2013, ഡിസംബർ 14, ശനിയാഴ്‌ച


വിമര്‍ശന ദാഹികള്‍ 



മുക്തഹരിത നികുജ്‌ജമാം ഭുമിഞാന്‍ 
സര്‍വ്വചരാചരപെറ്റമ്മയാണ് ഞാന്‍ 
ആദ്യമായ്‌ സ്ഥാപിച്ചോരക്ഷരകൂട്ടില്‍ 
പേറ്റുനോവില്‍ പിടഞ്ഞൂ കഴിഞ്ഞവള്‍

തുരുമ്പിച്ചൊടിഞ്ഞാ തൂലിക കാച്ചീട്ടു
ആദ്യാക്ഷരങ്ങള്‍ക്ക് ജന്മംകൊടുത്തവള്‍
കന്നിയായ്‌ പിറന്നന്‍റെ കണ്മണിക്കിട്ടു
"ഹരി " യെന്നോരോമന നാമധേയം

തൊട്ടു തലോടി താലോലിച്ചു അമ്മ
കൂടെപിറപ്പുകള്‍കൂട്ടമായെത്തിനാല്‍
അന്‍പത്തിരണ്ട്പെണ്മണികുഞ്ഞുങ്ങള്‍
"അക്ഷരമാലയായ്‌" "ദേവീകടാക്ഷമായ്‌"

പൊന്നോമനകളെ പിച്ചവെപ്പിച്ചു
കേരളമങ്കമാരായ്‌ വളര്‍ത്തിഞാന്‍
വാനോളം പാടി പുകഴ്ത്തിപഠിപ്പിച്ചു
പങ്കിട്ടുനല്‍കി പാട്ടക്കരക്കാര്‍ക്ക്

ആവോളം ഓജസ്സ് കോരീ വളര്‍ത്തി ഞാന്‍
നിരക്ഷരരെ നീക്കി രക്ഷിക്കുവാന്‍ വേണ്ടി
അടിമത്തം ലേശവും എല്‍പ്പിച്ചില്ലാര്‍ക്കും
കുത്തകയാക്കാന്‍ മോഹിക്കവേണ്ടാരും

മലയാളാഭാഷ തറവാടു ജംഗമസ്വത്തെന്ന്‍
മതിമറന്നോതുന്നു നീരാളികള്‍ ചിലര്‍
തീര്‍പ്പും പതവുംകൊടുക്കാന്‍ മനസ്സില്ല
പാടിനടക്കട്ടെ തെമ്മാടികള്‍ ഇവര്‍

പദവികള്‍ നേടാന്‍ പണമെറിയുന്നവര്‍
അര്‍ഹതഉള്ളവര്‍ പിന്നാമ്പുറങ്ങളില്‍
നാടുമുടിച്ചും കൈക്കൂലിവാങ്ങിയും
പണ്ടി വയറും കീശയുംവീര്‍പ്പിച്ചോര്‍

ഡിഗ്രിയുംഡോക്ടരേറ്റും വേറെയുംപണ്ടാരം
തുട്ടിനാല്‍ നാടെങ്ങും തത്തിക്കളിക്കുന്നു
വിമര്‍ശനദാഹികള്‍ വിവരദോഷികള്‍
ശ്ശെടാ,ഭുമിയ്ക്ക് ഭാരമായ്‌ വാഴുന്നിവറ്റകള്‍

മലയാള ഭാഷ മഹത്തരമാക്കിയ
മാതൃരാജ്യത്തിന്‍റെ മക്കളാo നാമെല്ലാം
ഒന്നിച്ചീ മണ്ണില്‍ അണിചേര്‍ന്നു കൂടിടാം
നല്ലൊരു നാളെക്കായ് നാടിന്‍റെ രക്ഷയ്ക്കായ്‌
അറിവിന്‍റെ അക്ഷര ചെപ്പുതുറക്കട്ടെ
അഭിമാനപുരിതം സനാതന കര്‍മ്മക്ഷേത്രം!!!!!!

1 അഭിപ്രായം: