2015, ജനുവരി 12, തിങ്കളാഴ്‌ച

പുതുവര്‍ഷപുലരിയില്‍ മൊഴിയുo പഞ്ചാക്ഷരം
ചൊരിയുന്നു രസകാമ്പുള്ള കനകവര്‍ഷാമൃതം
ഒഴുകുന്ന മനസ്സുകളില്‍ അഭിരാമം പൂക്കുന്നിതാ
കായ്ക്കുന്നുണ്ട് അനര്‍ഗ്ഗളം ലോകപഞ്ചാത്മകം
നാളത്തെ പൊന്‍പുലരിക്ക് നീട്ടും കനകാംബരം
പുഷ്പഗന്ധധൂപദീപനിവേദ്യത്താലാവാഹനം
സുസുമേരവദനേഭൂമിചാര്‍ത്തും സുകൃതഹാരം
പുഷ്പന്ധയം നുണയും ഭാരതാംബതന്‍ മക്കള്‍
ക്ഷമയോടെ പിന്നേയും ഭൂമിക കാത്തിരിപ്പൂ
നാളത്തെ പൊന്‍പുലരിയില്‍ അങ്ങു കിഴക്ക്
കൊതിയോടു തിരുമുഖo തുടുത്തു കാണാന്‍
വരുമെന്‍റെ ദേവനെന്നു മനസ്സാല്‍ കുറിച്ചിട്ടു
പിഴവുകള്‍ ലേശവുമേശാതെ വാതില്‍ ചാരി
മനസ്സാഭജിച്ചു പരബ്രഹ്മജ്യോതിസ്വരൂപത്തെ
നിദ്രതന്‍ കൂടാരo പൂകിയുറങ്ങി നീയാഴിയില്‍ ,
ഓര്‍മ്മതന്‍ പൂനിലാവില്‍ ഉണര്‍ന്നു ഞാനും
ഇനിയെത്ര വസന്തങ്ങള്‍ മരിച്ചിരുന്നാലും
വിടരുന്നീപ്പൂവുകള്‍ കൊഴിഞ്ഞിരുന്നാലും
നിതാന്ത സൌന്ദര്യമേ നിന്‍ തിരുവരങ്ങില്‍
നിഷ്പ്രഭമല്ലോ ഈ സര്‍വ്വചരാചരങ്ങളും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ