2013, ഡിസംബർ 15, ഞായറാഴ്‌ച

 
 
 


എന്റെ പ്രിയ സ്നേഹിതന്‍ ശോഭിക്ക് സ്നേഹപൂര്‍വ്വം അയച്ചുകൊടുത്ത ഒരു കവിത ഞാനിവിടെ ചേർക്കുന്നു
...........................................................
സുലക്ഷണ
...
ഹരിതമനോഹര മായാപ്രപഞ്ചത്തില്‍
സ്വച്ഛമായിടതൂര്ന്നു , വിലസും വീചിയില്‍
അരുണോദയത്തില്‍ വര്‍ണ്ണാഭചാര്‍ത്തി
തളിരിലും ശീതള മജ്ജുമനോഹരി ...

പങ്കിട്ടെടുത്തതല്ല, എന്റെയീ ചാരുത
പ്രകൃതികനിഞ്ഞതീ കനകകളേബരം
പൊഴിയുന്നിലയിലും പകരുന്നുപ്രാണന്റെ
പിടയും ചെറുനിസ്വനങ്ങളായ് സാന്ത്വനം

ഇരുളില്‍ ഇവിടെ എകാന്തമാം ചിത്തം
കൊതിപ്പൂ കാണുവാന്‍ ഒരു നല്ലഹൃത്തടം
ശപ്തജന്മങ്ങളെ വിശ്വസിക്കാനൊട്ടു-
പേടിയാണിന്നെന്റെയുള്ളിന്റെയുള്ളില്‍

ആത്മസൌന്ദര്യം തുടിച്ചു സുസ്മേരയായ്
കാറ്റിലിളകി നാദവല്ലകിമീട്ടുമ്പോള്‍
ഭാവപ്രതാപം നുകരുവാനെത്രയോ
പൂവ്വാക്കുരുന്നുകള്‍ വാരിപ്പുണരുന്നു

ആഘോഷവേളകള്‍ ആര്ഭാടമാക്കാന്‍
വെട്ടിയടര്‍തെരുതെന്റെ ഇളംമേനി
ചന്തം തികഞ്ഞൊരു താരുണ്യമുഗ്ദ്ധയായ്
അനശ്വരജന്മം സഫലമാക്കട്ടയോ ..

തരളമോരസുലഭ കാലാന്തരങ്ങളില്‍
കാതരേ വിലസിവിരാചിക്കാന്‍ മോഹം
നാളെവരുംകാലം വികലാംഗയക്കാതെ
വിട്ടയക്കേണമേ മനുജാ നിസ്വാര്ത്ഥെമോടെ
— with Radhamani Parameswaran 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ