2014, മാർച്ച് 29, ശനിയാഴ്‌ച

സൂര്യപുത്രന്‍----
-(അമ്മയും-- മകനും തമ്മിലുള്ള ഒരു സoവാദo-വലിയൊരു കവിതയില്‍ നിന്നും അടര്‍ത്തിയ വരികള്‍ '' എന്‍റെകണ്ണാന്തളി പ്പൂ എന്ന കവിതാസമാഹാരത്തില്‍നിന്നും )

സൂതപുത്രനെന്നു ചൊല്ലി അപദ്ധ്വoസിച്ച രാജസദസ്സില്‍ 
അമ്മേ "സൂര്യപുത്രനവന്‍, എന്‍പുത്രനെന്നൊരു വാക്ക്"
മനം നൊന്തു ലജ്ജയാല്‍ തലതാഴ്ത്തി നടന്നിറങ്ങുമ്പോള്‍
"മകനേ"യെന്നൊരു പിന്‍വിളിക്കായ്കൊതിച്ചീഹൃദയം

മാപ്പേകണം മകനേ,യാചിച്ചുനില്പൂ നിന്‍ മുന്‍പില്‍
"സ്വന്തം രക്തബന്ധങ്ങള്‍ തിരിച്ചരിയേണം ഉണ്ണീ"

സ്വജീവരക്ഷയാം കവചകുണ്ഡലപോലും ഇന്ദ്രനേകി
ധര്‍മ്മിഷ്ടനും ധാനശീലനുമല്ലോ നീ ,ഈ പെറ്റമ്മക്ക്
''ഒരേയൊരുസത്യം'' ഭിക്ഷയായര്‍പ്പിക്കുമോ ?

കടുത്തവെയിലേറ്റാമേനി വാടി തളര്‍ന്നിരുന്നു
ആര്‍ദ്രമാം കവിളുകള്‍ ധാരയായ് നനഞ്ഞൊഴുകി
നരച്ചകുന്തളം പാറി മുഖം പാതിമറഞ്ഞിരുന്നു
പ്രാണത്യാഗപരവശയായ് ഗംഗയിലമരുവാനാഞ്ഞു

ജന്മധാത്രിഅഭയാര്‍ഥിയായ് മുന്നില്‍ ഭ്രമിച്ചുനില്പ്പൂ
"അമ്മ"യെന്നൊരു പദം കേള്‍ക്കാന്‍ കര്‍ണ്ണപുടംകൊതിച്ച്
ഹൃത്തടമാകെ ശിഞ്ജിതമായുള്‍വിളിയലപോലിരമ്പി
"മാതൃഭക്തിയാണു പുത്രാ പുണ്യമഹത്വം പാരിലെന്നും"

ഊര്‍ദ്ധ്വലോകം ചുറ്റുംഭാസ്കരനതെല്ലാം കണ്ടു
സുവര്‍ണകിരണo വര്‍ഷിച്ചനുഗ്രഹിച്ചാ മുഹുര്‍ത്തം
രാജമാതാവിന്‍റെ ചിരകാലസ്വപ്നം സാഫല്യമായ്
സല്‍പുത്രനോടൊത്തൊരു പുണ്യമാംസമാഗമം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ