2014, ഏപ്രിൽ 17, വ്യാഴാഴ്‌ച

എന്‍റെ ഈ പാപഭാരo ആചുമലില്‍ ഒന്നിറക്കിവെയ്ക്കട്ടോ!!!!!!!!!!!!ദേവാ..

ഈശോ പണ്ടു കുരിശുചുമന്നില്ലേ!
നിഴലിനെക്കുടെ ചുമന്നതല്ലേ
ചാട്ടവാറടിയേറ്റ് പാവം-
പിടഞ്ഞപ്പോള്‍ വേദന
പങ്കിടാന്‍ കൂട്ടാക്കിയില്ല
മുള്‍ക്കിരീടം മൂര്‍ദ്ധാവിലിറ്റിച്ച
ചോരക്കറകണ്ടു കരഞ്ഞതില്ല.
സ്വന്തം നിഴലിനി വേണ്ടെനിക്ക്.

വിശ്വാസവഞ്ചകനെന്നാകിലും
പിന്നെ ഞാന്‍ പകലില്‍
നടക്കതില്ല. ഭൂമിക്കു നേരേ
നോക്കിയില്ല, ഞാനിപ്പോള്‍
സംതൃപ്തനെന്നാകിലും

മഴയും വെയിലും വന്നുപോയി
ഒറ്റയ്ക്കിരുപ്പായ് ഇരുട്ടിലായ്
കാറ്റിലുലയാതെ കണ്ണുതുറക്കാതെ
രാവും പകലും നുണ പറഞ്ഞു

ഞാനിന്നു വെറും ഒരു പുറ്റായ്-
പ്പോയെന്നു അറിയുമ്പോള്‍
കാലമേറെ കടന്നുപോയി.
ചിതലൂറി രക്തം വരണ്ടുപോയി
അസ്ഥികളൊന്നായ് പൊടിഞ്ഞു തൂങ്ങി
മജ്ജയും മാംസവും തൊലിയും ചുങ്ങി
ശിരസ്സാകെ വെള്ളിനൂലുകെട്ടി
വിതുമ്പിയെന്നാത്മാവ് കാവലായ്
മരിച്ചുനീയെന്നസത്യം വിളിച്ചോതി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ