2013, ഡിസംബർ 18, ബുധനാഴ്‌ച




"ദിവാകരം"

രാധാമണി പരമേശ്വരൻറെ കവിതകൾ വായിക്കാത്തവർ ചുരുക്കമാണ്. "എൻറെ കണ്ണാന്തളിപൂവ്", "അവസ്ഥാന്തരം" തുടങ്ങി ഈ കവിയുടെ പല കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാധാമണിയുടെ കവിതകൾ ആകാശ പരപ്പുപോലെയാണ്.. ലാളിത്യം തുളുമ്പുന്ന സുന്ദരമായ പദങ്ങൾ... വായനക്കാരെ വാനോളം കൂട്ടിക്കൊണ്ടു പോകുന്ന ആശയഗാംഭീര്യം. മലയാള ഭാഷയുടെ 51 കുട്ടികളെയും (അക്ഷരങ്ങളെയും) എത്ര അടുക്കും ചിട്ടയോടും കൂടിയാണ് ഈ കവി ഓരോ കവിതകളിലും കോർത്തിണക്കുന്നത്!! അപാരം തന്നെ!!! കാലത്തിൻറെ പ്രഹേളികാ സ്വഭാവം സ്വന്തം ഭാവനയിൽ വർണ്ണിക്കുന്ന കവി. കൈരളിക്കു കിട്ടിയ ഒരു വരദാനമാണ് ഈ കവി.]

കവി എനിക്കുവേണ്ടി എഴുതി തന്ന ഒരു കവിതയാണ് "ദിവാകരം "
======================================================









"ദിവാകരം"
============
രാധാമണി പരമേശ്വരൻ

ഉദയദിവാകര ദേവ സുക്ഷ്മയിൽ
പ്രണയം തുളുമ്പും കാവ്യ ഭൂമിക ഞാൻ
പകലന്തിയോളം പാവന ജ്യോതിയായ്
കൈകൂപ്പി നില്ക്കുന്ന കനകാംഗിത

പുലരിയിലേകുന്ന രത്ന ഹാരാർപ്പ ണം
പ്രേമ മധുരമാം മംഗല്യസൂത്രമോ
പ്രപഞ്ച സത്യങ്ങളെ തൊട്ടുണർത്തുന്ന
അധരാഭിഷേകം ആനന്ദദായകം

മന്ദസ്മിതാർദ്രയായ് ശൃംഗാര ദാഹത്താൽ
ഓജസ്സുണർത്തുന്നുന്മാദ ലഹരിയിൽ
അകലെയാണെങ്കിലുമേകുന്ന സൗഭഗം
അമൃതുപോലേകുന്നു ഈ കാവ്യഭൂമികയ്ക്ക്


ഉഷസന്ധ്യയിൽ ഭവാൻ മാറിൽ പുണരവേ
ഉടലൊക്കെയും വെന്തുരുകീടിലും നാഥാ
നറുചുംബനത്താൽ മുഖമൊന്നു ചോപ്പിച്ചാൽ
അനുരാഗ വിവശയായ് മധുനുകർന്നീടാം

വർണ്ണിക്കാനാകാത്ത ഉജ്ജ്വല ഭാവങ്ങൾ
തുള്ളിത്തുളുമ്പി രസിക്കും മനോരഥം
അന്തിക്കമരുന്നാചെങ്കടൽ നിദ്രയിൽ
ഉ ണരുന്നതും കാത്തിരുളിൽ തനിച്ചായ്
* * * * * * * *

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ