2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച




ഓര്‍മ്മച്ചിന്തുകള്‍ --
.
അമ്മതന്നുദരത്തില്‍ പുനര്‍ജ്ജനിക്കേണം
പാറുന്നതുമ്പിയായ്‌ പരിലസിക്കേണo
ബാല്യകൌമാരങ്ങള്‍ തളിരിട്ടുപൂക്കണം
മരിക്കാത്ത ഭൂതകാലo മടങ്ങിയെത്തേണം
ഓര്‍മ്മകള്‍ തിരിനീട്ടും പൂമുഖത്തിന്നും
മറുകോലായില്‍ ചിതറുന്ന പദനിസ്വനം
ഓടിക്കളിക്കുന്ന ബാല്യകൌമാര കാലം
പിച്ചവെയ്‌ക്കുന്നിളം കുഞ്ഞുമനസ്സില്‍
സ്വപ്നത്തിലെന്നോ കേട്ടൊരു താരാട്ടു
കാതിനുപിയൂഷ വര്‍ഷം ചൊരിയുന്നു
അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യത്തില്‍
ഓര്‍മ്മകള്‍ക്കിന്നൊരു ചുടുചുംബനം
കോമളമേനിയില്‍ പുണരുo കൈത്തലം
കുറുമൊഴിമുല്ല കണക്കേ പൊതിയുന്നു
തനുവിലലിയുന്ന ഹരിത ചാരുതീരം
സ്മൃതികളുണര്‍ത്തുന്നു മൃദുകേളീരസം
സ്നേഹമന്ദാരം പൂക്കും കപോലങ്ങള്‍
പുഞ്ചിരി വിടര്‍ത്തും സുന്ദരസൂനങ്ങള്‍
അച്ഛന്‍റെ വാത്സല്ല്യo തുടിക്കുo ഓര്‍മ്മകള്‍
മധുരം പകരുo മനസ്സിന്‍റെ ചെപ്പിനുള്ളില്‍
കോരിനിറക്കുo കോള്‍മയിര്‍ കൊള്ളിക്കും
ഗതകാലസ്മരണകള്‍ ഊഞ്ഞാലിലാടുന്നു
തൊട്ടുതലോടുമാ സ്നേഹത്തുടുപ്പുകള്‍
ചുംബിച്ചുണര്‍ത്തുവാനിന്നേറെ ഇഷ്ടം
പുഞ്ചവരമ്പത്തു പൂത്തുല്ലസിക്കുന്ന നിറ-
നെല്ലോലയില്‍ തൂങ്ങും മഞ്ഞണിമുത്തുകള്‍
തട്ടിത്തെറുപ്പിച്ച് അച്ഛന്‍റെ കൈകോര്‍ത്തു
തുള്ളിക്കളിച്ചോരു പൂക്കാലമെങ്ങുപോയ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ