2014, മാർച്ച് 18, ചൊവ്വാഴ്ച

ആട്ടക്കളരി 


ഇനിയത്ര ദൂരം പറക്കുവാനാകാതെ 
മാത്ര പോലും നിനയ്ക്കുവാനാകാതെ 
വഴിവക്കിലേകയായ് നിലതെറ്റി വീഴുo 
ചിറകറ്റുപോയോരു നിശാശലഭമായ്

സമദൂരo തഞ്ചത്തില്‍ പാറിവന്നവനെന്‍റെ
കരളിലൊരണുവായ്‌ പ്രാപിച്ചതറിയാതെ
ഭുവനയില്‍ ഏകയെന്നറിയാതെ പിന്നെയും
തനുവിലുമനുരാഗലോലയായ് കൂടിയോൾ

വരുമോരു കാലമീ ജീവനും തൂക്കി നീ
വിപണിയിൽ വിറ്റു പണമാക്കി മാറ്റും
വിലപിക്കുവാനും കഴിയാതെ നിശ്ചലം
ശരമേറ്റു പിടയും പക്ഷിയായുലകിൽ

ആട്ടക്കളരിയില്‍ കഥയേതുമറിയാതെ
വേഷങ്ങള്‍ ഓരോന്നഴിച്ചു ഞാനാകിലും
കാലചക്രത്തിന്‍ പരിവേഷമരിയുവാന്‍
വെട്ടിപ്പൊളിക്കണോ ചങ്ങലപ്പൂട്ടുകള്‍

വേണ്ടയെനിക്കെന്‍റെ സ്വപ്നമഞ്ചങ്ങളും
വെട്ടിത്തിളങ്ങുന്ന തൂവലെന്നാകിലും
കത്തിക്കരിയട്ടെ കാണാപ്പതക്കങ്ങൾ
മുഗ്ധയാണെങ്കിലും തീരട്ടെയീജന്മം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ