2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

ദേവനന്ദിനി
----
വരിക ചാരേയെന്‍ പ്രിയനേ ഈരാവില്‍
പുണര്‍ന്നുറങ്ങാമരികെ പ്രേമഭിഷുവായ്
തൊഴുതു മടങ്ങിയ സന്ധ്യതന്‍ സിന്ദൂരം
തൂകിയതാണെന്‍റെയീ പൂമേനിയാകേയും
.
ശലഭങ്ങളരികെ ശൃംഗാരലഹരിയാല്‍
ഹൃദയത്തിലമരുന്നു മകരന്ദമൂറുവാന്‍
കുളിരായ്‌ മാറുച്ചുരത്തുമീ തേനുണ്ണാന്‍
ഒരു നാളും താഴേക്കിറങ്ങി നീ വരുകില്ലേ!
.
ഈറന്‍കഞ്ചുകം ചൂടി ദേവനന്ദിനിയായ്‌
ഒരു കാലില്‍ നിന്നു ഞാനാടിത്തുടിക്കുന്നു
നവവധുവായ്കുണുങ്ങി മന്ദസ്മിതം തൂകി
സന്ധ്യാവന്ദനം ചൊല്ലി ഞാനന്തിക്കുണരുന്നു
.
അകാശസോപാനമേടയില്‍ മോഹങ്ങളെല്ലാം
തുഷാരബിന്ദുക്കളായ്‌ നനച്ചുക്കുടയുമ്പോള്‍
ദാഹമാമെന്നാത്മാവിനു മധുരപ്രതീക്ഷയും
പുണ്യകനകധാരായാം കാവ്യസങ്കല്പ്പങ്ങളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ