2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

കണ്ണന്‍റെ രാധ ഞാന്‍
----------------
മുജ്ജന്മസുകൃതമായ്‌ പുലരിക്കതിരായ്‌
തളിരിട്ടൊരു കൃഷ്ണതുളസിക്കതിരു ഞാന്‍
നുള്ളിയെടുത്തെന്നെ പ്രേമഹാരമാക്കൂ കണ്ണാ
വൃതശുദ്ധിയാലേ പരിരംഭയാണല്ലോ !
.
ഹരിമുരളീരവ സ്വരമാധുര്യത്താല്‍ ദേവാ
തെന്നലുപോലും മര്‍മ്മരഗാനമുതിര്‍ക്കുന്നു
അനര്‍ഗ്ഗളമൊഴുകും നാദപ്രവാഹമായ്
അലിയുന്നു ഞാനൊരുമോഹനരാഗമായ്‌
.
അനശ്വരദീപ്തിയില്‍ പഞ്ചേന്ദ്രിയങ്ങളില്‍
പൂക്കുന്നുപിയൂഷ ആത്മീയസൂക്തങ്ങള്‍
പ്രപഞ്ചസത്യങ്ങളെ തൊട്ടുണര്‍ത്തുന്ന-
ദേവസംഗീതമാണെനിക്ക് നിന്‍ശംഖൊലി
.
ആത്മാവിലൂറുന്ന സ്നേഹസുധാമൃതം
തീര്‍ത്ഥമായൊഴുകുന്നു കാളിന്ദീയലകളില്‍
മൂവന്തിമുന്നില്‍ കൊളുത്തും ദീപാങ്കുരം
വിസ്‌മയിപ്പിച്ചൂ തവ സായൂജ്യദര്‍ശനം
.
പാല്‍കടലായൊഴുകും വേദപുരാണങ്ങള്‍
പരമാണുവിലും ഭക്തിസുധാഹര്‍ഷം
ഈചേതനക്കുള്ളിലടങ്ങാത്ത നൊമ്പരം
അനന്തമീഭൂവിലെന്നും ആദ്യനഷ്ടപ്രണയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ