2014, മാർച്ച് 14, വെള്ളിയാഴ്‌ച

ആനമുടി


സുന്ദരീ നിന്‍ കോമളമേനിയാകേയും
ഹരിതാപഭംഗിയാലാരൊരുരുക്കി
നീലവിരിയിട്ട ഗഗനവീഥിയില്‍ നോക്കി
തപ്തദു:ഖവുമാറ്റി മുക്തമദാലസ്സയായ്'' 

കനക മലകളും പൂന്തേനരുവിയം 
കാദoബരീ സ്വര രാഗഗീതങ്ങളുo
കളകളകോകിലകുയില്‍ നാദങ്ങളും
ചന്ദനമണമൂറും കാനനo സൗഗന്ധികം

വിടരുന്നപൂവിന്‍ മധുവൂറി ശലഭങ്ങള്‍
ചേലൊത്തു പായുo ചെറുസസ്തിനികള്‍
കാറ്റിലിളകി ചിരിക്കുന്ന ചെറുചെടികള്‍
കുടചൂടി തണലേകും വന്‍മാമരങ്ങള്‍

ബന്ധുര ശ്രീയായ് വിളങ്ങുന്ന പൂമേനി
വെട്ടിയടര്‍ത്താന്‍ മത്സരിപ്പൂ മാനവര്‍
എങ്കിലും ഓമനേ നിന്‍ സ്വന്തസാമ്രാജ്യം
സൃഷ്ടികര്‍ത്താവിന്‍റെ സര്‍ഗപ്രഭാവം

അന്തിത്തിരി തെളിച്ചാദിത്യദേവന്‍
ചെങ്കനല്‍ ചൂടി അസ്തമിക്കുമ്പോള്‍
വര്‍ണ്ണത്താലിചാര്‍ത്തി വര്‍ഷപര്‍വ്വം
പൂമണിമെത്ത വിരിച്ചുറക്കുo നിത്യേ!

അത്ഭുതചാരുതേ ആനന്ദദായിനീ
വിശ്രുതിചാര്‍ത്തുന്നു നിന്‍റെ കളേബരം
വര്‍ണ്ണിക്കാനാകാത്ത ഉജ്ജ്വലഭാവങ്ങള്‍
ഹാ.....ആനമുടീ നീ അടിമുടി സുന്ദരി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ