2014, ജനുവരി 19, ഞായറാഴ്‌ച

മനോഹരി

അഴകേ നീയെന്‍റെയരുകിലുണ്ടെങ്കില്‍
ഒരുനാളും ഇമ രണ്ടും നനയുകില്ല

വിടരാന്‍ കൊതിക്കുമൊരു സൌഭാഗ്യമേ 
മലരൂ ഈ മലര്‍വാടി സുരഭിലമാക്കൂ

കാലങ്ങളായ് തപിച്ചുണരാന്‍ കൊതിച്ചാ-
നയിക്കു ഭവാനസുലഭ നിര്‍മാല്യ൦

ദേവന്‍റെ മാറില്‍ വിരിയുവാന്‍ വെമ്പീട്ടു
തൃപ്പാദ പൂജക്കൊരുങ്ങി തപിച്ചിതാ

ചുട്ടുപൊള്ളിക്കുന്ന പകലോന്‍റെ നെഞ്ചില്‍
തലചായ്ച്ചുറങ്ങുവാന്‍ മോഹമെന്നോ

പൊന്നിളം മേനിക്കു ക്ഷതമേറ്റു വാടുമ്പോള്‍
കദനത്താല്‍ തളരും ഞാനെന്‍ തങ്കമേ

ഒരുമാത്ര നിന്നോടോതുമീ ഛന്ദസ്സ്
പരമമായ് നീയിന്നു പാലിക്കുമോ ദേവി

ച്യവനചാരു മനോഹര യാമത്തില്‍
ഉണരുമോ ഭഗവാന്‍റെ പുഷ്കലയായ്

രാവിന്‍റെ യാമങ്ങളെണ്ണി വെളുക്കുമ്പോള്‍
ആനന്ദലഹരിയിലാറാടി നില്ക്കണം

പരിരoഭണത്താലൂറുന്ന തേന്‍ തുളളി
പുലരിക്കു നീയെനിക്കേകുന്നമൃതല്ലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ