2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

വിരഹിണി രാധ
------------------------------
തീരാത്ത നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ടിന്നും
വിരഹിണിരാധയായ്‌ തിരയുന്നുനിന്നെ ഞാന്‍
ആഷാഢമാസക്കുളിര്‍നിലാവുകള്‍ ശ്യാമാബര-
ത്തില്‍ മുങ്ങി, ആവണിതിങ്കളും പോയൊളിച്ചു

പ്രണയാദ്രമാകുo വിരഹഗാനം മൂളി പതയുo
തിരകളായ്‌ വിജനമാം കാളിന്ദീപുളിനത്തില്‍
പ്രണവ സ്തുതികളാല്‍ ജപമാലകള്‍ കോര്‍ത്തു
സന്ധ്യാമലരാക്കി ദിനവും മന്ത്രങ്ങളുരുവിട്ടു

സുഖലാളനരoഗസോപാന മേടയില്‍ ആടിയ
രാസലീലാവിനോദങ്ങള്‍ വിസ്മരിച്ചോ കണ്ണാ
അഷ്ടമിനാളിലനുരാഗ വിവശനായ്‌യന്നേകീയ
കൌസ്ത്ഭo വൈഡൂര്യമായ്‌ മുലകളില്‍മുദ്രയും

സ്വപ്നേനെകണ്ടില്ലദ്വാരകാപുരീലെ അന്തപ്പുരo
ചാര്‍ത്തിയ കുടമുല്ല കൊരലാരവും വേണ്ടാ-
നിശയുടെ നനവിലൊരു നിറമാല ചാര്‍ത്തീട്ട്
വരമായൊരു താമരത്തനുവാകാന്‍ മോഹം

മേഘo നീലിമചാലിച്ച കാളിന്ദീയലകളില്‍ നിന്‍
നിറക്കൂട്ടിലിളകുന്നു ചിരിക്കും കപോലങ്ങള്‍
രാഗമുരളികയിലൊഴുകുo പ്രണയസുധാരസം
ചാരത്തു തുടികൊട്ടും സപ്തസ്വരമഞ്ജീരവം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ