2014, മേയ് 15, വ്യാഴാഴ്‌ച

പ്രണയമണികള്‍
നിളയുടെ നീരാട്ടു മഹോത്സവം 
മഴയുടെ നര്‍ത്തന മദനോത്സവം
തഴുകുന്നു പുഴയുടെ പരിരംഭണം
വര്‍ഷകനകധാരാ സുഖലാളനം
ഇവടെ സാഗര സംഗമ സമാഗമം

ഇളകും ജലരേഖ ഇതളായ് തിളങ്ങും
മാദകതിടമ്പായലിയുന്നു ഭുവനം
ഭാരതചിത്രപ്പുഴക്കടവില്‍ കേളിലയം
വരിക മദാലസേ മന്ദാകിനിയായ്
മന്ദസമീരേ മധുമൊഴി മൃദുലേ-------

സാരസ നീരസ കല്ലോലിനീ നിന്‍റെ
ഹൃദയമര്‍മ്മരം പ്രണയാമൃതം
പ്രേമധാരയായ് പൊതിയൂ മോഹനി
നീന്തിത്തുടിച്ചോടി ചാരത്തണയൂ നീ
അധരാഭിഷേകം, നീയിന്നേകുന്നു
ആനന്ദപൂര്‍ണ്ണകുംഭാഭിഷേകം

മധുവിധു ആലസ്യ സുഖാനുഭൂതിയില്‍
മടിയില്‍ തളര്ന്നു പുണര്‍ന്നൊഴുകവേ
കുഴഞ്ഞാടി കുളിരേകി നേരും സൌഭഗം
പൊട്ടിച്ചിരിക്കുo ചിലങ്കയില്‍ കോര്‍ക്കുന്നു

എങ്കിലും ഓമലേ നനവൂറും കദനങ്ങള്‍
കാണാക്കനിയായ് കരളിലൊളിപ്പിക്കെ
കരയിലീ കാമുകന്‍ അലിവോടെ പൊന്നേ
നിദ്രാവിഹീനനായ്‌കൊതിപൂണ്ടുനില്പ്പൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ