2014, മാർച്ച് 31, തിങ്കളാഴ്‌ച

സുകൃതo -----


ചാരുതേ നിന്‍റെ മേനിക്കൊഴുപ്പിലെ 
ആടകളൊക്കെയിന്നെനെ മഥിപ്പിച്ചു
തൊട്ടുമൂടിത്തലോടിപ്പതയുവാന്‍
ആര്‍ത്തിയോടെന്‍റെ ഛന്ദസ്സുണരുന്നു

കാഞ്ചനക്കതിര്‍ ചൂടി നീ നില്‍ക്കവേ
രാജഹംസമായ് നീന്തുവാന്‍ ഉള്‍ത്തടം
ഇളകുമോളങ്ങള്‍ നര്‍ത്തനം ചെയ്യുന്നു
കവരുമോ നിന്‍റെ കണ്‍മിഴിക്കോണിലായ്

ശ്യാമാoബരം നിന്നെ വാരി പുതപ്പിക്കും
തളിരുമലകളായ്‌ ഹര്‍ഷബാഷ്പം തൂകും
ചൈത്രപൌര്‍ണ്ണമി കാത്തു ശയിക്കുമ്പോള്‍
നില്പ്പൂ ചാരത്തു ശിശുവായ് കൊഞ്ചിനാല്‍

കനകധാരാ വര്‍ഷാഭസിന്ദൂരം സുകൃത
സുസ്മേരയായ് നീ ചാര്‍ത്തുമ്പോള്‍
മദനശിജ്ജിത ശിശിര കല്ലോലിനി ഞാന്‍
പ്രേമ ഭിക്ഷുവായ് അലയും യുഗാന്തരേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ