2013, ഡിസംബർ 19, വ്യാഴാഴ്‌ച



"മാധവം"


[രാധാമണി പരമേശ്വരൻറെ കവിതകൾ വായിക്കാത്തവർ ചുരുക്കമാണ്. "എൻറെ കണ്ണാന്തളിപൂവ്", "അവസ്ഥാന്തരം" തുടങ്ങി ഈ കവിയിത്രിയുടെ പല കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാധാമണിയുടെ കവിതകൾ ആകാശ പരപ്പുപോലെയാണ്.. ലാളിത്യം തുളുമ്പുന്ന സുന്ദരമായ പദങ്ങൾ... വായനക്കാരെ വാനോളം കൂട്ടിക്കൊണ്ടു പോകുന്ന ആശയഗാംഭീര്യം. കാലത്തിൻറെ പ്രഹേളികാ സ്വഭാവം സ്വന്തം ഭാവനയിൽ വർണ്ണിക്കുന്ന കവി. ഇതിനോടകം പല അവാർഡുകളും ഈ കവിയിത്രിയെ തേടി എത്തിയിട്ടുണ്ട്.. ജഡ്ജി വി. ആർ. കൃഷ്ണയ്യരിൽ നിന്നു പോലും ഈ കവിയിത്രിക്ക് അവാർഡ് സ്വീകരിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. കൈരളിക്കു കിട്ടിയ ഒരു വരദാനമാണ് ഈ കവി.]

കവി എനിക്കു വേണ്ടി എഴുതി തന്ന രണ്ടാമത്തെ കവിതയാണ് "മാധവം"
[The Poetess has also sent me her Photograph The same is being posted along with the following poem..]
"മാധവം"











=========
[രാധാമണി പരമേശ്വരൻ ]

കാവ്യകേളിയുടെ നാദബ്രഹ്മത്തിൽ
ഒരുവേള നീയെന്നരികിലെത്തി
അറിയാതെ അറിയുന്നെങ്കിലും മാധവാ
അറിയട്ടെ ഞാൻ നിൻറെ അഭിരുചികൾ

തൂലികത്തുമ്പിലൂടൂർന്ന നിൻ സൗഭാഗ്യം
തൂമഞ്ഞുപോലെയലിയുന്നു മാധവാ
അറിയില്ല പറയൂ നീയെനിക്കാരിന്ന്
അറിയട്ടെ ഞാൻ നിൻ മധുര വൃത്താന്തം

കാതങ്ങളകലെ ഞാൻ കാണാതെ കണ്ടു
മോഹമുണർത്തും നിൻ ശീലുകളോരോന്നും
മാധവാ, ഞാനൊന്നറിയട്ടെ മനസ്സിലെ
കവിതയോടുള്ള പ്രണയാനുരാഗങ്ങൾ

സൗഹാർദ്രശകലം സ്നേഹത്തുടിപ്പുകൾ
ദൈവീക ഭാവമൊഴുകുന്നുദാന്തമായ്
ഏകാന്ത മദനാന്ധകാരത്തിൽ തെളിയും
തളിരായുതിരും അക്ഷരവൃന്ദങ്ങൾ

അകലെയാണെങ്കിലും നീയെൻറെയുള്ളിൽ
അസ്തമിക്കാത്തൊരു പൂർണോദയം
ആസ്വദിച്ചാവോളം പകരുന്ന സ്നേഹം
ആജീവനാന്തം അണയാതിരിക്കട്ടെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ