2014, ഏപ്രിൽ 13, ഞായറാഴ്‌ച

നിഴല്‍---(സ്വാന്തo നിഴല്‍ - ഇവനെയും വിസ്വാസഹസ്തിയില്‍ തുക്കിലിടാo--അല്പം ആധുനികo വിളമ്പട്ടെ--ഇഷ്ടമില്ലഎന്നിരുന്നാലും)
--------------- 
നിഴല്‍
നടന്നു നീങ്ങുമ്പോള്‍
കാല്‍വിരലറിയാതെ തട്ടി
കുനിഞ്ഞു നോക്കി ,മണ്ണില്‍
ക്കിടപ്പൂ ഒരു കൂനന്‍.
തലോടിനോക്കുമെന്‍
കൈയില്‍ തടഞ്ഞതോ
കറുത്തിരുണ്ട മണ്‍തരികള്‍
വാരിച്ചേറിയാമണലല്‍പ്പം
കൈയില്‍ ചേര്‍ത്തുപിടിച്ചു
പാദമുദ്രയാല്‍ മുന്നോട്ട്
ചോദ്യങ്ങളായെത്തി
തളിരുപോലെന്‍ മനം
ആരാകുമാക്കുനന്‍,
കൂടെ നടന്നവന്‍ ?
കണ്ണില്ലാത്തവനാരെന്നറിയണം
കൈയെത്തിപ്പിടിക്കുവാന്‍
വെമ്പലായി പിന്നെയും
ഉച്ചസൂര്യന്‍ ശിരസ്സിനുമേലേ,
നീളം കുറുകിവലിഞ്ഞവന്‍
എന്‍കാല്ക്കീഴില്‍ മെല്ലെ
കള്ളനെപ്പോലോളിച്ചു
ചുട്ടുപൊള്ളും വെയിലില്‍
നടക്കവേ, ഒട്ടുദൂരം ചെന്നു
ഞാന്‍ പിന്നെയും കുമ്പിട്ടു
ഒപ്പംകൂടിക്കുടെനടക്കുന്നു
തെല്ലും ഭയമില്ല, നാണമില്ലാതെ
വടികൊണ്ട് രണ്ടടി ഏല്പിച്ചു-
വിട്ടാല്‍ വീണ്ടും വരില്ലന്നു തോന്നി
ഭൂമിക്കുമേലെ കൂനാതെ
കൂടെനടക്കുന്നു കൂസലില്ലാതെ
ബുദ്ധിമാനായി തിരിച്ചറിഞ്ഞു
അവനെന്‍ നിഴല്‍മാത്രമെന്ന്
കറുത്തിരണ്ടവന്‍ കണ്ണു-
തുറക്കാതെ സദാകൂടെ നടക്കുന്നു
ആഹാരവും വേണ്ട,
വസ്ത്രവും വേണ്ട, ദുഖ:മെന്യേ
കൂടെക്കുറുകി വലിഞ്ഞു നടക്കുന്നു
ഹാ! എത്ര സുഖകരം, ഞാനും
വെറുമൊരു നിഴലായിരുന്നെങ്ങില്‍!
സംസാരവുമില്ല, വിശപ്പുമില്ല
ഭയപ്പാടൊട്ടുമില്ലാ നിഴലിന്
കദനമുരുകും കണ്ണീരുമില്ല.
വീടും കുടുംബവും ഒന്നുമില്ല
ഭാരങ്ങളൊന്നും ചുമലില്ല.
ഈശോ പണ്ടു കുരിശുചുമന്നില്ലേ!
നിഴലിനെക്കുടെ ചുമന്നില്ലേ!
ചാട്ടവാറടിയേറ്റ് പാവം-
പിടഞ്ഞപ്പോള്‍ വേദന
പങ്കിടാന്‍ കൂട്ടാക്കിയില്ല
മുള്‍ക്കിരീടം മൂര്‍ദ്ധാവിലിറ്റിച്ച
ചോരക്കറകണ്ടു കരഞ്ഞതില്ല.
സ്വന്തം നിഴലിനി വേണ്ടെനിക്ക്.
വിശ്വാസവഞ്ചകനെന്നാകിലും
പിന്നെ ഞാന്‍ പകലില്‍
നടക്കതില്ല. ഭൂമിക്കു നേരേ
നോക്കിയില്ല, ഞാനിപ്പോള്‍
സംതൃപ്തനെന്നാകിലും
മഴയും വെയിലും വന്നുപോയി
ഒറ്റയ്ക്കിരുപ്പായ് ഇരുട്ടിലായ്
കാറ്റിലുലയാതെ കണ്ണുതുറക്കാതെ
രാവും പകലും നുണ പറഞ്ഞു
ഞാനിന്നു വെറും ഒരു പുറ്റായ്-
പ്പോയെന്നു അറിയുമ്പോള്‍
കാലമേറെ കടന്നുപോയി.
ചിതലൂറി രക്തം വരണ്ടുപോയി
അസ്ഥികളൊന്നായ് പൊടിഞ്ഞു തൂങ്ങി
മജ്ജയും മാംസവും തൊലിയും ചുങ്ങി
ശിരസ്സാകെ വെള്ളിനൂലുകെട്ടി
വിതുമ്പിയെന്നാത്മാവ് കാവലായ്
മരിച്ചുനീയെന്നസത്യം വിളിച്ചോതി
മടങ്ങിയെത്താനും മാര്‍ഗമില്ലാതായി
"നീയൊരുമൂഡന്‍" അന്തരാത്മാവ്
പുച്ഛത്തോടെ മൂളിപറഞ്ഞു
"സ്വന്തം നിഴലിനെപ്പോലും സംശയിച്ചു
ജീവിക്കവേണ്ട മനുഷ്യനായ്
പുറ്റായ് പുഴുവായ്ത്തീരട്ടെ നിന്‍ജന്മം
വാസ്തവമറിയാന്‍ പഠിക്കണം മേലിലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ