2013, ഡിസംബർ 18, ബുധനാഴ്‌ച

നിയതിതൻ നീതികൾ







 

പൂക്കുന്ന പൂമരക്കൊമ്പുകൾക്കുള്ളിലും 
വിരിയുന്നൊരു കൊച്ചു പ്രേമഗാഥ
ഒഴുകും പുഴയുടെ ഓളങ്ങൾക്കുള്ളിലും
അലിയുന്നൊരാർദ്രമാം അനുരാഗ കാവ്യം

പതയും കടലിൻ തിരമാല പേറുന്നു
പറയുവാൻ ഒരു കോടി കദനം
നുര നുള്ളിയൊഴുകുന്ന ഹൃദയ വിപ-
ഞ്ചിയിൽ ഉലയുന്നൊരുപാടു വ്യഥയും

വിജനമാം വീഥിയിൽ കാറ്റുതൻ മർമ്മരം
ഓതുന്നു ശ്രുംഗാര മൃദു മന്ത്രണം
നീറുന്ന നൊമ്പരം നെഞ്ചിലേറ്റി
ഇരവും പകലും തിരയുന്നു ധരണി

എണ്ണിയാൽ തീരാത്ത തരിയായ മണ്ണിലും
ഗധ്ഗദo കേട്ടിടാം ഒന്നു ശ്രവിയ്ക്കുകിൽ
കാമവും, കേളിയും വേശ്യകൾക്കെപ്പോഴും
ജീവിതമാർഗ്ഗമിതു ,രതിക്രീഡയാകിലും

നിശയുടെ സാനുവിൽ ചെക്കേറുമാപ്പക്ഷി
മോഹിയ്ക്കുമിണച്ചേർന്നു നിദ്ര കൂടാൻ
പെരുവഴിയോരെ അമരുന്നനാഥമാം
ഒരുചാണ്‍വയറിൻറെ ഉൾവിളികൾ
നിയതിതൻ നിയമമോ നാടിൻറെ ശാപമോ!!
നാദമൊട്ടേശാത്ത അസുര വാദ്യങ്ങളോ !!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ