2013, ഡിസംബർ 18, ബുധനാഴ്‌ച



അമ്മ






കേൾക്കാൻ കൊതിച്ചോരീ താരാട്ടുപാട്ടിൻ 
ഗദ്ദ്ഗദംപേറി വിതുമ്പുന്നു പെറ്റമ്മ 
കാലം കനിഞ്ഞെത്തി നെഞ്ചോടുചേർത്ത- 
തൻപൂവ്വൽകുരുന്നിനെ ഭോഗിച്ചോനാരവൻ

ഏറുംഅമർഷവും ദു:ഖവുംകൊണ്ടുള്ള
ക്ഷോഭമടങ്ങാ കൊടുങ്കാറ്റുപോലെയായ്
അമ്മിഞ്ഞപാൽമണം മാറാത്തപൈതലേ
അഞ്ചാറുവട്ടങ്ങൾ പീഡനംചെയ്തവൻ

ഇല്ല, പൊറുക്കില്ല ജന്മേത്രിയാണുഞാൻ
കൊന്നൊടുക്കീടണം ഉഗ്രകിരാതരെ
കാണാതെപോയല്ലോ ഈയസുരതയെ
വേരറുത്തീടുവാൻ കാലമാസന്നമായ്

വിശ്വാസഹസ്തിയിൽ ധർമ്മഭംഗങ്ങളും
ചോരഞരമ്പിൽ വളർത്തും മൃഗീയതേ
പോടാ, നിനക്കൊന്നും മാപ്പില്ലൊരിക്കലും
തെല്ലുനേരംപോലും ജീവിച്ചിരിക്കുവാൻ
രണ്ടുതലയുള്ള വാളാലരിയുവാൻ
പേറ്റുനോവേറ്റമ്മ സംഹാരവന്യയായ് ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ