2014, ജനുവരി 27, തിങ്കളാഴ്‌ച

സാരഥി 
കൊച്ചുവള്ളങ്ങളോടിക്കുന്ന കൊച്ചി 
പച്ചക്കായലിന്‍റെ ഓളങ്ങളെണ്ണിഞാന്‍ 

ശീതകാറ്റേറ്റു മനസ്സാലെരിഞ്ഞിതാ
നിശ്ചലം ആകാശകുട ചൂടി നഗ്നയായ്‌
.
വെള്ളം തൊട്ടിട്ടുമാസങ്ങല്‍ ഒന്‍പതായ്‌
തെല്ലുനേരം തികയാതെ യെജമാനും

ഇല്ലെനിക്കൊട്ടും പരിഭവമെങ്ങിലും
തെല്ലു വിഷാദം നുരയുന്നകക്കാമ്പില്‍

ആഞ്ഞുവീശുന്നിളംകാറ്റിന്‍റെഓരേറ്റു
വെണ്മപൂത്തയെന്മേനിയിലങ്ങിങ്ങു

മഞ്ഞപാണ്ടുകള്‍ വീണുതുരുമ്പിച്ചു
കോലംകെട്ടുകിടപ്പു പരിഭൂതയായ്

ഉണരണം കാലേ മടിയാതെ സാറിന്‍റെ
പൈതലേ സ്കൂളിലാക്കണം കൃത്യമായ്

വയറുതീര്ത്തും ഒഴിഞ്ഞുവിശക്കുമ്പോള്‍
ഇറ്റിക്കും അല്പം ഇന്ധനം മോക്ഷമായ്

അറിയണം പച്ചപരമാര്‍ത്ഥo മാളോരെ
വര്‍ഷം പതിനാറായ് ഭവസാരഥിയായ്

ഫാഷന്‍ മോഡല്‍ മാറിത്തിമിര്‍ക്കുന്നു
സുന്ദരാoഗികള്‍ ഉന്മാദചിത്തരായ്

ആകെ വിവശ പാരവശ്യo പേറി ഇന്നും
നോക്കികൊതിച്ചെന്‍റെ ചങ്ങാതിക്കൂട്ടത്തെ

ഒന്നല്ല, രണ്ടല്ല മുപ്പതുപെണ്ണുങ്ങള്‍ കണ്ടോ
തൊട്ടുരുമ്മികിടപ്പൂ കുഞ്ഞവള്‍ നാനയും
.
ന്യുജെനറേഷന്‍ മോഡലാണോക്കെയും
പെരെടുത്തോതാന്‍ അംഗ്രേസി വശമില്ല

എങ്കിലും ചെവിവട്ടംകേട്ടു ഹമ്മര്‍, ഓഡി
ഹുണ്ടായ്,ഷവര്ലെററ്,മറ്റെന്തോക്കയോ കുന്തം

മിന്നിത്തിളങ്ങുന്നന്‍റെ കണ്ണിന്‍റെ നേര്‍ക്കോരു
കാക്കവന്നോമനിച്ചിട്ടുപോയ്‌ കാഷ്ഠവും

സാറിന് രണ്ടെണ്ണം വേണംമിനുങ്ങാവാന്‍
രാത്രി ബാറിലും ആരോടീവേദന പങ്കിടും

കൊച്ചമ്മക്കായ് ഇറ്റുവാങ്ങിയോളിപ്പികും
കീശയില്‍, പാട്ടും പാടി പൊടിപൂരവുമായ്

പോയേറെകാലമീ റോഡുവാണിരുന്നിവള്‍
പെരെടുത്തോതാ അറിയൂ അംബാസിഡര്‍

ഓടിത്തളര്ന്നെന്‍റെ ഹൃദയമിടിപ്പുകള്‍
നേര്ത്തുഞാനൊരു മുത്തശ്ശിയാണിപ്പോള്‍

കാലില്‍ തൊലിയില്ലസ്ഥിതെളിഞ്ഞില്ലേ
ഹൃദയവാല്‍വുകളോരോന്നടഞ്ഞില്ലേ

കാസരോഗിയായ്മാറുന്നെനിക്കൊരു
മോക്ഷമാര്‍ഗ്ഗo, തറവാട്ടിലൊന്നാക്കുമോ

'അമ്മ സത്യം' ഈ പോക്കുപോയന്നാല്‍
റോഡില്‍ വീണുമരിക്കും നിരാലംബയായ്

''നക്ഷ്ടപ്രതാപമയവിറക്കീടുമീ എന്‍റെ
ഗദ്ഗദം കേവലം ജലരേഖയാo രോദനo''

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ