2014, മാർച്ച് 3, തിങ്കളാഴ്‌ച

മാമ്പൂക്കള്‍


മാനം കറുത്തപ്പോള്‍ ഭൂമിക്കു മൗനം
മണ്ണിനോ നല്ലൊരു പൊന്നോണം
ദാഹിച്ചുനിന്നാ മണ്ണിന്‍റെ മാറില്‍
അല്ലികളായുര്‍ന്നു വെള്ളത്തുള്ളി

എങ്ങുനിന്നോയൊരു ശീതകാറ്റെത്തി
കര്‍പ്പൂരമാവിന്‍റെ കൊമ്പില്‍ ചാഞ്ഞു
മാമ്പഴമാകാന്‍ കൊതിച്ചുനിന്നാപ്പൂക്കള്‍
പാതിവഴിയിലടര്‍ന്നു വീണു

വാടിക്കരിഞ്ഞു കൊഴിഞ്ഞാപ്പൂക്കള്‍
വേദനയോടെഞെരിഞ്ഞമര്‍ന്നു
വഴിയലൂടന്തിക്കു ചേക്കേറാനെത്തിയ
യുവമിഥുനങ്ങളും സാക്ഷിയായി

കന്നിമഴയുടെ കാഹളഗീതമായ്
ചിക്കിയോരുക്കീയീറന്‍ തൂവല്‍
കൊക്കുകള്‍ തമ്മില്‍ മുട്ടിയുരുമ്മീട്ടു
ഇരുളിനെ കുടയാക്കി ചേര്‍ന്നുറങ്ങി

കൌമാര ശൃംഗാര ഗീതകങ്ങള്‍
കാതില്‍ വന്നോതുവാന്‍ ഭ്രoഗമില്ല
കൊഴിയുന്നപൂക്കളെ നോക്കിനോക്കി
കേഴുവാനിന്നൊരു കവിയുമില്ല

തുള്ളുന്ന മഴയുടെ കലിയടക്കാന്‍
ഇല്ലയോമന്നിലുപായമൊന്നും
ക്ഷണികമാമായുസ്സു നല്‍കിയെന്തേ
പ്രകൃതിയെന്‍ ജന്മം വിഫലമാക്കി

ഉദയമാകുംമുമ്പസ്തമിക്കാന്‍
വിധിതന്നതെന്തിനെനിക്കു ദൈവം
ഉച്ചിയില്‍ വെച്ചകരങ്ങള്‍തന്നെ
ഉദയക്രിയകള്‍ക്കൊരുങ്ങിയാലോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ