2014, ഡിസംബർ 1, തിങ്കളാഴ്‌ച

2--വിരഹിണി രാധ
------------------------------
തീരാത്ത നൊമ്പരം നെഞ്ചിലേറ്റിക്കൊണ്ടിന്നും
വിരഹിണിരാധയായ്‌ തിരയുന്നു നിന്നെ ഞാന്‍
ആഷാഢമാസക്കുളിര്‍ നിലാവുകള്‍ ശ്യാമാബര-
ത്തില്‍ മുങ്ങി, ആവണിതിങ്കളും പോയൊളിച്ചു
പ്രണയാദ്രമാകുo വിരഹഗാനം മൂളി പതയുo
തിരകളായ്‌ വിജനമാം കാളിന്ദീപുളിനത്തില്‍
പ്രണവ സ്തുതികളാല്‍ ജപമാലകള്‍ കോര്ത്തു
സന്ധ്യാമലരാക്കി ദിനവും മന്ത്രങ്ങളുരുവിട്ടു
സുഖലാളനരoഗസോപാന മേടയില്‍ ആടിയ
രാസലീലാവിനോദങ്ങള്‍ വിസ്മരിച്ചോ കണ്ണാ
അഷ്ടമിനാളിലനുരാഗ വിവശനായ്‌യന്നേകീയ
കൌസ്ത്ഭo വൈഡൂര്യമായ്‌ മുലകളിള്‍ മുദ്രയും
ദ്വാരകാപുരീലെ അന്തപ്പുരo സ്വപ്നo കണ്ടില്ല
ചാര്ത്തിയ കുടമുല്ല കൊരലാരവും വേണ്ടാ-
നിശയുടെ നനവിലൊരു നിറമാല ചാര്ത്തീട്ട്
വരമായൊരു താമരത്തനുവാകാന്‍ മോഹം
മേഘo നീലിമചാലിച്ച കാളിന്ദീയലകളില്‍ നിന്‍
നിറക്കൂട്ടിലിളകുന്നു ചിരിക്കും കപോലങ്ങള്‍
രാഗമുരളികയിലൊഴുകുo പ്രണയസുധാരസം
ചാരത്തു തുടികൊട്ടും സപ്തസ്വരമഞ്ജീരവം
മദനകേളീ നീരാട്ടിലാടി ഈറന്‍തുകിലുമായ്‌-
യെന്മാദകവഷസ്സില്‍ രതിനര്ത്തുനമാടെവേ
മന്ദസ്മിതം തൂകി വിടചൊല്ലിയകലുമ്പോള്‍
മൌനനൊമ്പരത്താല്‍ ഒളിവാര്ന്നു നിന്നതും
പൊടിയുന്ന കണ്ണുനീര്തുലള്ളിയിലൊഴുകിയ
ചുടുചോര പനിനീരായ്‌ തൂകി തെളിച്ചതും
കാതോടുകാതോരം പാടിയുണര്ത്തും പ്രേമ-
ലാളനo ദേവരാഗങ്ങളായ്‌ചുണ്ടിലുരച്ചതും
ഹൃദയധമനികളിലണപൊട്ടിയ ചുടുനിശ്വനം
പുണ്യതീര്ത്ഥമായുള്ളില്‍ കുടിച്ചാശ്വസിച്ചതും
അമ്പാടിമുറ്റത്ത് അനാഥമായ്‌പൂത്തടര്‍ന്നൊരു-
കാട്ടുചെമ്പകപ്പൂവിന്‍ ദളമായ് കൊഴിഞ്ഞതും
അണയാത്ത മോഹങ്ങള്‍ അലയുമ്പോഴും നീ
പരിവേഷമോടെലിയുന്നത്ഭുതവര്ണ്ണനായ്‌
മറവിതന്‍ തീരത്ത്‌ പൂക്കും നീലക്കടമ്പുകള്‍
കദനത്തിന്‍ മിഴിപൂട്ടി തപിക്കുന്നുണ്ടിപ്പോഴും
കല്പ്പാന്തകാലത്തോളം,മന്വന്തരങ്ങളോളം
പ്രപഞ്ചം വാഴ്ത്തപ്പെടട്ടെ ഈ നഷ്ടപ്രണയം
കടലോളം കണ്ണുനീര്‍ പുഴയായൊഴുക്കി'ദേവാ-
വിധുരയായ്‌ ശിലയായ്‌ വിതുമ്പാതെ ഈ രാധ
---------------------------------------------
3-- ത്രികാലo---
സന്ധ്യകള്‍ അoബരo ചുoബിക്കും
വര്ണ്ണാ ഭ നോക്കി ഞാന്‍ നിന്നു
മുഗ്ദ്ധസൌന്ദര്യം കോരിക്കുടിച്ചിതാ
നിദ്രവെടിഞ്ഞേകയായ്‌
നവരത്നങ്ങള്‍ വാരി വിതക്കുന്ന
താരക പെണ്‍ കൊടിമാരും
മന്മതപൂജക്ക് മംഗളാരാമത്തില്‍
കാഞ്ചനo ചൂടി പ്രപഞ്ചo
ശീതളപൊയ്കയില്‍ മുങ്ങിക്കുളി-
ച്ചീറനും ചൂടി ശ്രീദേവി
ചിത്രാസനം വാഴും ശ്രീമഹാദേവന്
താലപ്പൊലിയേന്തി മേഘo
കച്ചമണികളും കസവുത്തരീയവും
പൊന്നുരുക്കി വര്‍ഷപര്‍വ്വം
സര്‍വ്വാഭരണ വിഭൂഷ്ണനായെത്തി
സര്‍വ്വേശ്വേരന്‍ പുഷ്പഹാസ്സന്‍
സ്രഷ്ട്ടിസ്ഥതിലയ സoഹാര ദേവന്മാര്‍
സിംഹാസനത്തില്‍ സ്ഥതിയായ്‌
സംക്രമകാന്തിയില്‍ ദേവാങ്കണത്തില്‍
ഞാനോരു സൗഭാഗ്യപുഷ്‌പം
--------------------------------------------
4-അമാവാസി-
--------
അപരാഹ്നം ജന്മത്തിനപരനാണല്ലോ
അപജയം സദാ കൂടെ നടക്കുന്നുണ്ട്
മുന്‍വിധികൂടാതപഹരിക്കും ജീവന്‍
മരണമേ നീ ഭൂമിയെലെന്നും നിത്യദു:ഖം
ഒരുപിടിയരിയും ഒരുനുള്ളെള്ളും
ഒരു കുമ്പിള്‍ വെള്ളവും പുഷ്ങ്ങളും
ധന്യരായ് ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്
ഈറനണിഞ്ഞെത്തും വാവുബലിക്കായ്
പോയജെന്മത്തില്‍ പൂവണിയാത്ത
കര്‍മ്മങ്ങളത്രയും ബാക്കിവെച്ചന്ത്യ-
നിദ്രപൂകിയിതാ ആറടിമണ്ണിലാരും
തുറക്കാത്തൊരു കല്ലറയില്‍ ഞങ്ങള്‍
പ്രാണന്‍ നിലച്ചു കോടിയണിഞ്ഞന്ന്
ബന്ധങ്ങളത്രയും അഗ്നിയിലുരുക്കി
ബന്ധുമിത്രാദികള്‍ വേര്‍പിരിഞ്ഞതും
തിരികെവിളിക്കാന്‍ കൊതിച്ചെത്രയോ
ദേഹിപിന്നേയും മൃത്യുവിന്‍ ചുറ്റും
കാവലായന്നു കാത്തു നിന്നിരുന്നില്ലേ
കാണാതെപോയ കിനാവൊന്നുകാണാന്‍
കണ്ണുതുറക്കട്ടോ ഈ അമാവാസിയില്‍
-----------------------------------------------------------------
5--സുരസുന്ദരി-
ചന്തമെഴുന്നൊരു സുന്ദരീ നിന്‍റെ
കണ്ണില്‍ എന്തോണോയൊരു തീഷ്ണത
കൊക്കുകള്‍ മുട്ടികുറുകുവാനാകാതെ
ഏകയായ്‌ രാക്കോലo തുളളി നില്പ്പതോ
ഇണപിരിയാതെ ഇന്നലെ ഇരുവരേയും
കനകമലയില്‍ ഞാന്‍ കണ്ടിരുന്നുവല്ലോ
കാഞ്ചനo നിന്‍ മേനിയില്‍ പൂകുവാന്‍
കൊതിയാണ്ടു മാരന്‍ ചാരേയണഞ്ഞില്ലേ
ആരു നിന്‍ ചുണ്ടത്തു മഞ്ഞളു ചാലിച്ചു
ആരു നിനക്കിന്നു പൊട്ടു കുത്തീ തങ്കo
മൊഞ്ചുള്ള മേനിയില്‍ തൊട്ടുരുമിയൊന്നു
കൊഞ്ചീകുഴയുവാന്‍ ശ്രoഗാരദാഹമോ
---------------------------------------------------------------------
6 ഗുല്‍മോഹര്‍
-------------------------
വൈകാതെ വരവായ് വസന്തോത്സവം
ഭൂമിദേവിക്കിന്നു മോഹനമദനോത്സവം
ത്രീകാലസന്ധ്യക്ക് അരുണിമ ചാര്ത്തി
താലവുമായ് കാത്തു നില്കുന്നതെന്നെയോ
കാറ്റേറ്റുപെയ്യും തുലാവര്ഷം ഇന്നലേയുo
നിന്‍റെ മേനിയഴകിനെ കണ്ടുഭ്രമിച്ചതല്ലോ
മഞ്ഞുതുള്ളിയോടൊപ്പം കാറ്റേറ്റു സദാ
കദനമായ്‌മണ്ണിലേക്കെന്തിനു മരിച്ചുവീണു.
ആയുസ്സിന്‍ പുസ്തകത്താളില്‍ കാലo
നിനക്കെന്തേ അല്പ്പായുസ്സ് കുറിച്ചുവെച്ചു
വിലപേശിവില്ക്കുവാനാകാതെ നിന്‍റെ
ചാരുതനോക്കി കൊതിക്കുന്നു കാണികള്‍
ചെറുമക്കളെയെത്ര പെറ്റുപെരുകീട്ടും
ചിരിതൂകി ചിരകാലം വാഴുവാനാകാതെ
മധുര മനോഹര ദ്രശ്യഭംഗിയാല്‍ സരളേ
കാവ്യചേതനക്കു നീയെന്നും സുരസുന്ദരി
വികലമായ്‌ നടമാടും ആകുലതക്കൊപ്പം
നിണപുഷ്പ സപര്യയില്‍ അമ്പരപ്പിക്കിലും
ത്വരിതമായാര്ക്കും തളച്ചിടാനാകാതെ നീ
തണലേകിവന്നു വിളങ്ങുന്നു കുടപോലെ
സ്വപ്നസാനുക്കളില്‍ പ്രണയമണികളായ്
വര്ണ്ണദളങ്ങള്‍ വാരിവിതറി നീയെത്തിലും
ഹിമകണങ്ങളെപുല്കി നീപൊഴിയുമ്പോള്‍
നിറയും മനസ്സിനു വീണ്ടും ശുഭപ്രതീക്ഷകള്‍.
വിദാഹത്തില്‍ വിദൂരയായ്‌തുളളിതുളുമ്പവേ
അകതാരിലുറയുന്ന തേന്‍കണം നുകരാനായ്
ഒരു കൊച്ചുശലഭമായ് ഇരുളിന്‍റെ മറതേടി
പാറിപ്പറക്കുന്നൊരു പ്രാണപ്രേയസ്സി ഞാന്‍
മൗനം ഹിമകണങ്ങളായലിയുo പ്രിയസഖീ
വിധിയെ പഴിചാരി വിലപിക്കയെന്തിന്
ഉഷസ്സുചായും രഥചക്രഭ്രമണപഥങ്ങളില്‍
നമുക്ക് മധുനുകര്‍ന്നലിയാം പരസ്പരം
ചൈത്രo ചാലിക്കും പ്രണയവര്‍ണ്ണങ്ങള്‍
പൂനിലാവില്‍ പൂക്കും ഉന്മാദമോഹനി
പൂഞ്ചോലയില്‍ ഒളിപ്പിക്കും കനകകാന്തി
പ്രേമവര്ഷമായ് പെയ്‌തിറങ്ങo രാവില്‍
---------------------------------------------------------------
7-- നയനമനോഹരി
-----------------------
നീലഗിരിയുടെ ആരാമ ശ്യoഗപഥങ്ങളില്‍
കാറ്റിലാടിപ്പൂത്തുലയും നീലകുറുഞ്ഞികള്‍
വിടരൂ മണിമലകളില്‍ കരളിനുകുളിരായ്
സത്യമൊന്നോതി നീ നിറകണിയായെത്തി
ഗന്ധരാജ്ജിയായ്‌പരിലസിക്കാതെ വാഴും
നയനമനോഹര വിരാജിത വസന്തമല്ലോ!
വിധിതന്‍ കൂരഹസ്തമേറ്റ് വിമലേ നാളെ
വിരഹഗാനംമൂളി ഭൂവില്‍ പിടഞ്ഞു വീഴും
ആശകള്‍ ആയിരം ഉള്ളിലുണ്ടെങ്കിലും
ആരും ഗണിക്കില്ല പൂജക്കെടുക്കുവാന്‍
താരകംപോല്‍ വിരിയുന്ന വര്ണ്ണച്ചാരുത
കോരിക്കുടിക്കുo കണ്‍കളാല്‍ കാണികള്‍
ചൊടികളിലിറ്റുന്ന സരളമാം മധുവൂറി
മൊഴിയട്ടെ ഞാനൊരു പ്രണയകാവ്യo
അഴകിന്‍റെ നിറകുടം മദഗന്ധപുളിനമായ്‌
ഓഴുകുന്നുണ്ടൊരു പ്രേമകവിതപോലെ
പറയാതെ,അറിയാതെ മാറോടെചേര്‍ന്ന്
മധുവിധുരാത്രിയില്‍ മയങ്ങിവീഴേ നിന്‍
വിരിയും വാടാമലരാച്ചൊടികളില്‍
മടിയാതെ ,കൊതിയോടൊരുമ്മ വെച്ചു
രാവേറിവൈകി പുലരിയുണരുമ്പോള്‍
ആവര്ത്തനങ്ങളാല്‍ വിരസതയേറുമോ!
ഒരുമയാല്‍ മനമാകെ തുളളിത്തുളുമ്പുന്നു
ഓമാനിക്കാനെന്നും കൂടെ ഞാനുണ്ടാകും
അനുരാഗമതിസുഖശയ്യാതലങ്ങളി വന്നു
വര്‍ഷിപ്പൂ വാസുരപൂക്കളായ്‌ സുമലതേ
ചന്ദ്രികതഴുകിടും രാവിലാത്മരതിയേറ്റു
അനുഭൂതിയിലമരുo മദനമോഹനയാമം !
സൌഗന്ധികങ്ങളാല്‍ സായൂജ്യമേകുന്ന-
സൌന്ദര്യസൌഭഗം സുന്ദരീ നിന്‍മുഖം
കൈയ്യില്‍ ഹിരണ്‍മയത്താലവുമായ്‌
ആനന്ദലഹരിയില്‍ ആറാടിനില്പ്പതോ !
പൂനിലാവില്‍ പൂത്തുവിരിഞ്ഞോരു
സുരഭീസാരസനവ പൂവുടലോ കനകേ
മാനസക്ഷേത്രക്കുളിരില്‍ കുളിച്ചുവാ
തമസ്സിലും തളരാത്ത താരുണ്യദേവത !
സിന്ദൂരവര്ണ്ണത്താലരികത്തണഞ്ഞെന്‍റെ
സ്വരലോകസുന്ദരീ പുഷ്പ കന്യകേ
നിന്‍റെ നിറമൂറും മേനിയില്‍ ഒരുകുളിര്‍-
തെന്നലായ്‌ തഴുകട്ടെ ഞാനീപൂനിലാവില്‍
കൊഴിയുന്ന പൂവിനെ നോക്കി നോക്കി
കരയുവാനിന്നീ മണ്ണിലൊരു കവിയുമില്ല
വിരഹിണീ നിന്‍റെ വരുംകാലവിഗതികള്‍
ഓര്‍ത്തു ഞാനീ ഉദ്യാനത്തില്‍ തളര്‍ന്നിരിപ്പൂ
---------------------------------------------
ഒരുവേള ഞാനൊരു കുളിരലയായ്‌
പൊതിയട്ടെ ഇന്നത്തെ ശുഭരാത്രിയില്‍
നുകരാത്ത പൂവിന്‍റെ മകരന്ദമായ്
പ്രണയ വീഞ്ഞല്പം പകരട്ടെയോ
സ്നേഹത്തിന്‍ ഗീതികള്‍ മീട്ടി മീട്ടി
വര്‍ഷസിന്ദൂരം പൊതിയട്ടെയോ
അസുലഭ മോഹന സൌഭാഗ്യമായ്
മാനസമണിച്ചെപ്പ്‌ തുറക്കട്ടെയോ!
സുന്ദരി പൂവേ സുരപുഷ്പഗന്ധീ !
നിന്‍ കവിള്‍ എന്തേത്തുടിച്ചുചോന്നു
തൊടിയിലെ വാടാമധുമോഹിനീ
കോമളമുകുളo നുണഞ്ഞതരോ !
മകരന്ദമൂറുവാന്‍ മധുപന്‍ വന്നോ
മണിമുത്തo തന്നു തലോടിയില്ലേ
അന്തിക്കതിരുകള്‍ നിന്‍റെയുള്ളില്‍
പ്രണയപരാഗം നടത്തിപോയോ!
കാന്തിയില്‍ നീയെത്ര സീമന്തിനി
വര്ണ്ണത്തിലോ വിശ്വവിലാസിനി
വിണ്ണിലെ താരകള്‍ നിന്നെ നോക്കി
തഴേക്ക്‌ പോരാന്‍ രമിച്ചുനില്പ്
------------------------------------------------------------
12--- ആട്ടക്കളരി
---------------------------------
ഇനിയത്ര ദൂരം പറക്കുവാനാകാതെ
മാത്രപോലും നിനയ്ക്കുവാനാകാതെ
വഴിവക്കിലേകയായ് നിലതെറ്റി വീഴുo
ചിറകറ്റുപോയോരു നിശാശലഭമാണു നീ
സമദൂരo തഞ്ചത്തില്‍ പാറിവന്നവന്‍റെ
കരളിലൊരണുവായ്‌ പ്രാപിച്ചതറിയാതെ
ഭുവനയില്‍ ഏകയെന്നറിയാതെ പിന്നെയും
തനുവിലുമനുരാഗലോലയായ് കൂടിയോൾ
വരുമോരു കാലമീ ജീവനും തൂക്കി നീ
വിപണിയിൽ വിറ്റു പണമാക്കി മാറ്റവേ
വിലപിക്കുവാനും കഴിയാതെ നിശ്ചലം
ശരമേറ്റു പിടയും പക്ഷിയായുലകിൽ
ആട്ടക്കളരിയില്‍ കഥയേതുമറിയാതെ
വേഷങ്ങള്‍ ഓരോന്നഴിച്ചു ഞാനാകിലും
കാലചക്രത്തിന്‍ പരിവേഷമറിയുവാന്‍
വെട്ടിപ്പൊളിക്കണോ ചങ്ങലപ്പൂട്ടുകള്‍
വേണ്ടയെനിക്കൊരു സ്വപ്നമഞ്ജങ്ങളും
വെട്ടിത്തിളങ്ങുന്ന തൂവലെന്നാകിലും
കത്തിക്കരിയട്ടെ കാണാപതംഗങ്ങൾ
മുഗ്ദ്ധയാണെങ്കിലും തീരട്ടെയീജന്മം
13 --സ്വാമി അയ്യപ്പന്‍
--------------------
കാലം കലിയുഗം കല്മഷം തീര്ക്കുവാന്‍
കാരണനായിതാവന്നൂ ഹരിഹരനയ്യപ്പന്‍
ജ്ഞാനത്തിന്‍ സാഗരന്‍ സ്നേഹത്തിന്‍-
ധര്‍മ്മജന്‍,പാരിന്‍റെ ദിവ്യജ്യോതിരൂപന്‍
ചിത്തം പവിത്ര മന്ത്രമുരുവിട്ടു ദു:ഖത്തെ-
യാറ്റി നീ സര്വ്വ വിശ്വത്തെ രക്ഷിപ്പോന്‍
പാവം പരിയാരരക്ഷക്കായ് പാരിതില്‍
പാവന വ്യാപിയായ്‌ സംഭൂജ്യനായവന്‍
സര്‍വ്വേശ്വരന്‍ സ്വാമി സത്യസ്വരൂപന്‍
മാമലവാഴുന്ന ദേവ ദിവ്യപ്രഭാമയന്‍
ഉത്തുംഗമാമൊരു ഭക്തിസങ്കല്പ്പം സദാ-
ഉത്ഭവിച്ചീടുന്നു സുസ്ഥിര സാരമായ്‌
ഇന്നോളമുള്ളിലെ ദുരാചാരങ്ങളെ
പാടേയൊഴുക്കി ശുദ്ധിവരുത്തേണo
ചിന്താസ്വരൂപത്തില്‍ മിന്നിത്തിളങ്ങുന്ന
കാവ്യപുരാണത്തെ കണ്ടെത്തിയേകേണo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ