2013, ഡിസംബർ 14, ശനിയാഴ്‌ച

 എന്നെ വിട്ടയക്കൂ:


 ഞാൻ ഒരു കറുത്ത സൂര്യനാണെന്ന് വിശേഷിപ്പിക്കരുത്.
 ഭൂമിയിൽ ഉദിച്ചുയർന്നത്‌ വർണ്ണ വിവേചനത്തിനെതിരെ, 

 എന്റെ രാജ്യത്തെയും, ജനതയെയും കറുപ്പ്ചേർത്ത് മുദ്രകുത്തി
 കറുത്ത ഭൂഖണ്ഡതമാക്കിയ വെള്ളക്കാർക്കെതിരെ പടനയിച്ചു 

 കുറ്റവാളികളുടെ കുപ്പായം അണിയിച്ചു 27 വര്ഷം തടവിലാക്കി
 സവർണ്ണ പിശാചുക്കൾ നിയമം കൈയിലൊതുക്കി ഇരുട്ടത്താക്കി


 മരണം കൊലവാളുമായി എൻറെ രക്തത്തിനു ദാഹിച്ചു,
 എന്നിട്ടും എനിക്ക് ശരിഎന്ന് തോന്നിയതെ ഞാൻ ചെയ്തുള്ളൂ.


മലപോലുള്ള പ്രതിബന്ധങ്ങൾ മലരാക്കി ഞാൻ മടക്കിവിട്ടു,
എന്റെ രക്തമൂറ്റാൻ വന്ന ശ്വേതാണുക്കളെ ആട്ടിപ്പായിച്ചു.


ഒളിച്ചു വന്നിരുന്ന പ്രഭാകിരണങ്ങൾ പ്രതിബിംബങ്ങളാക്കി
കറുത്ത പുലരികളിൽ കണ്ണുകൾ തുറന്നു കാത്തിരുന്നു.


തീയിൽ കുരുത്ത എന്നെ വെയിലത്തിട്ടു വാട്ടി,വാടിയില്ല
വർണ്ണവിവേചനം വേരറുക്കും വരെ ഒറ്റയ്ക്ക് പോരാടി,


ഇരുട്ടിൽ കണ്ട സ്വപ്നങ്ങളെ ഞാൻ വെട്ടത്തുസാക്ഷാത്ക്കരിച്ചു.
ആഫ്രിക്കൻ നാഷണൽ കോണ്ഗ്രസ്സിന്റെ ലക്ഷ്യം മൂര്ച്ചയുള്ള 


വാളാൽ വെള്ളക്കാരെ ചുഴറ്റിയടിച്ചു. ബഹുവർഗ്ഗ പ്രാധിനിത്യം
കറുത്ത വർഗ്ഗത്തിന്റെ പ്രസിടൻഡായപ്പൊഴും ഈ ഞരമ്പുകളിൽ 


വിദ്വേഷത്തിൻറെ ശ്വേതാണുക്കൾക്കെതിരായി നിണംകൂലംകുത്തി 

വർണ്ണവിരുദ്ധപ്രസ്ഥാനം സ്വപ്നം കണ്ടുറങ്ങിയ കറുത്തനാളുകൾ 

ബഹുവര്‍ഗ്ഗ പ്രാതിനിനിധ്യമുള്ള ഇരുളടഞ്ഞ രാജ്യത്തിന്റെ 
പ്രസിഡന്റ്‌ ആയപ്പോഴും എന്‍റെ ഈ നേര്‍ത്ത ഞരമ്പുകളില്‍
ഒഴുകിയിരുന്നു ചുവന്ന രക്തവും എല്ലുകളില്‍ നിറം വെളുപ്പും.


ആത്മാവ് അടർത്തപ്പെട്ടിട്ടും വിട്ടുപോയില്ല. "ഞാൻ മാന്ത്രികനല്ല,
അത്ഭുതങ്ങൾ ഒന്നും കാണിച്ചില്ല, എന്നെ വാഴ്ത്തരുത്....ദയവായി 


രക്തസമ്മർദം കൂടുന്നു.സവർണ്ണമേധാവിത്വം ഭൂവില്‍ പിടയണം
പുരസ്കാരം/അംഗീകാരം/സമ്മാനം / പേര് / പ്രശസ്തി ...എല്ലാം


ഇതാ ഞാന്‍ എന്റെ പ്രിയ ജനങ്ങളെ നിങ്ങളിലേൽപ്പിക്കുന്നു.
കർമ്മനിരതരായ് എന്നും കർമ്മഭൂമിയിൽ ധര്‍മ്മ പ്രധാനിയായ്


അനുസ്യൂതം തുടരുക....മടങ്ങുന്നു ഞാന്‍ സുഖനിദ്രയിലേക്ക്....

ലോകജനതയോടിപ്പോള്‍ അപേക്ഷികുന്നൂ സ്വസ്ഥമായ് എന്നെ 
ഭൂമ്യില്‍ നിന്നും യാത്ര്യാക്കുക നിങ്ങള്‍ സുഖദ സ്മരണയോടെ

"യുദ്ധ ഭൂമിയിൽ കർമ്മം വഹിച്ചു ഞാൻ 
ധർമ്മ സംസ്ഥാപനം ചെയ്തു നാടിനായ്."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ