2015, ജനുവരി 9, വെള്ളിയാഴ്‌ച

2014-ലെ കവി അയ്യപ്പന്‍ ഫൗണ്ടേഷന്‍ പുരസ്ക്കാരത്തിനു അര്‍ഹത നേടിയ എന്‍റെ കവിത ''ശ്രീ ശങ്കരാചാര്യ''- വൃത്തം-കേക
അദ്വൈതം
==============
അദ്വൈതം മുഴങ്ങുന്ന
- - -------------- കാലടിഗ്രാമത്തിലെ 
അദ്ധ്യാത്മ പർണ്ണാശ്രമം 
-----------------തേടിയെൻ തീർത്ഥാടനം 
ശങ്കരപ്രതിഭതൻ
------------------ ദര്‍ശനപ്രഭാവമെൻ 
നെഞ്ചിലെ ശംഖിനുള്ളിൽ
----------------- തീർഥമായ്നിറഞ്ഞെങ്കിൽ
ഗോവിന്ദം ഭജിക്കുവാൻ 
----------------- ആഹ്വാനമരുളിയ
ആചാര്യമുറ്റത്തു ഞാൻ
---------------- ഹരിശ്രീ കുറിക്കട്ടെ
ആ ദീപ്തനക്ഷത്രത്തിൻ
--------------- ജ്യോതിതൻ പുണ്യത്തോടെ-
യാകണം എനിക്കെന്‍റെ
---------------- ധന്യമാം വിദ്യാരംഭം
ഇന്നുഞാൻ ആത്മാവിന്‍റെ
------------------ നൈർമല്യം വിരിയിച്ച 
മന്ദാരപുഷ്പം ഭവൽ
----------------- തൃക്കാല്ക്കല്‍ അര്‍പ്പിക്കട്ടെ
ഇതിലേവീശീടുന്ന 
---------------- കാറ്റെന്നിൽ ചാര്‍ത്തിക്കുന്നു 
'സൗന്ദര്യലഹരി' തൻ 
----------------- സൗരഭ്യ കളഭങ്ങൾ
ഇതിലേയൊഴുകുന്ന
--------------- പെരിയാറെനിക്കുള്ളിൽ 
ദിനവും 'ശിവാനന്ദ' 
--------------- ലഹരീ തീർഥാമൃതം
മനസ്സിൽ ജ്ഞാനത്തിന്‍റെ 
--------------- സാഗരം തുറന്നിട്ട 
മഹത്താം വേദാന്തത്തിൻ 
--------------- ശാശ്വതചൈതന്യമേ
ആ സന്നിധാനത്തിലേ
--------------- ആയിരം വിളക്കിലേ
നാളെമെൻ നാവിൽ നിത്യം
---------------- താരമായ് തെളിയേണെ
എന്നിലേക്ക് ആവാഹിച്ചു
---------------- നിർത്തട്ടെ ഞാനെൻബ്രഹ്മ-
നന്ദിനീ സാരസ്വത 
---------------- സാക്ഷരസാക്ഷാത്കാരം
കന്യാവരം
-===========
ദൈവത്തോടോരുമിച്ചു
----------------- സന്ന്യാസ ജീവാര്‍പ്പണം
ശങ്കരനുണ്ണിക്കുള്ള
---------------- മോക്ഷമാo രക്ഷാമാര്‍ഗ്ഗം
അമ്മക്കു തനയനെ 
--------------- ഗൃഹസ്ഥാശ്രമിയാക്കി
കണ്ടു കണ്‍കുളിര്‍ക്കേണം
---------------സങ്കല്പ്പം വളര്‍ന്നുള്ളില്‍
എങ്ങനെ ഉണര്‍ത്തീടും
---------------അമ്മയാo ഉപാസന 
മന്ത്രങ്ങളുരുവിടും
---------------തന്‍ അന്തര്‍ഗതത്തെയും
ജോല്‍സ്യനെ സമീപിച്ചു- 
---------------പുത്രനെ ദാമ്പത്യത്തിന്‍
ജോത്സനയായ്‌ തേന്മാവിന്‍റെ
---------------കൊമ്പിന്മേല്‍ പടര്‍ത്തുവാന്‍
ഏറിയനേരം മൌനo
---------------പാലിച്ചു മഹാജോല്‍സ്യര്‍
നേരറിഞ്ഞീടാന്‍ അമ്മയ്-
---------------ക്കുല്‍ക്കണ്ടയണപൊട്ടി
ആശങ്കയ്‌ക്കിടെ നാവില്‍ 
--------------ഗുളികന്‍ കടന്നേറി
ആരാഞ്ഞു എന്നുണ്ണിക്കു
--------------------ദാമ്പത്യം നിഷിദ്ധമോ!
ആയാസമോടെ കടം
-------------------വാങ്ങിയ പ്രസന്നത 
ഭാവത്തില്‍ ജോല്‍സ്യന്‍ ചൊല്ലി
------------------'ശങ്കരഹിതം തേടു'
നാവിനു പറ്റിപോയ 
------------------പിഴയിന്‍ വ്യഥയോടെ
മാതാവിന്‍ മനം കേണു
------------------തായ്ചൊല്ലു തട്ടാത്തവന്‍
എന്‍ മകന്‍ കല്പ്പിക്കുന്നു
-----------------ഏതുമോ പാലിക്കുവാന്‍
പിറന്നോന്‍ മഹാസാധു
-----------------ചേതസ്സിലെന്തെക്കെയോ
ഗണിച്ചും ആലോചിച്ചും
----------------- ജ്ഞാനശേഖരത്തിന്‍റെ
പേടകം തുറന്നപ്പോള്‍
-----------------താരുണ്യം തങ്കത്തേരില്‍
വന്നെത്തി വരവേല്ക്കും
-----------------ലാവണ്യം പൊന്നുണ്ണിക്ക്
കാലത്തിന്‍ വരദാനം
പൂന്തോട്ടമനയ്ക്കലെ
------------------ കന്നിപ്പൂ കനിയവള്‍
പൂമാതൃത്വംതൊട്ടേ
---------------- ഏകീയകന്യാവരം
ശങ്കരനനുദിനം 
---------------- കനകധാരസ്തവ൦
മംഗളമന്ത്രങ്ങളാല്‍
---------------- പൂജിച്ചപുകന്നിയാല്‍
ഇല്ലത്തെനിധിയായി 
----------------- പുത്രന്‍റെ വധുവായി
വന്നെത്തും സുദിനങ്ങള്‍
---------------- കല്പനക്കുള്ളില്‍ കണ്ടു
താരാട്ടുപാട്ടില്‍ രാഗ-
----------------- ഗീതികള്‍ ശ്രവിക്കാതെ
മാതാവിന്‍ വാത്സല്യത്തിന്‍
------------------ വാസനയേറ്റിടാതെ
മുത്തശ്ശിത്തണല്‍ വൃക്ഷo
--------------- മുറ്റത്തു നൃത്തംവയ്ക്കും
മുത്തിനെ ഓര്‍ക്കുന്നേരം
---------------- എന്നുള്ളം വിതുമ്പുന്നു
ചാരുവാചെന്താമര
--------------- താരുപോല്‍ മനസ്സിലെ
മാലിനീ പുളിനത്തില്‍
------------------ രോമാഞ്ചമാണാകന്നി
ആ നീലമിഴികളില്‍
---------------- ആയിരം മഴവില്ലിന്‍
ആറാട്ടുമഹോത്സവം
----------------- കൊണ്ടാടിതിമിര്‍ക്കുന്നു
ഉണ്യേമ – നിറനില 
----------------- വിളക്കിന്‍ നൈര്‍മല്യത്തെ
സ്വയമേ സ്വരൂപിച്ച
----------------- സൌന്ദര്യ സായൂജ്യത്തെ
മനസ്സാ വരിക്കുവാന്‍
----------------- മകനോടാജ്ഞാപിച്ചു
മമതാപൂര്‍വ്വ൦ പെറ്റ-
----------------- മാതാവിന്‍ അഭിലാഷം
സന്യാസം വരിച്ചീടും
---------------- മുന്നവേ ഗൃഹസ്ഥനായ്
തന്മകന്‍ മാറീടണം
---------------- അമ്മതന്‍ നിബന്ധന
ജനനീ മനോഗതം
---------------- മാറ്റുവാന്‍ കഴിയാതെ
തനയന്‍ മൗനംകൊണ്ടു
---------------- സമ്മതം അറിയിച്ചു
കാതോര്‍ത്തു വാചാലമാ
--------------- അമ്മതന്‍ ആശീര്‍വാദം
കേള്‍ക്കുവാന്‍ നിന്നു ഭക്തി
-------------------സാന്ദ്രമാo മനമോടെ
കാണുവാന്‍ ആശിക്കുമ്പോ-
----------------ളൊക്കെയും മാതാവിന്‍റെ
കാലടിഎത്താമെന്നും
--------------- വാഗ്ദാനം നല്കി മകന്‍
ശരീരവിമോക്ഷണേ-
-------------- യാകണം ഉപാസന
സത്യം അഭിതമെന്നും
---------------- പാരിപാലിച്ചീടുന്ന
എന്മകന്‍ ശങ്കരനു
----------------- ഭാവുകം നേരുന്നമ്മ
അന്ത്യത്തില്‍ അടുത്തുനീ
--------------- വേണമെന്‍ അവസാന
കര്‍മ്മങ്ങള്‍ നിറവേറ്റാന്‍
---------------- മകനേചൊന്നാലമ്മ
മനസ്സോടല്ലെങ്കിലും
--------------പുത്രാ നീ ഉണ്ണ്യാമയെ 
വധുവായ്‌ കൈക്കൊള്ളുവാന്‍
---------------മൊഴിഞ്ഞു വേദാന്തമായ്‌
മാനവ ധര്‍മ്മങ്ങളെ
---------------പാലിക്കാന്‍ പ്രതിബദ്ധ-
നായൊരു പൊന്നുണ്ണിയെ
-------------വാഴ്ത്തുവാന്‍ നിന്നു അമ്മ 
തങ്കനൂലിനാല്‍ നെയ്‌ത
--------------സ്വര്‍ണ്ണത്തിന്‍റെ നെല്ലിക്ക
മoഗല്ല്യച്ചരടായി
---------------ചാര്‍ത്തിച്ചു വേളിവേള
പുഷ്ക്കല താരുണ്യത്തെ
-------------ആസ്വദിച്ചീടാന്‍വേണ്ടി
പുത്രനും വധുവിനും 
--------------പൂക്കാലമാശoസിച്ചു
സാക്ഷാത്കാരം 
===============
ഈ വിശ്വപ്രകൃതിയിൽ 
-----------------ശ്രുതികൾ സനാതനം 
കാലമോ കനിഞ്ഞേകും
----------------പുണ്യമാം വരദാനം
വിധിയെ നിഷേധിക്കാൻ
---------------- ആവില്ല കറയറ്റ-
നൈഷ്ഠിക ബ്രഹ്മചര്യം
----------------- ഉണ്ണിക്കു മനോബലം
സർവഞ്ജപീഠം കേറി
--------------- ശോഭിച്ച ശ്രീശങ്കരൻ
അമ്മയ്ക്കു മുക്തിപ്രാപ്തി
----------------യേകുവാൻ തിരിച്ചെത്തി
ആത്മീയ സാക്ഷാത്ക്കാരം
-------------- അദ്വൈത സിദ്ധാന്തത്തിൻ 
ആത്മമോക്ഷത്തിനു നി-
---------------ത്യസായൂജ്യം പകർന്നു
സമര്‍പ്പണo
=========== 
ഇന്നോളം ഞാനാർജിച്ച
---------------തൊന്നുമേ എന്റേതല്ല
ഇന്നിപ്പോൾ അറിയുമ്പോൾ 
---------------ദുഖമില്ലെനിക്കൊട്ടും 
എന്‍റെയീ ഇല്ലായ്മതൻ
---------------- ബോധമാണെനിക്കുള്ളിൽ 
ഉന്നതസമ്പാദ്യത്തിൻ
------------------ സാഗരം രചിക്കട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ