2014, മാർച്ച് 27, വ്യാഴാഴ്‌ച

 യശോദ


കണ്ണാ നിന്‍ കുവലയ രൂപമെന്നുള്ളില്‍
പൂത്തുനില്ക്കുന്നോരു സരോവരം
 ഓമാനേ നീ ഒരു തേന്‍മഴയായുള്ളില്‍
പെയ്തൊഴിയാത്തൊരു മധുരവര്‍ഷം

കണ്മണീ   നിന്നെ പുണരുന്ന നേരമീ
അമ്മതന്നുള്ളില്‍ ചൊരിയുന്നമൃതം
നെഞ്ചോടുരുമി ഊറ്റികുടിക്കിലും
ഗംഗാജലം പോലെനിറയുo കുംഭങ്ങള്‍

വറ്റാത്തിളനീര്‍ പകര്‍ന്നമ്മമുത്തുമ്പോള്‍
പൂക്കുന്നോരായിരം സ്വപ്നമുകുളങ്ങള്‍
പൂത്തുലയുന്നതും നോക്കിയീ അമ്മ
രാവുകളോരോന്നെണ്ണിയുഴിയുന്നു

ഉണ്ണിച്ചിണുങ്ങുകള്‍ ഓമനച്ചിന്തുകള്‍
ആവോളം അച്ഛന്‍ ആസ്വദിച്ചിന്നെലെ
എന്നിട്ടുമെന്തേ പരിഭവo എന്‍ ഉണ്ണി
കാണുo സൌഭാഗ്യമൊക്കെയും ദാനമാ

മാന്തളിര്‍ മാര്‍ദ്ദവമോലും കരങ്ങളാല്‍
താഡനമേല്‍ക്കാന്‍ കൊതിച്ചൊരെശോദ
വാത്സല്യപുങ്കരം  നീട്ടുമീയാത്രയില്‍
താങ്ങായ് നീയെന്നും കൂടെയുണ്ടാകണം

സായന്തനങ്ങള്‍ കൊഴിഞ്ഞടരുമ്പോഴോ
സമ്പൂര്‍ണ്ണമാക്കണം  പുണ്ണ്യമാം ജന്മവും
സന്മാര്‍ഗചിന്തയാല്‍   സത്ഭാവനകളെ
പ്രബുദ്ധമാക്കി നീ സംപൂജ്യനാകണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ