2014, ജനുവരി 23, വ്യാഴാഴ്‌ച

കൈലാസപൂജ (നാലാംഭാഗം)
 
ദേവഭാഷാക്ഷരി ലേഖനചാരുവായ് 
ചേതസമാഹര്‍ഷമാകും ശിലാതലം

സൗഗന്ധികങ്ങളാല്‍ സായൂജ്യമേകുന്ന
സൌന്ദര്യസൌഭഗം കൈലാസശ്രീമുഖം

ശ്യാമമേഘങ്ങളെ വാരിപ്പുണരുവാന്‍
താമരകൈനീട്ടിനില്ക്കും ഹിമാദ്രികള്‍

രാവിലുണരുന്ന ചന്ദ്രബിംബംതൊഴാന്‍
മോഹിച്ചു നില്ക്കുന്നു മോഹനസന്ധയും
.
ശീതള മഞ്ജുതടാകത്തില്‍ നീന്തുന്ന
ദേവഹംസത്തിനെപ്പോലെയായെന്‍ മനം

ആഹ്ലാദമേളത്തിലെന്‍റെ മനോരഥം
ആഘോഷമോടെവലംവച്ചു മേരുവില്‍

കൈലാസഭംഗികള്‍ ചിത്രപെടുത്തുവാന്‍
ധ്യനിച്ചു മന്മിനം മന്ത്രസുക്തങ്ങളാല്‍

തൂമഞ്ഞുതുള്ളികള്‍ തൂകിന്നിടംവലം
ചേലൊത്ത വെള്ളിപ്പളുങ്കിന്‍റെ മുത്തുകള്‍

മഞ്ഞുടയാടയുടുത്തു നീലാംബരം
ചന്ദ്രികമുത്തീടുമദ്രി സുരഭികള്‍

നീളേചിലമ്പൊലി നാദമുതിര്ക്കുന്നു
മേളത്തില്‍ ആ മുഗ്ധരാഗകല്ലോലിനി

ഈ വിശ്വമാകെയൊരോങ്കാര മന്ദിരം
ശ്രീമഹാദേവ പ്രഭാമയസുന്ദരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ