2014, മാർച്ച് 14, വെള്ളിയാഴ്‌ച

ഇതിനോടകം കവിതകള്‍ മാത്രമേ കൂട്ടുകാര്‍ക്കായ് സമര്‍പ്പിച്ചിരുന്നൊള്ളൂ ഇനി മുതല്‍ ഗാനാതാനങ്ങളും
ഇരുന്നൂറിലധികം ഗാനങ്ങള്‍ എന്‍റെ സ്വന്തം പക്ഷേ 
ആരോരും അറിയാതെ തമസ്സില്‍ .. തനിയെ..തനിയെ

പ്രണയം 

പുതു വെണ്ണിലാവിന്‍റെ വെണ്മയിലലിയുന്ന
പൂതിങ്കlളെ നീയെന്നുo എന്‍ സ്വന്തമല്ലേ
മഞ്ഞുടയാടയാല്‍ മലരാന്‍ കൊതിക്കുന്ന
വെള്ളാമ്പലായ് ഞാന്‍ തൊഴുതു നില്‍ക്കാം
ദേവാ, തൃപ്പാദപൂജയ്ക്കൊരുങ്ങിനില്ക്കാo

ഇളകുന്ന ജലരേഖയരിയുന്നു പ്രിയതമാ
അഴകാര്‍ന്ന തിരുവുടല്‍ ശോകാര്‍ദ്രമായ്
കനിവോടെ കൈനീട്ടി മൊഴിയുവാനാകാതെ
തരിച്ചു ഞാന്‍ നിന്നു പോയ്‌ ആ തണുവില്‍
നിന്‍റെ മുഖകാന്തിയിലിന്നു ലയിച്ചുപോയ്‌

ഈ ഹൃദയത്തളികയില്‍ വീണുറങ്ങാന്‍
രാഗപല്ലവി മൂളിപ്പുതച്ചുറങ്ങാന്‍ ഇന്നു
രാവില്‍ ഒരു കാലില്‍ തപിച്ചു നില്പ്പൂ
ആ വരവേല്പ്പിനായ് ജപിച്ചു നില്പ്പൂ

വൈകാതെ വരുക നീ മധുമാസരഥമേറി
മണിയറ പുല്കുവാന്‍, പുടവയേകാന്‍
പരിരംഭണങ്ങളാല്‍ പൂത്താലി ചാര്‍ത്തി
മധുവിധുരാവിന്‍റെ മധുരമുണ്ണാന്‍, ദേവാ
മാറോടു ചേര്‍ത്തു പുണര്‍ന്നുറങ്ങാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ