2014, ജനുവരി 23, വ്യാഴാഴ്‌ച

കൈലസപൂജ( ഒന്നാം ഭാഗം )
ജന്മസാഫല്യ ചിദാനന്ദസിദ്ധിതന്‍
കമ്രകൈവല്യങ്ങള്‍ കൈവരിച്ചീടുവാന്‍

നമാക്ഷരിയുമുരുവിട്ടു കൈലാസ-
നാഥന്‍റെ ശ്രീപദമെത്തി നമിച്ചുഞാന്‍

മഞ്ഞില്കുളിച്ച് ഇഷ്ടമംഗലാപാംഗിയായ്
എന്മുന്നില്‍ മനസശ്രീല സരോവരം

മോക്ഷപഥത്തിനായ്‌ ചേതനക്കുള്ളിലെ
സാന്ദ്രലയങ്ങളുണര്ത്തീ ഉപാസന

ഉത്തുംഗമാകും തിബറ്റന്‍ ഗിരിയിലൂ-
ടുദ്വേഗമേറുമെന്‍ കന്നി സന്ദര്‍ശനം

ഊഷ്മളമാമെന്‍ ചിരാഭിലാഷങ്ങളെ
ദീപ്തമായ്‌തീര്ക്കുന്നു സഞ്ചാരസാധകം

ഇപ്രപഞ്ചത്തിന്‍റെ സൃഷ്ടികര്ത്താവെനി-
ക്കിഷ്ടമോടേകിയ നിര്‍വ്രതീസൌഭഗം

കണ്ണുകള്ക്ക് ‌ ഉദ്യാനഭംഗിയേകുന്നൊരാ-
കൈലാസനാമ സ്മൃതിപോലുമുത്തമo

വാനോളമെത്തിപ്പറക്കുമെന്‍ ഭക്തിക്കൊ
രായിരം വര്ണ്ണ ചിറകുമുളച്ചുവോ

കാലമെന്കാ്ല്കീ ഴിലായന്നപോലൊരു
ഭാവമെന്‍ ഭാവനക്കുള്ളിലിരമ്പിയോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ