2014, ഏപ്രിൽ 14, തിങ്കളാഴ്‌ച

വിഷു ആശംസകള്‍ !!!!

---------------------------------------------------------------
മേടം ഒന്ന് ഇന്നാണെങ്കിലും വിഷു നാളെ, വിഷുകണി കാണേണ്ടതും
നാളെ പുലര്‍ച്ചെ. മേടമാസപിറവിയാണ് കേരളത്തില്‍ വിഷു ആയി
ആഘോഷിക്കുന്നതെങ്ങിലും ചില വര്‍ഷങ്ങളില്‍ ഇതിനു മാറ്റം വരാറുണ്ട്. സൂര്യോദയത്തിനു ശേഷം മേടസംക്രമം വരുന്ന വര്‍ഷങ്ങളിനാണ് ഇങ്ങനെ സംഭവിക്കുന്നത്‌.

മീനം രാശിയില്‍നിന്നു മേടം രാശിയിലേക്കു സൂര്യന്‍ പ്രവേശിക്കുന്നതാണ് മേടസംക്രമം. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും മറ്റു ഗൃഹങ്ങളൊക്കെ സഞ്ചരിക്കുന്നതായി തോന്നുന്ന വൃത്താകൃതിയിലുള്ള ആകാശപാതയെ 12 ഭാഗങ്ങളാക്കിയാല്‍ അതില്‍ ഓരോ ഭാഗമാണ് ഓരോ രാശി. ഇങ്ങനെ12 ഭാഗങ്ങളിലൊന്നായ മീനം രാശിയില്‍ സൂര്യന്‍ നില്‍ക്കുന്നതായി തോന്നുന്ന കാലം മീനമാസം.. മീനം രാശിയില്‍ 30 ഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ സൂര്യന്‍ മേടം രാശിയിലേക്കു കടക്കുന്നു. ഈ സമയമാണു മേടസംക്രമം. ഇങ്ങിനെവരുന്ന മേടസംക്രമത്തെ അടിസ്ഥാനമാക്കിയാണു വിഷു കണക്കാക്കുന്നത്

മേടസംക്രമം കഴിഞ്ഞു വരുന്ന സൂര്യോദയത്തിലാണു വിഷുകണി ഒരുക്കുന്നത് . തുടര്‍ന്നു വരുന്ന പകലാണ്‌ വിഷുദിനമായി ആഘോഷിക്കുന്നത്. മേടമാസം ഒന്നാം തിയ്യതി സൂര്യോദയത്തിനു മേടസംക്രമം വരുന്നതെങ്കില്‍ വിഷു മേടം രണ്ടിനാകും. ഇക്കൊല്ലം
സൂര്യന്‍റെ സംക്രമം നടക്കുന്നതു മേടം ഒന്നിനു തിങ്ങളാഴ്ച്ച രാവിലെ
ഏഴുമണി 37 മിനിട്ടിനാണ്. അന്നത്തെ സൂര്യോദയം മേടം
രണ്ടിലെതാണ്. അങ്ങിനെയാണ് ഇക്കൊല്ലത്തെ മേടം ഒന്ന് ഇന്നായിട്ടും
വിഷു നാളെ ആയത്. മൂന്നു വര്‍ഷം മുന്‍പും ഇതുപൊലെ വിഷുമേടം
രണ്ടിനായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ