2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

പരിദേവനം
------------------------
നിനക്കായ്തുറക്കാം മനസ്സിന്‍ മണിച്ചെപ്പ്‌
മൗനനൊമ്പരമാറ്റി നീ മടിയാതണയുമോ
അകലെയാണെങ്കിലും നീയെന്‍ പ്രാണനില്‍
പടരുന്നുണ്ടൊരു മാലേയസുഗന്ധമായ്
.
കൂരിരുള്‍ മൂടിപ്പുതച്ചുവന്നെത്തുമെന്‍
മിഴികളില്‍ കനലായെരിയുന്നു നിന്‍ രൂപം
പൂജക്കെടുക്കാത്ത പൂവെന്നവ്യഥചൊല്ലി
വിരഹഗാനത്തിലുമെന്തിനു പരിദേവനം
.
ചൂടാത്ത ചെമ്പനീര്‍ ദളമായ്‌ നീയുള്ളില്‍
വിരിയുന്നതും കാത്തിരിക്കുന്നു തനിയേ
കരളിന്‍റെ മണിയറ കൊട്ടിയടക്കാതെ കാവ്യേ
അഹം എന്നഭാവം വെടിഞ്ഞു നില്പ്പൂ ഞാന്‍
.
വരുക നീ ചാരേയെന്‍ സഖീ, ഈരാവിനെ
തഴുകിയുണര്‍ത്തൂ ഒരുനിശാപുഷ്പമായ്
പൂനിലാവൊളിയിലും പൂക്കുന്നു നിന്‍റെ
തീരാത്ത കനകധാരയാം കാവ്യസങ്കല്പo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ