2014, ഏപ്രിൽ 17, വ്യാഴാഴ്‌ച


സ്നേഹിത

കായലിനുമപ്പുറം ഒരുനാളില്‍
മലകള്‍ക്കുമിപ്പുറം മഴക്കാലം
അവള്‍ക്ക് മരത്തിലൊരു
കുഞ്ഞികൂരയുണ്ടായിരുന്നു

ചുമരുകളില്ലാത്ത ഗൃഹത്തില്‍
വെളിച്ചമെത്തിനോക്കിയില്ല
വൈക്കോല്‍ മേടെഞ്ഞാചെറു
കുടിലില്‍ ഒറ്റക്കായിരുന്നവള്‍
നിത്യവും കാലത്ത് ഭക്ഷണം
തേടിപ്പോകുമാസുന്ദരിക്ക്
കൂടെ കൂട്ടിനുപോകാനായ്
പകലൊരു മണിതോഴനെത്തി.
വര്‍ണ്ണംവിരുയും ചെഞ്ചുണ്ടില്‍
ഉണരുന്നു മധുരമാം സംഗീതം

പറക്കുമ്പോഴന്നവന്‍ പാടീ
പ്രണയ തുളുമ്പo ഈരടികള്‍
പറന്നുപറന്നുയരത്തിലെത്തി
പെണ്ണവള്‍ക്കെന്നെ ഇഷ്ടമോ ?

നിന്നു ചോദിക്കാന്‍ തിടുക്കമാകിലും
ചിറകുകള്‍ തത്തിപ്പറന്നേ നിന്നു.
പിന്നെ, പിന്നെ പറന്നുപോയകലെ
കുന്നിന്‍റെ ചരുവില്‍ ചാഞ്ഞിരുന്നു
അവന്‍ അവളെ തൊട്ടിരിക്കാനാഞ്ഞു

പിന്നെകൊഞ്ചുന്ന കിന്നാരച്ചോദ്യം
തന്നെയാപഞ്ചമി സ്നേഹിക്കുന്നുവോ ?
അകതാരില്‍ സംശയങ്ങളുദിച്ചുവന്നു
അവശയായിരുന്നവള്‍ കണ്ണടച്ചു

മൌനനൊമ്പരം പടര്‍ന്നു ചുറ്റും
ഇളംചുണ്ടിലറിയാനായുമ്മവച്ചു
കണ്ണുതുറന്നില്ല, കേള്‍ക്കാനും നിന്നില്ല
നിശബ്ദമായവളുടെ പ്രാണന്‍ പട്ടുപോ യ്
ബലിയിടാന്‍ ശവമേന്തി പറന്നവന്‍
അവളുടെ സ്വന്തം കൂരയിലെത്തി.
അണിയിക്കുവാന്‍ കുപ്പായം തപ്പി
ഊര്‍ന്ന തന്‍റെ രണ്ടുവര്‍ണത്തൂവല്‍
വസ്ത്രത്തില്‍ പൊതിഞ്ഞാത്തൂവലു
നറുമണമൂറും തൈലംപുരട്ടികാത്തു
.
സ്നേഹിച്ചവളെന്നെ സ്നേഹിച്ചിരുന്നു
പങ്കുവയ്ക്കാനൊന്നുമില്ലിനിചുണ്ടില്‍
പകരംവയ്ക്കാനും ഒന്നുമില്ലല്ലോ!
ദുഃഖഭാരത്തോടെ ചിതയൊരുക്കി
ആത്മസമര്‍പ്പണം ഒന്നിച്ചരിഞ്ഞടങ്ങി
************************

1 അഭിപ്രായം: