2013, ഡിസംബർ 14, ശനിയാഴ്‌ച



ആത്മ പീഡനം





ഹൃദയഭിത്തിയിൽ കുറിച്ചു ഞാനെന്‍റെ
കദനമുരുകും കഥകളോരോന്നും

ഒതുക്കി വായിച്ചു രസിച്ചിരിയ്ക്കുവാന്‍
അടുത്തുവന്നെത്ര സഹപ്രവത്തകർ

പറഞ്ഞു തീർക്കുവാൻ പരിലസിക്കുവാൻ
മധുരമായാത്ര പദങ്ങളില്ലത്രേ

ഒരിയ്ക്കലെങ്കിലും അടുത്തു വന്നെന്‍റെ
രഹസ്യ ദുഃഖങ്ങൾ അറിയുവാനായോ

അശാന്തമായിന്നും ഒഴുകിത്തിരാത്ത
കണ്ണുനീർ പുഴയൊഴുകുന്നുൾക്കടൽ

തളർന്നു പോയെന്‍റെ കരങ്ങളിൽ തുഴ
കരഞ്ഞു നിൽപ്പതും കണ്ടിരിന്നുവോ

മറുകരയ്ക്കൊന്നടുത്തു ചെന്നെത്താൻ
തുടിച്ചു നീന്തുവാൻ അറിഞ്ഞിടാത്ത ഞാൻ

അരികിലൂടെ പാഞ്ഞടുത്തൊരു സാധു-
മൃതശരീരത്തിലഭയം പ്രാപിച്ചു

മരണം വാവിട്ടലറി മിഴി ചിമ്മി
കുഴഞ്ഞ നാവെടുത്തഭയമോതി ഞാൻ

ചുവന്നുരുണ്ടാ കണ്‍തടങ്ങളിൽ കാലന്‍റെ
പകച്ചു നോട്ടം,പരിഭ്രമിച്ചാക്ഷണം

തണുത്തുറഞ്ഞെന്‍റെ നനുത്ത ചെഞ്ചുണ്ടു
ആർത്തി പൂണ്ടവൻ ഉഴിഞ്ഞു മാറ്റിനാൻ

അർദ്ധനഗ്നമാം തുടുത്ത മാറിടം
കശക്കി കാന്തിയാൽ കാമിച്ചു പോയവൻ

നിശ്വനങ്ങളേറ്റാ നീരിലൊഴുകുവേ
ആത്മപീഡനമേറ്റാ ശവം ശിവമായ്

വീണുടഞ്ഞാ ഹൃദ്യരോദനം തൃസിച്ചു -
തഥാ കൊന്നൊടുക്കീയാ നീചജന്മത്തെ

മടങ്ങിയെത്തുവാൻ മദിച്ചു ഹൃത്തടം
പൊൻ തിരകളാലേയുയർത്തിയിക്കരെ

ഉണർന്നു കണ്ടന്‍റെ ഉദയസൂര്യനെ
നമിച്ചു പിന്നെയോ ജപിച്ചു ഈശനെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ