2014, മാർച്ച് 27, വ്യാഴാഴ്‌ച

എത്രയോ ജീവിതങ്ങള്‍ കൊന്നൊടുക്കി ഇനിഒന്നു ശാന്തമാകൂ കടലേ)

  താന്ധവം

എന്‍റെ ഹൃദയം പകുത്തു നല്‍കിയില്ലേ
ഈരക്തവും പാനം ചെയ്തുകൊള്ളൂ
നൊന്ത കരളാരും പങ്കിട്ടെടുക്കരുത്
അതിനുള്ളിലടങ്ങാത്തമര്‍ഷമാണ

എന്‍റെ കണ്ണിന്‍ കയമാകെ തിമിരമാണ്
നെഞ്ചിന്‍ നെരിപ്പോടില്‍ കനല്‍ വെളിച്ചം
മജ്ജയും മാംസവും മസ്തിഷ്കവും
കരണ്ടുതിന്നെന്നെ ഭ്രാന്തിയാക്കിയോര്‍

മുലകളിലുണങ്ങാത്ത നഖക്ഷതങ്ങള്‍
മാന്തിപ്പൊളിച്ചെന്‍റെ അടിവേരുകള്‍
വിരലുകളറ്റായിരം തിരക്കൈകളും
ബലിത്തറയിലാവാഹിച്ചാത്മാക്കളും

ഇമയെല്ലാം പൂട്ടിക്കിടന്നതല്ലേ ഞാന്‍
നഗ്നമാം ഉടലിലും തീരാവ്യഥകളേറ്റു
പീഡനമേറ്റലറിക്കുതിച്ച് കലിതുള്ളി
കവര്‍ന്നെത്രയോ സാധുജീവിതങ്ങള്‍

പറയുവാനൊന്നിനി പക്ഷേ ബാക്കിയുണ്ട്
വിശ്വാസഹസ്തിയില്‍ ധര്‍മച്ച്യുതികള്‍
അനുഷ്ടാനവും പാപവും സ്വയമെരിച്ച്
നാളെ ശാപം കൊടുങ്കാറ്റായാഞ്ഞടിക്കും

1 അഭിപ്രായം: