2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

എന്‍റെ ഈ പാപഭാരo ആചുമലില്‍ ഒന്നിറക്കിവെയ്ക്കട്ടോ!!!!!!!!!!!!ദേവാ..

ഈശോ പണ്ടു കുരിശുചുമന്നില്ലേ!
നിഴലിനെക്കുടെ ചുമന്നതല്ലേ
ചാട്ടവാറടിയേറ്റ് പാവം-
പിടഞ്ഞപ്പോള്‍ വേദന
പങ്കിടാന്‍ കൂട്ടാക്കിയില്ല
മുള്‍ക്കിരീടം മൂര്‍ദ്ധാവിലിറ്റിച്ച
ചോരക്കറകണ്ടു കരഞ്ഞതില്ല.
സ്വന്തം നിഴലിനി വേണ്ടെനിക്ക്.

വിശ്വാസവഞ്ചകനെന്നാകിലും
പിന്നെ ഞാന്‍ പകലില്‍
നടക്കതില്ല. ഭൂമിക്കു നേരേ
നോക്കിയില്ല, ഞാനിപ്പോള്‍
സംതൃപ്തനെന്നാകിലും

മഴയും വെയിലും വന്നുപോയി
ഒറ്റയ്ക്കിരുപ്പായ് ഇരുട്ടിലായ്
കാറ്റിലുലയാതെ കണ്ണുതുറക്കാതെ
രാവും പകലും നുണ പറഞ്ഞു

ഞാനിന്നു വെറും ഒരു പുറ്റായ്-
പ്പോയെന്നു അറിയുമ്പോള്‍
കാലമേറെ കടന്നുപോയി.
ചിതലൂറി രക്തം വരണ്ടുപോയി
അസ്ഥികളൊന്നായ് പൊടിഞ്ഞു തൂങ്ങി
മജ്ജയും മാംസവും തൊലിയും ചുങ്ങി
ശിരസ്സാകെ വെള്ളിനൂലുകെട്ടി
വിതുമ്പിയെന്നാത്മാവ് കാവലായ്
മരിച്ചുനീയെന്നസത്യം വിളിച്ചോതി
എന്‍റെ പ്രിയപ്പെട്ടവര്‍ക്കുo ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍

പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് .

സക്രാന്തികളില്‍ പ്രധാനം ആണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവും ആണ്.സൂര്യന്‍ ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രാന്തി എന്ന് പറയുന്നത് .സംക്രാന്തി പകല്‍ ആണെങ്കിൽ പിറ്റേ ദിവസം സംക്രമണ ദിനം ആയി ആചരിക്കുന്നു .വസന്ത കാല ഉസ്തവം ആണ് ,വസന്തകാലം ഋതുക്കളില്‍ വെച്ചു ഏറ്റവും ശ്രേഷ്ട്ടവും ആണ് .

കണിക്കൊന്ന ,വെള്ളരിക്ക ,നെല്ല് ,ഉണക്കല്ലരി ,വാല്‍ക്കണ്ണാടി ,വസ്ത്രം ,ചെമ്പക ,വെറ്റില ,അടയ്ക്ക ,പൂകുല ,ചക്ക , മാങ്ങാ ,നാളികേരം ,അരി, നെല്ല്,ദീപം ,നവധാന്യം തുടങിയവ അടുക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുന്നതാണ് കണി .വിഷുക്കണി പ്രക്ത്യാരാധാനയുടെ ഭാഗം ആണ് ,ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും,ഇത് കണി കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വർഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ ‍ അടച്ച് എണീറ്റ്‌ കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും ,ഇത് പ്രകൃതി മാതാവിനെ പൂജിക്കുന്നതിന് തുല്യം ആണ് .

വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു .എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു .
പ്രഭാമയo

കുങ്കമചേല പിഴിഞ്ഞുടുത്തു ഇന്നും എന്‍റെ 
നെഞ്ചിലൊരായിരും മോഹമോടെ ഇതാ
വിശ്വകൈനായകാ വേദവിശ്വശ്വരാ ദേവാ
മധുരകനികളായ് സഹസ്രകോടി പ്രണാമം 

തൂമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വര്‍ണ്ണ പ്രഭാമയ സിന്ധൂരo
സുരഭീ സുന്ദര മായാപ്രപഞ്ചത്തില്‍ കണി-
കണ്ടുണരുവാന്‍ കനകകുoഭാഭിഷേകം

സ്നേഹിത

കായലിനുമപ്പുറം ഒരുനാളില്‍
മലകള്‍ക്കുമിപ്പുറം മഴക്കാലം
അവള്‍ക്ക് മരത്തിലൊരു
കുഞ്ഞികൂരയുണ്ടായിരുന്നു

ചുമരുകളില്ലാത്ത ഗൃഹത്തില്‍
വെളിച്ചമെത്തിനോക്കിയില്ല
വൈക്കോല്‍ മേടെഞ്ഞാചെറു
കുടിലില്‍ ഒറ്റക്കായിരുന്നവള്‍
നിത്യവും കാലത്ത് ഭക്ഷണം
തേടിപ്പോകുമാസുന്ദരിക്ക്
കൂടെ കൂട്ടിനുപോകാനായ്
പകലൊരു മണിതോഴനെത്തി.
വര്‍ണ്ണംവിരുയും ചെഞ്ചുണ്ടില്‍
ഉണരുന്നു മധുരമാം സംഗീതം

പറക്കുമ്പോഴന്നവന്‍ പാടീ
പ്രണയ തുളുമ്പo ഈരടികള്‍
പറന്നുപറന്നുയരത്തിലെത്തി
പെണ്ണവള്‍ക്കെന്നെ ഇഷ്ടമോ ?

നിന്നു ചോദിക്കാന്‍ തിടുക്കമാകിലും
ചിറകുകള്‍ തത്തിപ്പറന്നേ നിന്നു.
പിന്നെ, പിന്നെ പറന്നുപോയകലെ
കുന്നിന്‍റെ ചരുവില്‍ ചാഞ്ഞിരുന്നു
അവന്‍ അവളെ തൊട്ടിരിക്കാനാഞ്ഞു

പിന്നെകൊഞ്ചുന്ന കിന്നാരച്ചോദ്യം
തന്നെയാപഞ്ചമി സ്നേഹിക്കുന്നുവോ ?
അകതാരില്‍ സംശയങ്ങളുദിച്ചുവന്നു
അവശയായിരുന്നവള്‍ കണ്ണടച്ചു

മൌനനൊമ്പരം പടര്‍ന്നു ചുറ്റും
ഇളംചുണ്ടിലറിയാനായുമ്മവച്ചു
കണ്ണുതുറന്നില്ല, കേള്‍ക്കാനും നിന്നില്ല
നിശബ്ദമായവളുടെ പ്രാണന്‍ പട്ടുപോ യ്
ബലിയിടാന്‍ ശവമേന്തി പറന്നവന്‍
അവളുടെ സ്വന്തം കൂരയിലെത്തി.
അണിയിക്കുവാന്‍ കുപ്പായം തപ്പി
ഊര്‍ന്ന തന്‍റെ രണ്ടുവര്‍ണത്തൂവല്‍
വസ്ത്രത്തില്‍ പൊതിഞ്ഞാത്തൂവലു
നറുമണമൂറും തൈലംപുരട്ടികാത്തു
.
സ്നേഹിച്ചവളെന്നെ സ്നേഹിച്ചിരുന്നു
പങ്കുവയ്ക്കാനൊന്നുമില്ലിനിചുണ്ടില്‍
പകരംവയ്ക്കാനും ഒന്നുമില്ലല്ലോ!
ദുഃഖഭാരത്തോടെ ചിതയൊരുക്കി
ആത്മസമര്‍പ്പണം ഒന്നിച്ചരിഞ്ഞടങ്ങി
************************

2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

കൊന്നപ്പൂവും കണി വെള്ളരിയും കൈ നിറയെ കൈനീട്ടവുമായി ഒരു വിഷുക്കാലം കൂടി വരവായി... എല്ലാവര്‍ക്കും എന്‍റെ വിഷു ആശംസകള്‍

ഉണ്ണിക്കണ്ണനു പൊന്‍നിറയോടെ
വീട്ടിലൊരുക്കീ കൊന്നമലര്‍ക്കണി
കൗമാരത്തില്‍ വിഷുസംക്രാന്തി-
ക്കെത്ര കൊതിച്ചു കൊന്നപ്പൂ!

പൊന്നിന്‍ വിഷുനാള്‍ മഞ്ഞണിമലരുകള്‍
ശോഭയെഴുന്നൊരു ശുഭനിമിഷം
കണ്ണിണ പൊത്തി കണികണ്ടുണരും
കരളു നിറയ്ക്കും കൈനീട്ടം

മോദനമോഹന വെള്ളിത്തുട്ടുകള്‍
ഭാസുരഭാവുക സമ്പാദ്യം
ഭഗവത്നിര്‍മ്മല പൂരപ്പിറവി
വസന്തസംഗമ സുദിനാഘോഷം

മാധവമലരീ നവസംക്രമണം
പാടിയുണര്‍ത്തീ വിഷുപ്പക്ഷി
കൈരളി ചൂടിയ കനകകിരീടം
മാക്ഷികമധുരം മേടപിറവി
വിഷു ആശംസകള്‍ !!!!

---------------------------------------------------------------
മേടം ഒന്ന് ഇന്നാണെങ്കിലും വിഷു നാളെ, വിഷുകണി കാണേണ്ടതും
നാളെ പുലര്‍ച്ചെ. മേടമാസപിറവിയാണ് കേരളത്തില്‍ വിഷു ആയി
ആഘോഷിക്കുന്നതെങ്ങിലും ചില വര്‍ഷങ്ങളില്‍ ഇതിനു മാറ്റം വരാറുണ്ട്. സൂര്യോദയത്തിനു ശേഷം മേടസംക്രമം വരുന്ന വര്‍ഷങ്ങളിനാണ് ഇങ്ങനെ സംഭവിക്കുന്നത്‌.

മീനം രാശിയില്‍നിന്നു മേടം രാശിയിലേക്കു സൂര്യന്‍ പ്രവേശിക്കുന്നതാണ് മേടസംക്രമം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും മറ്റു ഗൃഹങ്ങളൊക്കെ സഞ്ചരിക്കുന്നതായി തോന്നുന്ന വൃത്താകൃതിയിലുള്ള ആകാശപാതയെ 12 ഭാഗങ്ങളാക്കിയാല്‍ അതില്‍ ഓരോ ഭാഗമാണ് ഓരോ രാശി. ഇങ്ങനെ12 ഭാഗങ്ങളിലൊന്നായ മീനം രാശിയില്‍ സൂര്യന്‍ നില്‍ക്കുന്നതായി തോന്നുന്ന കാലം മീനമാസം.. മീനം രാശിയില്‍ 30 ഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ സൂര്യന്‍ മേടം രാശിയിലേക്കു കടക്കുന്നു. ഈ സമയമാണു മേടസംക്രമം. ഇങ്ങിനെവരുന്ന മേടസംക്രമത്തെ അടിസ്ഥാനമാക്കിയാണു വിഷു കണക്കാക്കുന്നത്

മേടസംക്രമം കഴിഞ്ഞു വരുന്ന സൂര്യോദയത്തിലാണു വിഷുകണി ഒരുക്കുന്നത് . തുടര്‍ന്നു വരുന്ന പകലാണ്‌ വിഷുദിനമായി ആഘോഷിക്കുന്നത്. മേടമാസം ഒന്നാം തിയ്യതി സൂര്യോദയത്തിനു മേടസംക്രമം വരുന്നതെങ്കില്‍ വിഷു മേടം രണ്ടിനാകും. ഇക്കൊല്ലം
സൂര്യന്‍റെ സംക്രമം നടക്കുന്നതു മേടം ഒന്നിനു തിങ്ങളാഴ്ച്ച രാവിലെ
ഏഴുമണി 37 മിനിട്ടിനാണ്. അന്നത്തെ സൂര്യോദയം മേടം
രണ്ടിലെതാണ്. അങ്ങിനെയാണ് ഇക്കൊല്ലത്തെ മേടം ഒന്ന് ഇന്നായിട്ടും
വിഷു നാളെ ആയത്. മൂന്നു വര്‍ഷം മുന്‍പും ഇതുപൊലെ വിഷുമേടം
രണ്ടിനായിരുന്നു.

2014, ഏപ്രിൽ 13, ഞായറാഴ്‌ച

നിഴല്‍---(സ്വാന്തo നിഴല്‍ - ഇവനെയും വിസ്വാസഹസ്തിയില്‍ തുക്കിലിടാo--അല്പം ആധുനികo വിളമ്പട്ടെ--ഇഷ്ടമില്ലഎന്നിരുന്നാലും)
--------------- 
നിഴല്‍
നടന്നു നീങ്ങുമ്പോള്‍
കാല്‍വിരലറിയാതെ തട്ടി
കുനിഞ്ഞു നോക്കി ,മണ്ണില്‍
ക്കിടപ്പൂ ഒരു കൂനന്‍.
തലോടിനോക്കുമെന്‍
കൈയില്‍ തടഞ്ഞതോ
കറുത്തിരുണ്ട മണ്‍തരികള്‍
വാരിച്ചേറിയാമണലല്‍പ്പം
കൈയില്‍ ചേര്‍ത്തുപിടിച്ചു
പാദമുദ്രയാല്‍ മുന്നോട്ട്
ചോദ്യങ്ങളായെത്തി
തളിരുപോലെന്‍ മനം
ആരാകുമാക്കുനന്‍,
കൂടെ നടന്നവന്‍ ?
കണ്ണില്ലാത്തവനാരെന്നറിയണം
കൈയെത്തിപ്പിടിക്കുവാന്‍
വെമ്പലായി പിന്നെയും
ഉച്ചസൂര്യന്‍ ശിരസ്സിനുമേലേ,
നീളം കുറുകിവലിഞ്ഞവന്‍
എന്‍കാല്ക്കീഴില്‍ മെല്ലെ
കള്ളനെപ്പോലോളിച്ചു
ചുട്ടുപൊള്ളും വെയിലില്‍
നടക്കവേ, ഒട്ടുദൂരം ചെന്നു
ഞാന്‍ പിന്നെയും കുമ്പിട്ടു
ഒപ്പംകൂടിക്കുടെനടക്കുന്നു
തെല്ലും ഭയമില്ല, നാണമില്ലാതെ
വടികൊണ്ട് രണ്ടടി ഏല്പിച്ചു-
വിട്ടാല്‍ വീണ്ടും വരില്ലന്നു തോന്നി
ഭൂമിക്കുമേലെ കൂനാതെ
കൂടെനടക്കുന്നു കൂസലില്ലാതെ
ബുദ്ധിമാനായി തിരിച്ചറിഞ്ഞു
അവനെന്‍ നിഴല്‍മാത്രമെന്ന്
കറുത്തിരണ്ടവന്‍ കണ്ണു-
തുറക്കാതെ സദാകൂടെ നടക്കുന്നു
ആഹാരവും വേണ്ട,
വസ്ത്രവും വേണ്ട, ദുഖ:മെന്യേ
കൂടെക്കുറുകി വലിഞ്ഞു നടക്കുന്നു
ഹാ! എത്ര സുഖകരം, ഞാനും
വെറുമൊരു നിഴലായിരുന്നെങ്ങില്‍!
സംസാരവുമില്ല, വിശപ്പുമില്ല
ഭയപ്പാടൊട്ടുമില്ലാ നിഴലിന്
കദനമുരുകും കണ്ണീരുമില്ല.
വീടും കുടുംബവും ഒന്നുമില്ല
ഭാരങ്ങളൊന്നും ചുമലില്ല.
ഈശോ പണ്ടു കുരിശുചുമന്നില്ലേ!
നിഴലിനെക്കുടെ ചുമന്നില്ലേ!
ചാട്ടവാറടിയേറ്റ് പാവം-
പിടഞ്ഞപ്പോള്‍ വേദന
പങ്കിടാന്‍ കൂട്ടാക്കിയില്ല
മുള്‍ക്കിരീടം മൂര്‍ദ്ധാവിലിറ്റിച്ച
ചോരക്കറകണ്ടു കരഞ്ഞതില്ല.
സ്വന്തം നിഴലിനി വേണ്ടെനിക്ക്.
വിശ്വാസവഞ്ചകനെന്നാകിലും
പിന്നെ ഞാന്‍ പകലില്‍
നടക്കതില്ല. ഭൂമിക്കു നേരേ
നോക്കിയില്ല, ഞാനിപ്പോള്‍
സംതൃപ്തനെന്നാകിലും
മഴയും വെയിലും വന്നുപോയി
ഒറ്റയ്ക്കിരുപ്പായ് ഇരുട്ടിലായ്
കാറ്റിലുലയാതെ കണ്ണുതുറക്കാതെ
രാവും പകലും നുണ പറഞ്ഞു
ഞാനിന്നു വെറും ഒരു പുറ്റായ്-
പ്പോയെന്നു അറിയുമ്പോള്‍
കാലമേറെ കടന്നുപോയി.
ചിതലൂറി രക്തം വരണ്ടുപോയി
അസ്ഥികളൊന്നായ് പൊടിഞ്ഞു തൂങ്ങി
മജ്ജയും മാംസവും തൊലിയും ചുങ്ങി
ശിരസ്സാകെ വെള്ളിനൂലുകെട്ടി
വിതുമ്പിയെന്നാത്മാവ് കാവലായ്
മരിച്ചുനീയെന്നസത്യം വിളിച്ചോതി
മടങ്ങിയെത്താനും മാര്‍ഗമില്ലാതായി
"നീയൊരുമൂഡന്‍" അന്തരാത്മാവ്
പുച്ഛത്തോടെ മൂളിപറഞ്ഞു
"സ്വന്തം നിഴലിനെപ്പോലും സംശയിച്ചു
ജീവിക്കവേണ്ട മനുഷ്യനായ്
പുറ്റായ് പുഴുവായ്ത്തീരട്ടെ നിന്‍ജന്മം
വാസ്തവമറിയാന്‍ പഠിക്കണം മേലിലും

2014, ഏപ്രിൽ 11, വെള്ളിയാഴ്‌ച


മഴത്തുള്ളി കിലുക്കം

 
--------------------------------------

കണ്ണുംപൊത്തിമാനത്തുനില്ക്കയോ
താഴേക്ക്‌പോരാന്‍ തിടുക്കമില്ലേ
വര്‍ണ്ണങ്ങളെല്ലാം മൂടിപൊതിഞ്ഞു നീ
മിഴിയും തിരുമിതേങ്ങിക്കരയുമോ

കാര്‍മേഘമകലെ കന്മണിനിന്നെ
അണിയിച്ചൊരുക്കാനെത്തിയില്ലേ
മാനം മാദകത്തിടമ്പിലേറ്റാന്‍
കൊട്ടുംകുരവയുമായെത്തുമോ

ഇടിവെട്ടി നീയോടിയെത്തീടുമ്പോള്‍
പേടിച്ചുനില്ക്കും പ്രപഞ്ചമാകെ
തുള്ളിതുളുമ്പിയൊരോമനയായിട്ടു
പൊട്ടിചിരിച്ചു നീ കൊഞ്ചിവായോ

മുത്തുകുടയേന്തിയാനയിക്കാന്‍
വെഞ്ചാമരം വീശിയെത്തുന്നിളം കാറ്റ്
ദാഹിച്ചുകേഴുന്നധരണിക്ക്നീരിറ്റി
പൊന്മുത്തുവിതറി പൂക്കളായ്കൊഴിയൂ

പലനാളും നിന്നെവാരിപ്പുണരുവാന്‍
പവിഴപ്പാടത്തുകാത്തിരുന്നു ഞാന്‍
സ്വരരാഗങ്ങള്‍ മീട്ടി നീയെത്തുമ്പോള്‍
ഈറക്കുഴലൂതിയരികത്തണഞ്ഞിടാം

ശരത്കാലമേഘങ്ങള്‍ നീരാട്ടിനെ-
ത്തുന്ന നീലനിശീഥിനീ യാമങ്ങളില്‍
തഴുകിയുറക്കാന്‍ കുളിരുമ്മതന്നു
കാമിനിനീയോടിയെത്തിടുമോ ?

പ്രിയസഖീ നിന്നെ ചുണ്ടോടണക്കാന്‍
ദാഹിച്ചുഴുലുന്ന വേഴാമ്പല്‍ ഞാന്‍
മനസ്സിലൊരായിരം മോഹങ്ങളോടെ
കാത്തിരിക്കുന്നൊരു കാമുകന്‍ ഞാന്‍

2014, ഏപ്രിൽ 10, വ്യാഴാഴ്‌ച

''കേദാര കൌശേയം മൂടിപ്പുതച്ചു ഞാന്‍
ആകാശസീമയ്ക്കും അപ്പുറം മൂകമായ്
കാലങ്ങളായ് വൃതനിദ്രയില്‍ നിന്നിതാം
പ്രപഞ്ചപ്രതിഭാസമായ്‌ വെട്ടിതിളങ്ങട്ടോ;;

ഹൂസ്റ്റൺ: ചൊവ്വയിൽ ചുറ്റിക്കറങ്ങുന്ന അമേരിക്കൻ വാഹനമായ ക്യൂരിയോസിറ്റി അയച്ച ചിത്രത്തിൽ നിഗൂഡമായ പ്രകാശബിന്ദു കണ്ടെത്തി. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഇതുവരെ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നൽകിയിട്ടില്ല. പക്ഷേ പല തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടയാക്കി ചിത്രം ഇന്രർനെറ്റിലൂടെ ക്ഷണനേരത്തിൽ ലോകമെങ്ങും വ്യാപിച്ചു.

നാസയുടെ ആസ്ഥാനമായ ഹൂസ്റ്റണിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രമാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്. കിംബർലി എന്ന് ശാസ്‌ത്രജ്ഞർ പേരിട്ടിട്ടുള്ള മലയടിവാരത്തിൽ കുത്തനെ കാണുന്ന തരത്തിലാണ് ഈ പ്രകാശബിന്ദു. ഈ ബിന്ദുവിന്റെ താഴ്വശം പരന്നും മുകളിലേക്ക് കൂർത്തിട്ടുമാണ്. അന്യഗ്രഹ ജീവികളുടേതെന്ന് കരുതാവുന്ന ഒരു വാഹനം ഇന്ധനം നിറച്ചശേഷം ഉയർന്നതാകാം ഇതെന്ന് യു.എഫ്.ഒ സൈറ്റിംഗ്സ് ഡെയ്‌ലി എന്ന പ്രസിദ്ധീകരണം ചൂണ്ടിക്കാണിക്കുന്നു.

ക്യൂരിയോസിറ്റിയുടെ രണ്ടു 'കൈകളി'ൽ വലതുകൈയിലെ ക്യാമറയാണ് ചിത്രമെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കോ‌സ്‌മിക് രശ്മി പതിച്ചതാകാമെന്ന് ഒരു സംഘം ശാസ്ത്രജ്ഞർ വാദിക്കുന്നു. പക്ഷേ യു.എഫ്.ഒ സൈറ്റിംഗ്സ് ഡെയ്‌ലി ഈ വിലയിരുത്തലിനെ എതി‌ർക്കുന്നു

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

സന്ധ്യാമാനത്ത് ഇന്നു ചൊവ്വാ തിളങ്ങുo (മനോരമ
 ന്യൂസ്‌)
-----------=====----------------======--------------------====---------------------
ഇന്നുഞാനെത്താം, നിന്‍സ്വപ്നക്കുടക്കീഴില്‍
ഭൂമികേ, നിനക്കേകുന്ന രത്നാഭകൌസ്തുഭം
എങ്കിലും നാഥന്‍റെ നേര്‍രേഖയാം മാറില്‍
കേദാരഗോളമുതിര്‍ക്കാമൊന്നിച്ചന്തിയില്‍
ത്രിസന്ധ്യാ സംഗമ സീമന്തരേഖയില്‍
അസ്തമയ ദേവന്‍റെ യോഗനിദ്രയില്‍
തെക്ക്കിഴക്കിനിക്കോലായില്‍ മാനത്ത്
വരു വസുന്ധരേ വരവേല്പ്പുഘോഷിക്കാം
പുലര്‍കാലസന്ധ്യയില്‍ സര്‍ഗ്ഗപ്രഭാവമായ്
ഉദയാര്‍ദ്രവൈഡൂര്യ കാഞ്ചനകാന്തിയില്‍
കാണുന്നുവോ, എന്‍റെ നൂപുരശൃംഗത്തില്‍
മഴവില്ല് തോല്‍ക്കും രത്നാഭ കിഞ്ജലം
കേദാര കൌശേയം മൂടിപ്പുതച്ചു ഞാന്‍
ആകാശസീമയ്ക്കും അപ്പുറം മൂകമായ്
കാലങ്ങളായ് വൃത നിദ്രയില്‍ നിന്നിതാം
പ്രപഞ്ചപ്രതിഭാസമായ്‌ വെട്ടിതിളങ്ങട്ടോ!
കനകശോഭയില്‍ പൂര്‍ണ്ണപുഷ്യരാഗക്കല്ലും
നക്ഷത്ര ചൂഡാമണികളും ചാര്‍ത്തി ഞാന്‍
ചഞ്ചലചിത്തയായ് വര്‍ണ്ണവരിഷ്ടയായ്
മൗനിയായ് വന്നിതാം മാഞ്ഞുപോകുംവരെ
മോഹമായൊന്നടുത്തു വന്നെത്തുവാന്‍
ഇച്ഛയേറീടുന്നു ചാരത്തുഴിയുവാന്‍
മുഗ്ദ്ധസൌന്ദര്യം കോരിക്കുടിക്കുവാന്‍
നിദ്രവെടിഞ്ഞിതാ നില്പ്പൂ നിന്‍ വീഥിയില്‍