2015, ജനുവരി 12, തിങ്കളാഴ്‌ച

കര്‍പ്പൂരമാവ്
--
ഞാനൊരു പാവം അമ്മച്ചിത്തണല്‍ വൃക്ഷo 
പണ്ടേയീ വഴിവക്കില്‍ പടര്‍ന്നേറിപന്തലിച്ചു
കുടയായ്‌ തണലേകി അതിപ്രസന്നവതിയായ്‌
കാലാന്തരങ്ങള്‍ളായ്‌ മധുരക്കനിയേകിപ്പോന്നു
കര്‍പ്പൂരമണമേറിടും, മണിക്കിനാക്കളായ്‌ രാത്രി
പൂക്കുന്നചില്ലതോറും രാക്കിളികള്‍ ചേക്കേറീടും
തൊട്ടടുത്തള്ള മതിലില്‍ മുകള്‍പൊക്കത്തിലും
ചില്ലകള്‍ കൊണ്ടോരു പന്തലൊരിക്കീട്ടുണ്ട്
ചിങ്ങത്തിരുവോണനാള്‍ മാവേലിയെത്തവേ
നീളത്തില്‍ ഊഞ്ഞാലിട്ടാടുന്ന കൊമ്പുo ചാരേ
ഓമല്‍ക്കരങ്ങളില്‍ മാമ്പഴപുളി മണക്കുന്നു
ചില്ലാട്ടമാടി പൈതങ്ങള്‍ക്ക് ഓണക്കേളീലയം
വസന്തo ഇതുവഴിയേ പൊട്ടിവിരിയുമ്പോള്‍
തൊട്ടുതഴുകി കാറ്റത്തു കിന്നാരമോതിയാടും
ഒരുനാളില്‍ ചിലര്‍ കടയ്ക്കല്‍കൂടി, ശേഷം
അളക്കുന്നെന്‍റെ വയറിന്‍റെ വീര്‍ത്ത ഭാഗം
കൂട്ടത്തില്‍ അരിയുന്നത് കേട്ടന്‍റെ അന്തരoഗം
ഭൂതകാലം മാഞ്ഞു നിശബ്ധമായ്‌ തേങ്ങിപ്പോയ്‌
പണത്തിന്‍തൂക്കം ചൊല്ലി മാറ്റുരക്കുന്നുവര്‍
കാല്‍വിരല്‍ തുമ്പുരച്ചു മണ്ണില്‍ ഗുണിതങ്ങള്‍ -
കിഴിക്കുന്നു,ഹസ്തദാനംകൊടുത്തവര്‍ പിന്നെ
മായുന്നതും നോക്കി സഹിച്ചു നില്പ്പാണിന്ന്
മരണം മടിത്തുമ്പില്‍ അമ്മാനം ആടുന്നുണ്ട്‌
നന്ദികേടിന്‍ പൊരുള്‍ നേരില്‍ നോക്കിക്കണ്ടു
വെറും കാട്ടാളര്‍ മുടിക്കും കുടുംബത്തേയും
നാളെ പിന്നെ പിന്നെ നാടിന്‍ സമ്പത്തൊക്കയും
കൊടുവാളുമായ് കടയറഞ്ഞു തലയറഞ്ഞു
വിലപേശി വിപണിയില്‍ വില്ക്കുവാനൂഴം
കാത്തുവൃതം നോക്കും കാപാലികര്‍ ദുഷ്ട്ടര്‍
അന്ധരല്ല ഞങ്ങള്‍ ബധിരരും അല്ലന്നതറിയൂ
മനുജാ, അലറിവിളിച്ചോതാന്‍ നാവൊട്ടില്ലല്ലോ
സ്നേഹിച്ച മക്കളെ ശപിക്കാന്‍ വയ്യേ വയ്യാ
വിധിക്ക് കീഴടങ്ങാന്‍ ദിനങ്ങള്‍ എണ്ണി എണ്ണി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ