2015, ജനുവരി 20, ചൊവ്വാഴ്ച

നാലുമണി പൂവ്
---
ഇത്തിരിപൂവിന്‍റെ നോവുന്നരോര്‍മ്മയില്‍
അല്പ്പം വിഷാദo ഹൃത്തിലുദിച്ചുപൊങ്ങി
അന്തിയില്‍ ആഴിപ്പരപ്പില്‍ പൊലിയുന്ന-
ആദ്യത്യനോടെ വിങ്ങുo വേദന പങ്കുവെച്ചു
.
തൊടിയില്‍ കുടപോലെ പൂത്തു വിരിയുന്ന
കടലാസ്സുപൂവിനോടല്പ്പം അസ്സൂയ തോന്നി
ദിവസങ്ങള്‍,മാസങ്ങള്‍ ആയുസ്സ് നീട്ടി നല്കി
ഈശ്വരനെന്തേയിവരേ കൂടുതല്‍ പരിഗണിച്ചു.
.
പുലര്‍കാലസന്ധ്യക്ക് ജപിച്ചിമപൂട്ടിത്തുടിക്കും
മനസ്സാലേ നാളെറെയായ്‌ ഭജിച്ചു നില്പ്പതല്ലോ
തരുമോ വരമായ്‌ ഒരുനാള്‍ മദ്ധ്യാഹ്നസന്ധ്യക്ക്
ഭവാന്‍ വന്നൊന്നുച്ചിയില്‍ തൊട്ടനുഗ്രഹിക്കാന്‍
.
ബാല്യകാലസ്മൃതിതന്‍ മണിച്ചെപ്പിനുള്ളില്‍
മായാതെയിന്നും വിരിയും നാലുമണിപ്പൂവേ
ചമഞ്ഞൊരുങ്ങിയന്തിയില്‍ കുണുങ്ങി വന്നു
ആകാശതാരകം പോലെ നിരക്കും നീ മുറ്റത്ത്
.
അoബരം ചുംബിച്ചുതലച്ചായ്ക്കുo ദിവാകര-
ദേവസ്വര്‍ണ്ണ സുക്ഷമയാലേ തങ്കനിലാവിലും
പാര്‍വ്വണശശിലേഖ നെഞ്ചിലേറ്റുന്നുണ്ട് നിന്‍
ചിരിച്ചുണരുന്ന കുങ്കുമ കുഞ്ഞോമനകളെ

തൊഴുതു മടങ്ങുന്ന സന്ധ്യതന്‍ കൂന്തലില്‍
അണിയുവാനായ് നീ വിരിഞ്ഞതോ പൂവേ..
വിടചൊല്ലിപ്പിരിയുന്ന കതിരോന്‍റെ  കണ്ണിലെ
പ്രണയാര്‍ദ്ര ബിന്ദുവായ് നീ വിളങ്ങീടുമോ.
.
പകലിന്‍ വെയിലേറ്റു തളരാതെക്കൊഴിയാതെ
പാരിന്‍റെ സാധുവാം സുന്ദരപുഷ്പമല്ലോ നീ
അന്തിക്കുണര്‍ന്നു നില്ക്കും നിന്‍ മേനിയഴക്
കോരിക്കുടിക്കുo തമസ്സിലും വര്‍ണ്ണപ്രപഞ്ചo

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ