2014, മാർച്ച് 18, ചൊവ്വാഴ്ച

ഋതുസoഗമo


ഒരു വല്ലരീയും പൂത്തുല്ലസിക്കാതെ 
ഈ വഴി മറന്നകലും വസന്തo

ഋതുവിന്‍റെ പേറ്റുനോവറിയാതെ 
അകലുന്നു ശിശിരനിലാവും നീയും

ഇനിയെത്രകാതo താണ്ടിഞാനെത്തണo
,ഹേമന്തമെന്തന്നറിയാന്‍, കാലമേ

വര്‍ഷമേ നീയൊന്നു വരുമോയീവഴി
ഒരു തുളളി ദാഹനീരേകാന്‍

വറ്റി വരണ്ട ഭുവനിക്ക് നീരിറ്റാന്‍
ഗ്രീഷ്മസന്ധ്യകള്‍ പുലരിക്കു വഴികാട്ടി

ശരത്കാലമേഘങ്ങള്‍ നീരാട്ടിനെത്തുo
നീലനിശീഥിനീ രാവില്‍ ഇന്ന്

കുളിരുമ്മ തന്നു കൂടക്കളിക്കുവാന്‍
കൊതിയോട് ഞാനീക്കടവില്‍

ഒരു പൂവുപോലും വിടരാത്ത വനിക-
യില്‍ വിജനമായേകയായ് നില്പ്പൂ

തളരാതെ താങ്ങവാന്‍ നിഴലായ് നീ-
യെന്‍റെ അരുകില്‍ വരുന്നതായോര്‍ത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ