2014, ജനുവരി 24, വെള്ളിയാഴ്‌ച

അഞ്ജലീബദ്ധയായ് 


ഒരു കൃഷ്ണത്തുളസികതിരായി നിന്മുന്നില്‍ 
തൊഴുതുവിരിഞ്ഞിതാനില്ക്കുന്നു കണ്ണാ 
ഭൂഗര്ഭവമാകേയും നാരായവേരിലുo
പ്രണവം നിറച്ചു പരമാത്മനേ ദേവാ 

മാലേയമായ് നിന്‍ മാറില്‍ മയങ്ങുവാന്‍
മാത്രയാകാതെ കൊതിപൂണ്ടുനിന്നിവള്‍
പത്മതീര്തക്കുളേമുങ്ങി കുളിച്ചു മധുമാസ
മലരായ് മലര്ന്നിവള്‍ ഒരുവേള പൂoകന്യ

താരുന്ണ്യമായ് തങ്കത്തേരേറി വരവേല്ക്കൂ
ലാവണ്യം, കണ്ണാ നിന്‍ കാലത്തിന്‍ വരദാനം
ഈറന്‍മുളoതണ്ടിലൊഴുകുo സുധാവര്ഷം
പെയ്തൊഴിയാത്തൊരു പ്രണയാനുരാഗo

അസുലഭപൂജക്കായ്‌ പൂത്താലമേന്തി ഞാന്‍
മധുരക്ക്പോകുവാന്‍ പാര്ത്തോരു കാലം
എന്‍നീലമിഴികളിലായിരം മഴവില്ലിന്‍
വര്‍ണ്ണമഹോത്സവം കൊണ്ടാടി തിമിര്ക്കുo

ഇന്നീനാളില്‍ നിന്നെ പൂജിച്ചുതിരേല്ക്കാന്‍
മനമുരുകി ഇന്നിതാ വെണ്ണയായി മാറുന്നു
തവഹൃദയത്തിലമരുവാന്‍ കൊതിയോടെ
ഗോപുരവാതില്ക്കല്‍ അഞ്ജലീബദ്ധയായ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ