2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

നീലമലകള്‍ക്കു ഇപ്പറo കണ്ടില്ലേ
പൂത്തുവിലസുo മഞ്ഞണിക്കാടുകള്‍
പച്ചിലവല്ലികള്‍ പാതിമതിലാക്കി
കെട്ടിയൊരുക്കിയ കൊച്ചുവൃന്ദാവനം
.
നീലവിരിയിട്ട നേര്‍ത്ത കാല്പ്പാതകള്‍
കുങ്കുമo ചാലിച്ചു ചാര്‍ത്തും പടവുകള്‍
മേടമാസത്തില്‍ വിരുന്നു വന്നെത്തുന്ന
കൊന്നമലര്‍കണി പൂമണിമുത്തുകള്‍
.
വെണ്ണിനിലാവിലെ നക്ഷത്രകന്യകള്‍
താഴേക്കുനോക്കി കൊതിക്കുന്നുണ്ടാകണം
മാരിവില്ലോലുന്ന വര്‍ണ്ണവിതാനങ്ങള്‍
ഭൂമിക്കു ചാര്‍ത്തുന്ന പട്ടുടയാടകള്‍

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

സഫലo
---
ക്ഷണികമാo ജീവിതയാത്രയിലിത്തിരി
കനിവിനായ് തേടിയലഞ്ഞിരുന്നൂ ഞാന്‍
ഒരു ബാഷ്പധാരയായടരുമെന്‍ ദു:ഖം
ഹിമബിന്ദുവായ് പൊട്ടിചിതറിവീണു
.
എരിയുന്ന അഗ്നിദീപങ്ങളില്‍ എന്‍റെ
വ്യഥകളെല്ലാം ധൂമങ്ങളായ് പറന്നകന്നു
കത്തിക്കരിയാത്തച്ചിറകുമായ് പിന്നെയോ
പറന്നുയര്‍ന്നൂ ഫീനിക്സ്പക്ഷിയായ് ഞാന്‍
.
സുഭഗമീ ജന്മം സഫലമാക്കാനൊരു വേള
പരമമാം സത്യത്തെകണ്ടെത്തുവാനീ യാത്ര
വിശ്വജ്ഞാനത്തിനുറവിടo ഭഗവത്‌ഗീതയിലെ
ഭഗവാന്‍റെ സുക്തങ്ങള്‍ മനപാഠമാക്കണം
കലിയുഗം
-------------
ഹൃദയതാളം നിലക്കുന്നതിന്‍ മുന്‍പേ
ഹൃദയേശ്വരനോടു ചൊല്ലണം സന്തതം
ഹൃത്തിനുള്ളിലെ ഭാരം പെരുപ്പിച്ചാല്‍
ദുഖമേറീടും, കല്മഷം തീര്‍ത്തിടും ഭാവി
.
പൂര്‍വ്വജന്മസുകൃതമാം ധന്യമീ ജീവിതം
ജ്യോതിരൂപന്‍റെ ഭിക്ഷയായ് കൊള്ളുക
കാലം കലിയുഗം, ഈ യുഗാന്തരത്തിലെ
ചീര്‍ക്കും ചിന്തകള്‍ പാടേ വെടിയേണം
.
കേരളമൊരു ഭ്രാന്താലയമെന്നു പണ്ടേ പാടി
നൊമ്പരo കൊണ്ടുതും സ്വാമിവിവേകാന്ദന്‍
ജാതിവേണ്ടാ മതം മറന്നേക്കുവാനോതിയ -
ശ്രീ നാരായണഗുരുവിന്‍ ദേവവാക്യങ്ങളും
.
സാരമെന്തന്നറിയാതെ കോമരo തുള്ളുന്നീ
നീചജന്മങ്ങള്‍ പിറവികൊള്ളും നാട് കേരളം
കള്ളവും ക്രൂരനരഹത്യയും ഭൂഷണമാക്കി
കപടധാരിയാം ദുഷ്ടാരാണിക്കൂട്ടര്‍, മര്‍ത്യരെ
.
ഭാരതാംബതന്‍ മക്കളാo നാമെന്നറിയേണം
സത്യത്താല്‍ നന്മനിറക്കാന്‍ കനിയേണം
ബുദ്ധിയാലുള്‍തടം വിവേകം നിറയ്ക്കേണം,
ദുഃഖമാറ്റി ജന്മം സന്തോഷപൂരിതമാക്കണം

2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

കണ്ണന്‍റെ രാധ ഞാന്‍
----------------
മുജ്ജന്മസുകൃതമായ്‌ പുലരിക്കതിരായ്‌
തളിരിട്ടൊരു കൃഷ്ണതുളസിക്കതിരു ഞാന്‍
നുള്ളിയെടുത്തെന്നെ പ്രേമഹാരമാക്കൂ കണ്ണാ
വൃതശുദ്ധിയാലേ പരിരംഭയാണല്ലോ !
.
ഹരിമുരളീരവ സ്വരമാധുര്യത്താല്‍ ദേവാ
തെന്നലുപോലും മര്‍മ്മരഗാനമുതിര്‍ക്കുന്നു
അനര്‍ഗ്ഗളമൊഴുകും നാദപ്രവാഹമായ്
അലിയുന്നു ഞാനൊരുമോഹനരാഗമായ്‌
.
അനശ്വരദീപ്തിയില്‍ പഞ്ചേന്ദ്രിയങ്ങളില്‍
പൂക്കുന്നുപിയൂഷ ആത്മീയസൂക്തങ്ങള്‍
പ്രപഞ്ചസത്യങ്ങളെ തൊട്ടുണര്‍ത്തുന്ന-
ദേവസംഗീതമാണെനിക്ക് നിന്‍ശംഖൊലി
.
ആത്മാവിലൂറുന്ന സ്നേഹസുധാമൃതം
തീര്‍ത്ഥമായൊഴുകുന്നു കാളിന്ദീയലകളില്‍
മൂവന്തിമുന്നില്‍ കൊളുത്തും ദീപാങ്കുരം
വിസ്‌മയിപ്പിച്ചൂ തവ സായൂജ്യദര്‍ശനം
.
പാല്‍കടലായൊഴുകും വേദപുരാണങ്ങള്‍
പരമാണുവിലും ഭക്തിസുധാഹര്‍ഷം
ഈചേതനക്കുള്ളിലടങ്ങാത്ത നൊമ്പരം
അനന്തമീഭൂവിലെന്നും ആദ്യനഷ്ടപ്രണയം
ദേവനന്ദിനി
----
വരിക ചാരേയെന്‍ പ്രിയനേ ഈരാവില്‍
പുണര്‍ന്നുറങ്ങാമരികെ പ്രേമഭിഷുവായ്
തൊഴുതു മടങ്ങിയ സന്ധ്യതന്‍ സിന്ദൂരം
തൂകിയതാണെന്‍റെയീ പൂമേനിയാകേയും
.
ശലഭങ്ങളരികെ ശൃംഗാരലഹരിയാല്‍
ഹൃദയത്തിലമരുന്നു മകരന്ദമൂറുവാന്‍
കുളിരായ്‌ മാറുച്ചുരത്തുമീ തേനുണ്ണാന്‍
ഒരു നാളും താഴേക്കിറങ്ങി നീ വരുകില്ലേ!
.
ഈറന്‍കഞ്ചുകം ചൂടി ദേവനന്ദിനിയായ്‌
ഒരു കാലില്‍ നിന്നു ഞാനാടിത്തുടിക്കുന്നു
നവവധുവായ്കുണുങ്ങി മന്ദസ്മിതം തൂകി
സന്ധ്യാവന്ദനം ചൊല്ലി ഞാനന്തിക്കുണരുന്നു
.
അകാശസോപാനമേടയില്‍ മോഹങ്ങളെല്ലാം
തുഷാരബിന്ദുക്കളായ്‌ നനച്ചുക്കുടയുമ്പോള്‍
ദാഹമാമെന്നാത്മാവിനു മധുരപ്രതീക്ഷയും
പുണ്യകനകധാരായാം കാവ്യസങ്കല്പ്പങ്ങളും

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

പരിദേവനം
------------------------
നിനക്കായ്തുറക്കാം മനസ്സിന്‍ മണിച്ചെപ്പ്‌
മൗനനൊമ്പരമാറ്റി നീ മടിയാതണയുമോ
അകലെയാണെങ്കിലും നീയെന്‍ പ്രാണനില്‍
പടരുന്നുണ്ടൊരു മാലേയസുഗന്ധമായ്
.
കൂരിരുള്‍ മൂടിപ്പുതച്ചുവന്നെത്തുമെന്‍
മിഴികളില്‍ കനലായെരിയുന്നു നിന്‍ രൂപം
പൂജക്കെടുക്കാത്ത പൂവെന്നവ്യഥചൊല്ലി
വിരഹഗാനത്തിലുമെന്തിനു പരിദേവനം
.
ചൂടാത്ത ചെമ്പനീര്‍ ദളമായ്‌ നീയുള്ളില്‍
വിരിയുന്നതും കാത്തിരിക്കുന്നു തനിയേ
കരളിന്‍റെ മണിയറ കൊട്ടിയടക്കാതെ കാവ്യേ
അഹം എന്നഭാവം വെടിഞ്ഞു നില്പ്പൂ ഞാന്‍
.
വരുക നീ ചാരേയെന്‍ സഖീ, ഈരാവിനെ
തഴുകിയുണര്‍ത്തൂ ഒരുനിശാപുഷ്പമായ്
പൂനിലാവൊളിയിലും പൂക്കുന്നു നിന്‍റെ
തീരാത്ത കനകധാരയാം കാവ്യസങ്കല്പo

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച




ഓര്‍മ്മച്ചിന്തുകള്‍ --
.
അമ്മതന്നുദരത്തില്‍ പുനര്‍ജ്ജനിക്കേണം
പാറുന്നതുമ്പിയായ്‌ പരിലസിക്കേണo
ബാല്യകൌമാരങ്ങള്‍ തളിരിട്ടുപൂക്കണം
മരിക്കാത്ത ഭൂതകാലo മടങ്ങിയെത്തേണം
ഓര്‍മ്മകള്‍ തിരിനീട്ടും പൂമുഖത്തിന്നും
മറുകോലായില്‍ ചിതറുന്ന പദനിസ്വനം
ഓടിക്കളിക്കുന്ന ബാല്യകൌമാര കാലം
പിച്ചവെയ്‌ക്കുന്നിളം കുഞ്ഞുമനസ്സില്‍
സ്വപ്നത്തിലെന്നോ കേട്ടൊരു താരാട്ടു
കാതിനുപിയൂഷ വര്‍ഷം ചൊരിയുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യത്തില്‍
ഓര്‍മ്മകള്‍ക്കിന്നൊരു ചുടുചുംബനം
കോമളമേനിയില്‍ പുണരുo കൈത്തലം
കുറുമൊഴിമുല്ല കണക്കേ പൊതിയുന്നു
തനുവിലലിയുന്ന ഹരിത ചാരുതീരം
സ്മൃതികളുണര്‍ത്തുന്നു മൃദുകേളീരസം
സ്നേഹമന്ദാരം പൂക്കും കപോലങ്ങള്‍
പുഞ്ചിരി വിടര്‍ത്തും സുന്ദരസൂനങ്ങള്‍
അച്ഛന്‍റെ വാത്സല്ല്യo തുടിക്കുo ഓര്‍മ്മകള്‍
മധുരം പകരുo മനസ്സിന്‍റെ ചെപ്പിനുള്ളില്‍
കോരിനിറക്കുo കോള്‍മയിര്‍ കൊള്ളിക്കും
ഗതകാലസ്മരണകള്‍ ഊഞ്ഞാലിലാടുന്നു
തൊട്ടുതലോടുമാ സ്നേഹത്തുടുപ്പുകള്‍
ചുംബിച്ചുണര്‍ത്തുവാനിന്നേറെ ഇഷ്ടം
പുഞ്ചവരമ്പത്തു പൂത്തുല്ലസിക്കുന്ന നിറ-
നെല്ലോലയില്‍ തൂങ്ങും മഞ്ഞണിമുത്തുകള്‍
തട്ടിത്തെറുപ്പിച്ച് അച്ഛന്‍റെ കൈകോര്‍ത്തു
തുള്ളിക്കളിച്ചോരു പൂക്കാലമെങ്ങുപോയ്

മിഴിപ്പൂക്കള്‍
--
കേട്ടുവോ എന്‍റെയീനൊമ്പരത്തിന്‍ ശoഖൊലി
പ്രിയേ,നീ അറിയുന്നുവോ,കാര്‍ന്നുതിന്നും വേദന
കാലംകാതോര്‍ക്കുന്നു,അക്കരെ ചെന്നടുക്കുവാന്‍
ഇറ്റുനേരം ചേര്‍ന്നിരിക്കാന്‍ ആര്‍ദ്രമീ വിചന്തനം
.
കരള്‍ പകുത്തു തുന്നി മോഹമെന്തിനുണര്‍ത്തി നീ
മൃദുഹൃദയo കണിവെയ്‌ക്കാം നിന്‍ തിരുനടയില്‍  

സ്നേഹമൊഴിപൂക്കളാലേ കാതിലൊരുകഥചൊല്ലി
യാത്ര ചൊല്ലുo മുന്‍പേ മിഴികള്‍ തിരുമിയടക്കണം
.
പാഴ്മുളംതണ്ടുപോലെ വിരഹവേദനയോടോമലേ
കൂടുവിട്ടുപറന്നകലുന്നീ പാതിരാക്കിളിയിന്നിതാ
പാടിവെച്ചാപ്രേമഗാനം പതിരാകാതെ കേട്ടു കേട്ടു
വിസ്മൃതിതന്‍ കടലിന്നാഴത്തില്‍ അസ്തമിച്ചോട്ടെ!
മൂഷിക വിഭ്രാന്തം----ഓട്ടന്‍തുള്ളല്‍
======================
നാരായണ ന:മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മഞ്ചലിനടിയില്‍ മാളo തീര്‍ത്ത്
മൂഷികരാജാവവിടെയൊളിച്ചു
.
മധുവിധുരാവിന്‍ മായിക ഭാവo
മനസ്സിനുള്ളില്‍ കാവടിയാടി
.
ഒച്ചയനക്കം കേള്‍പ്പിക്കാതവന്‍
തലയണമൂടി പൊത്തിലൊളിച്ചു
.
എന്താ സംഗതിയെന്നറിയാനായ്
തന്ത്രങ്ങളുടെ ഭാണ്ഡമഴിച്ചു
.
പ്രാണപരവശ പൂണ്ടിട്ടവാളോ
ഭാവം കണ്ടവനന്തം വിട്ടു,
.
വെണ്മയിലലിയും ശാന്തിമുഹൂര്‍ത്തം
പുളകിതയായ്‌ മിഴികള്‍ ചൊടിച്ചു .
.
മധുവിധുരാത്രീ മധുരം നുകരാന്‍
മണിയറവാതിലടച്ചു പതിയേ
.
മൂഷികനവനോ വാലുച്ചുരിട്ടി
ലീലാലാസവ ലഹരിയിലാണ്ടു
.
കാണ്മതിന്തേ ചന്തം വിഭ്രാഭരിതം
മൂഷികനവനോ മോഹാലസ്യം
.
മായയിലായ മൂഷികനുടനേ
ഭാവനകോരി പള്ളനിറച്ചു
.
എന്താണവിടെ കാട്ടുകയെന്നൊരു
ശങ്ക മനസ്സാ തുള്ളിയുറഞ്ഞു
.
കാമന വിടരും കാഴ്ചകള്‍ കണ്ടു.
മൂഷികനവനുടെയുള്ളം തുളളി
.
പെണ്ണിന്‍ ചന്തം കണ്ടുരമിച്ചവന്‍
രോഷംപൂണ്ടു ശപിച്ചൂ തന്നുടല്‍
.
കോമളനവളുടെ ആഴകാം ഉടലില്‍
തരളിതമായ് വിരലോടിച്ചു
.
അംഗോപാംഗം പുളകിതയായവള്‍ -
ആശ്ലേഷത്താല്‍ തരളിതയായ്‌
.
മിഴികള്‍ രണ്ടും ചിമ്മിയടച്ചു
ചുരുളുകയായ് പുതുമണവാട്ടി
.
വേണ്ടാ മോനെ ഈ കാട്ടാളിത്തം.
കണ്ടു മടങ്ങാന്‍ കഴിയില്ലിനിയും
.
അയ്യോ ശിവ ശിവ എന്താണിനിയും
കത്തുന്നുണ്ട് കരളുവരേയും
.
എന്തോന്നവിടെ നടക്കുവതങ്ങനെ
ചിന്തയിലാണ്ടു മയങ്ങിപ്പോയ്
.
കണ്ണിലിരുട്ടായ്‌, കേട്ടു തേന്‍മൊഴി .
പൂത്തിരിവിരിയും മധുവിധുസ്വപ്നം
.
കണ്ടതു മുഴുവന്‍ ചൊല്ലിയലക്കാന്‍
കഴിയില്ലന്നൊരു വാസ്തവമരുളാo
.
നാരായണ ന;മ, നാരായണ ന:മ
നാമം ചൊല്ലാന്‍ തുണയരുളേണo