2014, മാർച്ച് 31, തിങ്കളാഴ്‌ച

സുകൃതo -----


ചാരുതേ നിന്‍റെ മേനിക്കൊഴുപ്പിലെ 
ആടകളൊക്കെയിന്നെനെ മഥിപ്പിച്ചു
തൊട്ടുമൂടിത്തലോടിപ്പതയുവാന്‍
ആര്‍ത്തിയോടെന്‍റെ ഛന്ദസ്സുണരുന്നു

കാഞ്ചനക്കതിര്‍ ചൂടി നീ നില്‍ക്കവേ
രാജഹംസമായ് നീന്തുവാന്‍ ഉള്‍ത്തടം
ഇളകുമോളങ്ങള്‍ നര്‍ത്തനം ചെയ്യുന്നു
കവരുമോ നിന്‍റെ കണ്‍മിഴിക്കോണിലായ്

ശ്യാമാoബരം നിന്നെ വാരി പുതപ്പിക്കും
തളിരുമലകളായ്‌ ഹര്‍ഷബാഷ്പം തൂകും
ചൈത്രപൌര്‍ണ്ണമി കാത്തു ശയിക്കുമ്പോള്‍
നില്പ്പൂ ചാരത്തു ശിശുവായ് കൊഞ്ചിനാല്‍

കനകധാരാ വര്‍ഷാഭസിന്ദൂരം സുകൃത
സുസ്മേരയായ് നീ ചാര്‍ത്തുമ്പോള്‍
മദനശിജ്ജിത ശിശിര കല്ലോലിനി ഞാന്‍
പ്രേമ ഭിക്ഷുവായ് അലയും യുഗാന്തരേ

2014, മാർച്ച് 29, ശനിയാഴ്‌ച

മുല്ല
മുല്ല   


പൂക്കുന്ന മുല്ലക്കൊരുതുടം തേനുമായ്
പൂമ്പാറ്റ ഓടിക്കിതച്ചു വന്നെത്തി
തട്ടിയും മുട്ടിയും താരാട്ട് പാടീട്ടു
പൂങ്കരo മെല്ലെപൊതിഞ്ഞു പിന്നെ

വാസനതൈലം കോരിത്തളിച്ചവന്‍
വെട്ടിത്തിളങ്ങുന്ന മേനിയാകെ
ഓമനിച്ചൂറിയാമാറിലെ തേനോക്കെ
തീരുന്നതിന്‍ പൊരുള്‍ നേരറിരിഞ്ഞു

ആദിത്യനന്തിക്ക് ചേക്കേറുമാഴിയില്‍
സന്ധ്യാംബരം വീണെരിഞ്ഞടങ്ങി
കുങ്കുമലേപതനുഗാത്രി സുന്ദരി
പൊന്‍പട്ടു മൂടിയുറക്കീ നാഥനെ
അമ്മ


കണ്ണാ നിന്‍ കുവലയ രൂപമെന്നുള്ളില്‍
പൂത്തുനില്ക്കുന്നോരു സരോവരം
 ഓമാനേ നീ ഒരു തേന്‍മഴയായുള്ളില്‍
പെയ്തൊഴിയാത്തൊരു മധുരവര്‍ഷം

കണ്മണീ   നിന്നെ പുണരുന്ന നേരമീ
അമ്മതന്നുള്ളില്‍ ചൊരിയുന്നമൃതം
നെഞ്ചോടുരുമി ഊറ്റികുടിക്കിലും
ഗംഗാജലം പോലെനിറയുo കുംഭങ്ങള്‍

വറ്റാത്തിളനീര്‍ പകര്‍ന്നമ്മമുത്തുമ്പോള്‍
പൂക്കുന്നോരായിരം സ്വപ്നമുകുളങ്ങള്‍
പൂത്തുലയുന്നതും നോക്കിയീ അമ്മ
രാവുകളോരോന്നെണ്ണിയുഴിയുന്നു

ഉണ്ണിച്ചിണുങ്ങുകള്‍ ഓമനച്ചിന്തുകള്‍
ആവോളം അച്ഛന്‍ ആസ്വദിച്ചിന്നെലെ
എന്നിട്ടുമെന്തേ പരിഭവo എന്‍ ഉണ്ണി
കാണുo സൌഭാഗ്യമൊക്കെയും ദാനമാ

മാന്തളിര്‍ മാര്‍ദ്ദവമോലും കരങ്ങളാല്‍
താഡനമേല്‍ക്കാന്‍ കൊതിച്ചൊരെശോദ
വാത്സല്യപുങ്കരം  നീട്ടുമീയാത്രയില്‍
താങ്ങായ് നീയെന്നും കൂടെയുണ്ടാകണം

സായന്തനങ്ങള്‍ കൊഴിഞ്ഞടരുമ്പോഴോ
സമ്പൂര്‍ണ്ണമാക്കണം  പുണ്ണ്യമാം ജന്മവും
സന്മാര്‍ഗചിന്തയാല്‍   സത്ഭാവനകളെ
പ്രബുദ്ധമാക്കി നീ സംപൂജ്യനാകണം
സൂര്യപുത്രന്‍----
-(അമ്മയും-- മകനും തമ്മിലുള്ള ഒരു സoവാദo-വലിയൊരു കവിതയില്‍ നിന്നും അടര്‍ത്തിയ വരികള്‍ '' എന്‍റെകണ്ണാന്തളി പ്പൂ എന്ന കവിതാസമാഹാരത്തില്‍നിന്നും )

സൂതപുത്രനെന്നു ചൊല്ലി അപദ്ധ്വoസിച്ച രാജസദസ്സില്‍ 
അമ്മേ "സൂര്യപുത്രനവന്‍, എന്‍പുത്രനെന്നൊരു വാക്ക്"
മനം നൊന്തു ലജ്ജയാല്‍ തലതാഴ്ത്തി നടന്നിറങ്ങുമ്പോള്‍
"മകനേ"യെന്നൊരു പിന്‍വിളിക്കായ്കൊതിച്ചീഹൃദയം

മാപ്പേകണം മകനേ,യാചിച്ചുനില്പൂ നിന്‍ മുന്‍പില്‍
"സ്വന്തം രക്തബന്ധങ്ങള്‍ തിരിച്ചരിയേണം ഉണ്ണീ"

സ്വജീവരക്ഷയാം കവചകുണ്ഡലപോലും ഇന്ദ്രനേകി
ധര്‍മ്മിഷ്ടനും ധാനശീലനുമല്ലോ നീ ,ഈ പെറ്റമ്മക്ക്
''ഒരേയൊരുസത്യം'' ഭിക്ഷയായര്‍പ്പിക്കുമോ ?

കടുത്തവെയിലേറ്റാമേനി വാടി തളര്‍ന്നിരുന്നു
ആര്‍ദ്രമാം കവിളുകള്‍ ധാരയായ് നനഞ്ഞൊഴുകി
നരച്ചകുന്തളം പാറി മുഖം പാതിമറഞ്ഞിരുന്നു
പ്രാണത്യാഗപരവശയായ് ഗംഗയിലമരുവാനാഞ്ഞു

ജന്മധാത്രിഅഭയാര്‍ഥിയായ് മുന്നില്‍ ഭ്രമിച്ചുനില്പ്പൂ
"അമ്മ"യെന്നൊരു പദം കേള്‍ക്കാന്‍ കര്‍ണ്ണപുടംകൊതിച്ച്
ഹൃത്തടമാകെ ശിഞ്ജിതമായുള്‍വിളിയലപോലിരമ്പി
"മാതൃഭക്തിയാണു പുത്രാ പുണ്യമഹത്വം പാരിലെന്നും"

ഊര്‍ദ്ധ്വലോകം ചുറ്റുംഭാസ്കരനതെല്ലാം കണ്ടു
സുവര്‍ണകിരണo വര്‍ഷിച്ചനുഗ്രഹിച്ചാ മുഹുര്‍ത്തം
രാജമാതാവിന്‍റെ ചിരകാലസ്വപ്നം സാഫല്യമായ്
സല്‍പുത്രനോടൊത്തൊരു പുണ്യമാംസമാഗമം

2014, മാർച്ച് 27, വ്യാഴാഴ്‌ച

എത്രയോ ജീവിതങ്ങള്‍ കൊന്നൊടുക്കി ഇനിഒന്നു ശാന്തമാകൂ കടലേ)

  താന്ധവം

എന്‍റെ ഹൃദയം പകുത്തു നല്‍കിയില്ലേ
ഈരക്തവും പാനം ചെയ്തുകൊള്ളൂ
നൊന്ത കരളാരും പങ്കിട്ടെടുക്കരുത്
അതിനുള്ളിലടങ്ങാത്തമര്‍ഷമാണ

എന്‍റെ കണ്ണിന്‍ കയമാകെ തിമിരമാണ്
നെഞ്ചിന്‍ നെരിപ്പോടില്‍ കനല്‍ വെളിച്ചം
മജ്ജയും മാംസവും മസ്തിഷ്കവും
കരണ്ടുതിന്നെന്നെ ഭ്രാന്തിയാക്കിയോര്‍

മുലകളിലുണങ്ങാത്ത നഖക്ഷതങ്ങള്‍
മാന്തിപ്പൊളിച്ചെന്‍റെ അടിവേരുകള്‍
വിരലുകളറ്റായിരം തിരക്കൈകളും
ബലിത്തറയിലാവാഹിച്ചാത്മാക്കളും

ഇമയെല്ലാം പൂട്ടിക്കിടന്നതല്ലേ ഞാന്‍
നഗ്നമാം ഉടലിലും തീരാവ്യഥകളേറ്റു
പീഡനമേറ്റലറിക്കുതിച്ച് കലിതുള്ളി
കവര്‍ന്നെത്രയോ സാധുജീവിതങ്ങള്‍

പറയുവാനൊന്നിനി പക്ഷേ ബാക്കിയുണ്ട്
വിശ്വാസഹസ്തിയില്‍ ധര്‍മച്ച്യുതികള്‍
അനുഷ്ടാനവും പാപവും സ്വയമെരിച്ച്
നാളെ ശാപം കൊടുങ്കാറ്റായാഞ്ഞടിക്കും

 യശോദ


കണ്ണാ നിന്‍ കുവലയ രൂപമെന്നുള്ളില്‍
പൂത്തുനില്ക്കുന്നോരു സരോവരം
 ഓമാനേ നീ ഒരു തേന്‍മഴയായുള്ളില്‍
പെയ്തൊഴിയാത്തൊരു മധുരവര്‍ഷം

കണ്മണീ   നിന്നെ പുണരുന്ന നേരമീ
അമ്മതന്നുള്ളില്‍ ചൊരിയുന്നമൃതം
നെഞ്ചോടുരുമി ഊറ്റികുടിക്കിലും
ഗംഗാജലം പോലെനിറയുo കുംഭങ്ങള്‍

വറ്റാത്തിളനീര്‍ പകര്‍ന്നമ്മമുത്തുമ്പോള്‍
പൂക്കുന്നോരായിരം സ്വപ്നമുകുളങ്ങള്‍
പൂത്തുലയുന്നതും നോക്കിയീ അമ്മ
രാവുകളോരോന്നെണ്ണിയുഴിയുന്നു

ഉണ്ണിച്ചിണുങ്ങുകള്‍ ഓമനച്ചിന്തുകള്‍
ആവോളം അച്ഛന്‍ ആസ്വദിച്ചിന്നെലെ
എന്നിട്ടുമെന്തേ പരിഭവo എന്‍ ഉണ്ണി
കാണുo സൌഭാഗ്യമൊക്കെയും ദാനമാ

മാന്തളിര്‍ മാര്‍ദ്ദവമോലും കരങ്ങളാല്‍
താഡനമേല്‍ക്കാന്‍ കൊതിച്ചൊരെശോദ
വാത്സല്യപുങ്കരം  നീട്ടുമീയാത്രയില്‍
താങ്ങായ് നീയെന്നും കൂടെയുണ്ടാകണം

സായന്തനങ്ങള്‍ കൊഴിഞ്ഞടരുമ്പോഴോ
സമ്പൂര്‍ണ്ണമാക്കണം  പുണ്ണ്യമാം ജന്മവും
സന്മാര്‍ഗചിന്തയാല്‍   സത്ഭാവനകളെ
പ്രബുദ്ധമാക്കി നീ സംപൂജ്യനാകണം

2014, മാർച്ച് 24, തിങ്കളാഴ്‌ച

ആയിരo ചുബനo അമ്മയേകീടിലും
വിസ്മായക്കാഴ്ചകള്‍ കണ്ണന് കൗതുകം
തുള്ളിക്കളിക്കുന്ന ബാലചാപല്യങ്ങള്‍
നാളെ യവനിയില്‍ തങ്കക്കതിര്‍ചൂടും

2014, മാർച്ച് 22, ശനിയാഴ്‌ച

 അച്ഛന്‍    

 (നീണ്ട ഒരു കവിതയില്‍ നിന്നും--എല്ലാവരും അമ്മയെക്കുറിച്ചെഴുതുവാന്‍ കാണിക്കുന്ന ജാഗ്രര്ത അഛ്ചനില്‍ ഇ ല്ലാത്തതെന്തേ-----അഛ്ചനോടാണെനിക്കിഷ്ട്ടം)

'ഇനിയും മടങ്ങുവാനാകില്ല മക്കളെ 
തിരികവരാമെന്നുരക്കുകില്ല അഛ്ചന്‍
കേട്ടു ഞാന്‍ കാലന്‍റെ ഓളിയിട്ടൂള്ളോരാ
കൂവലീക്കാതില്‍ അലച്ചിപകല്‍
പകലന്തിയോളം പണിഞ്ഞതാകിലും
പങ്കുവെയ്ക്കാനിനിയെന്ത് ബാക്കി
ശുഷ്ക്കിച്ചോരുടലും ഉടുതുണിയും
ചോരുന്നോരോലക്കുടയും സ്വന്തo
കൈലാസപൂജ ---കൈലാസത്തിന്‍റെ മുഴുവന്‍ ഭാഗവും ഒന്നിച്ചു വലിയ കവിത ഫയലാക്കി ഇട്ടിരിക്കുന്നു .ഷെയര്‍ ചെയ്തു വേണുന്ന പക്ഷം ഭക്തിപുരസരo ആര്‍ക്കും സൂഷിക്കാം

കൈലാസപൂജ
------കൈലാസപൂ ജ---------

ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തി നമിച്ചുഞാന്‍

മഞ്ഞില്‍ കുളിച്ച് ഇഷ്ടമംഗലാപാംഗിയായ്
എന്മുന്നില്‍ മനസശ്രീല സരോവരം

മോക്ഷപഥത്തിനായ്‌ ചേതനക്കുള്ളിലെ
സാന്ദ്രലയങ്ങളുണര്ത്തീ ഉപാസന

ഉത്തുംഗമാകും തിബറ്റന്‍ ഗിരിയിലൂ-
ടുദ്വേഗമേറുമെന്‍ കന്നി സന്ദര്‍ശനം

ഊഷ്മളമാമെന്‍ ചിരാഭിലാഷങ്ങളെ
ദീപ്തമായ്‌തീര്‍ക്കുന്നു സഞ്ചാരസാധകം

ഇപ്രപഞ്ചത്തിന്‍റെ സൃഷ്ടികര്‍ത്താവെനി-
ക്കിഷ്ടമോടേകിയ നിര്‍വ്രതീസൌഭഗം

കണ്ണുകള്‍ക്ക് ഉദ്യാനഭംഗിയേകുന്നൊരാ-
കൈലാസനാമ സ്മൃതിപോലുമുത്തമo

വാനോളമെത്തിപ്പറക്കുമെന്‍ ഭക്തിക്കൊ-
രായിരം വര്ണ്ണ ച്ചിറകുമുളച്ചുവോ

കാലമെന്‍ കാല്ക്കീഴിലായന്നപോലൊരു
ഭാവമെന്‍ ഭാവനക്കുള്ളിലിരമ്പിയോ.

ഇല്ലില്ലസര്ഗ്ഗ പ്രഭാവമേനിന്‍ കാല്ക്കൊല്‍
ഇന്ദീവരമായ്‌നമിച്ചുനില്ക്ക്ട്ടെ ഞാന്‍

ദേവതാത്മാവാം ഹിമാലയമെന്നിലേ-
ക്കാനന്ദനിര്‍വൃതി കോരിനിറച്ചുവോ!

കുളിരത്തു മഞ്ഞിന്‍റെ മാറത്തുതൂകി
ഉദയാദ്ര വൈഡൂര്യ രശ്മീകദംബo

ഹാരിയായൊഴുകും പനിനീര്‍ തടാകം
കാശമീരിച്ചേലതന്‍ കസവായ്ത്തിളങ്ങും

പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം

കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നൂ പുലര്‍കാല കന്യക

ഭാസുരപര്‍വ്വത പംക്തിതന്‍ മാറത്തു
ഭാരതീയത്തം നിറച്ചാര്ത്തു ചാര്ത്തിയോ

ദുഷ്കരമാണ്‌ പ്രയാണമെന്നാകിലും
ഹര്ഷകുതുഹലം ദര്‍ശനവിസ്മയo

ദൃഷ്ടികള്‍ ചെന്നുപതിക്കുന്നിടമാകെ
ദിവ്യമാം കാഞ്ചന കാവ്യദൃശ്യോല്‍സവം

വിഘ്നേശസാദൃശ്യമോലുന്ന പര്‍വ്വതം
വിശ്വംനിറച്ചു പ്രണവാക്ഷരങ്ങളാല്‍

താരാഗണങ്ങള്‍തന്‍ താമരശയ്യയില്‍
മാണിക്യo വര്ഷിപ്പൂവാസരപ്പൂക്കളായ്

അത്മാവിലൂറുന്ന ദേവസംഗീതിക
പാല്കടല്‍ പോലെയൊഴുക്കീ സുധാമൃതംl

ധൂര്ജടീ നാദപ്രണാമത്തീല്‍ മറ്റൊരു
തീര്ത്ഥമായ് മാറുന്നിതെന്‍ ധന്യമാനസം

ആനന്ദാനുഭൂതി ആലേഖനം ചെയ്ത
സൗന്ദര്യലഹരിപൂത്ത ശിലാതലം

പ്രപഞ്ചസത്യങ്ങളെ തൊട്ടുണര്‍ത്തുന്നാ
പ്രണയാഗമരഹസ്യ പാരായണo

വെട്ടിത്തിളങ്ങുന്ന ശുഭ്രശൈലങ്ങളില്‍
ശക്തിശിവസംഗ ചൈതന്യനര്‍ത്തനം

ശില്പ്പിതന്‍ പാണിസംസ്ലേഷണമേല്ക്കാത്ത
ശില്പ്പങ്ങളാരുടെ കൈകള്ചമച്ചുവോ

ആത്മനികുഞ്ജത്തിലാകെമുഴങ്ങുന്നൊ
രാത്മീയമന്ത്രമുരുവിട്ടുകൊണ്ടുഞാന്‍

മേടും,പുഴകളും താണ്ടിക്കടന്നുചെ-
ന്നാദിത്യദേവമയുഖസൂക്ഷ്മയില്‍

മാനസപ്പൊയ്കയില്നീരാടുവാനെന്‍റെ
മാനസം വെമ്പിത്തുടിച്ചുപോയ്ഉല്ക്കടം

മിന്നിതിളങ്ങുന്ന കല്ലുകള്തീര്ക്കുന്നു
ബന്ധുരമാണിക്യ രത്നഹാരാര്പ്പണം

ദേവഭാഷാക്ഷരി ലേഖനചാരുവായ്
ചേതസമാഹര്‍ഷമാകും ശിലാതലം

സൗഗന്ധികങ്ങളാല്‍ സായൂജ്യമേകുന്ന
സൌന്ദര്യസൌഭഗം കൈലാസശ്രീമുഖം

ശ്യാമമേഘങ്ങളെ വാരിപ്പുണരുവാന്‍
താമരകൈനീട്ടിനില്ക്കും ഹിമാദ്രികള്‍

രാവിലുണരുന്ന ചന്ദ്രബിംബംതൊഴാന്‍
മോഹിച്ചു നില്ക്കുന്നു മോഹനസന്ധയും.

ശീതള മഞ്ജുതടാകത്തില്‍ നീന്തുന്ന
ദേവഹംസത്തിനെപ്പോലെയായെന്‍ മനം

ആഹ്ലാദമേളത്തിലെന്‍റെ മനോരഥം
ആഘോഷമോടെവലംവച്ചു മേരുവില്‍

കൈലാസഭംഗികള്‍ ചിത്രപെടുത്തുവാന്‍
ധ്യാനിച്ചു മന്മിനം മന്ത്രസുക്തങ്ങളാല്‍

തൂമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

നീളേചിലമ്പൊലി നാദമുതിര്ക്കുന്നു
മേളത്തില്‍ ആ മുഗ്ധരാഗകല്ലോലിനി

ഈ വിശ്വമാകെയൊരോങ്കാര മന്ദിരം
ശ്രീമഹാദേവ പ്രഭാമയസുന്ദരം

പഞ്ചാക്ഷരീസ്തവ ദിവ്യപുണ്യത്തിനാല്‍
ഭക്തിയാല്‍ ചിത്തo പവിത്രീകരിക്കയായ്‌

താരാഗണങ്ങള്‍ തന്‍ താമരശയ്യയില്‍
മാണിക്യo വര്‍ഷിപ്പൂ വാസരപ്പൂക്കളായ്

മൂവന്തിമുന്നില്‍ കൊളുത്തിയ ദീപങ്ങള്‍
പൂമുഖമുറ്റത്തൊരക്ഷയ ദീപ്തിയായ്

ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തികൈവരിച്ചിന്നു ഞാന്‍

മാനം കറുത്തൊന്നു മാരിപെയ്തീടുകില്‍
താനേയലിയുന്ന നീഹാരശ്രേണികള്‍

പരിത്രാസമന്യേ പ്രണമിപ്പവര്ക്കായ്‌
പരിത്രാണമാര്ഗ്ഗങ്ങളേകുന്നു ശംഭു

അത്ഭുതമൂറിടും കാഴ്ചകളാലുള്ളില്‍
ഉദ്ഭവിക്കുന്നൊരു ദൈവീകസാന്നദ്ധ്യo

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

അത്മാവിലൂറുന്ന ദേവസംഗീതിക
വിശ്വംനിറച്ചു പ്രണവാക്ഷരങ്ങളാല്‍

അദ്വൈതചിന്തയാൽ അന്തരംഗപ്രവാഹം
അശാന്തമൊഴുകുന്നു ദിവ്യപ്രയാണം

മാനത്തുമേഘങ്ങള്‍ സ്വര്‍ഗ്ഗീയഭംഗിയില്‍
നീലക്കുടകള്‍ നിവര്‍ത്തുന്ന വേളയില്‍

ഓമല്‍ ഋഷഭപ്പുറമേറി സാനുവില്‍
ശ്രീമഹാദേവനെഴുന്നള്ളിയെത്തിടും

പ്രാര്ത്ഥനാപൂര്‍വ്വമിറങ്ങി സകൗതുകം
തീര്ത്ഥമന്‍ കൈകള്‍തന്‍ കുമ്പിളിലേന്തിഞാന്‍

ആദ്യം തണുത്തുവിറയ്ക്കിലും പിന്നീടൊ-
രൂര്ജ്ജമേകീടും ഔഷധധാരയായി

കസ്തൂരിഗന്ധം പരത്തുന്ന സന്ധ്യകള്‍
കല്പനക്കുള്ളില്‍ കവിത മൂളുന്നുവോ!

മന്ദസ്മിതാര്‍ദ്രയായ് മാണിക്യവീണയാല്‍
ചെന്താമരാക്ഷിയായ്മേവും സരസ്വതി.

കല്യാണവേദിയൊരുക്കിയെന്‍ ഭാവന
ശങ്കരാശൈലജാ വേളി ദര്‍ശിക്കുവാന്‍

തീര്ത്ഥടനത്തിനായെത്തുന്ന മേഘങ്ങള്‍
കീര്ത്തനാലാപത്തില്‍ വാഴ്ത്തിടും ശ്രoഗങ്ങല്‍

കതിരിടും കൽപനാചക്രവാകങ്ങളിൽ
സുസ്മേരവദനേ വിലസുന്നു ഭഗവാന്‍

സൗഭാഗ്യദായകം പഞ്ചഭൂതസൃഷ്ടി
ഭാവനാവിഗ്രഹം സാരസേവർണ്ണനo

അര്‍ത്ഥനാരീശ്വരന്‍ രൂപന്ദുവദനന്‍
താണ്ഡവമാടുന്നു കൈലാസപർവ്വതo

അസ്തമിക്കാത്ത പ്രഭ്രത്തൂകിയംബരo
ഉദ്ന്മാദ വര്‍ണ്ണകുടചൂടി നില്പ്പതോ

പവനജ്യോതിയായ് പാരിടമാകേയും
പ്രാചിയില്‍ വെട്ടിത്തിളങ്ങി സൂര്യോദയം

ശ്രീപരമേശ്വരപാദങ്ങള്‍ കുമ്പിട്ടു
ജീവമോക്ഷപ്രാപ്തി കൈവരിച്ചിന്നു ഞാന്‍

ഓംശക്തി ശിവശക്തി മഹാശക്തിഭുവനം
ധ്യായേതു പരമാത്മ പഞ്ചാക്ഷരസ്തേ

വിശ്വേശ്വരം വേദവിജ്ഞാനകുംഭം ...
വിശ്വകൈനാഥാ മഹാസംഹാരശംഭോ

കൈയ്യില്‍ ഹിരണ്‍ മയത്താലവുമായ് വന്നു
കൈകൂപ്പിനിന്നൂ പുലര്‍കാല കന്യക

ഹിമഗിരിവല്ലഭാ ശ്രീദേവാദിദേവാ
വിശ്വസൃഷ്ടിസ്ഥിതി സംഹാരപൂജ്യേ

കൈലാസനാഥാ ചിദാനന്ദരുദ്രെ
കൈവണങ്ങുന്നേൻ ശക്തിനമശിവായാ

സൃഷ്ടികർത്താവിൻറെ സർഗ്ഗപ്രതിഭയ്ക്കു
വിശ്രുതിചാർത്തുന്ന ശക്തി കേന്ദ്രങ്ങളേ

വിശ്വംചമച്ചും ഹനിച്ചും ഭരിക്കുന്നൊ-
രത്ഭുതചാരുതേ വിശ്വകൈരൂപായ

സൃഷ്ടികർത്താവിന്‍റെ സർഗ്ഗപ്രതിഭയ്ക്കു
വിശ്രുതി ചാർത്തുന്ന ശക്തി സനാതന൦

വിശ്വംചമച്ചും ഹനിച്ചും ഭരിക്കുന്നൊ-
രത്ഭുത ചാരുതേ ശoഭോമഹാദേവ

ഭക്തി സമ്മോഹനം വിശ്വൈകനായകന്‍
സത്യസ്വരൂപായ തത്വായ തേ നമ:

തിങ്കള്‍ കലാധര മൌലിയില്‍ നിന്നുമാ
വിണ്‍ഗംഗ പിയൂഷനീരു വര്‍ഷിച്ചുവോ

കൈകളാല്‍ തൊട്ടിടാനാശയുണ്ടെങ്കിലും
തെല്ലുo കളങ്കിതമാക്കുവാനില്ല ഞാന്‍

ചെമ്പട്ടുചേല ഞുറിഞ്ഞുചൂറ്റി സന്ധ്യ
ഇന്ദ്രചാപാഭയില്‍ മുങ്ങിക്കുളിച്ചെത്തി

നക്ഷത്രചൂടാമണികള്‍ ചാര്‍ത്തിരാത്രി
അക്ഷയജ്യോതി പ്രകാശമായി നില്പ്പൂ i

തുമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

ഈ വിശ്വമാകെയൊരോങ്കാരമന്ദിരം
ശ്രീമഹാദേവപ്രഭാമയ സുന്ദരം

ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നാമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തിനമിച്ചു ഞാന്‍

ആദിപ്രകൃതിതന്‍ സര്‍ഗ്ഗവെദഗ്ധ്യമേ
ആ മഹാവിസ്മയം കണ്ടു ഞാന്‍ സ്തബ്ധയായ്

ദിങ്ങ്മണ്ഡലത്തിനെ കാത്തു രക്ഷിച്ചീടും
സൃഷ്ടികര്‍ത്താവിനെന്‍ ധന്യവാദാഞ്ജലി

കാലം നമിക്കുമീകാലാദിവര്‍ത്തിയാം
കൈലാസമാതൃമടിയില്‍ കിടക്കവേ

വാക്കുകള്‍ക്കപ്പുറം വര്‍ണ്ണനാതീതമാം
വാത്സല്യദുഗ്ധം നുണഞ്ഞുറങ്ങട്ടെ ഞാന്‍

ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ ഓo നമശിവായ
ഓo നമശിവായ!ഓo നമശിവായ!!!

------കൈലാസപൂ ജ

 !!

2014, മാർച്ച് 18, ചൊവ്വാഴ്ച

ഋതുസoഗമo


ഒരു വല്ലരീയും പൂത്തുല്ലസിക്കാതെ 
ഈ വഴി മറന്നകലും വസന്തo

ഋതുവിന്‍റെ പേറ്റുനോവറിയാതെ 
അകലുന്നു ശിശിരനിലാവും നീയും

ഇനിയെത്രകാതo താണ്ടിഞാനെത്തണo
,ഹേമന്തമെന്തന്നറിയാന്‍, കാലമേ

വര്‍ഷമേ നീയൊന്നു വരുമോയീവഴി
ഒരു തുളളി ദാഹനീരേകാന്‍

വറ്റി വരണ്ട ഭുവനിക്ക് നീരിറ്റാന്‍
ഗ്രീഷ്മസന്ധ്യകള്‍ പുലരിക്കു വഴികാട്ടി

ശരത്കാലമേഘങ്ങള്‍ നീരാട്ടിനെത്തുo
നീലനിശീഥിനീ രാവില്‍ ഇന്ന്

കുളിരുമ്മ തന്നു കൂടക്കളിക്കുവാന്‍
കൊതിയോട് ഞാനീക്കടവില്‍

ഒരു പൂവുപോലും വിടരാത്ത വനിക-
യില്‍ വിജനമായേകയായ് നില്പ്പൂ

തളരാതെ താങ്ങവാന്‍ നിഴലായ് നീ-
യെന്‍റെ അരുകില്‍ വരുന്നതായോര്‍ത്ത്
ആട്ടക്കളരി 


ഇനിയത്ര ദൂരം പറക്കുവാനാകാതെ 
മാത്ര പോലും നിനയ്ക്കുവാനാകാതെ 
വഴിവക്കിലേകയായ് നിലതെറ്റി വീഴുo 
ചിറകറ്റുപോയോരു നിശാശലഭമായ്

സമദൂരo തഞ്ചത്തില്‍ പാറിവന്നവനെന്‍റെ
കരളിലൊരണുവായ്‌ പ്രാപിച്ചതറിയാതെ
ഭുവനയില്‍ ഏകയെന്നറിയാതെ പിന്നെയും
തനുവിലുമനുരാഗലോലയായ് കൂടിയോൾ

വരുമോരു കാലമീ ജീവനും തൂക്കി നീ
വിപണിയിൽ വിറ്റു പണമാക്കി മാറ്റും
വിലപിക്കുവാനും കഴിയാതെ നിശ്ചലം
ശരമേറ്റു പിടയും പക്ഷിയായുലകിൽ

ആട്ടക്കളരിയില്‍ കഥയേതുമറിയാതെ
വേഷങ്ങള്‍ ഓരോന്നഴിച്ചു ഞാനാകിലും
കാലചക്രത്തിന്‍ പരിവേഷമരിയുവാന്‍
വെട്ടിപ്പൊളിക്കണോ ചങ്ങലപ്പൂട്ടുകള്‍

വേണ്ടയെനിക്കെന്‍റെ സ്വപ്നമഞ്ചങ്ങളും
വെട്ടിത്തിളങ്ങുന്ന തൂവലെന്നാകിലും
കത്തിക്കരിയട്ടെ കാണാപ്പതക്കങ്ങൾ
മുഗ്ധയാണെങ്കിലും തീരട്ടെയീജന്മം

2014, മാർച്ച് 14, വെള്ളിയാഴ്‌ച

 ദളങ്ങള്‍ ----------------- ഒന്നാം ഭാഗം

വീണുകിടക്കുന്ന വെണ്‍ശംഖപുഷ്പമേ
നീറുന്നൊരാത്മാവോ നിന്‍റെയുള്ളില്‍
ഇന്നലെ നിന്നെ തൊട്ടു തലോടിവന്നെ-
ത്ര തേനൂറിക്കുടിച്ചിരുന്നൂ ഞാന്‍

പോയ പകലവള്‍എന്‍റെകണ്‍മുന്‍പില്
സുന്ദരിയായി ചമഞ്ഞൊരുങ്ങി
കണ്ണിണകാട്ടികൊതിപ്പിച്ചു കൊണ്ടവള്‍
വര്‍ണ്ണങ്ങള്‍ വാരിവിതറിയാടി

രവിലിളംകാറ്റുമെല്ലെത്തഴുകീട്ടു
ഓമനച്ചുണ്ടത്തു മുത്തമിട്ടോ!
ഇറ്റിറ്റുവീഴുന്ന മഞ്ഞണിമുത്തുകള്‍
പൊട്ടിച്ചിരിച്ചുനിലത്തുവീണോ!

ആരുനിന്‍ചുണ്ടത്തു നീലിമ ചാലിച്ചു
ആരു നിനക്കിന്നു പൊട്ടുകുത്തി
വാസന്തരാത്രിയില്‍ പൂത്തുവിരിഞ്ഞൊരു
കണ്‍ന്മണിപൊലെ നീ ശോഭിച്ചുവോ.

വാനിലുദിക്കുന്ന താരകംനിന്‍റെചാ-
രുത കണ്ടുകൊതിച്ചിരുന്നില്ലേ!
ശൃംഗാരഭാവം തുളുമ്പും മുഖകാന്തി
ചന്ദ്രിക നിന്നെമോഹിച്ചതല്ലേ!

ഇതിനോടകം കവിതകള്‍ മാത്രമേ കൂട്ടുകാര്‍ക്കായ് സമര്‍പ്പിച്ചിരുന്നൊള്ളൂ ഇനി മുതല്‍ ഗാനാതാനങ്ങളും
ഇരുന്നൂറിലധികം ഗാനങ്ങള്‍ എന്‍റെ സ്വന്തം പക്ഷേ 
ആരോരും അറിയാതെ തമസ്സില്‍ .. തനിയെ..തനിയെ

പ്രണയം 

പുതു വെണ്ണിലാവിന്‍റെ വെണ്മയിലലിയുന്ന
പൂതിങ്കlളെ നീയെന്നുo എന്‍ സ്വന്തമല്ലേ
മഞ്ഞുടയാടയാല്‍ മലരാന്‍ കൊതിക്കുന്ന
വെള്ളാമ്പലായ് ഞാന്‍ തൊഴുതു നില്‍ക്കാം
ദേവാ, തൃപ്പാദപൂജയ്ക്കൊരുങ്ങിനില്ക്കാo

ഇളകുന്ന ജലരേഖയരിയുന്നു പ്രിയതമാ
അഴകാര്‍ന്ന തിരുവുടല്‍ ശോകാര്‍ദ്രമായ്
കനിവോടെ കൈനീട്ടി മൊഴിയുവാനാകാതെ
തരിച്ചു ഞാന്‍ നിന്നു പോയ്‌ ആ തണുവില്‍
നിന്‍റെ മുഖകാന്തിയിലിന്നു ലയിച്ചുപോയ്‌

ഈ ഹൃദയത്തളികയില്‍ വീണുറങ്ങാന്‍
രാഗപല്ലവി മൂളിപ്പുതച്ചുറങ്ങാന്‍ ഇന്നു
രാവില്‍ ഒരു കാലില്‍ തപിച്ചു നില്പ്പൂ
ആ വരവേല്പ്പിനായ് ജപിച്ചു നില്പ്പൂ

വൈകാതെ വരുക നീ മധുമാസരഥമേറി
മണിയറ പുല്കുവാന്‍, പുടവയേകാന്‍
പരിരംഭണങ്ങളാല്‍ പൂത്താലി ചാര്‍ത്തി
മധുവിധുരാവിന്‍റെ മധുരമുണ്ണാന്‍, ദേവാ
മാറോടു ചേര്‍ത്തു പുണര്‍ന്നുറങ്ങാന്‍
ആനമുടി


സുന്ദരീ നിന്‍ കോമളമേനിയാകേയും
ഹരിതാപഭംഗിയാലാരൊരുരുക്കി
നീലവിരിയിട്ട ഗഗനവീഥിയില്‍ നോക്കി
തപ്തദു:ഖവുമാറ്റി മുക്തമദാലസ്സയായ്'' 

കനക മലകളും പൂന്തേനരുവിയം 
കാദoബരീ സ്വര രാഗഗീതങ്ങളുo
കളകളകോകിലകുയില്‍ നാദങ്ങളും
ചന്ദനമണമൂറും കാനനo സൗഗന്ധികം

വിടരുന്നപൂവിന്‍ മധുവൂറി ശലഭങ്ങള്‍
ചേലൊത്തു പായുo ചെറുസസ്തിനികള്‍
കാറ്റിലിളകി ചിരിക്കുന്ന ചെറുചെടികള്‍
കുടചൂടി തണലേകും വന്‍മാമരങ്ങള്‍

ബന്ധുര ശ്രീയായ് വിളങ്ങുന്ന പൂമേനി
വെട്ടിയടര്‍ത്താന്‍ മത്സരിപ്പൂ മാനവര്‍
എങ്കിലും ഓമനേ നിന്‍ സ്വന്തസാമ്രാജ്യം
സൃഷ്ടികര്‍ത്താവിന്‍റെ സര്‍ഗപ്രഭാവം

അന്തിത്തിരി തെളിച്ചാദിത്യദേവന്‍
ചെങ്കനല്‍ ചൂടി അസ്തമിക്കുമ്പോള്‍
വര്‍ണ്ണത്താലിചാര്‍ത്തി വര്‍ഷപര്‍വ്വം
പൂമണിമെത്ത വിരിച്ചുറക്കുo നിത്യേ!

അത്ഭുതചാരുതേ ആനന്ദദായിനീ
വിശ്രുതിചാര്‍ത്തുന്നു നിന്‍റെ കളേബരം
വര്‍ണ്ണിക്കാനാകാത്ത ഉജ്ജ്വലഭാവങ്ങള്‍
ഹാ.....ആനമുടീ നീ അടിമുടി സുന്ദരി

2014, മാർച്ച് 11, ചൊവ്വാഴ്ച

നിനക്കായ്‌


അസുലഭപുഷ്പമായ് സ്വപ്നസുഗന്ധമായ്
അനുരാഗലോലനായ്‌ വിരിയട്ടെ ചാരത്ത്
അനുപമസൌന്ദര്യമേയാചാരുതല്പത്തില്‍
ചാര്‍ത്തുന്നുയെന്‍റെയീ പ്രേമോപഹാരം

കിനാവിന്‍ തീരത്തൊരു സോപാനഗീതമായ്
സ്മൃതികളില്‍ സംഗീതപ്പെരുമഴയായ്
ശിശിരനിലാവിലിളംകുളിര്‍ കാറ്റായ്
തഴുകട്ടെ ഞാന്‍ നിന്‍റെ അഴകാര്‍ന്നഗാത്രം

കൊഴിയാത്ത പൂവിന്‍റെ സൌരഭ്യമായ്
നിറയുന്ന നീയെന്‍റെ മനതാരിലെന്നും
മകരന്ദമൂറിക്കുടിക്കുവാനെന്നും ഞാന്‍
പാറുംനിന്‍ ചുറ്റിലുമൊരു പൂമ്പാറ്റയായ്

2014, മാർച്ച് 9, ഞായറാഴ്‌ച

അഹല്യ''-------------------യുടെ മൂന്നാം ഭാഗം ഇവിടെ സമര്‍പ്പിക്കുന്നു കലാകൌമുദിയില്‍ കണ്ടിരിക്കുമാല്ലോ. യു ടുബില്‍ എന്‍റെ ശബ്ധത്തില്‍ ---


ഏകാന്തമാമീ നിശ്ശബ്ദനിശീഥത്തില്‍
പൂങ്കോഴി കൂകുന്ന കേള്‍ക്കവേ ഗൌതമന്‍

മാറോടടങ്ങിക്കിടക്കുമഹല്യതന്‍
താരിളം പൂങ്കരം താഴെവച്ചീടിനാന്‍

ചാടിയെണീറ്റു പതിവുപോലുള്ളൊരു
നീരാട്ടിനായി നദിക്കരയെത്തുവാന്‍

ചരത്തുറങ്ങുന്ന പത്നിതന്‍ നിദ്രയ്ക്കു
പോറലേശീടാത്ത ശബ്ദനിയന്ത്രണം

പര്‍ണ്ണാശ്രമത്തിന്‍ കവാടം പതുക്കനെ
ഒച്ചയുണ്ടാക്കാതവധാനനപൂതനായ്

എല്ലാം മറന്നു ജടിതിയില്‍ വാതിലും 
ഭദ്രമായ് ചാരി പുറത്തിറങ്ങി സ്വയം

പര്‍ണ്ണാശ്രമം വിട്ടുഗൌതമമാമുനി
കണ്ണെത്തിടാത്ത ദൂരത്തിലെത്തവേ

പൂങ്കോഴിവേഷമഴിച്ചുവച്ചിട്ടുടന്‍
പൂര്‍വ്വാകൃതിയിലെക്കെത്തി സുരപതി

മെല്ലെ നടന്നുചെന്നാശ്രമവതിലിന്‍
മുന്നിലേക്കെത്തി നിശാചരന്‍ മാതിരി

നുള്ളി നോവിക്കാത്ത പൂവിനെയെന്നപോല്‍
കൈവച്ചു പയ്യനാ വാതലിന്‍ പാളിയില്‍

ചുറ്റും തിരിഞ്ഞൊന്നു നോക്കി മറ്റാരുമേ
കൃത്യ ദൃക്‌സാക്ഷികള്‍ ഇല്ലെന്നുറപ്പിക്കേ

ഉള്ളില്‍ കടന്നുടന്‍ പുല്‍പായമേല്‍ നിദ്ര-
കൊള്ളു മഹല്യയെ നോക്കികൊതിച്ചുപോയ്‌

ഗാഡമുറങ്ങുന്ന മല്ലികപ്പൂവുപോല്‍
ചാരുകളെബരവിസ്മയം കാണ്‍കവേ

ആസക്തിയുള്ളില്‍ പെരുത്തു മെയ്യാകെയും
കാമോക്തികോന്മാദമാളിപ്പടര്‍ന്നുപോയ്‌

കാമോല്സുകന്മാര്‍ക്കു മാത്രമല്ലൂഴിയില്‍
ആണായി വന്നു പിറന്നവര്‍ക്കൊക്കെയും

ആശ തീരുംവരെ കോരിക്കുടിക്കുവാന്‍ 
ആര്‍ത്തിയുണര്‍ത്തുമീ വശ്യമാം യൌവനം

ഇന്നിനി വൈകാതനുഭവിച്ചീടിലും
ഇന്നൊരുവട്ടമീ സ്വര്‍ഗ്ഗീയസൌഭഗം
Radhamani Parameswaran's photo.
കവിത

ഒരു നിലാപക്ഷിപോല്‍ ഞാനീയുഷസ്സില്‍
സ്വര്‍ണ്ണച്ചിറകിലേറി പറക്കട്ടെയോ
ഒരു കുളിര്‍ക്കാറ്റിന്‍റെ ഊഷ്മളഗന്ധത്തില്‍
പൊതിയട്ടെ ഞാനീ ഭൂലോകമാകേയും

വിടരുന്നപൂവിന്‍റെ ദളമര്‍മ്മരങ്ങളാല്‍
ഉണരും പുലര്‍കാല സൂര്യഗായത്രി ഞാന്‍
ജ്വലിക്കുന്നൊരു അഗ്നിപര്‍വ്വതoപോലിന്നു
കാലമാം കൈകളില്‍ ഉരുകുന്നലാവയോ!

സുരഭീസുന്ദര യാമവീഥികളില്‍ കവിതേ
നിന്നെ അക്ഷരകൂട്ടിലലിയിച്ച നിര്‍വൃതി
പതിരുകള്‍പായിച്ച് പാറ്റിക്കൊഴിച്ചു
പുന്നെല്‍ കതിരിന്‍റെയരിമണിയാക്കുന്നു

സൗരയൂഥങ്ങളിലപൂര്‍വ്വഗ്രഹമായ്
നിറയും കൈരളിയിലാഗ്നേയനാളമായ്
ധന്യമാണിന്നെന്‍റെകര്‍മ്മപഥങ്ങളാകിലും
കണ്ണുനീരാല്‍ കുതിര്‍ന്ന കടങ്കഥയീജീവിതം....

2014, മാർച്ച് 4, ചൊവ്വാഴ്ച

അമ്മത്തൊട്ടില്‍
 

കുഞ്ഞവളാണിവളെങ്കിലും ഭഗവാനേ
പീഡിപ്പിക്കയാണങ്ങലെ മൂത്തപ്പന്‍തന്ത
ആറ്റുനോറ്റുണ്ടായ കണ്മണിയാണിവള്‍
കാമകേളിക്കൊന്നും പ്രായമായിട്ടില്ലടെ

ഇമ്മിണിഭഷണം തേടി ഞാന്‍ രാവിലെ
ചുറ്റിത്തിരിഞ്ഞു കമ്പോളമൊക്കേയും
ഫാഷന്‍യുഗത്തിന്‍റെ കോപ്രായമല്ലേ
ഫ്രീസറിലാണിപ്പോ മീനുംഇറച്ചിയും

പേറ്റുനോവേന്തെന്നറിയാത്ത മച്ചിമാര്‍
കണ്ണുംനട്ടു നുണ ചൊല്ലിയിരിപ്പൂ ചുറ്റും
പണ്ടെങ്ങോ നാടുവാണോരുവീരന്‍
കട്ടോണ്ടു പോയെന്നെ കൂടെപൊറുപ്പിച്ചു
കണ്ണുപോരാത്തതു പൊന്നാക്കി മാറ്റി

നാലു നാളാണെന്‍റെ ദാമ്പത്യമെങ്കിലും
തെല്ലും പരിഭവമില്ലനിക്കോനോട്‌
കൊല്ലാതൊഴിഞ്ഞു പോയോരാശ്വാസം
തന്നു പോയില്ലേ സ്വന്തം ചക്കരകുഞ്ഞിനെ
ജീവിക്കയല്ലാതെ മാര്‍ഗ്ഗം മറ്റെന്ത് പക്ഷേ
അമ്മത്തൊട്ടിലും തേടി ഞാന്‍ പോകില്ല

2014, മാർച്ച് 3, തിങ്കളാഴ്‌ച

മാമ്പൂക്കള്‍


മാനം കറുത്തപ്പോള്‍ ഭൂമിക്കു മൗനം
മണ്ണിനോ നല്ലൊരു പൊന്നോണം
ദാഹിച്ചുനിന്നാ മണ്ണിന്‍റെ മാറില്‍
അല്ലികളായുര്‍ന്നു വെള്ളത്തുള്ളി

എങ്ങുനിന്നോയൊരു ശീതകാറ്റെത്തി
കര്‍പ്പൂരമാവിന്‍റെ കൊമ്പില്‍ ചാഞ്ഞു
മാമ്പഴമാകാന്‍ കൊതിച്ചുനിന്നാപ്പൂക്കള്‍
പാതിവഴിയിലടര്‍ന്നു വീണു

വാടിക്കരിഞ്ഞു കൊഴിഞ്ഞാപ്പൂക്കള്‍
വേദനയോടെഞെരിഞ്ഞമര്‍ന്നു
വഴിയലൂടന്തിക്കു ചേക്കേറാനെത്തിയ
യുവമിഥുനങ്ങളും സാക്ഷിയായി

കന്നിമഴയുടെ കാഹളഗീതമായ്
ചിക്കിയോരുക്കീയീറന്‍ തൂവല്‍
കൊക്കുകള്‍ തമ്മില്‍ മുട്ടിയുരുമ്മീട്ടു
ഇരുളിനെ കുടയാക്കി ചേര്‍ന്നുറങ്ങി

കൌമാര ശൃംഗാര ഗീതകങ്ങള്‍
കാതില്‍ വന്നോതുവാന്‍ ഭ്രoഗമില്ല
കൊഴിയുന്നപൂക്കളെ നോക്കിനോക്കി
കേഴുവാനിന്നൊരു കവിയുമില്ല

തുള്ളുന്ന മഴയുടെ കലിയടക്കാന്‍
ഇല്ലയോമന്നിലുപായമൊന്നും
ക്ഷണികമാമായുസ്സു നല്‍കിയെന്തേ
പ്രകൃതിയെന്‍ ജന്മം വിഫലമാക്കി

ഉദയമാകുംമുമ്പസ്തമിക്കാന്‍
വിധിതന്നതെന്തിനെനിക്കു ദൈവം
ഉച്ചിയില്‍ വെച്ചകരങ്ങള്‍തന്നെ
ഉദയക്രിയകള്‍ക്കൊരുങ്ങിയാലോ

2014, മാർച്ച് 2, ഞായറാഴ്‌ച

ഇതളുകള്‍ ----------------- ഒന്നാം ഭാഗം


വീണുകിടക്കുന്ന വെണ്‍ശംഖപുഷ്പമേ 
നീറുന്നൊരാത്മാവോ നിന്‍റെയുള്ളില്‍
ഇന്നലെ നിന്നെ തൊട്ടു തലോടിവന്നെ-
ത്ര തേനൂറിക്കുടിച്ചിരുന്നൂ ഞാന്‍

പോയ പകലവള്‍എന്‍റെകണ്‍മുന്‍പില്‍
സുന്ദരിയായി ചമഞ്ഞൊരുങ്ങി
കണ്ണിണകാട്ടികൊതിപ്പിച്ചു കൊണ്ടവള്‍
വര്‍ണ്ണങ്ങള്‍ വാരിവിതറിയാടി

രവിലിളംകാറ്റുമെല്ലെത്തഴുകീട്ടു
ഓമനച്ചുണ്ടത്തു മുത്തമിട്ടോ!
ഇറ്റിറ്റുവീഴുന്ന മഞ്ഞണിമുത്തുകള്‍
പൊട്ടിച്ചിരിച്ചുനിലത്തുവീണോ!

ആരുനിന്‍ചുണ്ടത്തു നീലിമ ചാലിച്ചു
ആരു നിനക്കിന്നു പൊട്ടുകുത്തി
വാസന്തരാത്രിയില്‍ പൂത്തുവിരിഞ്ഞൊരു
കണ്‍ന്മണിപൊലെ നീ ശോഭിച്ചുവോ.

വാനിലുദിക്കുന്ന താരകംനിന്‍റെചാ-
രുത കണ്ടുകൊതിച്ചിരുന്നില്ലേ!
ശിoഗാരഭാവം തുളുമ്പുംമുഖകാന്തി
ചന്ദ്രിക നിന്നെമോഹിച്ചതല്ലേ!