുമയിലരുമയായ്‌ പാരിടത്തില്‍
തത്തിക്കളിച്ചു വിലസുന്നു ഞങ്ങള്‍

താരസുന്ദരി
-----------------------  

സുരസുന്ദരീ നിന്‍ കരിമിഴിയില്‍
വിരുയുന്നതേതൊരു പ്രണയഗാഥ
മധുരാനുരാഗത്തിന്‍ പല്ലവിയോ
അതോ വിരഹഗീതത്തിന്‍ ചരണമോ!

അനന്തമാo ആകാശവീഥിയില്‍ നിന്‍
വെണ്‍ തൂവല്‍ വിരിച്ചാടിടുമ്പോള്‍
വെട്ടിത്തിളങ്ങുന്നു പ്രപഞ്ചമാകേ
കേദാരഭൂമിക്ക് വസന്തോല്‍സവം

നീയൊന്നു മൂളിതാണുപ്പറന്നിര്‍ന്നാല്‍
നീലിമയോലും കരിക്കടലലലകള്‍
താണ്ഡവമാടുo കനകാരവത്താല്‍
ചോക്കുന്നന്തിക്ക്സിന്ധൂരവര്‍ണ്ണമായ്

ഉമ്മവെച്ചുണര്‍ത്തേണ്ട കപോലവം
കരസ്പര്‍ശനമേറ്റിട്ടു നാളേറെയോ!
ഏകാകിനീ നിന്‍റെ തങ്കതാരുണ്യത്തില്‍
കൊതിപൂണ്ടു നില്ക്കുo മാരനെവിടെ
അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു കാവ്യപ്രയാണം
വാഗ്ദേവതാ വരലക്ഷ്മീ സ്വരസാകല്യം
മാനസക്ഷേത്രത്തിൽ പ്രഭാപൂരപുഷ്ക്കലം.
ആദിപ്രകൃതിതൻ സർഗ്ഗവൈദഗ്ദ്ധമേ
തൂലികത്തുമ്പിലൂടുതിരുന്ന രൂപതേ
ക്ഷതമേറ്റു തളരുന്നീജീവാത്മവിന്‌
വരമായ്യ്‌ വർഷിപ്പൂ ശതനാമ മന്ത്രo
കാവ്യകനകാംഗിതേ കുലാംഗനായൈ
സർവ്വവിജ്ഞാന ജപാകുസുമ ഭാസുരേ
അക്ഷരമുറ്റത്തലങ്കാര ദീപ്തിയാൽ
അന്ത്യത്തിലും നീയെന്നരികിലുണ്ടാകണം
"ജീവാത്മാവിലും അനന്തദീപാങ്കുരം
പരമാത്മാവിലും പ്രാർത്ഥനാപ്രയാണം
അന്തരാത്മാവിലും നിതാന്തചൈതന്യം
ചാർത്തിടുന്നു ഈ ജന്മസുകൃതഹാരം
സ്വാമി അയ്യപ്പന്‍
--------------------
കാലം കലിയുഗം കല്മഷം തീര്‍ക്കുവാന്‍
കാരണനായിതാവന്നൂ ഹരിഹരനയ്യപ്പന്‍
ജ്ഞാനത്തിന്‍ സാഗരന്‍ സ്നേഹത്തിന്‍- 
ധര്‍മ്മജന്‍,പാരിന്‍റെ ദിവ്യജ്യോതിരൂപന്‍
ചിത്തം പവിത്ര മന്ത്രമുരുവിട്ടു ദു:ഖത്തെ-
യാറ്റി നീ സര്‍വ്വവിശ്വത്തെ രക്ഷിപ്പോന്‍
പാവം പരിയാരരക്ഷക്കായ് പാരിതില്‍
പാവന വ്യാപിയായ്‌ സംഭൂജ്യനായവന്‍
സര്‍വേശ്വരന്‍ സ്വാമി സത്യസ്വരൂപന്‍
മാമലവാഴുന്ന ദേവ ദിവ്യപ്രഭാമയന്‍
ഉത്തുംഗമാമൊരു ഭക്തിസങ്കല്പ്പം സദാ-
ഉത്ഭവിച്ചീടുന്നു സുസ്ഥിര സാരമായ്‌
'''''ഇന്നോളമുള്ളിലെ ദുര്‍വിചാരങ്ങളെ
പാടേയൊഴുക്കി ശുദ്ധിവരുത്തേണo
ചിന്താസ്വരൂപത്തില്‍ മിന്നിത്തിളങ്ങുന്ന
കാവ്യപുരാണത്തെ കണ്ടെത്തിയേകേണo'''''