2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

സൂര്യഗായത്രി


വരികയെന്‍ കാതരേ വരവായ് ഞാന്‍ നിന്‍റെ
ഹൃദയന്തരംഗത്തെ ചുംബിച്ചുണര്‍ത്തുവാന്‍ 
ഞാനെന്‍റെകിരണങ്ങളാലപൂമേനി പുല്കവേ
തരളിതമായ് ചോക്കും കവിള്ത്തടമത്രയും

മകരന്ദമൂറി മോഹം ശമിപ്പിക്കാന്‍
ഇരുളിലുറങ്ങി തപിച്ചിത്ര നാഴിക
യാമങ്ങളെണ്ണി ഭജിച്ചു വെളുക്കവേ
ആഴിയില്‍ ഞാനെന്‍റെ അഗ്നി ശമിപ്പിച്ചു

രാവേറി വൈകി പുലരിയുണരവേ
ആവര്‍ത്തനങ്ങളാല്‍ വിരസതയേറുമോ!
തുമ്പക്കുടങ്ങളാല്‍ തുളളിത്തുളുമ്പുമ്പോള്‍
ഓമാനിക്കനെന്നും കൂടെ ഞാനുണ്ടല്ലോ

അന്തിയാകുമ്പോഴോ ചെന്താമരയെന്നെ
നോക്കിക്കൊതിച്ചു വിടരാന്‍ തുടിക്കുന്നു
എങ്കിലും ഓമലേ നീയെന്‍റെ കാമുകി
പ്രേമഹര്‍ഷത്തിലും കാണുന്നനുഷ്ഠാനo

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

എന്‍റെ അമ്മ 


ശോകമൂകമായ് പരന്നൊഴുകുന്ന
നിളയുടെ തീരത്തു അന്തിവെയിലേറ്റ്
ഇനി ഉണരാത്തനിദ്രയും പൂകി
എരിഞ്ഞു തീരുന്നത് എന്‍റെ അമ്മയാണ്

പടരുന്ന അഗ്നിധൂമങ്ങള്‍ നോക്കീട്ട്
നനഞ്ഞപുഴമണ്ണ്‍ നെഞ്ചോടു ചേര്‍ത്തു
പൊട്ടിക്കരഞ്ഞു തളര്‍ന്നുവീണിട്ട്
തകരുന്നു ഞാനെന്‍ അമ്മയെക്കാണ്‍കവേ

ദു:ഖസന്ധ്യയും ആ പുകച്ചുരുല്ത്തഴുകി
നിശയുടെ തളിരിളം നനവില്‍ ഭൂമിയില്‍
മേഘം ഇറ്റുവീഴിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍
എരിയും ചിതയുടെ ദാഹം ശമിപ്പിച്ചു.

അമ്മ വന്ന് എന്നെ വിളിച്ചോ ഇന്നിതാ
നോക്കി ഞാന്‍, ചുറ്റിനും തോന്നലാകാം
തളര്‍ന്ന മനസ്സുമായ് അടുത്തുവന്നച്ചന്‍
സാന്ത്വനമായ് ഓര്‍മ്മതന്‍ മുറ്റത്ത്‌

കൂടൊഴിഞ്ഞുപറന്നുപോയെന്‍റെ അമ്മക്കിളി
തന്നുപോയതുമുഴുവനും സുഖമുള്ള വാസ്തവം
അമ്മതന്‍ ആത്മാവ് തലോടി വന്നോ
ആശ്വസിപ്പിക്കാനിനി അരികിലില്ല

ഉടഞ്ഞ നെടുവീര്‍പ്പോടെ പിന്നേയും
അമ്മയെക്കാണാന്‍ കൊതിക്കുന്നു കണ്ണുകള്‍
ഉണര്‍ത്തു പാട്ടുപോല്‍ കരളില്‍ തലോടി
ഇന്നലെപ്പോലെന്‍റെ കഴിഞ്ഞ നാളുകള്‍

ഓണനിലാവു പരക്കുംപോലാമുഖത്ത്
എപ്പോഴും പുഞ്ചിരി പൂത്തുനില്ക്കും
ഓര്‍മ്മയില്‍യില്‍ തെളിയുന്ന ബാല്യകാലം
ഓമനിക്കാനെനിക്കേറെയിഷ്ടം.

അമ്മ കനിഞ്ഞേകും ചക്കരയുമ്മയ്ക്കു
അമ്മിഞ്ഞപ്പാലിന്‍റെ ഗന്ധമുണ്ട് ഇന്നും
ചുംബിച്ചു മാറിലുറക്കുമെന്നമ്മ
ജന്മത്തിനു കിട്ടിയ പൂര്‍വ്വപുണ്യ

കുഞ്ഞിക്കുടയും എഴുത്തോലയും തൂക്കി
പാടവരമ്പലെ ചേറ്റില്‍ കളിച്ചും ആ-
തൃക്കകൈകളിത്തൂങ്ങി ആശാന്‍പള്ളിയ്ക്കു
നേരിയൊരോര്‍മ്മയായീദു;ഖസന്ധ്യയില്‍

മഴവന്നകാലത്ത് മുറ്റത്തു നീന്തുവാന്‍
കളിവള്ളം ഉണ്ടാക്കി അമ്മ തന്നു
കടലാസ്സുവള്ളo നനഞ്ഞു മുങ്ങുമ്പോള്‍
ഓടിക്കളിച്ചൂ ഞാനാക്കുളിര്‍ നീരില്‍

കോരിയെടുത്തെന്‍റെയമ്മയെന്നെ
തോളിലുറക്കുന്നതോര്‍ക്കുന്നു ഞാന്‍
ഇന്നെന്‍റെ അമ്മയെന്‍ അരികിലില്ല
യാത്രപോയ്‌ അജ്ഞാതലോകങ്ങളില്‍

അമ്മ കനിഞ്ഞേകും ചക്കരയുമ്മയ്ക്കു
അമ്മിഞ്ഞപ്പാലിന്‍റെ ഗന്ധമുണ്ട് ഇന്നും
ചുംബിച്ചു മാറിലുറക്കുമെന്നമ്മ
ജന്മത്തിനു കിട്ടിയ പൂര്‍വ്വപുണ്യo

കുഞ്ഞിക്കുടയും എഴുത്തോലയും തൂക്കി
പാടവരമ്പലെ ചേറ്റില്‍ കളിച്ചും ആ-
തൃക്കകെളിത്തൂങ്ങി ആശാന്‍പള്ളിയ്ക്കു
നേരിയൊരോര്‍മ്മയായ്യീദു;ഖസന്ധ്യയില്‍

മഴവന്നകാലത്ത് മുറ്റത്തു നീന്തുവാന്‍
കളിവള്ളം ഉണ്ടാക്കി അമ്മ തന്നു
കടലാസ്സുവള്ളo നനഞ്ഞു മുങ്ങുമ്പോള്‍
ഓടിക്കളിച്ചൂ ഞാനാക്കുളിര്‍ നീരില്‍

കോരിയെടുത്തെന്‍റെയമ്മയെന്നെ
തോളിലുറക്കുന്നതോര്‍ക്കുന്നു ഞാന്‍
ഇന്നെന്‍റെ അമ്മയെന്‍ അരികിലില്ല
യാത്രപോയ്‌ അജ്ഞാതലോകങ്ങളില്‍

എന്നുമെന്നമ്മയെ കെട്ടിപ്പുണര്‍ന്നു ഞാന്‍
ഇനിയുമെന്നച്ഛനോടെട്ടി ക്കിടക്കണം
അമ്മ ഉറങ്ങും വിരിപ്പില്‍ മുഖംപൊത്തി
തേങ്ങലായെന്‍റെയിന്നലെകള്‍

തുടിക്കുമാരെക്തമെന്‍ ധമനികളില്‍
കേള്‍ക്കുന്നാശബ്ധo പീയൂഷമായി
മധുരമാo ഓര്‍മ്മള്‍ കണ്ണീരായ്
ധാരയായ് ഒഴുകുന്നു കവിളിലൂടെ

യാത്രാമൊഴി ചൊല്ലിയില്ലമ്മ
ആശകള്‍ പിന്നെയും ബാക്കിയാക്കി
കാലപ്രവാഹത്തിലൂടെ നീന്തി
മരണമാം സത്യത്തെ തൊട്ടറിഞ്ഞു

നനവൂറും ഓര്‍മ്മകള്‍ തലയ്ക്കുമീതേ
തൂവിപ്പൊലിഞ്ഞൊരു പൊന്‍ദീപമേ
ഇനിയുള്ള ജന്മത്തിലൊരുകൊച്ചു കൈത്തിരി
നീട്ടുകില്ലേ ഈ പോന്നോമനക്കായ്‌!

ജനനവും മരണവും പരിണാമചക്രങ്ങള്‍
കാലമാകൈകളില്‍ തെളിച്ചിരുന്നാല്‍
പുനര്ജ്ജന്മം ഇനിയുമെനിക്കുണ്ടെങ്കിലമ്മേ
ജനിക്കണം ഭാഗ്യമായ് ആ ഉദരത്തില്‍ കനിയായ്‌
http://www.youtube.com/watch?v=4XA64UK4iA4

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

http://ww4XA64UK4iA4w.youtube.com/watch?v=
ശിവരാത്രി മാഹാത്മ്യം


 മഹാദേവനുമായി ബന്ധപ്പെട്ട പുണ്യദിനം. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്.
പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തുന്പോഴുണ്ടായ ഹലാലവിഷം ലോകരക്ഷയ്ക്കായി ശ്രീ മഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന് ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷപാനം ചെയ്ത രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.
മറ്റൊരു ഐതീഹ്യം മാഹവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ്. മഹാവിഷ്ണുവിന്‍റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്‍റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല. അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു.ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തു
ത്രിസന്ധ്യ


സന്ധ്യേ,സുന്ദരീ, നിനക്കീ പുലരികിരണങ്ങളാലെ
മിന്നുമൊരു പൊന്‍താലി പ്രണയഹാരo തീര്‍ത്തു
തങ്കത്തളികയില്‍ പൂജിച്ചേഴഴകായ്‌ചാര്‍ത്താന്‍
അനുരാഗവിവശനായ്‌ മോഹിച്ചുനിന്നു ഞാന്‍

ചന്ദനപ്പല്ലക്കില്‍ ദേവപൂജക്കായ് നിത്യവും
പുഞ്ചിരിച്ചഴകായ്‌ വരൂ കസവണിയും കാവ്യമേ
വൈഡൂര്യമണിയിക്കാം, സിന്ദൂരക്കുറി തൊടാം
കൊന്നപൂവര്‍ണ്ണമാം കണിയല്ലോ സുമംഗലീ

ചെന്തമാരയോലും ശോഭയാണവള്‍ക്കിന്നു
വാരിചുംബിക്കനെന്നുള്ളമേറെക്കൊതിപൂണ്ടു
അകലെ നിന്നെങ്കിലും നൊമ്പരഭാവത്തില്‍
അരുമയോടെന്തോ മൊഴിഞ്ഞവള്‍ മൗനമായ്‌

പിരിയാനാകാതെ, നീയെന്‍റെ വിശ്വമോഹിനി
മനമാകെനിറയുന്നു ആനന്ദാമൃതകുംഭങ്ങള്‍
ഒരുനാളും ഓമനേ, നിമിഷനേരo തഴുകാതെ
പോകില്ല കടലിന്നാഴത്തില്‍ അസ്തമയത്തിനായ്

തളിരിളം പൂക്കളെ താലോലമാട്ടുവാന്‍
അമ്മയായ് മടിനീട്ടി വിളയാടിടും സന്ധ്യേ
പൂനിലാവിനെപുണരാനായ്‌ നീ മാഞ്ഞതോ
ആ ശോണിമയിപ്പോഴു ഒളിമിന്നി നില്പ്പു

ദേവാoഗനേ, ദേവി നീ എന്‍റെ നിത്യകാമുകി
എഴുതിയാല്‍ തീരാത്തൊരു പ്രണയകാവ്യം
മാനസവീണയില്‍ തന്ത്രികള്‍ മീട്ടുമോ നീ
സപ്തസ്വരങ്ങളുമലിയുമൊരു കവിതയായ്

ഐശ്വര്യലക്ഷ്മിയെയണിയിചൊരുക്കുമ്പോള്‍
പൊന്നേ ഭദ്രദീപമേന്തി പൂജിച്ചെതിരേല്ക്കുമ്പോള്‍
പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു കര്‍പ്പൂരമെരിയുമ്പോള്‍
ജപഗീതം പ്രണയസ്മ്രിതിയായ് കേട്ടു ഞാനുറങ്ങട്ടെ

സന്ധ്യേ, നിന്‍റെയീ പ്രിയതമന്‍ കുങ്കുമവര്‍ണ്ണനായ്‌
അലകളാo അധരത്തില്‍ പ്രതിഭാസമായണയുമ്പോള്‍
ഇരുളടയുമീ പാരിന്നുടലാകെ പൊന്നാടചാര്‍ത്താന്‍
വര്‍ണ്ണത്തേരിലുദിച്ചുയരുമുഷസ്സില്‍ തങ്കകിരീടവും ചൂടി

2014, ഫെബ്രുവരി 23, ഞായറാഴ്‌ച

പാഞ്ചാലീ വസ്ത്രാക്ഷേപം
അഴിഞ്ഞുടയുന്നെന്‍ കഞ്ചുകം ഭവാനെ
അറിയുന്നുവോ ഈ അഗ്ന്നിപ്പരീക്ഷണo
കാണുന്നുവോയെന്‍റെയീ ചടലമേനിയില്‍
നിശാചരന്മാരുടെ പോറുo നഖക്ഷതം

പൊടിയും നിണമീ നെഞ്ചിന്‍ നെരിപ്പോടില്‍
തകരുന്നു വേദിയില്‍ ഉടയുന്നഭിമാനം
അനന്ത നിഷ്ഠൂര കാല പ്രതിബന്ധനം
മോക്ഷമാര്‍ഗ്ഗത്തിനായ്യഴലും പതിവ്രത

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

 ഋതുമതി


വൈകുന്നതെന്തേ വിരിയുവാൻ നീ 
വാസന്ത സൗപർണ്ണ ലോലസന്ധ്യേ 
സ്വപ്നാടനത്തിലൂടെന്നപോലെ 
എൻവഴിത്താരയിൽ നിൻപ്രയാണം

ഭാവപ്പകർച്ച കൈകൊണ്ടിടാതെ
ഭാസുരമാംമുഖം മ്ലാനമായോ
അഞ്ജനം കണ്‍കളിൽ ചാർത്തിടാതെ
മൗനിയായ് വന്നുവോ മാഞ്ഞുപോകാൻ

ചെമ്പട്ടുചേല ഞൊറിഞ്ഞുചുറ്റി
ഇന്ദ്രചാപാഭയിൽ മുങ്ങിനീന്തി
കാഞ്ചനദീപ്തി കരളിലേകി
കാമിനീ നീയെന്‍റെ മുന്നിലെത്തി

നക്ഷത്ര ചൂഡാമണികൾചാർത്തി
അക്ഷയജ്യോതി പ്രകാശമായി
വിണ്ണിന്‍റെ മുറ്റമലങ്കരിക്കൻ
സ്വർലോകസുന്ദരീ നീയണഞ്ഞോ

തൃക്കൈലെന്തേ കിലുങ്ങിയില്ല
തില്ലാനയാടുന്ന കുപ്പിവള
ആഴിക്കുമേലേ നോക്കിനില്പൂ
ആനൃത്തചൈതന്യമാസ്വദിക്കാൻ

ആത്മാവിൽ നൊമ്പരനീറ്റലോടെ
തേജോമയീ നിന്നെ കാത്തിരിപ്പൂ
പാൽക്കടൽ നടുവിലെ മുത്തുനൽകാം
പാദസ്വരങ്ങൾ കിലുക്കീടുമോ!

സുന്ദരീ നിൻ മൃദുമേനിയാകെ
വൈഡൂര്യകാന്തിയാലാരൊരുക്കി
ഋതുമതി നിൻനവതാരുണ്യം
ഹൃദയത്തിൽ ചാർത്തുന്നു ലാവണ്യം

എൻവിരിമാറിൽ പതിഞ്ഞീടുമോ
നിൻമദവക്ഷോജ സിന്ധൂരങ്ങൾ
മൃദുലമായ് ചുണ്ടുചുരത്തീടുന്ന
അമൃതകണങ്ങൾ തൂകിയാലും

പോകാതെവയെന്‍റെ താരുണ്യമേ
ആശംസയോടെന്നെ യാത്രയാക്കൂ
പൂർണ്ണകുംഭംപോൽ ഉഷസ്സിലെത്താം
കാവ്യമായുള്ളിലുണരുമോ നീ
രാധാമാധവം
===0=== 

മാധവമാസത്തിന്‍ കുളിര്‍ നിലാവില്‍
താമരത്തോണി തുഴഞ്ഞു നീ എത്തി
അതിഗൂഡമാരോടുമോതുവനാകാത്ത
പ്രണയാമൃതം തൂകിയെന്നിലലിഞ്ഞു

കണ്ണാ നിന്‍ കുവലയ രൂപമെന്നുള്ളില്‍
പൂത്തുനില്ക്കുന്നോരു സരോവരം
മാധവാ നീ ഒരു തേന്‍മഴയായുള്ളില്‍
പെയ്തൊഴിയാത്തൊരു മധുരവര്‍ഷം

കാലാന്തരങ്ങളായ് മാനസക്ഷേത്രത്തില്‍
പൂജിച്ചു ഞാന്‍ നിന്‍റെ കമനീയമാം രൂപം
കാളിന്ദിതീരത്തു ദേവപ്രീതിക്കായ് മദന-
നടനമാടും നര്‍ത്തകി സുന്ദരി രാധ ഞാന്‍

ഒരു തുളസിക്കതിരായ്ന്നിതാ നെഞ്ചോടു
ചേര്‍ന്നു മയങ്ങുന്നു മോഹമായ്, സന്ധ്യ-
തന്‍ മായാചെങ്കടല്‍ പുണരുവാന്‍ പുണ്യ
തീര്‍ത്ഥമായ് ഒഴുകുന്നു യുഗാന്തരങ്ങളായ്

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

കന്യാവരം
---------------------ശ്രീ ശങ്കരാചാര്യ സ്വാമികള്‍

ദൈവത്തോടൊരുമിച്ചു സന്യാസജീവാര്‍പ്പണം
ശങ്കരനുണ്ണിക്കുള്ള മോക്ഷമാം രക്ഷാമാര്‍ഗ്ഗo
അമ്മക്കു തനയനെഗൃഹസ്ഥാശ്രമിയാക്കി
കണ്ടുകണ്‍കുളിര്‍ക്കേണം സങ്കല്പം‍ വളര്‍ന്നുള്ളില്‍

എങ്ങിനെ ഉണര്‍ത്തീടും അമ്മയാം ഉപാസന
മന്ത്രങ്ങളുരുവീടുo തന്‍ അന്തര്‍ഗതത്തെയും
ജ്യോത്സനയായ് തേന്മാവിന്‍റെ കൊമ്പില്‍ പടര്‍ത്തുവാന്‍
ഏറിയനേരം മൗനം പാലിച്ചു മഹാജ്യോത്സ്യന്‍

നേരറിഞ്ഞീടാന്‍ അമ്മക്കാകാoക്ഷയണപൊട്ടി
ആശങ്കയ്ക്കിടെ നാവില്‍ ഗുളികന്‍ കടന്നേറി
ആരാഞ്ഞു എന്നുണ്ണിക്കുദാമ്പത്യം നിഷിദ്ധമോ

ആയാസമോടെ കടംവാങ്ങിയ പ്രസന്ന താ-
ഭാവത്തില്‍ ജ്യോത്സ്യന്‍ ചൊല്ലി 'ശങ്കരഹിതം തേടു’
നാവിനു പറ്റിപോയപിഴയിന്‍ വ്യഥയോടെ
നോവേറ്റുപിടയുന്ന മാതാവിന്‍ മനം കേണു

തായ്ച്ചോല്ല്‌ തട്ടാത്തവന്‍ എന്‍ മകന്‍ കല്പ്പിക്കുന്ന-
തേതുമോ പാലിക്കുവാന്‍ പിറന്നോന്‍ മഹാസാധു
ചേതസ്സിലെന്തെക്കെയോ ഗണിച്ചും ആലോചിച്ചും
ജ്ഞാനശേഖരത്തിന്‍റെ പേടകം തുറന്നപ്പോള്‍
താരുണ്യം തങ്കത്തേരില്‍ വന്നെത്തി വരവേല്ക്കും
ലാവണ്യo പൊന്നുണ്ണിക്ക് കാലത്തിന്‍ വരദാനം

പൂന്തോട്ടമനയ്ക്കലെ കന്നിപ്പൂ കനിയവള്‍
പൂമാതൃത്വംതൊട്ടെ ഏകിയകന്യാവരം
ശങ്കരനനുദിനം കനകധാരസ്തവ൦
മംഗളമന്ത്രങ്ങളാല്‍ പൂജിച്ചപുകന്നിയാല്‍

ഇല്ലത്തെനിധിയായി പുത്രന്‍റെ വധുവായി
വന്നെത്തും സുദിനങ്ങള്‍ കല്പനക്കുള്ളില്‍ കണ്ടു
താരാട്ടുപാട്ടില്‍ രാഗ-ഗീതികള്‍ ശ്രവിക്കാതെ
മാതാവിന്‍ വാത്സല്യത്തിന്‍വാസനയേറ്റിടാതെ

മുത്തശ്ശിത്തണല്‍ വൃക്ഷമുറ്റത്തു നൃത്തംവയ്ക്കും
മുത്തിനെ ഓര്‍ക്കുന്നേരം എന്നുള്ളം വിതുമ്പുന്നു
ചാരുവാചെന്താമര താരുപോല്‍ മനസ്സിലെ
മാലിനീ പുളിനത്തില്‍ രോമാഞ്ചമാണാകനി

ആ നീലമിഴികളില്‍ ആയിരം മഴവില്ലിന്‍
ആറാട്ടുമഹോത്സവം കൊണ്ടാടിതിമിര്‍ക്കുന്നു
ഉണ്യേമ – നിറനില വിളക്കിന്‍ നൈര്‍മല്യത്തെ
സ്വയമേ സ്വരൂപിച്ച സൌന്ദര്യ സായൂജ്യത്തെ
മനസ്സാ വരിക്കുവാന്‍ മകനോടാജ്ഞാപിച്ചു

മമതാപൂര്‍വ്വ൦ പെറ്റമാതാവിന്‍ അഭിലാഷം
സന്യാസം വരിച്ചീടും മുന്നവേ ഗൃഹസ്ഥനായ്
തന്മകന്‍ മാറീടണം അമ്മതന്‍ നിബന്ധന

ജനനീ മനോഗതം മാറ്റുവാന്‍ കഴിയാതെ
തനയന്‍ മൗനംകൊണ്ടു സമ്മതം അറിയിച്ചു
കാതോര്‍ത്തു വാചാലമാ അമ്മതന്‍ ആശീര്‍വാദം
കേള്‍ക്കുവാന്‍ നിന്നു ഭക്തിസാന്ദ്രമാ മനമോടെ

കാണുവാന്‍ ആശിക്കുമ്പോളൊക്കെയും മാതാവിന്‍റെ
കാലടിഎത്താമെന്നും വാഗ്ദാനം നല്കി മകന്‍
ശരീരവിമോക്ഷണാമാകണം ഉപാസന
സത്യം അഭിതമെന്നും പാരിപാലിച്ചിടുന്ന
എന്മകന്‍ ശങ്കരനു ഭാവുകം നേരുന്നമ്മ

അന്ത്യത്തില്‍ അടുത്തുനീ വേണമെന്‍ അവസാന
കര്‍മ്മങ്ങള്‍ നിറവേറ്റാന്‍ മകനേചൊന്നാലമ്മ

മനസ്സോടല്ലെങ്കിലും പുത്രാ നീ ഉണ്യേമയെ
വധുവായ് കൈക്കൊള്ളുവാന്‍ മൊഴിഞ്ഞു വേദാന്തമായ്
മാനവധര്‍മ്മങ്ങളെ പാലിക്കാന്‍ പ്രതിബദ്ധ-
നായൊരു പൊന്നുണ്ണിയെ വാഴ്ത്തുവാന്‍ നിന്നു അമ്മ

തങ്കനൂലിനാല്‍ നെയ്ത സ്വര്‍ണ്ണത്തിന്‍റെ നെല്ലിക്ക
മംഗല്യച്ചരടായി ചാര്‍ത്തിച്ചു വേളീ വേള
പുഷ്ക്കല താരുണ്യത്തെ ആസ്വാദിച്ചീടാന്‍ വേണ്ടി
പുത്രനും വധുവിനും പൂക്കാലമാശംസിച്ചു

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

എന്‍റെ അവസ്ഥാന്തരം ----- കവിതയുടെ രണ്ടാം ഭാഗം 


പിന്നെയും കണ്‍നട്ടു കാത്തിരിപ്പൂ
കാണാന്‍ കൊതിക്കുന്ന പിന്നാമ്പുറം

പേടിപെടുത്തു൦ വന്‍കാവു മുന്‍പില്‍
പേക്കോലമായ് പടുവൃഷങ്ങളും
ഹോമവും പൂജയുമാര്‍ക്കുവേണ്ടി
കരയാനാകാത്ത കല്‍വിളക്കേ,
ആയില്യംകാവിലെആശാലതാദികള്‍
പാമ്പായ് ശിലയില്‍ ചുറ്റിക്കിടക്കുന്നു
മഞ്ഞളു തൂകിയ നഗരാജാവിനെ
പൂക്കുലപോലെ പൊതിയുന്നു വാല്‍മീകം
മഞ്ഞച്ചാന്തിലിഴഞ്ഞ മനുഷ്യസര്‍പ്പം
മണ്‍മറഞ്ഞിട്ടെത്രയോ വര്‍ഷമായ്
കാവു തീണ്ടും കരിമഷികോലങ്ങള്‍
കാറ്റത്തു കാലം തൂത്തെറിഞ്ഞു

ഓര്‍മ്മയില്‍ തെളിയുന്നൊരു ഭൂതകാലം
ഓര്‍ക്കാന്‍ കൊതിക്കുന്നൊരു ഭൂതകാലം
മടങ്ങിയെത്താത്തൊരു ഭൂതകാലം
മരണമില്ലാത്തൊരു ഭൂതകാലം

എരിഞ്ഞുത്തീരുന്ന നഷ്ടബോധം
എന്തിനോവേണ്ടി പരതുന്നു പിന്നെയും
മരവിച്ചുപോയൊരുമനസ്സിനുള്ളില്‍
മതിവരാതാടുന്നു മോഹങ്ങളും

ആര്‍ദ്രമാം കണ്ണിന്‍റെ കാഴ്ച മങ്ങി
ആകെ കറുപ്പായ് അന്തരംഗം
വെള്ളിമുടി മേഞ്ഞ ശിരസ്സിനുള്ളില്‍
ഉള്‍ത്തുടി പ്പാര്‍ന്ന മര്‍മ്മരങ്ങള്‍

ഒടിഞ്ഞുത്തൂങ്ങിയ ചില്ലപോലെ
ഇളകിയാടു ന്നു ദന്തങ്ങളും
പല്ലിളിച്ചിഴയുന്ന ഏകാന്തത
പകരുന്നു നനവാര്‍ന്ന സ്വാന്തനങ്ങള്‍

സൌഹൃദം ഇന്നലെ വേദാന്തമായ്
കര്‍മ്മപഥത്തിന്‍റെ ഉള്‍ക്കാഴ്ചയില്‍
അവഹേളനങ്ങളാല്‍ അഭിഷേകമാടി
അരങ്ങൊഴിയാന്‍ ദിവസങ്ങളെണ്ണി

വൈധവ്യ ദു:ഖാഗ്നി പടര്‍ന്നെരിഞ്ഞു
സന്താനമെല്ലാം വഴിപിരിഞ്ഞു
രക്തബന്ധത്തിന്‍റെ നിസ്വനങ്ങള്‍
പിടിമുറുക്കുന്നൊരുപ്രേതമായ

കാണാത്ത സ്വപ്നങ്ങലുരുക്കഴിച്ചു
അടച്ചുവച്ചു ശോകച്ചെപ്പിനുള്ളില്‍
വിങ്ങിപ്പൊട്ടിയ നൊമ്പരങ്ങള്‍
മുരടിച്ചു, കൂട്ടിനു രോഗമായ്

ഖിന്നയാം ഞാനിന്നശരണയായ്
വാര്‍ദ്ധക്യവിവശയായ് വിറച്ചിരിപ്പൂ
ജീവന്‍റെ സാന്ത്വനച്ചായാതലങ്ങളില്‍
തേടുന്നു മറ്റൊരു ശരണാലയം

കരയ്ക്കടുക്കാത്തൊരു വഞ്ചിപോലെ
പതഞ്ഞൊഴുകീ സങ്കടകടലിനുള്ളില്‍
ആടിയുലഞ്ഞ് തിരകള്‍ വകഞ്ഞ്
ജീവിതനൌകയില്‍ ഏകാകിയായ്

ഇവടെ കുറിക്കുന്നെന്‍ അന്ത്യപത്രം
ഇളകാത്ത ശിലാലിഖിതംപോലെ
മൃദുവായ് മൃത്യു പൂകിടും നാളില്‍
ഈ മിഴി രണ്ടും പകര്‍ന്നെടുത്തുകൊള്ളൂ
ആത്മാവ് വിടചൊല്ലി പടിയിറങ്ങുമ്പോള്‍
കരയാതെ, കീറിമുറിച്ചു പഠിച്ചുകൊള്ളൂ
ഇവടെ കുറിക്കുന്നെന്‍ അന്ത്യപത്രം.............
ഇവടെ കുറിക്കുന്നെന്‍ അന്ത്യപത്രം.............

വിഷുമലരി


മേടപ്പുലരിയില്‍ പൂവണി നിറയെ
തൊഴുതു വിരിഞ്ഞു കണിക്കൊന്ന
കണ്ണിനു കുളിരായ് കനകപ്രഭയായ്
പൂത്തു ലസിപ്പൂ കൊന്നമണി

മഞ്ഞളുരാകി കിങ്ങിണി ചാര്‍ത്തി
മന്ദം മന്ദം വന്നവളോ നീ
സൂര്യപ്രഭയാല്‍ ഇതളു വിളങ്ങി
ഉത്തമപുഷ്പ്പ തരുണിമയായ് !

പൂങ്കുല മെല്ലെ പൊഴിച്ചഴകോടെ
കാറ്റത്താടിയുലഞ്ഞു രസിക്കേ
മനസ്സിനു മോഹനവര്‍ണ്ണക്കുതുകം
മണ്ണിന്‍മാറില്‍ മാദകഭാവം

ഉണ്ണിക്കണ്ണനു പൊന്‍നിറയോടെ
വീട്ടിലൊരുക്കീ കൊന്നമലര്‍ക്കണി
കൗമാരത്തില്‍ വിഷുസംക്രാന്തി-
ക്കെത്ര കൊതിച്ചു കൊന്നപ്പൂ!

പൊന്നിന്‍ വിഷുനാള്‍ മഞ്ഞണിമലരുകള്‍
ശോഭയെഴുന്നൊരു ശുഭനിമിഷം
കണ്ണിണ പൊത്തി കണികണ്ടുണരും
കരളു നിറയ്ക്കും കൈനീട്ടം

മോദനമോഹന വെള്ളിത്തുട്ടുകള്‍
ഭാസുരഭാവുക സമ്പാദ്യം
ഭഗവത്നിര്‍മ്മല പൂരപ്പിറവി
വസന്തസംഗമ സുദിനാഘോഷം

മാധവമലരീ നവസംക്രമണം
പാടിയുണര്‍ത്തീ വിഷുപ്പക്ഷി
കൈരളി ചൂടിയ കനകകിരീടം
മാക്ഷികമധുരം മേടപിറവി
ഗാനഗന്ധര്‍വ്വന്‍----
അവസ്ഥാന്തരം കവിതാസമാഹാരത്തിലൂടെ ഒരു ഗന്ധര്‍വ്വസേവ 

സ്വരഗീതമധുരം പകരുന്ന ഗായകന്‍
സ്നേഹതീരങ്ങളില്‍ ഒഴുകുന്ന ഗന്ധര്‍വ്വന്‍
ജന്മജന്മാന്തരകര്‍മ്മോപാസന സാന്ദ്രസം-
ഗീതസoമ്മോഹനം, തുളുമ്പും നിറകുടം നീ

മനോധര്‍മ്മനിപുണനായ് ഏകാഗ്രചിത്തനായ്
മതമൈത്രിയുരുവിട്ടരങ്ങത്ത് വന്നു നീ
ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്നോതി
സമത്വം വിളമ്പി, പ്രാര്ത്ഥഗനാഗാനം പൊഴിച്ചു

പ്രപഞ്ചം സ്വരഗീതതന്ത്രികള്‍ ശ്രുതിയിട്ടു
തിരുനാവില്‍ പകര്‍ന്നു നീ തേന്‍തുള്ളിയാക്കിയോ!
ഗായകര്‍ക്കഭിവന്ദ്യ ആദ്യനായവനിന്നും
പെയ്തൊഴിയാത്തൊരു സംഗീതപെരുമഴയായ്‌

സപ്തസ്വരസുഖഗാനാലാപനസംക്രമം
കുടയുന്നു പനിനീരായ് പഞ്ചേന്ദ്രിയങ്ങളില്‍
ശബരിനാഥനെ രാവില്‍ താരാട്ടിയുറക്കും
ഗിരിയില്‍ മര്‍മ്മര 'ഹരിവരാസന’ പുണ്യം
ക്രിസ്തുസന്നിധിയില്‍ സ്നേഹഗാനോദയം
പരിപാവനമാo തമ്പുരാന്‍റെ ദാസനായ്

ഹൃദയതാളം പിഞ്ചുക്കുഞ്ഞുങ്ങള്‍ക്ക് സ്വാന്തനo
ഈശ്വരപാദത്തിങ്കല്‍ ആദ്ധ്യാത്മസാത്വികനായ്‌
ആദിമദ്ധ്യാന്തത്തില്‍ സ്വരങ്ങള്‍ തംബുരുവാക്കി
സാധകമനനം ശബ്ധം മധുരിമയാക്കി

പടര്‍ന്നു പന്തലിച്ചു താദാത്മ്യംപ്രാപിച്ചു
പ്രാപഞ്ചികതയുടെ കാമന പ്രോക്താവല്ലോ
സ്വപ്നാവസ്ഥയിലും സാരതേജോത്മുഖനായ്‌
ഉത്കൃഷ്ടമാo നിന്‍ ഉണര്‍വ്വിന്നഭിവാദ്യങ്ങള്‍

ഇല്ലായ്മയിലൂടുണ്മയിലേക്ക് ഉത്കര്‍ഷിച്ചു
നാദബ്രഹ്മത്തിന്‍റെ ആന്തരിക ശoഖോദയം
സ്വരരാഗം പല്ലവിയായ്, ജ്ഞനോപാസകനായ്
ആത്മസമര്‍പ്പണo ശാസ്ത്രീയസ്വാതിസംഗമം

ജീവാത്മാവിലോഴുകി സാഗരം നിതാന്തം
പരമാണുവിലും പ്രാര്ത്ഥനയാണീ പ്രയാണം
അക്ഷരഭാവാശുദ്ധി ഉച്ചാരസംശുദ്ധിയും
അന്തരാത്മാവിലും ആദിസനാധനമേളം

പ്രപഞ്ചപ്രതിഭാസം നിസ്സംഗമടക്കുവാന്‍
മോഹനതരംഗങ്ങളായ് കണ്ടസ്വരശുദ്ധി
കാലപ്രവാഹമായൊഴുകുന്നു ഗനാതാനം
അനന്തസ്വരമാധുര്യം പൂര്‍ണ്ണസാക്ഷാത്കാരം

ദേവപ്രീതി തേടി പ്രണവസ്തുതി ഗമനം
ആയിരംവിളക്കിലെ ദീപമാനാവിന്‍ത്തുമ്പില്‍
അദ്വൈതചിന്താസാരo തുളുമ്പും ഹൃദയത്തില്‍
തമസ്സില്‍ തപംചെയ്യും രത്നകന്ദള ഭാവം

പുരസ്ക്കാര പ്രളയഗമനം ഭാവേ
ആസ്ഥാനഗായകപട്ടം അതിമോദo
സ്വാതി, സ്വരലയ, സംഗീതനാടകഅക്കാ-
ദമി പത്മശ്രീയും പത്മഭൂഷണും ഡോക്ടറേറ്റും

ഗാനഗന്ധര്‍വ്വ മേലങ്കിയണിച്ചൊരുക്കി
ദേശീയപിന്നണിഗായകപ്രതിഭാപട്ടം
കനകതാളമായ്കൊളുത്തീ പ്രകാശഹര്‍ഷം
കാവ്യസംഗീതസ്രോതസായ് ഭാരതാംബക്ക്

ചലച്ചിത്രസംഗീതമണിപ്രവാഹത്തിലും
ഗുരുദേവഗീതം തൂകി ഹരിശ്രീ കുറിച്ചു
സന്ധ്യാസുധാവര്ഷം തുളുമ്പും ഗാനഗന്ധവ്വാ
സപ്തസ്വരങ്ങളലിഞ്ഞു നീ നാദവല്ലകി

2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

എന്‍റെ അവസ്ഥാന്തരം ----- കവിതയുടെ ഒന്നാം ഭാഗം

ഈ കവിത എങ്ങനെയോ ഇതില്‍നിന്നും നഷ്ടപ്പെട്ടുപോയി. ഒരിക്കല്‍ക്കൂടിക്കൂടി പ്രസിദ്ധീകരിക്കുന്നു.

എവിടെയോ പോയ്‌മറഞ്ഞെന്‍റെയാ-ന്നേ
ബാല്യവും കൌമാരവും പിന്നേയും
പിറവി കൊതിക്കുമൊരു പൈതലായ്
ചിന്തയില്‍ കനംവച്ച ഭൂതകാലം

ഓര്‍ത്തെടുക്കാനെത്ര ദശാന്തരം
ഒളിചിന്നീ മിന്നീ മരിക്കാത്തോര്‍മ്മകള്‍
ഭൂതകാലങ്ങളയവിറക്കി നില്പൂ
കോള്‍മയിര്‍ക്കൊള്ളുമീ നാലുകെട്ടില്‍
ഞാനെന്‍റെ ബാല്യം മറന്നുവച്ച
തേനൂറും ഓര്‍മ്മ കള്‍ പങ്കിടട്ടെ

കോരികുടിച്ചൂ ബാല്യലീലാമൃതം
പാറ്റിക്കൊഴിച്ചൂ കുഞ്ഞിക്കുറുമ്പുകള്‍
പൊന്നോണനാളിലെ അത്തക്കളങ്ങളില്‍
പൂത്തുമ്പിയായി പാറിപറന്നനാള്‍

കാതില്‍ കുണുക്കിട്ട് കാലില്‍ ചിലമ്പിട്ട്
കാറ്റത്തു തുള്ളുന്ന കാനനമുല്ലയായ്
കോരിനിറച്ചെന്‍റെ മാനസപ്പൊയ്കയില്‍
താമര പൂത്ത തടാകഹൃദന്തങ്ങള്‍

പിന്നെയും കണ്‍നട്ടു കാത്തിരിപ്പൂ
കാണാന്‍ കൊതിക്കുന്ന പിന്നാമ്പുറം

ഓര്‍മ്മയില്‍ തെളിയുന്നൊരു ഭൂതകാലം
ഓര്‍ക്കാന്‍ കൊതിക്കുന്നൊരു ഭൂതകാലം
മടങ്ങിയെത്താത്തൊരു ഭൂതകാലം
മരണമില്ലാത്തൊരു ഭൂതകാലം

അമ്മയില്ലാ കൌമാരം വിസ്മരിക്കേ
അച്ഛന്‍റെ ചുംബനം കവിളിലുണ്ട്
തൊട്ടുതലോടുമാ സ്നേഹത്തുടിപ്പുകള്‍
ഒമാനിക്കാനെനിക്കേറെയിഷ്ടം

പുനരാഗമിക്കുന്നു മണിപ്പുരാണങ്ങള്‍
പുണരുന്നു സുരഭിലസുരാoഗിയായ്
അച്ചന്‍റെ വാത്സല്യ ത്തുമ്പി ഞാനോ
പാറിപ്പറക്കുന്നകാലസ്മരണകള്‍

യൌവനാംഗങ്ങളില്‍ തങ്കസൂര്യപ്രഭ
അഴകാര്‍ന്നു ചാരുമനോഹരിയായ്
മംഗല്യപ്പൊട്ടും താലിയും മോദമായ്
ഭര്‍ത്തൃപാദങ്ങളില്‍ തൊട്ടുനമിച്ചതും
ആദ്യവസന്തം പിറന്നമ്മയായതും
സ്വപ്നസാഫല്യമായ് പൂത്തുലഞ്ഞീടിലും

പുരാവൃത്തം പുതിയ പ്രഭാസനം
പുനര്ജ്ജനിക്കുന്നു പുതിയ പ്രാബോധനം
കാലം തേങ്ങലായ് കാതിലോതി പിന്നെ
കണ്ടുതീരാത്ത കഥാവിഷ്‌ക്കാരങ്ങള്‍

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

വര്‍ണ്ണ മഴ - രണ്ടാംഭാഗം-- കണ്ണാന്തളിപ്പൂവിലെ ഏതാനം വരികള്‍

കാഹളമായി കലപിലയായി
മഴയെ കാത്തിരിക്കും പുള്ളുകളും
ആനന്ദത്തില്‍ തംബുരുമീട്ടി
നനഞ്ഞ തൂവലിലിളക്കിപാടും

പേരുകളനവധി ചൊല്ലാമല്ലോ!
പൊഴിയും മഴയുടെ ഭാവപ്പൊലിമ
നനഞ്ഞുനില്‍ക്കും ബാല്യങ്ങള്‍ക്ക്
ഒഴുകി നടക്കാന്‍ സ്നേഹമഴ

വര്‍ണ്ണക്കുടകള്‍ കൈകളിലേന്തി
കറക്കിനില്‍ക്കാന്‍ കുസൃതിമഴ
ഉല്ലാസ്സമീ സ്കൂള്‍ മുറ്റത്ത്‌
കൂടെ നടക്കാന്‍ പൂമഴയും

തുള്ളികളായിതട്ടി നടക്കാം
വെള്ളിക്കൊലുസ്സിന്‍ വര്‍ണമഴ

കടപ്പുറത്ത്, പറ പറ പെയ്യും
സംഗീതo പോല്‍പെരുമഴ
അലകളിലൂടെ കേള്‍ക്കാം രാഗം
ഇടിവെട്ടാകും താളങ്ങള്‍

കാത്തിരിക്കും കാമുകഹൃദയം
ചെവിയോര്‍ക്കുമ്പോള്‍ മോഹമഴ
അനുരാഗവുമായ് സ്വപ്നം കാണും
കാമുകിമാര്‍ക്കോ കനകമഴ

കണ്ണും കണ്ണും കഥപറയുമ്പോള്‍
ആഹാ പെയ്തിറങ്ങും പ്രണയമഴ
ഓര്‍മ്മയിലെന്നും ഓമനിക്കാന്‍
സാക്ഷിയായൊരു തേന്‍മഴ

തുള്ളിക്കൊരുകുടം പെരുമഴ
ഹോ ഹോഎന്തൊരു രസമാണ്!
ആനന്ദിക്കാം ആഘോഷിക്കാം
വര്‍ണ്ണ മഴ --- കണ്ണാന്തളിപ്പൂവിലെ ഏതാനം വരികള്‍


തുള്ളിക്കൊരു ഒരു കുടം തേന്‍മഴ
കുടയായ് ചൂടാം ചേമ്പലയുo
പാടവരമ്പിലൂടെ നടക്കാന്‍
ആഹാ, എന്തൊരു രസമാണ്!

തെറിച്ചുവീഴും ചെളിവെള്ളത്തില്‍
കളിച്ചു കൂടെ നടക്കാം
ചന്നം പിന്നം ചാറും മഴയില്‍
വാഴയിലയും കുടയായിചൂടാo

നെല്ലോലകളുടെ തുമ്പിലൂടെ
ഊര്‍ന്നുവീഴും ജലകണമോ
മുത്തുകളായി പൊഴിയും മണ്ണില്‍
കാണാന്‍ മനസ്സില്‍ കുളിരാണ്

കുളിച്ചു കോരിത്തരിച്ചു നില്‍ക്കാം
ഒഴുകി നടക്കാന്‍ കളിവഞ്ചി
മൂളിപ്പാട്ടും പാടി നടക്കാം
മുറ്റം മുഴുവന്‍ പുഴയായി

തകര്‍ത്തുപെയ്യും പെരുമഴനിറയെ
നീന്തി നടക്കും കുമിളകളും
മഴവില്ലോലും വര്‍ണ്ണംവിരിയും
തൊട്ടാല്‍ പൊട്ടും ബലൂണുകള്‍

കാഹളമായി കലപിലയായി
മഴയെ കാത്തിരിക്കും പുള്ളുകളും
ആനന്ദത്തില്‍ തംബുരുമീട്ടി
നനഞ്ഞ തൂവലിലിളക്കിപാടും
അദ്വൈതം (280വരികളിൽ നിന്നും) 


അദ്വൈതം മുഴങ്ങുന്ന കാലടിഗ്രാമത്തിലെ 
ആദ്ധ്യാത്മ പർണ്ണാശ്രമം തേടീയെൻ തീർത്ഥാടനം 
ശങ്കരപ്രതിഭതൻ ദര്‍ശനപ്രഭാവമെൻ 
നെഞ്ചിലെ ശംഖിനുള്ളിൽ തീർഥമായ്നിറഞ്ഞെങ്കിൽ 

ഗോവിന്ദം ഭജിക്കുവാൻ ആഹ്വാനമരുളിയ
ആചാര്യമുറ്റത്തു ഞാൻ ഹരിശ്രീ കുറിക്കട്ടെ
ആ ദീപ്തനക്ഷത്രത്തിൻ ജ്യോതിതൻ പുണ്യത്തോടെ-
യാകണം എനിക്കെന്‍റെ ധന്യമാം വിദ്യാരംഭം

ഇന്നുഞാൻ ആത്മാവിന്‍റെ നൈർമല്യം വിരിയിച്ച
മന്ദാരപുഷ്പം ഭവൽ തൃക്കാല്ക്കല്‍ lഅര്‍പ്പിക്കട്ടെ
ഇതിലേവീശീടുന്ന കാറ്റെന്നിൽ ചാര്‍ത്തിക്കുന്നു
'സൗന്ദര്യലഹരി' തൻ സൗരഭ്യ കളഭങ്ങൾ

ഇതിലേയൊഴുകുന്ന പെരിയാറനിക്കുള്ളിൽ
ദിനവും 'ശിവാനന്ദ' ലഹരീ തീർഥാമൃതം
മനസ്സിൽ ജ്ഞാനത്തിന്‍റെ സാഗരം തുറന്നിട്ട
മഹത്താം വേദാന്തത്തിൻ ശാശ്വതചൈതന്യമേ

ആ സന്നിധാനത്തിലേ ആയിരം വിളക്കിലേ
നാളെമെൻ നാവിൽ നിത്യം താരമായ് തെളിയേണെ
എന്നിലേക്ക് ആവാഹിച്ചു നിർത്തട്ടെ ഞാനെൻബ്രഹ്മ-
നന്ദിനീ സാരസ്വത സാക്ഷരസാക്ഷാത്കാരം

ഈ വിശ്വപ്രകൃതിയിൽ ശ്രുതികൾ സനാതനം
കാലമോ കനിഞ്ഞേകും പുണ്യമാം വരദാനം
വിധിയെ നിഷേധിക്കാൻ ആവില്ല കറയറ്റ
നൈഷ്ഠിക ബ്രഹ്മചര്യം ഉണ്ണിക്കു മനോബലം

സർവ്വഞ്ജപീഠം കേറി ശോഭിച്ച ശ്രീശങ്കരൻ
അമ്മയ്ക്കു മുക്തിപ്രാപ്തിയേകുവാൻ തിരിച്ചെത്തി
ആത്മീയ സാക്ഷാത്കാരം അദ്വൈത സിദ്ധാന്തത്തിൻ
ആത്മമോക്ഷത്തിനു നിത്യസായൂജ്യം പകർന്നു

എന്‍റെ വേദാന്തസമര്‍പ്പണo

ഇന്നോളം ഞാനാർജിച്ചതൊന്നുമേ എന്റേതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ ദുഖമില്ലെനിക്കൊട്ടും
എന്‍റെയീ ഇല്ലായ്മതൻ ബോധമാണെനിക്കുള്ളിൽ
ഉന്നതസമ്പാദ്യത്തിൻ സാഗരം രചിക്കട്ടെ

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഉഷസ്സേ നീയെത്ര ധന്യ


സൂര്യകിരണങ്ങൾ മഞ്ഞിന്‍റെ മാറത്തു 
നവരത്നങ്ങൾ വാരിത്തൂകുമ്പോൾ 
ജീവാത്മാക്കളിൽ ഓജസ്സുണർത്തുമെന്നു- 
ഉഷസ്സേ, നീയെത്ര ധന്യയീഭൂമിയില്‍

ആയിരo വസന്തങ്ങള്‍ മരിച്ചാലും
ആയിരo പൂവുകള്‍ കൊഴിഞ്ഞാലും
നിതാന്ത സൌന്ദര്യമേ നിന്‍റെ മുന്‍പില്‍
നിഷ്പ്രഭമല്ലോ ഈ ചരാചരങ്ങള്‍

നീലച്ചേലയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍
നീളേചിലമ്പൊലി നാദമുതിര്‍ക്കുന്നു
മേളത്തില്‍ ആ മുഗ്ധരാഗകല്ലോലിനി

സുപ്രഭാതസ്തുതി ചൊല്ലിപ്പറവകൾ
ഭക്ഷണം തേടിപ്പറക്കുന്നകലേക്ക്
സൂര്യനമസ്കാരമന്ത്രമോടെ കാലം
ഭൂമിക്കുനേനേരേ കൈകൂപ്പി നിൽക്കുന്നു
അദ്വൈതം (280വരികളിൽ നിന്നും) 


അദ്വൈതം മുഴങ്ങുന്ന കാലടിഗ്രാമത്തിലെ 
ആദ്ധ്യാത്മ പർണ്ണാശ്രമം തേടീയെൻ തീർത്ഥാടനം 
ശങ്കരപ്രതിഭതൻ ദര്‍ശനപ്രഭാവമെൻ 
നെഞ്ചിലെ ശംഖിനുള്ളിൽ തീർഥമായ്നിറഞ്ഞെങ്കിൽ 

ഗോവിന്ദം ഭജിക്കുവാൻ ആഹ്വാനമരുളിയ
ആചാര്യമുറ്റത്തു ഞാൻ ഹരിശ്രീ കുറിക്കട്ടെ
ആ ദീപ്തനക്ഷത്രത്തിൻ ജ്യോതിതൻ പുണ്യത്തോടെ-
യാകണം എനിക്കെന്‍റെ ധന്യമാം വിദ്യാരംഭം

ഇന്നുഞാൻ ആത്മാവിന്‍റെ നൈർമല്യം വിരിയിച്ച
മന്ദാരപുഷ്പം ഭവൽ ത്രിക്കാല്ക്കല്‍ lഅര്‍പ്പിക്കട്ടെ
ഇതിലേവീശീടുന്ന കാറ്റെന്നിൽ ചാര്‍ത്തിക്കുന്നു
'സൗന്ദര്യലഹരി' തൻ സൗരഭ്യ കളഭങ്ങൾ

ഇതിലേയൊഴുകുന്ന പെരിയാറനിക്കുള്ളിൽ
ദിനവും 'ശിവാനന്ദ' ലഹരീ തീർഥാമൃതം
മനസ്സിൽ ജ്ഞാനത്തിന്‍റെ സാഗരം തുറന്നിട്ട
മഹത്താം വേദാന്തത്തിൻ ശാശ്വതചൈതന്യമേ

ആ സന്നിധാനത്തിലേ ആയിരം വിളക്കിലേ
നാളെമെൻ നാവിൽ നിത്യം താരമായ് തെളിയേണെ
എന്നിലേക്ക് ആവാഹിച്ചു നിർത്തട്ടെ ഞാനെൻബ്രഹ്മ-
നന്ദിനീ സാരസ്വത സാക്ഷരസാക്ഷാത്കാരം

ഈ വിശ്വപ്രകൃതിയിൽ ശ്രുതികൾ സനാതനം
കാലമോ കനിഞ്ഞാകും പുണ്യമാം വരദാനം
വിധിയെ നിഷേധിക്കാൻ ആവില്ല കറയറ്റ
നൈഷ്ഠിക ബ്രഹ്മചര്യം ഉണ്ണിക്കു മനോബലം

സർവ്വഞ്ജപീഠം കേറി ശോഭിച്ച ശ്രീശങ്കരൻ
അമ്മയ്ക്കു മുക്തിപ്രാപ്തിയേകുവാൻ തിരിച്ചെത്തി
ആത്മീയ സാക്ഷാത്കാരം അദ്വൈത സിദ്ധാന്തത്തിൻ
ആത്മമോക്ഷത്തിനു നിത്യസായൂജ്യം പകർന്നു

എന്‍റെ വേദാന്തസമര്‍പ്പണo

ഇന്നോളം ഞാനാർജിച്ചതൊന്നുമേ എന്‍റെതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ ദുഖമില്ലെനിക്കൊട്ടും
എന്‍റെയീ ഇല്ലായ്മതൻ ബോധമാണെനിക്കുള്ളിൽ
ഉന്നതസമ്പാദ്യത്തിൻ സാഗരം രചിക്കട്ടെ

2014, ഫെബ്രുവരി 12, ബുധനാഴ്‌ച

വസന്തോല്‍സവം


മധുമാസകുളിര്‍ നിലാവില്‍ മാധവം
മലരണി പൊന്‍കതിര്‍ചൂടും കാന്തിയില്‍
ഇതള്‍ വിരിഞ്ഞാടാന്‍ തപസ്സുചെയ്യുന്നു 
തേടുന്നിരുളിലും പ്രിയനെ നിന്നെ മാത്രo

പൂവണിനിറയെ വസന്തോല്‍സവം
വാരിനിറച്ചു തേന്‍മലരാകിലും ദേവാ
തoബരുമീട്ടി തഴുകി ഉണര്‍ത്താന്‍ ഈ
ഉഷസന്ധ്യയില്‍ ഭവാനാനയിച്ചാലും

മഞ്ഞലയില്‍മുങ്ങി മാനസസരസ്സില്‍
മാരുതരാഗoമൂളി മുലക്കച്ചയുoകെട്ടി
പലെഴുകുമീ തങ്കനിലാവില്‍ വിളങ്ങo
മിഴികളില്‍ നീയൊരു പൊന്നിന്‍കിണ്ണം

കാഞ്ചനകഞ്ചക ചേലച്ചൂറ്റി നെഞ്ചിലൊ-
രായിരം മധുരക്കിനാക്കളായ് ദിവാകരാ
നിന്‍റെ വീഥിയില്‍ അനുരാഗലോലയായ്
വിരിയാന്‍ വ്രതനോറ്റുന്നൊരു ചെന്താമര

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

''മോഹക്കൂട്'' എന്ന കവിതാസമാഹാരത്തിന്‍റെ രണ്ടാംഭാഗം
  

പെട്ടന്നൊരുനാളില്‍ വിണ്ണിന്‍റെ മാറിടം
പൊട്ടിച്ചെറിഞ്ഞോരിടി മുഴങ്ങി 

ഞെറ്റുട്ട വീണൊരു പട്ടം കണക്കേ
മാവിന്‍റെ കൊമ്പു നിലംപതിച്ചു

മോഹക്കുടാകെയുടഞ്ഞുപോയിട്ടവള്‍
കുഞ്ഞീനെ കോരി കൊത്തി പറന്നു

മെല്ലെപ്പറന്നവള്‍ ഭൂമിതന്‍ നേര്‍ക്ക്‌
വന്നുചേക്കേറി ആല്‍മരക്കൊമ്പില്‍

വിട്ടുപിരിഞ്ഞതന്‍ തോഴനാത്തുമ്പത്തു
കെട്ടുറപ്പുള്ളോരു സ്നേഹക്കുടുമേഞ്ഞു

ഒട്ടുംപരിഭവംകൂടാതെ ചെന്നവന്‍
കെട്ടിപ്പിടിചൂ സ്വന്തംപ്രാണപ്രിയതമേ

ഓമനക്കുഞ്ഞിന്‍റെ കുഞ്ഞിളം ചുണ്ടത്തു
ആര്‍പ്പിച്ചോരായിരo ചുംബനങ്ങള്‍

കൊക്കുകള്‍ മുട്ടിയുരുമ്മിക്കൊണ്ട്
ഒന്നിച്ചുപാടിയുറക്കീപ്പെതലേ

മാനത്തു നോക്കിപ്പറന്നിരുന്നാലും
മണ്ണിലേക്കന്ത്യമടക്കമന്നോര്‍ക്കണം

എത്താത്ത പൂമരക്കൊമ്പത്തേച്ചില്ലകള്‍
തെല്ലുമഭയമാകില്ലുഴിയില്ലാര്‍ക്കുമേ! — in Kochi.

2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

ഞാന്‍ ഭൂമിദേവി -- എന്നെ കൊല്ലരുതേ--
ഇമപൂട്ടി ഇനി ഞാനുറങ്ങീടട്ടെ
ഈ ശപ്തജീവന്‍റെ സന്തപ്തശയ്യയിൽ 
നിദ്രാവിഹീന നിശകൾ ചമച്ചുള്ള
നിത്യദുഃഖങ്ങൾ ഇറക്കിവയ്ക്കട്ടെ ഞാൻ

മുക്തഹരിതനികുന്ജമാം ഭൂമി ഞാൻ
സർവചരാചര പെറ്റമ്മയാണ് ഞാൻ
ഹന്നകുംഭത്തിൽ നിറച്ചു ഞാനെന്നിലെ
ഭഗ്നദുഖത്തിന്റെ കണ്ണുനീർധാരകൾ

ആളിപ്പടർന്നീടുമാവേശമോടുള്ളിൽ
ആശിച്ചതാണുഞാൻ അമ്മയായ്തീരുവാൻ
മാതൃകാദാഹമധുര സ്വപ്നങ്ങളാൽ
കോരിതരിച്ചിരുന്നെന്‍റെ മനോരഥം

നൊന്തുപ്രസവിച്ചതല്ലെയെൻ മക്കളെ
അമ്മിഞ്ഞയൂട്ടിയും താരാട്ട് പാടിയും
പേറ്റുനോവിൽ പിടഞ്ഞുള്ളോരാനാളുകൾ
മായ്ക്കാനശക്തപരാശക്തി പോലുമേ

പൂവണിക്കാടിനെ മുത്തണിക്കുന്നിനെ
താഴത്തോഴുകുന്ന പൂന്തേനരുവിയെ
മാനവരാശിയെ നെഞ്ചോടടുപ്പിച്ചു
ലാളിച്ചുപോറ്റി വളർത്തിയോളാണുഞാൻ

പുലരിയ്ക്കുദിയ്ക്കുന്ന ആദിത്യദേവൻറെ
പട്ടമഹിര്‍ഷി വസുന്ധരയാണു ഞാൻ
ജ്യോതിസ്വരൂപനാം ആ പിതാവേകിയ
ജീവൽക്കുരുന്നുകൾ നിങ്ങളെൻ മക്കളെ

കുന്നോളംസ്നേഹം പകർന്നുഞാൻ മക്കൾക്ക്‌
നെഞ്ചിലെ ചോരയാൽ നൽകീ സുധാമൃതം
ഇടവേളയില്ലാതെ സ്നേഹം ചുരത്തിയോൾ
ഇടനെഞ്ച് പൊട്ടി തകര്‍ന്നു പോന്നീ ദിനം

വെട്ടിയരിഞ്ഞെന്‍റെ കൈകളും കാൽകളും
നിര്ഭയം നീചരാമെന്‍റെ പരമ്പര
ചെന്നിണം ചീറിത്തെറിച്ചെന്‍റെ മക്കള്‍തന്‍
കണ്ണിൽ പതിക്കുന്ന കാഴ്ചകാണുന്നു ഞാൻ

പിന്നെയും തൃപ്തി വരാതവരെന്നുടെ
കണ്ണുകൾ ചൂഴ്ന്നെടുത്തട്ടഹസിക്കയാൽ
ചോരയിൽ മുങ്ങികിടക്കുമീ അമ്മതൻ
ശോകത്തിലെത്ര സമൃദ്ധി കൊള്ളുന്നവർ

തീരാവ്യഥയുടെ പര്യായമാമെന്‍റെ
തോരാത്തോരശ്രുനീരോപ്പുവാനാരിനി
നന്ദികേടിന്‍റെ മനുഷ്യ പിശാചുക്കള്‍
നൊന്തുപെറ്റുണ്ടായ സന്തതിയൊക്കെയും.

പേടിയാകുന്നെനിക്കിനെൻ പ്രപഞ്ചമേ
പേടിമനുഷ്യരെ മക്കളെ കാണുകിൽ
രക്തമിറ്റിച്ചു രസിക്കയാണിപ്പോഴും
തീരാത്തനൊമ്പരം പേറിമരിയ്ക്കുംഞാ
ജലകന്യകാoഗി


രൂപേന്ദു മൃദുലയായ് ഞാനീകുളിര്‍നീരില്‍
പൂത്തുല്ലസിക്കുന്ന താരുമനോഹരി

വിടരുന്ന ഇതളുകള്‍ രാകി നീയെന്നെ
കാരാഗ്രഹത്തിലേക്കാനയിക്കരുതേ

ചന്തംതികഞ്ഞോരു കൊച്ചുതമ്പുരാട്ടി
വെണ്ണിലാ ചേലോത്ത ജലകന്യകാoഗി

ഉന്മാദമോടെ ചിരിച്ചുo കളിച്ചുമിന്ന്‍
ഇണപിരിയാതെ നീന്തിത്തുടിക്കുന്നു

കരയെ പുണരുവാന്‍ കാലങ്ങളായ്
നിദ വെടിഞ്ഞിതാതീര്‍ത്ഥസ്നാനം പൂകി

മിന്നിത്തിളങ്ങുന്ന വര്‍ണ്ണങ്ങളോക്കയും
മാരിവില്ലോളിയായ്,പൊന്നുരുക്കിദ

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

അഹല്യ-----രണ്ടാംഭാഗം --എട്ടു ഭാഗമായി കൂടുകാര്‍ക്ക് സമര്‍പ്പി ക്കുന്നുണ്ട്


ആരിവള്‍, എന്‍ നാമം ചൊല്ലുന്നതാരിവള്‍
ഗദ്ഗദംപേറി വിതുമ്പുന്നതാരിവള്‍!

പൂഴിയിലാണ്ടു കിടക്കുമീ കല്ലിലും
കണ്ണുനീര്‍ തോരാത്ത വേദനയുള്ളിലോ

കാന്തന്‍ ശപിച്ചീ കൊടുംകാട്ടില്‍ നിശ്ചലം
കാലങ്ങളായി തപിച്ചു ധര്‍മ്മിഷ്ഠയായ്

ആനയിച്ചാലും ഭവാനെന്നെഗൗതമ-
മാമുനിത്തന്നുടെ ആശ്രമവാടിയില്‍

രാജീവലോചനന്‍ രാഘവേന്ദ്രസ്വാമി
കാനനമാര്‍ഗ്ഗേ വരും ദു:ഖമാറ്റിടും

ഋതുസാoഗമങ്ങള്‍ മറന്നുഗ്രശാപേ
ശ്രീപാദപൂജക്കൊരുങ്ങി ഞാന്‍ നില്പ്പൂ

കെട്ടിപുണര്‍ന്നും തത്തിക്കളിച്ചും
കേദാരഗൌളമുതിര്‍ക്കുന്നു വല്ലികള്‍

കോരിനിറയ്ക്കുന്നു കോള്‍മയിര്‍തീര്‍ക്കുന്നു
ഓരോ ഞരമ്പിലും മാദക സൌന്ദര്യം

തങ്കനിലാവിലും തരാഗണത്തിലും
മങ്കമാര്‍ക്കുള്ളിലും വൈകാരികോത്സവം

ഓമല്‍ക്കിടാങ്ങളെ പുല്‍കിയുറക്കുന്നു
തങ്കക്കിനാക്കളും താമരപൊയ്കയും

ഏകാന്തമാമീ നിശ്ശബ്ദനിശീഥത്തില്‍
പൂങ്കോഴി കൂകുന്ന കേള്‍ക്കവേ ഗൌതമന്‍

മാറോടടങ്ങിക്കിടക്കുമഹല്യതന്‍
താരിളം പൂങ്കരം താഴെവച്ചീടിനാന്‍

ചാടിയെണീറ്റു പതിവുപോലുള്ളൊരു
നീരാട്ടിനായി നദിക്കരയെത്തുവാന്‍
അഹല്യ -- ഒന്നാം ഭാഗം --- എട്ടു ഭാഗമായി കൂട്ടുകാര്‍ക്ക് സമര്‍പ്പി ക്കുന്നുണ്ട്



ത്രേതായുഗത്തിന്‍ അവതാര ദേവന്‍റെ
ശ്രീപാദസ്പർശമേറ്റുണരാൻ കൊതിപ്പോൾ

വിധിതൻ കേളിയിൽ ഹോമിതയായൊരു
പൂജാമലരാമാഹല്യ തേജോമയി

ഉള്ളിൽ തുളസീവിശുദ്ധിയോലുന്നവൾ
വെണ്ണിലാച്ചന്തം തിളങ്ങും പ്രഭാമയി

സൌന്ദര്യമൊക്കെ പിഴിഞ്ഞെടുത്തീശ്വരൻ
സംപൂർണമാക്കിയ സർഗ്ഗക്രിയാഫലം

നാന്മുഖൻ ഓമൽകിടാവായ് പിറന്നവൾ
നീലോല്പലത്തിൻറെ നീല്മിഴിയുള്ളവ ള്‍

ചാരിത്രശുദ്ധിതന്‍ പര്യായമായവൾ
മാമുനി ഗൌതമ പ്രാണപ്രാഭാമയി

ശിലയായ് കിടക്കവേ ശ്രീരാമനാമങ്ങള്‍
ധ്യാനിക്കുന്നാശ്രമവാടതപസ്വിനി

ദാശരഥിതന്‍ പദനിസ്വനം കേള്‍ക്കാന്‍
കാതോര്‍ത്തിരിക്കയാണോരോ നിമിഷവും

രാമരാമേതി ജപം മുഴങ്ങീടുന്നു
ഘോരവനാന്തരശ്യാമളച്ചായയില്‍

വൃക്ഷലതാദികള്‍ പക്ഷിമൃഗാദികള്‍
നാമജപത്തിലൂടോതുന്നു സാന്ത്വനo