2014, മാർച്ച് 9, ഞായറാഴ്‌ച

അഹല്യ''-------------------യുടെ മൂന്നാം ഭാഗം ഇവിടെ സമര്‍പ്പിക്കുന്നു കലാകൌമുദിയില്‍ കണ്ടിരിക്കുമാല്ലോ. യു ടുബില്‍ എന്‍റെ ശബ്ധത്തില്‍ ---


ഏകാന്തമാമീ നിശ്ശബ്ദനിശീഥത്തില്‍
പൂങ്കോഴി കൂകുന്ന കേള്‍ക്കവേ ഗൌതമന്‍

മാറോടടങ്ങിക്കിടക്കുമഹല്യതന്‍
താരിളം പൂങ്കരം താഴെവച്ചീടിനാന്‍

ചാടിയെണീറ്റു പതിവുപോലുള്ളൊരു
നീരാട്ടിനായി നദിക്കരയെത്തുവാന്‍

ചരത്തുറങ്ങുന്ന പത്നിതന്‍ നിദ്രയ്ക്കു
പോറലേശീടാത്ത ശബ്ദനിയന്ത്രണം

പര്‍ണ്ണാശ്രമത്തിന്‍ കവാടം പതുക്കനെ
ഒച്ചയുണ്ടാക്കാതവധാനനപൂതനായ്

എല്ലാം മറന്നു ജടിതിയില്‍ വാതിലും 
ഭദ്രമായ് ചാരി പുറത്തിറങ്ങി സ്വയം

പര്‍ണ്ണാശ്രമം വിട്ടുഗൌതമമാമുനി
കണ്ണെത്തിടാത്ത ദൂരത്തിലെത്തവേ

പൂങ്കോഴിവേഷമഴിച്ചുവച്ചിട്ടുടന്‍
പൂര്‍വ്വാകൃതിയിലെക്കെത്തി സുരപതി

മെല്ലെ നടന്നുചെന്നാശ്രമവതിലിന്‍
മുന്നിലേക്കെത്തി നിശാചരന്‍ മാതിരി

നുള്ളി നോവിക്കാത്ത പൂവിനെയെന്നപോല്‍
കൈവച്ചു പയ്യനാ വാതലിന്‍ പാളിയില്‍

ചുറ്റും തിരിഞ്ഞൊന്നു നോക്കി മറ്റാരുമേ
കൃത്യ ദൃക്‌സാക്ഷികള്‍ ഇല്ലെന്നുറപ്പിക്കേ

ഉള്ളില്‍ കടന്നുടന്‍ പുല്‍പായമേല്‍ നിദ്ര-
കൊള്ളു മഹല്യയെ നോക്കികൊതിച്ചുപോയ്‌

ഗാഡമുറങ്ങുന്ന മല്ലികപ്പൂവുപോല്‍
ചാരുകളെബരവിസ്മയം കാണ്‍കവേ

ആസക്തിയുള്ളില്‍ പെരുത്തു മെയ്യാകെയും
കാമോക്തികോന്മാദമാളിപ്പടര്‍ന്നുപോയ്‌

കാമോല്സുകന്മാര്‍ക്കു മാത്രമല്ലൂഴിയില്‍
ആണായി വന്നു പിറന്നവര്‍ക്കൊക്കെയും

ആശ തീരുംവരെ കോരിക്കുടിക്കുവാന്‍ 
ആര്‍ത്തിയുണര്‍ത്തുമീ വശ്യമാം യൌവനം

ഇന്നിനി വൈകാതനുഭവിച്ചീടിലും
ഇന്നൊരുവട്ടമീ സ്വര്‍ഗ്ഗീയസൌഭഗം
Radhamani Parameswaran's photo.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ